Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

കോവിഡ് ബാധിതർ റാന്നി ആശുപത്രിയിൽ എത്തിയ ദിവസം അവിടെ ചികിൽസ തേടി വന്ന വയോധികൻ ചോര ഛർദിച്ച് മരിച്ചു: മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ ആരോഗ്യവകുപ്പിന്റെ തീരുമാനം: പുതുശേരിമലക്കാരൻ സദാനന്ദൻ മരിച്ചത് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴി; പോസ്റ്റ്‌മോർട്ടം ചെയ്യുന്നത് ഭീതി അകറ്റാൻ; ഹൃദ് രോഗവും വെരിക്കോസ് വെയിനുമായി ചികിൽസയ്ക്ക് വന്ന അറുപത്തിയഞ്ചുകാരന്റെ ജീവനെടുത്ത രോഗമെന്ത്?

കോവിഡ് ബാധിതർ റാന്നി ആശുപത്രിയിൽ എത്തിയ ദിവസം അവിടെ ചികിൽസ തേടി വന്ന വയോധികൻ ചോര ഛർദിച്ച് മരിച്ചു: മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ ആരോഗ്യവകുപ്പിന്റെ തീരുമാനം: പുതുശേരിമലക്കാരൻ സദാനന്ദൻ മരിച്ചത് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴി; പോസ്റ്റ്‌മോർട്ടം ചെയ്യുന്നത് ഭീതി അകറ്റാൻ; ഹൃദ് രോഗവും വെരിക്കോസ് വെയിനുമായി ചികിൽസയ്ക്ക് വന്ന അറുപത്തിയഞ്ചുകാരന്റെ ജീവനെടുത്ത രോഗമെന്ത്?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിലെ ആദ്യ കോവിഡ് 19 വൈറസ് ബാധിതർ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിയ ദിവസം അവിടെ ഉണ്ടായിരുന്ന വയോധികൻ ചോര ഛർദിച്ച് മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ.

റാന്നി പുതുശേരിമല സ്വദേശി സദാനന്ദൻ (65) കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ ഇന്നലെ വൈകിട്ട് മൂന്നരയോടെ റാന്നി താലൂക്ക് ആശുപത്രിയിലാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുള്ള സദാനന്ദൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വിഗദ്ധ പരിശോധനയ്ക്കായി ഇയാളെ ഇന്നലെ കോട്ടയം മെഡിക്കൽ കോളജിലേക്ക് വിട്ടു. പുതുശേരിമലയിലുള്ള വീട്ടിലെത്തിയ ശേഷം കോട്ടയത്തിന് പോകാനായിരുന്നു തീരുമാനം.

വീട്ടിലെത്തിയപ്പോഴാണ് ഇയാൾ ചോര ഛർദിച്ചത്. വീട്ടുകാർ ഉടൻ തന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോവിഡ് 19 രോഗം ബാധിച്ചവർ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയത് മാർച്ച് ആറിനാണ്. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അതേ ദിവസം അതേ സമയം സദാനന്ദനും ഇവിടെ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന.

ഹൃദ്രോഗത്തിനും വെരിക്കോസ് വെയിനും ചികിൽസയിലായിരുന്നു സദാനന്ദൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ യഥാർഥ മരണകാരണം അറിയുന്നതിന് വേണ്ടിയാണ് പോസ്റ്റുമോർട്ടമെന്നാണ് അധികൃതർ പറയുന്നത്. കൊവിഡ് 19 റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മലയോര പട്ടണമായ റാന്നിയിലെ ജനങ്ങൾ ഭീതിയിലാണ്. പ്രളയം തകർത്തെറിഞ്ഞ നാശനഷ്ടങ്ങളിൽ നിന്ന് കരകയറി വരുന്ന വ്യാപാര സമൂഹത്തിനും വൻ തിരിച്ചടി ആണ് കൊവിഡ് ഭീതി ഉണ്ടായിരിക്കുന്നത്. ഇതിനിടെയാണ് സദാനന്ദന്റെ മരണവും ചർച്ചയാകുന്നത്. ഭീതി മാറ്റാനാണ് പോസ്റ്റ് മോർട്ടം.

സജീവമായിരുന്ന ഇട്ടിയപ്പാറ ബസ്സ് സ്റ്റാൻഡിൽ ഇപ്പോൾ ആളും അനക്കവും നന്നെ കുറവാണ്. മാസ്‌ക് ധരിച്ചാണ് ഭൂരിപക്ഷം ജനങ്ങളും സഞ്ചരിക്കുന്നത്. ആളില്ലാത്തതിനാൽ ബസ്സുകളും സർവ്വീസ് നിർത്തിവെക്കുന്നു. 2018 ലെ പ്രളയത്തിൽ 150 കോടിയിലധികം നഷ്ടമുണ്ടായ റാന്നിയിലെ വ്യാപാര സമൂഹം തിരിച്ച് വരവിന്റെ പാതയിലായിരുന്നു. എന്നാൽ വൈറസ് ഭീതി അവർക്ക് ഇരുട്ടടിയാണ് സമ്മാനിച്ചത്. ഇതിനിടെ, നഗരത്തോട് ചേർന്ന് കിടക്കുന്ന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന വാർത്ത വന്നതോടെ ആശുപത്രിയിലേക്കുള്ള ഓട്ടവും കുറഞ്ഞെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു. ഹോട്ടലുകളിൽ പലതും അടഞ്ഞ് കിടക്കുകയാണ്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേരടക്കം അഞ്ച് റാന്നി സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ജനം ഭീതിയിലായത്.

രോഗ ലക്ഷണമുള്ളവർ മറ്റുള്ളവരോട് ഇടപഴകുന്നത് ഒഴിവാക്കാൻ പ്രത്യേക ഐസോലേഷൻ ഒപി വിഭാഗം ഉൾപ്പെടെ റാന്നി താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്. പരിഭ്രാന്തി വേണ്ടെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും ജനങ്ങൾ ആശങ്കയിലാണ്. വീണ്ടെടുപ്പിന് എത്രനാൾ വേണ്ടിവരുമെന്ന് ഓരോരുത്തരും ചോദിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP