Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിഗ് ബോസിലെ സൗഹൃദം അതു പോലെ ഇപ്പോഴും; ഉരുളയ്ക്കുപ്പേരി പോലെയുള്ള ഉത്തരങ്ങളും ചോദ്യങ്ങളും മനസ്സിലുള്ള രഞ്ജനി ഹരിദാസും അർച്ചനാ സുശീലനും അവധിക്കാലം അടിച്ചു പൊളിച്ചത് ബാലിയിൽ; കടൽതീര ചിത്രങ്ങളും അടിപൊളി ആഘോഷങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത് യാത്രയുടെ സൗന്ദര്യം ആരാധകരിലേക്ക് എത്തിക്കാൻ; രഞ്ജനിയുടെ വ്‌ളോഗ് ട്രാവലിന്റേത് തന്നെയെന്ന സൂചന നൽകി ചിത്രങ്ങൾ

ബിഗ് ബോസിലെ സൗഹൃദം അതു പോലെ ഇപ്പോഴും; ഉരുളയ്ക്കുപ്പേരി പോലെയുള്ള ഉത്തരങ്ങളും ചോദ്യങ്ങളും മനസ്സിലുള്ള രഞ്ജനി ഹരിദാസും അർച്ചനാ സുശീലനും അവധിക്കാലം അടിച്ചു പൊളിച്ചത് ബാലിയിൽ; കടൽതീര ചിത്രങ്ങളും അടിപൊളി ആഘോഷങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത് യാത്രയുടെ സൗന്ദര്യം ആരാധകരിലേക്ക് എത്തിക്കാൻ; രഞ്ജനിയുടെ വ്‌ളോഗ് ട്രാവലിന്റേത് തന്നെയെന്ന സൂചന നൽകി ചിത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിഗ് ബോസിലെ കൂട്ടുകാരാണ് രഞ്ജനി ഹരിദാസും അർച്ചനാ സുശീലനും. റിയലിറ്റി ഷോയിലൂടെ ഉറ്റസുഹൃത്തക്കളായ ഇവർ അവധിക്കാലം അടിച്ചുപൊളിച്ച് ആഘോഷിക്കുകയാണ്. ബാലിയിലാണ് ഇരുവരും. ഇവരുടെ യാത്രാ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്തോനേഷ്യയിലെ 17,000 ദ്വീപുകളെ വച്ച് നോക്കുമ്പോൾ മനോഹരമായ പ്രകൃതിയും ശാന്തമായ കടലോരങ്ങളുമൊക്കെയാണ് ബാലിയിലെ ആകർഷണങ്ങൾ. ഈ ദൃശ്യ സൗന്ദര്യം സാമൂഹിമാധ്യമങ്ങളിൽ പങ്കുവച്ച് യാത്രയുടെ മനോഹാരിത ചർച്ചയാക്കുകയാണ് രഞ്ജനി ഹരിദാസും അർച്ചനയും.

അവതാരക, മോഡൽ, നടി എന്നീ രംഗങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയാണ് രഞ്ജിനി ഹരിദാസ്. വ്‌ളോഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ് രഞ്ജനി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിനി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞതും വാർത്തയായിരുന്നു. 'ചിലത് വരാനിരിക്കുന്നു, ഉടൻ വരും. കാത്തിരിക്കുക.' എന്ന കുറിപ്പോടെ വ്‌ളോഗിന്റെ ഒരു ടീസറും രഞ്ജിനി പങ്കുവെച്ചിരുന്നു. എന്തിനെക്കുറിച്ചുള്ള വ്‌ളോഗാണെന്ന് രഞ്ജിനി വ്യക്തമാക്കിയിട്ടില്ലെങ്കിലും യാത്ര സംബന്ധിച്ചുള്ളതാവാം എന്നാണ് രഞ്ജിനി വീഡിയോയ്ക്ക് ഒപ്പം നൽകിയിരിക്കുന്ന ടാഗുകൾ സൂചിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് അർച്ചനാ സുശീലനുമായി ബാലിയാത്ര നടത്തിയത്.

ടി വി അവതാരകരിൽ ഏറെ റേറ്റിംഗുള്ള വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഉരുളയ്ക്കുപ്പേരിപോലെയുള്ള ഉത്തരങ്ങളും ചോദ്യങ്ങളുമാണ് രഞ്ജിനി ഹരിദാസിനെ ഈ രംഗത്ത് ശ്രേദ്ധയയാക്കിയത്. എന്നൽ ധാരാളം വിമർശകരെയും രഞ്ജിനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. തന്റെതായ അഭിപ്രായപ്രകടനങ്ങൾ മുഖംനോക്കാതെ തുറന്നടിക്കുന്നതിനാലാണത്. ഇങ്ങനെ ബോൾഡായി പെരുമാറുന്നവരൊന്നും കഠിനഹൃദയർ അല്ലെന്നും രഞ്ജനി ഹരിദാസ് ഒരു സാധാരണ സ്ത്രീയാണെന്നും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. ഇതിനിടെയാണ് വ്‌ളോഗിന്റെ വിവരങ്ങളും പുറത്തു വന്നത്.

മാനസപുത്രി സീരിയലിൽ ഗ്ലോറി എന്ന കഥാപാത്രമായിട്ടാണ് അർച്ചന സുശീലൻ സീരിയൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാകുന്നത്. സീരിയലിൽ എത്തുംമുമ്പ് ചാനൽ അവതാരകയായിട്ടാണ് അർച്ചനയുടെ മിനിസ്‌ക്രീനിലെ അരങ്ങേറ്റം. പത്തു വർഷം മുമ്പ് ഒരു മലയാളം ചാനലിൽ ഫോൺഇൻപ്രോഗ്രാം അവതരിപ്പിക്കാനെത്തിയ അർച്ചന പിന്നീട് സീരിയൽ രംഗത്തെ പ്രധാനിയാവുകയായിരുന്നു. മലയാളം അറിയാത്ത ആ ഉത്തരേന്ത്യക്കാരിയുടെ സംസാരം പ്രേക്ഷകരെ ആകർഷിച്ചു. പാതിമലയാളിയാണ് അർച്ചന. പിതാവ് സുശീലൻ കൊല്ലം സ്വദേശിയാണ്. അമ്മ നേപ്പാൾ സ്വദേശിനിയും. പല സീരിയൽ ഡയറക്ടർമാരും അഭിനയം അറിയില്ലെന്നു പറഞ്ഞ് തന്നെ തിരിച്ചയച്ചിട്ടുണ്ടെന്ന് അർച്ചന പറയുന്നു. ഒടുവിൽ ഡയറക്ടർ സുധീഷ് ശങ്കറാണ് അവസരം നൽകിയത്. കാണാക്കിനാവ് എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രം അർച്ചനയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു

അമ്മക്കിളി എന്ന സീരിയലിൽ പോസിറ്റീവ് ഇമേജുള്ള കാരക്ടറായ ദേവികയായാണ് അർച്ചന പ്രേക്ഷകർക്കു മുന്നിൽ എത്തിയത്. രണ്ടു തമിഴ് സീരിയലുകളിലും അഭിനയിച്ചു. മനോജ് യാദവിനെ വിവാഹം ചെയ്യുകയും ചെയ്തു. പല വിവാദങ്ങളിൽ പോലും അർച്ചനയുടെ പേരുയർന്നു. എന്നാൽ ഒന്നിനും തെളിവുകളുണ്ടായില്ല. സീരിയലുകളും കുറഞ്ഞില്ല. ഇടയ്ക്ക് സിനിമയിൽ നായികവേഷത്തിലെത്തിയെങ്കിലും കാര്യമായി തിളങ്ങാനായില്ല. ചില സിനിമകളിൽ ഇപ്പോഴും നെഗറ്റീവ് റോളുകളിൽ ഇപ്പോഴും അഭിനയലോകത്ത് സജീവമാണ് താരം. ഇതിനിടെയാണ് ബിഗ് ബോസിലൂടെ കൂടുതൽ ശ്രദ്ധേയയായി അർച്ചന മാറിയത്. ഇവിടെ വച്ചാണ് രഞ്ജിനി ഹരിദാസുമായുള്ള സൗഹൃദം തുടരുന്നത്. ഇത് ഇപ്പോഴും കോട്ടമില്ലാതെ തുടരുന്നുവെന്നതാണ് ബാലി യാത്ര വ്യക്തമാക്കുന്നത്.

മലയാളികളിൽ യാത്രയെ പ്രണയിക്കുന്ന മിക്കവരും അവധി ആഘോഷിക്കുവാനായി ബാലി തെരഞ്ഞെടുക്കാറുണ്ട്. വളരെ സുഖകരമായ കാലാവസ്ഥയാണ് ബാലിയിലേത് എന്നതിനാൽ ഏതു സമയത്തും അവിടം സന്ദർശിക്കാം. കൃത്യമായി പ്ലാനിങ്ങോടുകൂടി യാത്രചെയ്താൽ ചെലവ് കുറക്കാനും സഹായിക്കും. അതുകൊണ്ട് തന്നെ ബാലിയുടെ സൗന്ദര്യത്തിനൊപ്പം രഞ്ജിനി ഹരിദാസിന്റെയും അർച്ചനയുടെയും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്. ബാലിയിൽ നിരവധി അനുഭവങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. ഇതിനായി കണ്ണും കാതും തുറന്നിരിക്കണമെന്നു മാത്രം. പ്രമുഖ സഞ്ചാര സാഹിത്യകാരനായിരുന്ന എസ്.കെ. പൊറ്റക്കാട് എഴുതിയ 'ബാലി ദ്വീപ്' എന്ന യാത്രാ വിവരണത്തിലൂടെയാണ് ഈ ദ്വീപിനെ മലയാളി അറിഞ്ഞ് തുടുങ്ങിയത്.

കട്ടറിവിനേക്കാൾ വലുതാണ് ബാലി എന്ന സത്യം എന്ന് ഇവിടെയെത്തുന്ന ഓരോ സഞ്ചാരിയും തിരിച്ചറിയുന്നു. നമ്മുടെ കേരളവുമായി പല കാര്യങ്ങളിലും സാമ്യമുണ്ട് ബാലിക്ക്. ഒന്ന്, ചെറിയ സ്ഥലത്തെ വൈവിധ്യമാർന്ന ഭൂപ്രകൃതിയാണ്. കടലും കാടും മലയുമെല്ലാം സമീപത്തായി സ്ഥിതി ചെയ്യുന്നു. മറ്റൊന്ന് ടൂറിസമാണ്. സാമ്പത്തിക വരുമാനത്തിന്റെ 80% ടൂറിസത്തിൽ നിന്നാണ് ലഭിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള നിരവധി കടൽക്ഷേത്രങ്ങളുണ്ട് ബാലിയിൽ. ആകാശദൃശ്യത്തിൽ ഒരു ചരടിൽ കോർത്ത മാലപോലെയാണ് ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

കടലിനെ അഭിമുഖീകരിക്കുന്ന 70 മീറ്റർ ഉയരമുള്ള കിഴുക്കാംതൂക്കായ മലഞ്ചെരിവിലാണ് 11-ാം നൂറ്റാണ്ടിൽ നിർമ്മിച്ച ഉലുവാറ്റു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുള്ള കടലിന്റെ വിശാലമായ കാഴ്ച അതിമനോഹരമാണ്. ഉലുവാറ്റു ക്ഷേത്രത്തിനു സമീപമാണ് പതങ് പതാങ് ബീച്ച്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP