Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ യോഗിമാരിൽ ഒരാൾ; ജീവിതചര്യകളും ഭക്ഷണ ശീലവും പ്രകൃതിയോട് ചേർന്നത്; എന്നിട്ടും ആചാര്യ ബാലകൃഷ്ണയ്ക്ക് എങ്ങനെ ഹൃദ് രോഗം സംഭവിച്ചു? എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ അഡ്‌മിറ്റാക്കിയ പതഞ്ജലി ചെയർമാന്റെ രോഗ വിവരം ആശങ്ക ഉയർത്തുന്നത് അനേകരിൽ; ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാരും

ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ യോഗിമാരിൽ ഒരാൾ; ജീവിതചര്യകളും ഭക്ഷണ ശീലവും പ്രകൃതിയോട് ചേർന്നത്; എന്നിട്ടും ആചാര്യ ബാലകൃഷ്ണയ്ക്ക് എങ്ങനെ ഹൃദ് രോഗം സംഭവിച്ചു? എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ അഡ്‌മിറ്റാക്കിയ പതഞ്ജലി ചെയർമാന്റെ രോഗ വിവരം ആശങ്ക ഉയർത്തുന്നത് അനേകരിൽ; ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാരും

മറുനാടൻ മലയാളി ബ്യൂറോ

ഋഷികേശ്: യോഗ ഗുരു രാംദേവിന്റെ മുഖ്യ സഹായിയും പതഞ്ജലി ഗ്രൂപ്പിന്റെ ചെയർമാനുമായ ആചാര്യ ബാൽകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ അത് ആശങ്കയാകുന്നത് അനേകരിലാണ്. നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ഋഷികേശിലുള്ള എയിംസിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ യോഗിമാരിൽ ഒരാളാണ് ആചാര്യ ബാൽകൃഷ്ണ. ജീവിതചര്യകളും ഭക്ഷണ ശീലവും പ്രകൃതിയോട് ചേർന്നതാണ്. അതുകൊണ്ട് തന്നെ ഹൃദ് രോഗ സാധ്യത തീരെ കുറവാണ്. എന്നിട്ടും അദ്ദേഹത്തിന് ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടായി എന്നാണ് സൂചന.

തലകറക്കവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം ഹരിദ്വാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഡോക്ടർമാരുടെ നിർദ്ദേശാനുസരണം എയിംസിലേയ്ക്ക് മാറ്റുകയായിരുന്നു. നേപ്പാളീസ് വംശജനായ ബാൽകൃഷ്ണയ്ക്ക് 600 കോടി ഡോളറിന്റെ ആസ്തിയുണ്ട്. 1995 ലാണ് ബാബാ രാംദേവിനൊപ്പം പതഞ്ജലി കമ്പനി സ്ഥാപിച്ചത്. പതഞ്ജലിയുടെ എംഡി സ്ഥാനവും വഹിക്കുന്ന ബാൽകൃഷ്ണയ്ക്ക് കമ്പനിയിൽ 98.6 ശതമാനം ഓഹരിയും സ്വന്തമാണ്. യോഗയുടെ കരുത്തിനെ കുറിച്ച് ലോകത്തെ അറിയിച്ചതിന് പിന്നിലും ബാൽകൃഷ്ണയ്ക്ക് നിർണ്ണായക പങ്കുണ്ട്. ബാബാ രാംദേവ് പതഞ്ജലിയുടെ മുഖം മാത്രമാണ്. പതഞ്ജലി എന്ന ബ്രാൻഡിനും ബിസിനസ്സിനും പിന്നിൽ ആചാര്യ ബാൽകൃഷ്ണ എന്ന പേരിലൽ അറിയപ്പെടുന്ന ബാൽകൃഷ്ണ സുവേദി എന്ന ബിസിനസ്സ് ടൈകൂണിന്റെ ബുദ്ധിയാണ് ഉള്ളത്.

പതഞ്ജലി സൃഷ്ടിച്ച വിവാദങ്ങളെ കൂടാതെ മറ്റുപല വിവാദങ്ങളിലും ബാൽകൃഷ്ണ ഉൾപ്പെട്ടിട്ടുണ്ട്. വ്യാജ വിദ്യാഭ്യാസ ഡിഗ്രികളും, പൗരത്വവുമാണ് ഇതിൽ ആദ്യം. പതഞ്ജലി സൃഷ്ടിച്ച വിവാദങ്ങളെ കൂടാതെ മറ്റുപല വിവാദങ്ങളിലും ബാൽകൃഷ്ണ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പാസ്പോർട്ട് ലഭിക്കാൻ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതിന് വഞ്ചനയ്ക്കും, ക്രിമിനൽ ഗൂഢാലോചനയ്ക്കും ബാൽകൃഷ്ണയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ ബാൽകൃഷ്ണയെ 2012 ൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അനുമതിയില്ലാതെ തോക്ക് കൈവശം വെച്ചുവെന്ന പരാതിയും ഇയാൾക്ക് മേൽ നിലനിൽക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിലും പ്രതിയായിട്ടുണ്ട്. മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ പതഞ്ജലി ആഗോള ബ്രാൻഡായി ഉയർന്നു. ഇതിന് പിന്നിലെ ചാലക ശക്തി ആചാര്യ ബാൽകൃഷ്ണയായിരുന്നു.

മെഡിസിനൽ സ്വഭാവമുള്ള ഉൽപന്നങ്ങൾ മാത്രമാണ് പതഞ്ജലി തയ്യാറാക്കിയിരുന്നതെങ്കിൽ ഇപ്പോൾ ഇൻസ്റ്റന്റ് നൂഡിൽസ് മുതൽ ഡിറ്റർജന്റുകളും പേഴ്സണൽ കെയർ ഉൽപന്നങ്ങളും വരെ പതഞ്ജലിയുടേതായുണ്ട്. ഇതിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിന് പുറമേ അയ്യായിരം ഫ്രാഞ്ചൈസി സ്റ്റോറുകളിലൂടെയും വിൽപന നടക്കുന്നു. 2015-16 സാമ്പത്തിക വർഷത്തിൽ 5000 കോടി രൂപയായിരുന്നു പതഞ്ജലിയുടെ വരുമാനം. 25,600 കോടി രൂപയുടെ ആസ്തിയുമായി 2016 ലെ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇടം നേടിയുട്ടുമുണ്ട് ഇയാൾ. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാൾക്ക് മേൽ കേസെടുത്തിരുന്നുവെങ്കിലും, 2014 ൽ എൻഡിഎ അധികാരത്തിലെത്തിയതോടെ കേസ് ഒതുക്കി. രണ്ടു വർഷം നീണ്ടു നിന്ന അന്വേഷണത്തിൽ ബാൽകൃഷ്ണയ്ക്കെതിരെ തെളിവുകളന്നും കണ്ടെത്താൻ സാധിക്കാതിരുന്ന സിബിഐ ബാൽകൃഷ്ണയ്ക്ക് ക്ലീൻ ചിറ്റ് നൽകി.

നേപ്പാൾ സ്വദേശികളായിരുന്നു ബാൽകൃഷ്ണയുടെ അമ്മ സുമിത്ര ദേവിയും, അച്ഛൻ ജയ് വല്ലഭും. പിന്നീട് ഇന്ത്യയിലേക്ക് അവർ കുടിയേറിപാർക്കുകയായിരുന്നു. ഹരിയാനയിലെ ഒരു ഗുരുകുലത്തിൽവച്ചാണ് ബാൽകൃഷ്ണ ബാബാ രാംദേവിനെ കാണുന്നത്. പിന്നീട് 1990 ൽ ഹരിദ്വാറിൽ ദിവ്യ ഫാർമസി എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി ഇരുവരം ചേർന്ന് ആരംഭിച്ചു. പിന്നീട് ബാബാ രാംദേവിനൊപ്പം ചേർന്ന് നിരവധി ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഇദ്ദേഹം തുടക്കം കുറിച്ചു. അതിൽ 34 എണ്ണത്തിന്റെയും മാനേജിങ്ങ് ഡയറക്ടർ പജവി വഹിക്കുന്നത് ബാൽകൃഷ്ണ തന്നെയാണ്. രാംദേവിന്റെയും പതഞ്ജലിയുടേയും കീഴിൽ വരുന്ന മൂന്ന് ട്രസ്റ്റുകളുടെ അധിപനും ഇന്ന് ബാൽകൃഷ്ണയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP