Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

കാശ്മീർ ചർച്ച നടക്കുമ്പോൾ രമ്യ ഹരിദാസ് പാട്ടുപാടി അവഹേളിതയായോ? താൻ പാടിയത് വെറുമൊരു പാട്ടല്ല, വന്ദേമാതരവും സാരേ ജഹാംസ അച്ഛേയും രഘുപതി രാഘവ രാജാറാമുമാണ് ആലപിച്ചതെന്ന് രമ്യ; സ്വാതന്ത്ര്യ സമരത്തിന്റെയും അഹിംസയുടെ മുദ്രാവാക്യങ്ങളുള്ള ഗാനങ്ങൾ ആലപിക്കുമ്പോൾ ആർക്കാണ് ചൊടിക്കുന്നത്? സൈബർ ലോകത്തെ വിമർശനങ്ങൾക്ക് മറുപടിയുമായി ആലത്തൂർ എംപി

കാശ്മീർ ചർച്ച നടക്കുമ്പോൾ രമ്യ ഹരിദാസ് പാട്ടുപാടി അവഹേളിതയായോ? താൻ പാടിയത് വെറുമൊരു പാട്ടല്ല, വന്ദേമാതരവും സാരേ ജഹാംസ അച്ഛേയും രഘുപതി രാഘവ രാജാറാമുമാണ് ആലപിച്ചതെന്ന് രമ്യ; സ്വാതന്ത്ര്യ സമരത്തിന്റെയും അഹിംസയുടെ മുദ്രാവാക്യങ്ങളുള്ള ഗാനങ്ങൾ ആലപിക്കുമ്പോൾ ആർക്കാണ് ചൊടിക്കുന്നത്? സൈബർ ലോകത്തെ വിമർശനങ്ങൾക്ക് മറുപടിയുമായി ആലത്തൂർ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജമ്മു കാശമീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതും കാശ്മീരിനെ രണ്ടായി വിഭജിക്കുന്നതുമായ പ്രമേയവും ബില്ലും ലോക്‌സഭയിൽ എത്തിയ വേളയിൽ കടുത്ത പ്രതിഷേധങ്ങളാണ് ഉയർന്നത്. പ്രമേയ നോട്ടീസ് വലിച്ചു കീറിയതിന്റെ പേരിൽ കേരള എംപിമാർക്ക് ലോക്‌സഭാ സ്പീക്കറുടെ ശാസനയും ലഭിച്ചിരുന്നു. ടി എൻ പ്രതാപനും ഹൈബി ഈഡനുമാണ് ഇങ്ങനെ ശാസന ലഭിച്ച രണ്ടു പേർ. അതേസമയം ഇവർക്കൊപ്പം സജീവമായി പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ ആലത്തൂരിന്റെ യുവ എംപി രമ്യ ഹരിദാസും ഉണ്ടായിരുന്നു, പ്രമേയം കീറി എറിഞ്ഞില്ലെന്ന് മാത്രം.

എന്നാൽ അന്നേ ദിവസം പാർലമെന്റിൽ രമ്യ ഹരിദാസ് പാട്ടു പാടി സ്വയം അവഹേളിതയായി എന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടായിരുന്നു. ഇത്തരം പ്രചരണങ്ങൾ വഴി തന്നെ അവഹേളിക്കുന്നത് പതിവായപ്പോൾ രമ്യ തന്നെ ഈ വിഷ,യത്തിൽ പ്രതികരിച്ചു കൊണ്ട് രംഗത്തുവന്നു. മലയാളത്തിൽ പ്രസംഗിച്ച് നേരത്തെ രമ്യ കൈയടി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് രമ്യ ഹരിദാസ് പാട്ടുപാടി അവഹേളിതയായി എന്ന പ്രചരണം തുടർന്നത്. അതേസമയം സൈബർ ലോകത്തെ സഖാക്കളും ചില സംഘപരിവാറുകാരും ഈ പ്രചരണം ശക്തമാക്കി. ഇതോടെയാണ് വിഷയത്തിൽ പ്രതിരോധവുമായി രമ്യ രംഗത്തിറങ്ങിയത്.

Stories you may Like

താൻ ആലപിച്ചത് വെറുംപാട്ടല്ലെന്നാണ് രമ്യ വിമർശകരെ ഓർമ്മിപ്പിക്കുന്നത്. വന്ദേമാതരം, സാരേ ജഹാംസ അച്ഛേ, രഘുപതി രാഘവ രാജാറാം എന്നീ ദേശഭക്തി ഗാനങ്ങളാണ് ഞങ്ങൾ ആലപിച്ചത്. ഇത് വെറും പാട്ടായി തോന്നുവരെ എങ്ങനെ കാണാണം. ചർച്ച നടക്കുന്ന സമയത്ത് മോദി സർക്കാരിന്റെ കശ്മീർ നയത്തിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി താൻ മാത്രമല്ല പാട്ടുപാടിയതെന്ന് രമ്യ ഹരിദാസ് പറഞ്ഞു. മറ്റ് എംപിമാരും പാടിയിരുന്നു. ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ടി.എൻ പ്രതാപൻ എന്നിവരും മറ്റ് എംപിമാരും പ്രതിഷേധത്തിന്റെ ഭാഗമായി ദേശഭക്തിഗാനം ആലപിച്ചു.

'മൂന്ന് ഗാനങ്ങളും വിവിധ സമരങ്ങളുടെ പശ്ചാത്തലത്തിൽ ഉണ്ടായ ഗാനങ്ങളാണ്. മതേതരത്വവും എല്ലാവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുണ്ടായ ഉൾപ്പിരിവുകളിൽ നിന്നാണ് നെഹ്റു അന്ന് ആർട്ടിക്കിൾ 370 നടപ്പിലാക്കുന്നതും കശ്മീരിന്റെ സംരക്ഷണവുമൊക്കെ അന്ന് നടപ്പിലാക്കിയത്. അത് റദ്ദാക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിന്റെ, അഹിംസയുടെ ഭാഗമായുള്ള മുദ്രാവാക്യങ്ങളും ഗാനങ്ങളും ഉപയോഗിച്ച് എതിർക്കുക എന്നതാണ് അവിടെ പ്രയോഗിച്ചത്'- രമ്യ ഹരിദാസ് ചോദിക്കുന്നു.

ഈ സംഭവത്തിന് മുമ്പ് പാർലമെന്റിൽ രമ്യ താരമായത് പോക്സോ നിയമഭേദഗതി ബില്ലിലെ വ്യവസ്ഥകളെ രമ്യ ചോദ്യം ചെയ്തകൊണ്ടായിരുന്നു. സ്വന്തം പാർട്ടിയിൽ നിന്നുള്ള ഒരു എംഎൽഎ പീഡനക്കേസിൽ കുറ്റക്കാരനായി നിൽക്കുന്ന സമയത്ത് തന്നെ ഇത്തരമൊരു ബിൽ ലോക്സഭയിൽ എത്തിയത് വിരോധാഭാസമാണെന്ന് രമ്യ ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചിരുന്നു. മലയാളത്തിലായിരുന്നു രമ്യയുടെ പ്രസംഗം.

ലൈംഗിക കേസിൽ പ്രതിയായ എംഎൽഎയെ ബിജെപി യാതൊരു നിർവാഹവുമില്ലാതെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അവർ നിർബന്ധിതരായി എന്നതാണ് വാസ്തവം. സുപ്രീം കോടതിയും മാധ്യമങ്ങളും പൊതുജനങ്ങളും ഉയർത്തിയ സമ്മർദം കാരണമാണ് ഏറെ വൈകിയാണെങ്കിലും എംഎൽഎക്കെതിരെ നടപടി സ്വീകരിക്കാൻ ബിജെപി തയ്യാറായതെന്ന് രമ്യ ലോക്സഭയിൽ പറഞ്ഞു. കുട്ടികളെ പീഡിപ്പിക്കുന്നവർക്കെതിരെ അതിശക്തവും മാതൃകാപരവുമായ നടപടികൾ സ്വീകരിക്കണം എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് ഭരണസംവിധാനത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും രമ്യ പറഞ്ഞു.

എന്നാൽ, പോക്സോ നിയമഭേദഗതി ബില്ലിലെ ചില വ്യവസ്ഥകളെ രമ്യ ചോദ്യം ചെയ്തു. കുറ്റക്കാർക്ക് വധശിക്ഷ നൽകുന്ന നടപടിയെയാണ് ചോദ്യം ചെയ്തത്. വേണ്ടത്ര ഗൃഹപാഠങ്ങൾ ബില്ലുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടോ എന്ന് രമ്യ ചോദിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി വരും മുൻപ് ബിൽ ചർച്ചയ്ക്കെടുത്തതിൽ സംശയമുണ്ടെന്നും രമ്യ പറഞ്ഞു. പഴുതടച്ച തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ വധശിക്ഷ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കാവൂ എന്നും രമ്യ പറഞ്ഞു.

മാതൃഭാഷയെ ആദരിക്കുന്നു എന്ന് പറഞ്ഞാണ് രമ്യ മലയാളത്തിൽ പ്രസംഗം ആരംഭിച്ചത്. സഭയിൽ മാതൃഭാഷയിൽ സംസാരിക്കാനാണ് താൽപര്യമെന്നും രമ്യ പറഞ്ഞു. പ്രസംഗത്തിനിടെ ഭരണപക്ഷത്തുനിന്നുള്ള എംപിമാർ ബഹളം വച്ചെങ്കിലും താൻ ഒരു പാർലമെന്റ് അംഗമാണെന്നും സഭയിൽ സംസാരിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും പറഞ്ഞ് രമ്യ പ്രസംഗം തുടരുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP