Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ പിതാവിന്റെ പാതയിലേക്കില്ലെന്ന് ഉറപ്പിച്ചു; ഡൽഹിയിലും തിരുവനന്തപുരത്തുമായി പഠനം; സിവിൽ സർവീസ് മോഹം മനസിൽ സൂക്ഷിച്ച രമിത് അച്ഛന് പേരുദോഷം വരുത്തുന്ന വിവാദങ്ങൾക്ക് ഇടനൽകാതെ പഠനം തുടർന്നു; മകനെ സ്വന്തം ഇഷ്ടത്തിന് വിട്ട രമേശ് ചെന്നിത്തലയ്ക്കും മകനെ ഓർത്ത് അഭിമാനിക്കാം: 22-ാം വയസ്സിൽ സിവിൽ സർവീസ് നേടിയ രമിത്തിന്റെ നേട്ടത്തിൽ കന്റോൺമെന്റ് ഹൗസിൽ ആഹ്ലാദപൂത്തിരി

രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ പിതാവിന്റെ പാതയിലേക്കില്ലെന്ന് ഉറപ്പിച്ചു; ഡൽഹിയിലും തിരുവനന്തപുരത്തുമായി പഠനം; സിവിൽ സർവീസ് മോഹം മനസിൽ സൂക്ഷിച്ച രമിത് അച്ഛന് പേരുദോഷം വരുത്തുന്ന വിവാദങ്ങൾക്ക് ഇടനൽകാതെ പഠനം തുടർന്നു; മകനെ സ്വന്തം ഇഷ്ടത്തിന് വിട്ട രമേശ് ചെന്നിത്തലയ്ക്കും മകനെ ഓർത്ത് അഭിമാനിക്കാം: 22-ാം വയസ്സിൽ സിവിൽ സർവീസ് നേടിയ രമിത്തിന്റെ നേട്ടത്തിൽ കന്റോൺമെന്റ് ഹൗസിൽ ആഹ്ലാദപൂത്തിരി

മറുനാടൻ ഡസ്‌ക്

തിരുവനന്തപുരം: രാഷ്ട്രീയത്തിൽ പയറ്റി തെളിഞ്ഞ നേതാവാണ് രമേശ് ചെന്നിത്തല. മക്കൾ രാഷ്ട്രീയം പതിവുള്ള കേരളത്തിൽ ചെന്നിത്തലയുടെ പാതയിൽ സഞ്ചരിച്ച് മക്കളും രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് കരുതിയവരും നിരവധിയാണ്. എന്നാൽ, അതുണ്ടായില്ല. എന്നാൽ പ്രതിപക്ഷ നേതാവിന്റെ മക്കൾ രണ്ടു പേരും വിദ്യാഭ്യാസത്തിലാണ് കൈവെച്ചത്. ഡോക്ടറായ മൂത്ത മകന് രോഹിത്തിന് പിന്നാലെ രമേശ് ചെന്നിത്തല എന്ന അച്ഛന് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രണ്ടാമത്തെ മകൻ രമിത്ത്.

ഇന്ത്യയിലെ മിടുക്കന്മാർ മാത്രം സ്വന്തമാക്കുന്ന ഐഎഎസ് പരീക്ഷയിൽ 210-ാം റാങ്ക് നേടിയാണ് രമേശ് ചെന്നിത്തലയുടെ രണ്ടാമത്തെ മകൻ രമിത്ത് താരമായിരിക്കുന്നത്. ഇനി രമേശ് ചെന്നിത്തല എന്ന നേതാവിന് മക്കളെ ഓർത്ത് അഭിമാനിക്കാം. പഠനത്തിൽ മിടുക്കരായ മക്കളുടെ പിതാവെന്ന് പറഞ്ഞ് അഭിമാനിക്കാനുള്ള വക കൂടിയാണ് രോഹിത് ചെന്നിത്തലയ്ക്ക് സമ്മാനിച്ചത്. തിരുവനന്തപുരം മാർ ബസേലിയസ് കോളേജിൽ നിന്നും എഞ്ചിനീയറിങ് പാസായ രമിത് 22-ാം വയസ്സ് എന്ന ചെറുപ്രായത്തിലാണ് ഐഎഎഎസ് എന്ന നേട്ടം കൈവെള്ളയിൽ ഒതുക്കിയിരിക്കുന്നത് എന്നത് ആ നേട്ടം എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാക്കുന്നതാണ്.

രാഷ്ട്രീയക്കാരനാണ് അച്ഛനെങ്കിൽ ഈ മകന്റെ സ്വപ്നം എന്നും ഐഎഎസ്സുകാരനാകുക എന്നതായിരുന്നു. അത് ഇളം പ്രായത്തിൽ തന്നെ രമിത് നേടി എടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷവും രമിത് ട്രൈ ചെയ്തിരുന്നെങ്കിലും റാങ്ക് താഴെയായിരുന്നു. എന്നാൽ അങ്ങിനെയൊന്നും രമിത് തോറ്റു കൊടുക്കാൻ തയ്യാറായില്ല. വീണ്ടും പഠനം തുടർന്ന് രമിത്തിന് രണ്ടാം വട്ടം ഐഎഎസ് എന്ന നേട്ടം കൈപ്പിടിയിൽ ഒതുക്കാനും ഈസിയായി കഴിഞ്ഞു. രാജ്യത്തെ തന്നെ മിടുക്കന്മാർ മാത്രം കയ്യടക്കുന്ന ഐഎഎസ് രമിത് സ്വന്തമാക്കിയതോടെ തിരുവനന്തപുരത്തെ കന്റോൺമെന്റ് ഹൗസ് ആഹ്ലാദത്തിലായിരിക്കുകയാണ്.

തിരുവനന്തപുരം കേശവദാസപുരത്തുള്ള സിവിൽ സർവീസ് അക്കാദമിയിലായിരുന്നു രമിത്ത് ഐഎഎസിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തിയത്. ഇവിടുത്തെ ചിട്ടയായ പഠനത്തിലൂടെ രമിത്ത് ഐഎസിന്റെ പടവുകൾ ഈസിയായി കയറുകയായിരുന്നു. അച്ഛൻ രാഷ്ട്രീയക്കാരനാണെങ്കിലും ഒരിക്കലും അച്ഛന്റെ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാത്തവരാണ് ചെന്നിത്തലയുടെ മക്കൾ. രമിത്തിന് പഠനത്തോടായിരുന്നു പ്രിയം. അച്ഛന്റെ വഴിയേ രാഷ്യട്രീയത്തിലേക്ക് ഇല്ലെന്ന് ഉറപ്പിച്ച രമിതിന് ഐഎഎസ്സുകാരനാവണമെന്നതായിരുന്നു ജീവിത ലക്ഷ്യം.

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തനം സജീവമാകുന്നതിന് മുമ്പ് രമേശ് ചെന്നിത്തലയുടെ പ്രവർത്തന മേഖല ഡൽഹിയിൽ ആയിരുന്നതിനാൽ രമിത്തിന്റെ സ്‌കൂൾ പഠനം എല്ലാം ഡൽഹിയിലായിരുന്നു. പിന്നീടാണ് കേരളത്തിലേക്ക് എത്തിയത്. വായനയണ് രമിത്തിന്റെ പ്രധാന ഹോബി. രമിത്തും സഹോദരൻ ഡോക്ടർ രോഹിത്തും ആഴത്തിൽ വായിക്കുന്നവരാണ്. മകന്റെ പഠനത്തിന്റെ നിയന്ത്രണം മുഴുവൻ ഭാര്യ അനിതയ്ക്കാണ്. ജോലിയിൽ നിന്നും ലീവ് എടുത്താണ് അനിത മകന്റെ പഠിപ്പിൽ ശ്രദ്ധ ചിലത്തിയത്. ഇൻഷുറൻസ് കമ്പനിയിൽ ഡവലപ്മെന്റ് ഓഫിസറായ അനിത മകന്റെ പഠനത്തിന്റെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

മൂത്തമകൻ രോഹിത് ഡോക്ടറാണ്. രോഹിതു കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നാണ് എംബിബിഎസ് നേടിയത്. ഇപ്പോൾ എംഡിയും പൂർത്തിയാക്കിയിരിക്കയാണ് ഡോ. റോഹിത്. എന്തായാലും രണ്ട് മക്കളും രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്തമായി സ്വന്തം നിലയിൽ നേട്ടം കൈവരിച്ചിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP