Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചു; 18 യുഡിഎഫ് എംപിമാർക്കും അസ്വസ്ഥത; ആലത്തൂരിലെ പെങ്ങളൂട്ടിക്ക് യൂത്ത് കോൺഗ്രസ് കാർ വാങ്ങി നൽകാൻ ശ്രമിച്ചതിനെതിരെ മുതിർന്ന നേതാക്കളുടെ കലിപ്പ് വളർന്നപ്പോൾ പദ്ധതി ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസ്; മുല്ലപ്പള്ളി പരസ്യമായി പറഞ്ഞ അതൃപ്തി നേതാക്കൾ എല്ലാവരും ഒരുമിച്ച് പറഞ്ഞു; പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ പറയുന്നതാണ് തനിക്ക് അവസാന ശ്വാസമെന്ന് മദർ തെരേസയെ സാക്ഷിയാക്കി പറഞ്ഞ് രമ്യ; ആലത്തൂർ എംപിക്ക് ഇനി വാടക വണ്ടിയിൽ നടക്കാം

ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചു; 18 യുഡിഎഫ് എംപിമാർക്കും അസ്വസ്ഥത; ആലത്തൂരിലെ പെങ്ങളൂട്ടിക്ക് യൂത്ത് കോൺഗ്രസ് കാർ വാങ്ങി നൽകാൻ ശ്രമിച്ചതിനെതിരെ മുതിർന്ന നേതാക്കളുടെ കലിപ്പ് വളർന്നപ്പോൾ പദ്ധതി ഉപേക്ഷിച്ച് യൂത്ത് കോൺഗ്രസ്; മുല്ലപ്പള്ളി പരസ്യമായി പറഞ്ഞ അതൃപ്തി നേതാക്കൾ എല്ലാവരും ഒരുമിച്ച് പറഞ്ഞു; പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ പറയുന്നതാണ് തനിക്ക് അവസാന ശ്വാസമെന്ന് മദർ തെരേസയെ സാക്ഷിയാക്കി പറഞ്ഞ് രമ്യ; ആലത്തൂർ എംപിക്ക് ഇനി വാടക വണ്ടിയിൽ നടക്കാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 17ാം ലോക്‌സഭയിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ആലത്തൂര്കാർ 158968 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം സമ്മാനിച്ച് രമ്യ ഹരിദാസ് എന്ന പെങ്ങളൂട്ടിയെ തങ്ങളുടെ പ്രതിനിധിയായി ഇന്ത്യൻ പാർലമെന്റിലേക്ക് അയച്ചത് കോൺഗ്രസ് തരംഗത്തിന്റെ മാത്രം ഭാഗമായിട്ടല്ല. അങ്ങനെ ഒരു തരംഗത്തിലും വീഴാത്ത ഇടത് കോട്ട തകർത്ത് രമ്യ ഹരിദാസ് വിജയച്ച് കയറിയത് അവരുടെ വ്യക്തിപ്രഭാവത്തിന്റേയും ആദർശത്തിന്റേയും കൂടി ബലത്തിൽ തന്നെയാണ്. 3 ജോഡി വസ്ത്രവുമായി കൈയിൽ അഞ്ച് പൈസയില്ലാതെ ആലത്തൂരിൽ പ്രചാരണത്തിന് വന്നിറങ്ങിയ തനിക്ക് എല്ലാം നൽകിയത് ആലത്തൂരുകാരാണ് എന്ന് പറഞ്ഞ രമ്യ തനിക്ക് മണ്ഡലത്തിൽ ഓടി നടക്കാൻ ഒരു കാർ സഹപ്രവർത്തകരായ യൂത്ത് കോൺഗ്രസുകാർ തന്നെ വാങ്ങി തരുന്നു എന്ന വാർത്തയെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

രമ്യക്ക് കാർ വാങ്ങാൻ പിരിവ് എന്ന കേട്ടപ്പോൾ തന്നെ സൈബർ സഖാക്കൾ അതിനെതിരെ പരിഹാസവും അഴിമതി ആരോപണവുമായി രംഗത്ത് വന്നു. തങ്ങളുടെ കോട്ട തകർത്ത് വിജയിച്ച് എംപിയായ ഒരു സ്ഥാനാർത്ഥിയോടുള്ള കലിപ്പായി മാത്രം കണ്ട് സൈബർ ഇടത്തിലെ പൊതുസമൂഹം ആരോപണത്തെ തള്ളിക്കളയുകയും ചെയ്തു. എന്നാൽ സ്വന്തം പാർട്ടിയിലെ കാരണവന്മാർ തന്നെ ഇപ്പോൾ രമ്യ ഹരിദാസിന് കാർ വാങ്ങാൻ പണപ്പിരിവ് നടത്തുന്നതിനെതിരെ രംഗത്ത് വന്നതോടെയാണ് കാര്യങ്ങൾ മാറി മറിയുന്നത്. ഈ വിഷയത്തിൽ ആദ്യം പരസ്യ പ്രതികരണവുമായി രംഗത്ത് വന്നത് രമ്യക്ക് കാർ വാങ്ങാൻ ലോൺ കിട്ടുമായിരുന്നു എന്നിരിക്കെ പിരിവ് നടത്തേണ്ട കാര്യമില്ല എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

Stories you may Like

ഇതിന് പിന്നാലെ രമേശ് ചെന്നിത്തല ഉമ്മൻ ചാണ്ടി എന്നിവരും പരസ്യമായി തന്നെ ഇതിനെതിരെ രംഗത്ത് വന്നു. കാർ വാങ്ങാൻ പണപ്പിരിവ് വേണ്ട എന്നും ലോൺ കിട്ടുമല്ലോ എന്നുമാണ് പറയുന്നത് എങ്കിലും വിഷയം യഥാർത്ഥത്തിൽ രമ്യക്ക് കിട്ടുന്ന ജനപിന്തുണ തന്നെയാണ്. ഇന്ത്യ മുവുവൻ തോറ്റെങ്കിലും കേരളത്തിൽ 19 സീറ്റുകളും ലഭിച്ചത് കോൺഗ്രസിന് നേട്ടമായി. എന്നാൽ പ്രതിപക്ഷ്തതി കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലാതെ ബാക്കി 18 എംപിമാർ അവിടെ വെറുതെ ഇരിക്കുമ്പോൾ രമ്യ ഹരിദാസ് പാർലമെന്റിലെ പ്രസംഗത്തിലായാലും സോഷ്യൽ മീഡിയയിൽ ആയാലും അത്‌പൊലെ തന്നെ പൊതുസമൂഹത്തിലും ലഭിക്കുന്ന സ്വീകാര്യത മുതിർന്ന എംപിമാരെക്കാളും വളരെ വലുതാണ്.

മുതിർന്ന നേതാക്കളുടെ എതിർപ്പ് വന്നതോടെ പിരിവിട്ട് കാർ വാങ്ങാൻ ഉള്ള നീക്കത്തിൽ നിന്ന് യൂത്ത് കോൺഗ്രസുകാരും പിന്നോട്ട് പോയിരിക്കുകയാണ്. വിഷയത്തിൽ കെപിസിസി പ്രസിഡന്റ് പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും അതായിരിക്കും തന്റെ അവസാന ശ്വാസമെന്നും അവർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇഔ വിഷയത്തിൽ രമ്യ കുറിച്ച പോസ്റ്റ് ഇങ്ങനെ

എന്നെ ഞാനാക്കിയ
എന്റെ പാർട്ടിയുടെ സംസ്ഥാന
അദ്ധ്യക്ഷൻ
ഒരഭിപ്രായം പറഞ്ഞാൽ
അതാണ് എന്റെ അവസാന ശ്വാസം
ഞാൻ KPCC പ്രസിഡണ്ടിന്റെ
വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേർക്കുന്നു.
എന്നെ ഒരുപാട് സ്‌നേഹിക്കുന്ന
എന്റെ സഹോദരങ്ങൾക്ക്
ഒരു പക്ഷേ എന്റെ തീരുമാനം
ഇഷ്ടപ്പെട്ടെന്ന് വരില്ല
നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതക്ക് വേണ്ടി
ജീവൻ പണയം വച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം
ആ പോരാട്ടത്തിന് മദ്ധ്യേ ആയിരിക്കണം. ജീവിതത്തിൽ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കൽപ്പമെങ്കിലും
അശ്വാസവും സ്‌നേഹവും ലഭിച്ചത്
ഈ പൊതുജീവിതത്തിന്റെ
ഇടങ്ങളിൽ ആണ്.
അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത്
എന്റെ വ്രതവും ശപഥവുമാണ്.

 

പാർട്ടി അധ്യക്ഷൻ പറയുന്ന തീരുമാനം താൻ അംഗീകരിക്കുമ്പോൾ അതിൽ തന്റെ സഹപ്രവർത്തകർക്ക ഇഷ്ടപ്പെട്ടെന്ന് വരില്ല എന്നും അവർ പറയുന്നു. ഇപ്പോൾ അനാവിശ്യമായ മറ്റ് കാര്യങ്ങളിലേക്ക് കടക്കാതെ തന്റെ കൂടെപ്പിറപ്പുകൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ജീവൻ പണയംവെച്ച് സമരം ചെയ്യുന്ന കൂടപ്പിറപ്പുകൾക്ക് വേണ്ടിയാണ് എന്നും അവർ പറയുന്നു. നേരത്തെ വിഷയം വിവാദമായപ്പോഴും പക്വതയോടെയാണ് അവർ അതിനെ നേരിട്ടത്. ഇന്നലെ ഈ വിഷയത്തിൽ മറുനാടനോട് അവർ നടത്തിയ പ്രതികരണവും അങ്ങനെ തന്നെയായിരുന്നു.

വെറും മൂന്ന് ജോഡി ഡ്രസ്സുമായാണ് താൻ ആലത്തൂരിലേക്ക് കടന്നുവന്നത്. മത്സരിക്കാൻ മണ്ഡലത്തിലേക്ക് എത്തുമ്പോൾ വിവിധ പാർട്ടിക്കാരാണ് ഞാൻ വിജയിക്കണം എന്നു കരുതി രംഗത്തുവന്നത്. വെറും മൂന്ന് ജോഡി ഡ്രസും കൈയിൽ അഞ്ചിന്റെ പൈസ ഇല്ലാതെയുമാണ് ആലത്തൂരിൽ പ്രചരത്തിന് എത്തിയ്. അതിപ്പോൾ 66 ജോഡി ആയാലും അതെല്ലാം ആലത്തൂരുകാർ തന്നതാണെന്ന് രമ്യ പ്രതികരിച്ചു. ഒരു യൂത്ത് കോൺഗ്രസുകാരി എന്ന നിലയിൽ ജീവിതത്തിൽ ഏറെ അഭിമാനകരമായ നിമിഷമാണിത്.തനിക്ക് കാറു വേണ്ടി യൂത്ത് കോൺഗ്രസുകാർ കാർ വാങ്ങുന്നു എന്ന വിവരം താൻ അറിഞ്ഞത് ഫേസ്‌ബുക്കിലൂടെയാണ് എന്നും അവർ പ്രതികരിച്ചിരുന്നു.


രമ്യാഹരിദാസിന് കാർ വാങ്ങാൻ ഓരോ നിയോജക മണ്ഡലത്തിൽ നിന്നും രണ്ടുലക്ഷം രൂപ പിരിച്ചെടുക്കാനാണ് യൂത്ത്കോൺഗ്രസിന്റെ ആലത്തൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. ഇതിനായി 1000 രൂപയുടെ രസീത് കൂപ്പണുകളും അച്ചടിച്ച് വിതരണം നടത്തി. എന്നാൽ ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് വിഷയത്തിൽ പുനഃപരിശോധനയ്ക്കായി യോഗം ചേരാൻ യൂത്ത്കോൺഗ്രസ് തീരുമാനിച്ചത്.

രമ്യയ്ക്കായി വാഹനം വാങ്ങി നൽകുന്നതിൽ തെറ്റില്ലെന്നാണ് മണ്ഡലത്തിലെ യൂത്ത്കോൺഗ്രസുകാരുടെ പൊതുവികാരം. സാമ്പത്തിക ബാധ്യതകൾ ഉള്ളതിനാൽ രമ്യ ഹരിദാസിന് കാർ വാങ്ങുന്നതിനുള്ള ബാങ്ക് വായ്പ ലഭിക്കില്ലെന്നും അതിനാൽ വാഹനം വാങ്ങി നൽകുന്നതിൽ തെറ്റില്ലെന്നുമാണ് യൂത്ത് കോൺഗ്രസുകാർ പറയുന്നത്. എന്നാൽ പാർട്ടി അധ്യക്ഷൻ പറയുന്നതാണ് തനിക്ക് അവസാന ശ്വാസം എന്ന് രമ്യ തന്നെ പ്രസ്താവന നടത്തിയതോടെ ആ വിഷയവും അതിലെ വിവാദവും അവസാനിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP