Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നൊസ്റ്റാൾജിയയിൽ കോരിക്കുളിർപ്പിച്ച് 'ഏക് പ്യാർ ക നഗ്മാ ഹേ' ഉള്ളുതുറന്നുപാടിയപ്പോൾ ഓർത്തുവോ ജീവിതം ഇങ്ങനെ മാറിമറിയുമെന്ന്? ഹിമേഷ് രേഷമിയയുടെ കൂടെ പാടി മടങ്ങുമ്പോൾ കാണാനെത്തിയത് വർഷങ്ങളായി കാണാതിരുന്ന മകൾ; റാണു മണ്ഡലും സ്വാതിയും തമ്മിലുള്ള പുനഃസമാഗമം ആഘോഷിച്ച് സോഷ്യൽ മീഡിയ; റെയിൽവേ സ്റ്റേഷനിൽ നിന്നുയർന്ന മാജിക്കൽ വോയ്‌സിൽ മനംമയങ്ങി റാണുവിന് വീട് സമ്മാനമായി നൽകാൻ സൽമാൻ ഖാൻ

നൊസ്റ്റാൾജിയയിൽ കോരിക്കുളിർപ്പിച്ച് 'ഏക് പ്യാർ ക നഗ്മാ ഹേ' ഉള്ളുതുറന്നുപാടിയപ്പോൾ ഓർത്തുവോ ജീവിതം ഇങ്ങനെ മാറിമറിയുമെന്ന്? ഹിമേഷ് രേഷമിയയുടെ കൂടെ പാടി മടങ്ങുമ്പോൾ കാണാനെത്തിയത് വർഷങ്ങളായി കാണാതിരുന്ന മകൾ; റാണു മണ്ഡലും സ്വാതിയും തമ്മിലുള്ള പുനഃസമാഗമം ആഘോഷിച്ച് സോഷ്യൽ മീഡിയ; റെയിൽവേ സ്റ്റേഷനിൽ നിന്നുയർന്ന മാജിക്കൽ വോയ്‌സിൽ മനംമയങ്ങി റാണുവിന് വീട് സമ്മാനമായി നൽകാൻ സൽമാൻ ഖാൻ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: റെയിൽവെ സ്റ്റേഷനിൽ ലത മങ്കേഷ്‌കറുടെ ഗാനം എക് പ്യാർ ക നഗ്മാ ഹേ ആലപിക്കുന്ന വീഡിയോ വൈറലായതോടെ റാണു മണ്ഡൽ സോഷ്യൽ മീഡിയിയലെ താരമായത് ഇപ്പോൾ മിക്കവർക്കും അറിയാം. ഹിമേഷ് രേഷമിയയുടെ കൂടെ പാട്ടു റെക്കോഡ് ചെയ്തതോടെ പഴയ ആളല്ല റാണു. ജീവിതമാകെ മാറിയിരിക്കുന്നു. പശ്ചിമ ബംഗാളിലെ റാണഗട്ട് സ്റ്റേഷനിൽ പാടി നടന്ന ആ ഭൂതകാലവും ലതയുടെ പാട്ടുപാടിയത് വീഡിയോയിൽ പതിഞ്ഞ നിമിഷവുമായി അവരുടെ ജീവിതം രണ്ടായി പകുത്തുപോയിരിക്കുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് മകളുമായുള്ള റാണുവിന്റെ പുനഃസമാഗമമാണ്. മകൾ സ്വാതിയുമായി ദീർഘനാളുകൾക്ക് ശേഷം റാണു കണ്ടുമുട്ടി.

സ്വാതി റാണുവിനെ ആലിംഗനം ചെയ്യുന്ന ചിത്രം ഇപ്പോൾ വൈറലാണ്. ഇരുവരും തമ്മിൽ വർഷങ്ങളായി ബന്ധമൊന്നുമില്ലായിരുന്നു. വീഡിയോ വൈറലായതോടെയാണ് സ്വാതിക്ക് അമ്മയെ കാണാനായത്. കൂടിക്കാഴ്ച ഇരുവർക്കും ആഘോഷമായി. അതേ സമയം പണവും പ്രശസ്തിയും കണ്ടാണ് ഉപേക്ഷിച്ചുപോയ മകൾ തിരിച്ചെത്തിയതെന്ന വിമർശനവും കുറവല്ല.

റാണു മൊണ്ടാൽ കൃഷ്ണ നഗറിലാണ് ജനിച്ചതെങ്കിലും, കുട്ടിക്കാലം കൂടുതൽ ചെലവഴിച്ചത് അമ്മായിയുടെ സ്ഥലമായ റാണഘട്ടിലാണ്. അത് അമ്മയുടെ മരണശേഷം. വോട്ടർ ഐഡിയിൽ റാണു റോയ് എന്നാണ പേര്. വിവാഹത്തിന് മുമ്പുള്ള സർനെയിമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.ഈ കാർഡിന്റെ സഹായത്തോടെയാണ് റാണു മുംബൈയിലേക്ക് പറന്നതും ഹിമേഷിനൊപ്പം ആദ്യഗാനം പാടിയതും.

കൊൽക്കത്തയിൽ ഒരുബംഗാളി ഗാനവും ഹിന്ദിഗാനവുമാണ് അവർ പാടിയത്. മുംബൈയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വലിയ സന്തോഷത്തിലാണ് റാണു. അതേസമയം, റാണു മണ്ഡലിനെ തേടി വമ്പൻ സമ്മാനങ്ങളും അവസരങ്ങളും എത്തുന്നെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡ് താരം സൽമാൻ ഖാൻ റാണു മണ്ഡലിന് 55 ലക്ഷം രൂപ വിലമതിക്കുന്ന വീട് സമ്മാനമായി നൽകുന്നെന്ന് വാർത്തകളുണ്ട്.

വീട് മാത്രമല്ല, അടുത്ത ചിത്രമായ ദബാംഗ് 3ൽ റാണുവിന് സൽമാൻ ഒരു പാട്ട് നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. പക്ഷേ, സോഷ്യൽ മീഡിയ ഹൃദയത്തിൽ സ്വീകരിച്ച റാണു മണ്ഡലിന്റെ മാജിക് വോയിസ് സൽമാൻ ഖാനെയും ആകർഷിച്ചു.

ലതാ മങ്കേഷ്‌കറിന്റെ ശബ്ദത്തോടുള്ള സാമ്യമാണ് റാണു മണ്ഡലിനെ കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് താരമാക്കിയത്. റാണുവിനെ ഹിമേഷ് വിധികർത്താവായ 'സൂപ്പർ സ്റ്റാർ സിംഗർ' എന്ന റിയാലിറ്റി ഷോയിൽ പങ്കെടുപ്പിച്ചു. ഹിമേഷിന്റെ 'ഹാപ്പി ഹാർദി ആൻഡ് ഹീർ' എന്ന സിനിമയിലാണ് റാണു പാടിയത്.

റാണുവിന്റെ ഭാഗ്യം തെളിഞ്ഞത് ഇങ്ങനെ

ഇക് പ്യാർ കാ നഗ്മാ ഹേ...മുഷിഞ്ഞ വസ്ത്രമണിഞ്ഞ് കാഴ്ചയിൽ ഒരു യാചകയാണെന്ന് തോന്നിപ്പിക്കുന്ന അമ്മയുടെ പാട്ട് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. അല്ലെങ്കിലും സോഷ്യൽ മീഡിയ കാലഘട്ടത്തിൽ എല്ലാം കാട്ട് തീ വേഗത്തിൽ ആണല്ലോ പടർന്ന് പിടിക്കുക. മനോഹരമായ ശബ്ദത്തിൽ പാട്ട് പാടിയ ആ അമ്മയുടെ വീഡിയോ രാജ്യത്തെ പ്രമുഖ സംഗീതജ്ഞനായ ശങ്കർ മഹാദേവൻ ഉൾപ്പടെ ഷെയർ ചെയ്തു. പശ്ചിമ ബംഗാളിലെ റാണാഗട്ട് എന്ന പ്രദേശത്തെ റെയിൽവേ സ്റ്റേഷനിലും ലോക്കൽ ട്രെയിനുകളിലും പാടി നടന്നിരുന്ന ആ അമ്മയുടെ പേര് റാനു മണ്ഡൽ എന്നാണ്.

ജീവിക്കാൻ മറ്റ് മാർഗ്ഗമില്ലാത്തതിനാൽ തന്നെ തനിക്ക് വരമായി കിട്ടിയ മധുര ശബ്ദത്തിൽ അവർ പാട്ടുകൾ പാടി. ട്രെയിനിലെ യാത്രക്കാരും മറ്റും കൊടുക്കുന്ന തുച്ഛമായ പണം കൊണ്ട് അവർ ഭക്ഷണം കഴിച്ചു. എന്നാൽ തനിക്ക് കൈവശമുള്ള മഹത്തായ കലയിലൂടെ ഇന്ന് സ്വന്തം തലവര തന്നെ മാറിയിരിക്കുകയാണ് ആ അമ്മയുടെ. വൈറലായ ആ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് ബംഗാളിലെ റാണാഗട്ടിൽ തന്നെയാണ്. യൂടൂബ്, ഫേസ്‌ബുക്ക്, വാട്സാപ്പ്, ടിക് ടോക് തുടങ്ങി സാമൂഹ്യ മാധ്യമങ്ങളിൽ ഇതുവരെ കോടികണക്കിന് ആളുകൾ അവരുടെ വിഡിയോ കണ്ടു കഴിഞ്ഞു.

ബംഗാളിലെ കൃഷ്ണനഗർ സ്വദേശിയാണ് റാനു. ചെറുപ്രായത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട അവരെ വളർത്തിയത് ബന്ധുവായ ഒരു സ്ത്രീയാണ്. വിഡിയോ വൈറലായതിന് പിന്നാലെ ഇപ്പോൾ ആ റാണുവിനെ കാണുന്നത് തന്നെ പുത്തൻ ഗെറ്റപ്പിലുമാണ്. റാനുവിന് നിരവധി ചാനലുകളിൽ നിന്ന് ഓഫറുകൾ വരുന്നു എന്നാണ് സൂചന. പ്രാദേശിക ബ്ലോക് ഡെവലപ്മെന്റ് ഓഫീസർ അവരെ ആദരിക്കാനും തീരുമാനിച്ചിരിക്കുകയാണ്. ബംഗാൾ സർക്കാരിന്റെ കന്യാ ശ്രീ ദിവസ് ആഘോഷമായ ഓഗസ്റ്റ് 14ന് ആയിരിക്കും അവരെ ആദരിക്കുക. പാട്ട് പരിപാടികൾ അവതരിപ്പിക്കാനായി കേരളം മുംബൈ എന്നിവിടങ്ങളിൽ നിന്നും അയൽ രാജ്യമായ ബംഗ്ലാദേശിൽ നിന്നും റാനുവിന് ക്ഷണം എത്തിക്കഴിഞ്ഞുവെന്നാണ് വിവരം.

മുൻപ് ഒരു മലയാളി ട്രക്ക് ഡ്രൈവർ ഷമീർ തന്റെ സുഹൃത്ത് രാകേഷ് പാടിയ ശങ്കർ മഹാദേവന്റെ പാട്ട് ഫോണിൽ ഷൂട്ട് ചെയ്തു. സഹോദരി ഷമില സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. ഇത് കണ്ട സാക്ഷാൽ ശങ്കർ മഹാദേവൻ ഷമീറിന്റെ പാട്ട തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നു. നമ്മുടെ രാജ്യത്തെ യുവാക്കളുടെ കഴിവിന് ഒരു കുറവുമില്ല എന്ന തലക്കെട്ടോടെയായിരുന്നു അന്ന് അദ്ദേഹം ആ വീഡിയോ ഷെയർ ചെയ്തത്. പിന്നീട് രാകേഷിനോട് സംസാരിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞ അദ്ദേഹത്തിന് നമ്പർ കിട്ടുകയും തന്റെ ശബ്ദത്തിന്റെ അപരനോട് സംസാരിക്കുകയും ചെയ്തു. രാകേഷിനെ സംബന്ധിച്ച് അതായിരുന്നു ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം.

      View this post on Instagram

Recorded teri meri kahani my new song from happy hardy and heer with the very talented ranu mondal who has a divine voice , all your our dreams can come true if we have the courage to peruse them , a positive attitude can really make dreams come true , thanks for all your love and support

A post shared by Himesh Reshammiya (@realhimesh) on Aug 22, 2019 at 10:08am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP