Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ഒടുവിൽ സംവിധായകനെതിരെ പരാതി നൽകി നടി; പായൽ ഘോഷിന്റെ പരാതിയിൽ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു; 2013 ൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് ഇന്നലെ രാത്രി അഭിഭാഷകനൊപ്പം എത്തി; നടി ആരോപണം ഉന്നയിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്തു കൊണ്ട്; തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പ്രതികരിച്ചു സംവിധായകൻ; സോഷ്യൽ മീഡിയ സർക്കസ് എന്നു പറഞ്ഞ് അനുരാഗിനെ പിന്തുണച്ച് മുൻ ഭാര്യയും

ഒടുവിൽ സംവിധായകനെതിരെ പരാതി നൽകി നടി; പായൽ ഘോഷിന്റെ പരാതിയിൽ അനുരാഗ് കശ്യപിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു; 2013 ൽ നടന്ന സംഭവത്തിൽ പരാതി നൽകിയത് ഇന്നലെ രാത്രി അഭിഭാഷകനൊപ്പം എത്തി; നടി ആരോപണം ഉന്നയിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്തു കൊണ്ട്; തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പ്രതികരിച്ചു സംവിധായകൻ; സോഷ്യൽ മീഡിയ സർക്കസ് എന്നു പറഞ്ഞ് അനുരാഗിനെ പിന്തുണച്ച് മുൻ ഭാര്യയും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് ലോകത്തെ സോഷ്യൽ മീഡിയാ ചെളിയേറ് കാര്യമാകുന്നു. സംവിധായകനും നിർമ്മാതാവുമായ അനുരാഗ് കശ്യപിനെതിരെ ഉയർന്ന ലൈംഗിക ആരോപണം പൊലീസ് കേസായി. നടി പായൽഘോഷ് പരാതിയുമായി രംഗത്തുവന്നതോടെയാണ് കശ്യപിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ടാണ് നടി പായൽ ഘോഷ്, അനുരാഗ് കശ്യപിനെതിരെ ട്വിറ്ററിലൂടെ ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതേതുടർന്ന് സംഭവത്തിൽ പരാതി നൽകാൻ ദേശീയ വനിതാകമ്മീഷൻ അധ്യക്ഷ നടിയോട് ആവശ്യപ്പെടുകയായിരുന്നു.

മുംബൈ വെർസോവ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നൽകിയിരിക്കുന്നത്. 2013 ൽ നടന്ന സംഭവത്തിൽ ഇന്നലെ രാത്രി അഭിഭാഷകനൊപ്പമെത്തിയായിരുന്നു പരാതി നൽകിയത്. 2013 ൽ വെർസോവയിലെ യാരി റോഡിലെ സ്ഥലത്തുവച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് നടി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ കശ്യപിനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് ന്യൂസ് ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് പായൽ ഘോഷിന്റെ ലൈംഗികാരോപണത്തോട് കശ്യപ് പ്രതികരിച്ചത്. വ്യാജ ആരോപണത്തിൽ കശ്യപ് വളരെയധികം ദുഃഖിതനാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക പ്രിയങ്ക ഖിമാനി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം നടൻ അനുരാഗ് ശ്യപിനെ പിന്തുണച്ച് ബോളിവുഡിൽ നിന്ന് നടിമാരായ തപ്സി പന്നു, സയാമി ഖേർ എന്നിവരും മുൻ ഭാര്യ കൽക്കി അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് സിനിമയിലും ജീവിതത്തിലും പോരാടുന്ന വ്യക്തിയാണ് അനുരാഗെന്നാണ് അദ്ദേഹത്തിന്റെ മുൻ ഭാര്യ കൽക്കി പറഞ്ഞിരിക്കുന്നത്. ബോളിവുഡ് നടി പായൽ ഘോഷാണ് അനുരാഗ് കശ്യപിനെതിരേ ലൈംഗികാ ആരോപണവുമായി രംഗത്തെത്തുന്നത്. എബിഎൻ തെലുഗുവിന് നൽകിയ അഭിമുഖത്തിലാണ് പായൽ അനുരാഗിനെതിര ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്...

''പ്രിയ അനുരാഗ്, ഈ സോഷ്യൽ മീഡിയ സർക്കസ് നിങ്ങളിലേക്ക് കൊണ്ടു വരരുത്. തിരക്കഥകളിലൂടെ നിങ്ങൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനായി പോരാടി, നിങ്ങളുടെ പ്രൊഫഷണൽ ഇടത്തിലും വ്യക്തിഗത ജീവിതത്തിലും അവരുടെ സമഗ്രതയെ നിങ്ങൾ പ്രതിരോധിച്ചു. ഞാൻ അതിന് സാക്ഷിയായിട്ടുണ്ട്, വ്യക്തിപരവും തൊഴിൽപരവുമായ ഇടങ്ങളിൽ നിങ്ങൾ എല്ലായ്‌പ്പോഴും എന്നെ തുല്യതയോടെ കണ്ടു. വിവാഹമോചനത്തിനുശേഷവും നിങ്ങൾ എന്റെ സമഗ്രതയ്ക്കായി നിലകൊള്ളുന്നു. നമ്മൾ ഒന്നാകുന്നതിന് മുൻപ് തന്നെ സിനിമയിൽ എനിക്ക് അരക്ഷിതാവസ്ഥ തോന്നിയപ്പോൾ നിങ്ങൾ എന്നെ പിന്തുണച്ചു.

എല്ലാവരും പരസ്പരം ദുരുപയോഗം ചെയ്യുകയും യാതൊരു പ്രത്യാഘാതങ്ങളും കൂടാതെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന ഈ വിചിത്ര സമയം അപകടകരവും വെറുപ്പുളവാക്കുന്നതുമാണ്. ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും രാജ്യങ്ങളെയും നശിപ്പിക്കുകയാണ്. എന്നാൽ ഈ വെർച്വൽ ബ്ലഡ് ബാത്തിനപ്പുറം അന്തസ്സുള്ള ഒരു സ്ഥലമുണ്ട്, നിങ്ങളുടെ ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കുന്ന ഒരു സ്ഥലം, ആരും നോക്കാത്തപ്പോൾ പോലും ദയ കാണിക്കുന്ന ഒരു സ്ഥലം, നിങ്ങൾക്ക് ആ സ്ഥലത്തെക്കുറിച്ച് വളരെ പരിചയമുണ്ടെന്ന് എനിക്കറിയാം . ആ അന്തസ്സിൽ ഉറച്ചുനിൽക്കുക, ശക്തമായി തുടരുക, നിങ്ങൾ ചെയ്യുന്ന ജോലി തുടരുക.' കൽക്കി കുറിച്ചു.

എബിഎൻ തെലുഗു എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ ആരോപണം. പിന്നീട് ട്വിറ്ററിലൂടെയും ഇത് ആവർത്തിച്ചു. കശ്യപിനെ ആദ്യം കണ്ടതിന് പിറ്റേന്ന് അദ്ദേഹം താമസസ്ഥലത്തേക്ക് വിളിപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പായൽ ഘോഷിന്റെ ആരോപണം. കൂടിക്കാഴ്ചയുടെ സമയത്ത് കശ്യപ് ലഹരി ഉപയോഗിച്ചിരുന്നുവെന്നും സ്ത്രീവിമോചനത്തെപ്പറ്റിയും പുരുഷാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നത് കശ്യപിന്റെ ഇരട്ടത്താപ്പാണെന്നും നടി ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP