Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയോധ്യയും ശബരിമലയും റഫാലും അടക്കം വിധി പറയാനുള്ളത് ആറു സുപ്രധാന കേസുകളിൽ; ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ഇനി മൂന്ന് ഔദ്യോഗിക പ്രവൃത്തിദിനങ്ങൾ കൂടി; അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ; മണ്ഡലകാലം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ സുപ്രിംകോടതി വിധി കേരളത്തെ സംബന്ധിച്ച് നിർണായകം; അടുത്ത ബുധൻ മുതൽ വെള്ളി വരെ രാജ്യം കാതോർക്കാൻ പോകുന്നത് ചരിത്ര വിധി പ്രസ്താവങ്ങൾക്ക്

അയോധ്യയും ശബരിമലയും റഫാലും അടക്കം വിധി പറയാനുള്ളത് ആറു സുപ്രധാന കേസുകളിൽ; ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ഇനി മൂന്ന് ഔദ്യോഗിക പ്രവൃത്തിദിനങ്ങൾ കൂടി; അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ; മണ്ഡലകാലം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ സുപ്രിംകോടതി വിധി കേരളത്തെ സംബന്ധിച്ച് നിർണായകം; അടുത്ത ബുധൻ മുതൽ വെള്ളി വരെ രാജ്യം കാതോർക്കാൻ പോകുന്നത് ചരിത്ര വിധി പ്രസ്താവങ്ങൾക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി : സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് ഇനി അവേശഷിക്കുന്നത് മൂന്ന് ഔദ്യോഗിക പ്രവൃത്തിദിനങ്ങൾ കൂടി. ഈ മാസം 16 നാണ് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിക്കുന്നത്. അയോധ്യകേസും ശബരിമലയും റഫാലുമടക്കം സുപ്രധാന വിധിപ്രസ്താവങ്ങളാണ് വരും ദിവസങ്ങളിൽ രാജ്യം കേൾക്കാനിരിക്കുന്നത്. അത് രാജ്യത്തെ എങ്ങനെയോക്കെ ബാധിക്കും എന്ന് കണ്ടു തന്നെ അറിയേണ്ടി ഇരിക്കുന്നു.

മൂന്നുദിവസങ്ങളിൽ രാജ്യം കാതോർത്തിരിക്കുന്ന ആറ് സുപ്രധാന കേസുകളിലാണ് അദ്ദേഹം വിധി പുറപ്പെടുവിക്കുക.അയോധ്യ രാമജന്മഭൂമി ബാബറി മസ്ജിദ് കേസാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിധി പറയാനിരിക്കുന്നവയിൽ ഏറ്റവും പ്രധാനം.ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരുൾപ്പെട്ട ഭരണഘടനാബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിക്കുക. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സുരക്ഷ ശക്തമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞിട്ടുണ്ട്.

ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽപെടുമോ എന്ന വിഷയത്തിലാണ് ഗൊഗോയി മറ്റൊരു സുപ്രധാന വിധി പറയുക. രാജ്യത്തെ വിവിധ ട്രിബ്യൂണലുകളുടെ സ്വഭാവം പണബില്ലിലൂടെ മാറ്റിയ സർക്കാർ നിയമനിർമ്മാണത്തിനെതിരെ റവന്യൂ ബാർ അസോസിയേഷൻ സമർപ്പിച്ച ഹർജിയാണ് ആറാമത്തേത്. റഫാൽ പോർ വിമാന ഇടപാടിലെ അഴിമതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പുനഃപരിശോധന ഹർജികളാണ് രണ്ടാമത്തേത്. റഫാലിൽ കേന്ദ്രസർക്കാരിന് ക്ലീൻചിറ്റ് നൽകിയ സുപ്രിംകോടതി വിധിക്കെതിരെയാണ് പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ പുനഃപരിശോധന ഹർജി നൽകിയത്.

റഫാലുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി നൽകിയ കോടതി അലക്ഷ്യക്കേസാണ് മൂന്നാമത്തേത്.യുവതികൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ട് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജികളാണ് അടുത്തത്.സുപ്രിംകോടതി വിധിയെത്തുടർന്ന് ഹിന്ദുസംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം അരങ്ങേറിയത് കേരളത്തിൽ ക്രമസമാധാനപ്രശ്നങ്ങൾക്കും ഇടയാക്കിയിരുന്നു. മണ്ഡലകാലം ആരംഭിക്കാനിക്കുന്ന പശ്ചാത്തലത്തിൽ സുപ്രിംകോടതി വിധി കേരളത്തെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.

വെള്ളിയാഴ്ചത്തെ പട്ടികയിൽ ഈ കേസൊന്നും ഉൾപ്പെടുത്തിയിട്ടില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങൾ കോടതി അവധിയാണ്. അടുത്ത ബുധൻ മുതൽ വെള്ളി വരെയാണ് ഇനി പ്രവൃത്തി ദിനങ്ങൾ. അതുകൊണ്ടുതന്നെ ഈ മൂന്നു ദിനങ്ങളിൽ സുപ്രധാന വിധികളുണ്ടാകും.അടുത്തയാഴ്ച വിരമിക്കാനിരിക്കുന്ന സാഹചര്യത്തിലും സുപ്രധാന കേസുകളിൽ വിധി പുറപ്പെടുവിക്കേണ്ട പശ്ചാത്തലത്തിലും അടിയന്തരമായി കേൾക്കുന്ന ഹർജികളിൽ നിന്നും ചീഫ് ജസ്റ്റിസ് ഒഴിവായി.

കേസുകൾ അടിയന്തരമായി കേൾക്കുന്നതിനുള്ള ആവശ്യങ്ങളുണ്ടെങ്കിൽ, നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിനെ സമീപിക്കാനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി കഴിഞ്ഞദിവസം അഭിഭാഷകർക്ക് നിർദ്ദേശം നൽകിയത്. കേസുകൾ നേരത്തെ പരിഗണിക്കാൻ മെൻഷൻ ചെയ്യേണ്ടത് ഇനി രണ്ടാം നമ്പർ കോടതിയിലാണെന്നാണ് ജസ്റ്റിസ് ഗൊഗോയ് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP