Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി വിജയന്റെ കൊറോണക്കാലത്തെ പ്രണയത്തെ പരിഹസിച്ച് ഷാഫി പറമ്പിൽ; ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കുന്നത് പുര കത്തുമ്പോൾ വാഴ വെട്ടുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും; അകത്ത് കിടക്കേണ്ട കുഞ്ഞനന്തൻ പുറത്തും പുറത്ത് നിൽക്കേണ്ട ശ്രീറാം വെങ്കിട്ട രാമൻ അകത്തും എന്നും കോൺ​ഗ്രസ് നേതാക്കളുടെ വിമർശനം; മാധ്യമ പ്രവർത്തൻ കെഎം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയെ സർവീസിൽ തിരിച്ചെടുക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകം

പിണറായി വിജയന്റെ കൊറോണക്കാലത്തെ പ്രണയത്തെ പരിഹസിച്ച് ഷാഫി പറമ്പിൽ; ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കുന്നത് പുര കത്തുമ്പോൾ വാഴ വെട്ടുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും; അകത്ത് കിടക്കേണ്ട കുഞ്ഞനന്തൻ പുറത്തും പുറത്ത് നിൽക്കേണ്ട ശ്രീറാം വെങ്കിട്ട രാമൻ അകത്തും എന്നും കോൺ​ഗ്രസ് നേതാക്കളുടെ വിമർശനം; മാധ്യമ പ്രവർത്തൻ കെഎം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയെ സർവീസിൽ തിരിച്ചെടുക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മാധ്യമ പ്രവർത്തൻ കെഎം ബഷീറിനെ കാറിടിച്ചു കൊന്ന കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കോവിഡിന്റെ മറവിൽ തിരിച്ചെടുക്കുന്നത് പുര കത്തുമ്പോൾ വാഴ വെട്ടുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവപത്രപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയെ സർവ്വീസിൽ തിരിച്ചെടുക്കുന്നത് ശരിയായ കാര്യമല്ല. കോവിഡ് ഒരു സൗകര്യമായെടുത്ത് പല നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. ടി.പി കേസിലെ പ്രതി കുഞ്ഞനന്തന് ജാമ്യം കൊടുത്തതാണ് മറ്റൊന്ന്. അകത്ത് കിടക്കേണ്ട കുഞ്ഞനന്തൻ പുറത്തും പുറത്ത് നിൽക്കേണ്ട ശ്രീറാം വെങ്കിട്ട രാമൻ അകത്തും ആയ അവസ്ഥയാണിപ്പോൾ ഉണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ ആരോപിച്ചു.

ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കുന്നതിനെയും കുഞ്ഞനന്തന് ജാമ്യം കൊടുത്തതിനെയും വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയും രംഗത്തെത്തി.

ഷാഫി പറമ്പിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

#കുഞ്ഞനന്തൻ_പുറത്തും
#ശ്രീറാം_വെങ്കിട്ടരാമൻ_അകത്തും -
പിണറായി വിജയന്റെ "Love in the time of corona "

Gabriel Garcia Marquez ന്റെ പ്രസിദ്ധ നോവലാണ് "Love in time of Cholera". വിവാഹിതയായ Fermina Daza എന്ന യുവതിയുടെ ഭർത്താവ് മരിക്കാൻ 50 വർഷം കാത്തിരുന്ന Florentino Ariza എന്ന കഥാപാത്രത്തെ ഓർമ്മ വരികയാണ് സർക്കാരിന്റെ തീരുമാനങ്ങൾ കാണുമ്പോൾ .
ഒരു വശത്ത് ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊന്ന കേസിലെ പ്രതിയായ കുഞ്ഞനന്തനെ പുറത്തിറക്കാനും , മറുവശത്ത് KM ബഷീറെന്ന പാവം മാധ്യമ പ്രവർത്തകന്റെ മരണത്തിന് കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമനെ ധൃതി പിടിച്ച് സർവീസിൽ തിരിച്ച് കൊണ്ടു വരാനും കൊറോണകാലത്തെ ഏറ്റവും ഭീതിജനകമായ,ജാഗ്രത ഏറ്റവും കൂടുതൽ വേണ്ട ദിവസങ്ങളിലൊന്ന് തന്നെ തിരഞ്ഞെടുക്കുക .
ഇത് ചൂഷണമാണ് .

ഒരു ജനത സ്വന്തം ജീവനിൽ ഭയം തോന്നി കഴിയുന്ന കാലത്ത് , മാധ്യമങ്ങളുടെ സ്‌പേസും മാധ്യമ പ്രവർത്തകരുടെ വിശ്രമമില്ലാത്ത അദ്ധ്വാനവും പൂർണ്ണമായും ജാഗ്രതക്കും മുൻകരുതലുകൾക്കും അതിന് വേണ്ടിയുള്ള നടപടികൾക്കും കൊറോണ വാർത്തകൾക്കും വേണ്ടി നീക്കി വെച്ചിരിക്കുന്ന സമയത്ത് , നിയമസഭാ സമ്മേളനങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളും , പ്രതിപക്ഷ സമരങ്ങളുമെല്ലാം മാറ്റി വെക്കപ്പെട്ട ഒരു കാലത്ത് , സ്വന്തം അജണ്ടകൾ ഒളിച്ച് കടത്താൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ജനതയുടെ അവസ്ഥകളെ ചൂഷണം ചെയ്യുകയാണ് . ഇംഗിതങ്ങൾ നടപ്പിലാക്കാൻ ദുരന്തത്തെ മറയാക്കൽ ഒരു മുഖ്യമന്ത്രിക്ക് ചേർന്ന നടപടിയല്ല .
വിമർശനങ്ങൾക്ക് വിലക്കും , രാഷ്ട്രീയം പറയരുതെന്ന് തിട്ടൂരവും എന്തിനായിരുന്നു എന്ന് ഇത്തരം തീരുമാനങ്ങൾ ബോദ്ധ്യപ്പെടുത്തുന്നുണ്ട് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP