Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഘോഷങ്ങൾക്കിടെ ആകെ തകർത്തുകളഞ്ഞു ആ രണ്ടുയുവാക്കളുടെ ദുരന്തം; മനുഷ്യപ്പറ്റുള്ളവർക്കെല്ലാം എങ്ങനെ മുഖം തിരിക്കാനാവും കുടുംബങ്ങളുടെ കണ്ണീരിൽ നിന്ന്! മകൻ രോഹിത്തിന്റെ വിവാഹ സൽക്കാര ചടങ്ങുകൾ ഉപേക്ഷിച്ച് രമേശ് ചെന്നിത്തല; കൊല്ലപ്പെട്ട കൃപേക്ഷിന്റെ സഹോദരി കൃഷ്ണപ്രിയുടെ വിവാഹം നടത്തിക്കൊടുക്കാൻ തീരുമാനിച്ച് വധൂവരന്മാരായ രോഹിതും ഡോ.ശ്രീജയും; ചടങ്ങിന് മാറ്റി വച്ച തുക കൂടി ചേർത്ത് കൃപേഷിന്റെ പ്രതീക്ഷകൾ സഫലമാക്കാനുറച്ച് ഇരുവരും

ആഘോഷങ്ങൾക്കിടെ ആകെ തകർത്തുകളഞ്ഞു ആ രണ്ടുയുവാക്കളുടെ ദുരന്തം; മനുഷ്യപ്പറ്റുള്ളവർക്കെല്ലാം എങ്ങനെ മുഖം തിരിക്കാനാവും കുടുംബങ്ങളുടെ കണ്ണീരിൽ നിന്ന്! മകൻ രോഹിത്തിന്റെ വിവാഹ സൽക്കാര ചടങ്ങുകൾ ഉപേക്ഷിച്ച് രമേശ് ചെന്നിത്തല; കൊല്ലപ്പെട്ട കൃപേക്ഷിന്റെ സഹോദരി കൃഷ്ണപ്രിയുടെ വിവാഹം നടത്തിക്കൊടുക്കാൻ തീരുമാനിച്ച് വധൂവരന്മാരായ രോഹിതും ഡോ.ശ്രീജയും; ചടങ്ങിന് മാറ്റി വച്ച തുക കൂടി ചേർത്ത് കൃപേഷിന്റെ പ്രതീക്ഷകൾ സഫലമാക്കാനുറച്ച് ഇരുവരും

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: ഇനി ഇതുപൊലൊരു അരുംകൊല നമ്മുടെ നാട്ടിൽ സംഭവിക്കരുതേ! രാഷ്ട്രീയത്തിന് അതീതമായി ദൈവത്തിന്റെ സ്വന്തം നാട്ടുകാരെല്ലാം ഉള്ളിൽ നിന്ന് കൊണ്ട് പ്രാർത്ഥിക്കുന്നതാണ്. കാസർകോട്ടെ രണ്ടുയൂത്ത് കോൺഗ്രസ് പ്രവർത്തകരെ കണ്ണിൽ ചോരയില്ലാതെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ ചോരപ്പാടുകൾ അത്ര പെട്ടെന്നൊന്നും മായില്ല. ശരത് ലാലിന്റെയും കൃപേഷിന്റെയും വീട് സന്ദർശിച്ചപ്പോൾ കെപിസിസ അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പൊട്ടിക്കരഞ്ഞതും മനസാക്ഷിയുള്ളവരെ നോവിച്ചു. ഉള്ളുലച്ച ഈ സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല, മലയാളികളാകെ മുക്തരായിട്ടില്ല. ഈ പശ്ചാത്തലത്തിൽ, തന്റെ മകൻ രോഹിത്തിന്റെ വിവാഹ സൽക്കാരം ഉപേക്ഷിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തീരുമാനിച്ചു. ഇതിനൊപ്പം ഈ സൽക്കാര ചടങ്ങിന് വിനിയോഗിക്കേണ്ട പണം കൂടി ഉപയോഗിച്ച് കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വിവാഹം നടത്തിക്കൊടുക്കും. വധൂവരന്മാരായ ഡോ.രോഹിതിന്റെയും ഡോ.ശ്രീജയുടെയും തീരുമാനമാണിത്.

രമേശ് ചെന്നിത്തലയുടെ അറിയിപ്പ് ഇങ്ങനെ:

'കാസർകോട്ട് യൂത്ത് കോൺഗ്രസിന്റെ രണ്ടു യുവാക്കളെ സിപിഎം അക്രമികൾ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കവും വേദനയും വിവരണാതീതമാണ്. ദുഃഖകരമായ ഈ അവസ്ഥയിൽ എന്റെ മകൻ ഡോ.രോഹിതിന്റെ വിവാഹത്തോടനുബന്ധിച്ച് ഈ മാസം 21 ന് തിരുവനന്തപുരം ഗിരിദീപം ഓഡിറ്റോറിയത്തിലും 23 ന് ഹരിപ്പാട് ബോയിസ് ഹയർ സെക്കണ്ടറി സ്‌കൂളിലും വച്ച് നടത്താനിരുന്ന സ്വീകരണച്ചടങ്ങുകൾ വേണ്ടെന്ന് വയ്ക്കുകയാണ്. ഈ ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടുള്ള അതിഥികൾക്ക് ഇത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടിൽ ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

സ്വീകരണച്ചടങ്ങിന് വിനിയോഗിക്കേണ്ട പണം കൂടി പ്രയോജനപ്പെടുത്തി കൊല്ലപ്പെട്ട കൃപേക്ഷിന്റെ സഹോദരി കൃഷ്ണപ്രിയുടെ വിവാഹം തങ്ങൾ നടത്തിക്കൊടുക്കുമെന്നാണ് വധൂവരന്മാരായ ഡോ.രോഹിതിന്റെയും ഡോ.ശ്രീജയുടെയും തീരുമാനം. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും വീടുകളിൽ ഞാൻ പോയിരുന്നു. ഓലമേഞ്ഞ ചെറ്റക്കുടിലിൽ കഴിയുന്ന കൃപേഷിന്റെ വീട്ടുകാരുടെ ഏക പ്രതീക്ഷയും ആശ്രയവുമായിരുന്നു ആ ചെറുപ്പക്കാരൻ. കൃപേക്ഷിന്റെ മരണത്തോടെ ആ കുടുംബം അനാഥമാകാൻ പാടില്ല. യു.ഡി.എഫിനോടൊപ്പം സമൂഹവും ഇക്കാര്യത്തിൽ ഒന്നിച്ചു നിൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.'

രമേശ് ചെന്നിത്തലയുടെയും കുടുംബത്തിന്റെയും മാതൃകാപരമായ തീരുമാനത്തിന് കൈയടിക്കുകയാണ് പൊതുസമൂഹം. ചെന്നിത്തലയുടെ മകൻ രോഹിത് വിവാഹിതനായത് ഈ മാസം 18 ന് ഞായറാഴ്ചയാണ്. പ്രമുഖ വ്യവസായി ഭാസിയുടെ മകൾ ശ്രീജ ഭാസിയെയാണ് രോഹിത് മിന്നുകെട്ടിയത്. രോഹിത്തും ശ്രീജയും ഡോക്ടർമാരാണ്. കൊച്ചിയിലാണ് രോഹിത്ത് ജോലി ചെയ്യുന്നത്. ശ്രീജയാണങ്കിൽ നാളുകളായി അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. വിവാഹത്തിന് രാഷ്ട്രീയ രംഗത്തെയും കലാ- സാംസ്‌കാരിക രംഗത്തെയും പ്രമുഖർ പങ്കെടുത്തിരുന്നു.

വിവാഹ ശേഷം വേഷം പോലും മാറാതെ ട്രെയിനിലാണ് ദമ്പതികൾ തിരുവനന്തപുരത്തേക്ക് യാത്രയായത്. ആലുവ റെയിൽവേ സ്റ്റേഷനിൽനിന്ന് വൈകീട്ട് 4.20-നുള്ള ജനശതാബ്ദി എക്സ്‌പ്രസിലാണ് ഇരുവരും യാത്ര തിരിച്ചത്. വിവാഹ വേഷത്തിൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ വരനെയും വധുവിനെയും കാണാൻ കൗതുകത്തോടെ സ്റ്റേഷനിൽ യാത്രക്കാരും മറ്റും തടിച്ചുകൂടിയിരുന്നു.അമൃതയിൽ പഠനവും പ്രാക്ടീസും പൂർത്തിയാക്കിയ ശേഷം രാജഗിരി മെഡിക്കൽ കോളേജിൽ ഡോക്ടറായി ജോലി നോക്കുകയായിരുന്നു രോഹിത്ത് ചെന്നിത്തല. ശ്രീജ ആകട്ടെ പഠനം പൂർത്തിയാക്കിയ ശേഷം കൊച്ചി ലേക് ഷോർ ആശുപത്രിയിലും പ്രാക്ടീസ് ചെയ്തു. തുടർന്ന് അമേരിക്കയിൽ ഡോക്ടറായി ജോലി നോക്കി വരികയായിരുന്നു.

ഇപ്പോൾ അനിയന്റെ പാതയിൽ സിവിൽ സർവീസ് സ്വപ്നങ്ങളുമായി മുന്നോട്ടു പോകുകയാണ് രോഹിത്തും. അതിനായുള്ള പരിശ്രമത്തിലാണ് അദ്ദേഹം. വ്യവസായിയായ ഭാസിയുടെയും ജയലക്ഷ്മിയുടെയും മകളാണ് ശ്രീജ ഭാസി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP