Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എന്നെ തൊടരുത്, ഞാനിപ്പോൾ സെലിബ്രിറ്റിയാണ്'; സെൽഫി എടുക്കാൻ ശ്രമിച്ച ആരാധികയെ ശകാരിച്ച് സോഷ്യൽ മീഡിയ തലവരമാറ്റിയ റാണുമണ്ഡൽ; റെയിൽവെ സ്റ്റേഷനിൽ ഉപജീവനത്തിനായി പാട്ടുപാടി പ്ലാറ്റ്‌ഫോമിൽ അലഞ്ഞ റാണുവിന് അഹങ്കരത്തിന്റെ ഹുങ്കെന്ന് സോഷ്യൽ മീഡിയ; ഒരു നേരത്തെ അന്നത്തിനായി ജനങ്ങൾക്ക് നേരെ കയ്യ് നീട്ടിയ പഴയെ റാണുമണ്ഡലിനെ മറക്കരുതെന്ന് മുന്നറിയിപ്പ്

'എന്നെ തൊടരുത്, ഞാനിപ്പോൾ സെലിബ്രിറ്റിയാണ്'; സെൽഫി എടുക്കാൻ ശ്രമിച്ച ആരാധികയെ ശകാരിച്ച് സോഷ്യൽ മീഡിയ തലവരമാറ്റിയ റാണുമണ്ഡൽ; റെയിൽവെ സ്റ്റേഷനിൽ ഉപജീവനത്തിനായി പാട്ടുപാടി പ്ലാറ്റ്‌ഫോമിൽ അലഞ്ഞ റാണുവിന് അഹങ്കരത്തിന്റെ ഹുങ്കെന്ന് സോഷ്യൽ മീഡിയ; ഒരു നേരത്തെ അന്നത്തിനായി ജനങ്ങൾക്ക് നേരെ കയ്യ് നീട്ടിയ പഴയെ റാണുമണ്ഡലിനെ മറക്കരുതെന്ന് മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ഒറ്റപ്പാട്ടിലൂടെ സോഷ്യൽ മീഡിയ തലവരമാറ്റിയ സ്ത്രീയാണ് റാണു മണ്ഡൽ. ആ സോഷ്യൽ മീഡിയ തന്നെ അവർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. സെൽഫി എടുക്കാൻ ശ്രമിച്ച ആരാധികയെ ശകാരിക്കുന്ന റാണുവിന്റെ വീഡിയോ പുറത്തുവന്നതാണ് പുതിയ ചർച്ചക്ക് വഴിതുറന്നിരിക്കുന്നത്. 'എന്നെ തൊടരുത്, ഞാനിപ്പോൾ സെലിബ്രിറ്റിയാണ്' എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെ ദൃശ്യങ്ങളിൽ കാണാം. നിരവധി ആളുകൾ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്.ആൾതിരക്കുള്ള ഒരു കടയിൽ വച്ചാണ് ഈ സംഭവം ഉണ്ടായത്. ചുരുങ്ങിയ സമയം കൊണ്ട് ഇൻസ്റ്റഗ്രാമിൽ പ്രചരിച്ച വിഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായെത്തിയത്.

ഒരു നേരത്തെ അന്നത്തിനായി റെയിൽവെ പ്ലാറ്റ്‌ഫോമിൽ ഓരേരുത്തരുടെയും മുന്നിൽ കയ്യ് നീട്ടിയ പഴയ റാണുവിനെ മറക്കരുതെന്നാണ് നവമാധ്യമ സ്റ്റാറിന് ജനങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ആർഭാടത്തിന്റെയും അഹങ്കരത്തിന്റെയും ഹുങ്ക് റാണുവിന്റെ തലയിൽ കയറിയെന്നാണ് സോഷ്യൽ മീഡിയയിൽ മിക്കവരും പറയുന്നത്. നിരവധി പേരാണ് റാണുവിന് അഹങ്കാരം തുടങ്ങിയെന്ന കമന്റുമായി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സ്റ്റാറാക്കിയ സോഷ്യൽ മീഡിയ തന്നെ നിങ്ങളെ വലിച്ച താഴെയിടുമെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നു.

ഉപജീവനത്തിനായി റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് പാട്ടു പാടിയ റാണു മണ്ഡലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ 'ഹാപ്പി ഹർദി ആൻഡ് ഹീർ' എന്ന ചിത്രത്തിൽ പാടാൻ അവർക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗൺ എന്ന ചിത്രത്തിലെ 'ആഷികി മെൻ തേരി' എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവർ റെക്കോർഡ് ചെയ്തിരുന്നു.

ലതാ മങ്കേഷ്‌കറിന്റെ ശബ്ദത്തോടുള്ള സാമ്യമാണ് റാണു മണ്ഡലിനെ കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് താരമാക്കിയത്. റാണുവിനെ ഹിമേഷ് വിധികർത്താവായ 'സൂപ്പർ സ്റ്റാർ സിംഗർ' എന്ന റിയാലിറ്റി ഷോയിൽ പങ്കെടുപ്പിച്ചു. ഹിമേഷിന്റെ 'ഹാപ്പി ഹാർദി ആൻഡ് ഹീർ' എന്ന സിനിമയിലാണ് റാണു പാടിയത്.ബംഗാളിലെ കൃഷ്ണനഗർ സ്വദേശിയാണ് റാനു. ചെറുപ്രായത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട അവരെ വളർത്തിയത് ബന്ധുവായ ഒരു സ്ത്രീയാണ്.

ഇക് പ്യാർ കാ നഗ്മാ ഹേ...മുഷിഞ്ഞ വസ്ത്രമണിഞ്ഞ് കാഴ്ചയിൽ ഒരു യാചകയാണെന്ന് തോന്നിപ്പിക്കുന്ന അമ്മയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായത്. രാജ്യത്തെ പ്രമുഖ സംഗീതജ്ഞനായ ശങ്കർ മഹാദേവൻ ഉൾപ്പടെ ഷെയർ ചെയ്തു. പശ്ചിമ ബംഗാളിലെ റാണാഗട്ട് എന്ന പ്രദേശത്തെ റെയിൽവേ സ്റ്റേഷനിലും ലോക്കൽ ട്രെയിനുകളിലുമാണ് അവർ പാടി നടന്നിരുന്നത്.

ജീവിക്കാൻ മറ്റ് മാർഗ്ഗമില്ലാത്തതിനാൽ തന്നെ തനിക്ക് വരമായി കിട്ടിയ മധുര ശബ്ദത്തിൽ അവർ പാട്ടുകൾ പാടി. ട്രെയിനിലെ യാത്രക്കാരും മറ്റും കൊടുക്കുന്ന തുച്ഛമായ പണം കൊണ്ട് അവർ ഭക്ഷണം കഴിച്ചതും.വൈറലായ ആ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് ബംഗാളിലെ റാണാഗട്ടിൽ തന്നെയാണ്. യൂടൂബ്, ഫേസ്‌ബുക്ക്, വാട്‌സാപ്പ്, ടിക് ടോക് തുടങ്ങി സാമൂഹ്യ മാധ്യമങ്ങളിൽ ഇതുവരെ കോടികണക്കിന് ആളുകൾ അവരുടെ വിഡിയോ കണ്ടു കഴിഞ്ഞു.

26കാരനായ എൻജിനീയർ അതീന്ദ്ര ചൗധരിയാണ് റാണാഘട്ട് റെയിൽവേ പ്ലാറ്റ്‌ഫോമിൽനിന്ന് ആ പാട്ട് വിഡിയോയിൽ പകർത്തി അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ജൂലായ് 23ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയത ആ രണ്ടര മിനിറ്റ് വിഡിയോ ഒരാഴ്ചക്കകം 20 ലക്ഷം പേരാണ് കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP