Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202413Thursday

ഹിന്ദുക്കളെ ഉപദ്രവിക്കുന്ന ഭാഗം കട്ട് ചെയ്ത കേന്ദ്ര സെൻസർ ബോർഡ്; ഹൈക്കോടതി അനുകൂല വിധി പറഞ്ഞിട്ടും പ്രദർശനാനുമതി നൽകാത്ത ഗൂഢാലോചന; പ്രധാനമന്ത്രിക്ക് കത്തെഴുതിയപ്പോൾ എല്ലാം ശരിയായി; പോസ്റ്ററുകൾ ഒട്ടിക്കുമ്പോഴേ കീറി പുതിയ പ്രതികാരം; പുഴ മുതൽ പുഴ വരെ തിയേറ്ററിൽ; മാപ്പിള ലഹളയിലെ പോരാട്ടം രാമസിംഹൻ പറയുമ്പോൾ

ഹിന്ദുക്കളെ ഉപദ്രവിക്കുന്ന ഭാഗം കട്ട് ചെയ്ത കേന്ദ്ര സെൻസർ ബോർഡ്; ഹൈക്കോടതി അനുകൂല വിധി പറഞ്ഞിട്ടും പ്രദർശനാനുമതി നൽകാത്ത ഗൂഢാലോചന; പ്രധാനമന്ത്രിക്ക് കത്തെഴുതിയപ്പോൾ എല്ലാം ശരിയായി; പോസ്റ്ററുകൾ ഒട്ടിക്കുമ്പോഴേ കീറി പുതിയ പ്രതികാരം; പുഴ മുതൽ പുഴ വരെ തിയേറ്ററിൽ; മാപ്പിള ലഹളയിലെ പോരാട്ടം രാമസിംഹൻ പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി രാമസിംഹൻ (അലി അക്‌ബർ) സംവിധാനം ചെയ്യുന്ന 'പുഴ മുതൽ പുഴ വരെ' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. 81 തിയേറ്ററുകളിൽ റിലീസിനെത്തുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മമധർമ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് പണം സംഭാവനയായി ശേഖരിച്ചാണ് രാമസിംഹൻ ചിത്രം നിർമ്മിച്ചത്. അലി അക്‌ബർ എന്ന് അറിയപ്പെട്ടിരുന്ന സംവിധായകനാണ് മതം മാറി രാമസിംഹനായത്. മാപ്പിള ലഹളയുടെ ഹിന്ദുപക്ഷമാണ് സിനിമ. വലിയ പ്രതിസന്ധിയിലൂടെയാണ് സിനിമ യാഥാർത്ഥ്യമാകുന്നത്.

പരിവാറുകാരിൽ ചിലർ ഈ സിനിമയ്ക്ക് പിന്തുണ നൽകിയില്ല. ബിജെപി നേതൃത്വവും ഒന്നും ചെയ്തില്ല. ദേശീയ സെൻസർ ബോർഡ് പോലും സിനിമയ്ക്ക് കട്ട് പറഞ്ഞു. മൂന്ന് മണിക്കൂറുള്ള സിനിമയിൽ ഒരു മണിക്കൂറായി മാറി. എല്ലാ വെല്ലുവിളിയും മറികടന്നാണ് സിനിമ യാഥാർത്ഥ്യമാക്കുന്നത്. നിയമ പോരാട്ടത്തിനൊടുവിൽ കേരള ഹൈക്കോടതിയുടെ വിധിയുടെ കരുത്തിലാണ് സിനിമ എത്തുന്നത്. സിനിമ കട്ട് ചെയ്ത ഉത്തരവ് റദ്ദാക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിലാണ് സിനിമ റിലീസ് ചെയ്തത്. വിതരണക്കാരെ പോലും കിട്ടിയില്ല.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തലൈവാസൽ വിജയ് ആണ് വേഷമിടുന്നത്. ജോയ് മാത്യു, ആർഎൽവി രാമകൃഷ്ണൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിന് മുന്നോടിയായി താൻ പൂർവികർക്ക് ഒരു സമൂഹ ബലി അർപ്പിക്കുന്നുവെന്ന് രാമസിംഹൻ ഫേസ്‌ബുക്കിൽ കുറിച്ചു. ഒരു തർപ്പണമാണ്...നിലവിളിച്ചവർക്കുള്ള തർപ്പണം..മമധർമ്മ... ഇനി ഞാനൊന്നുറങ്ങട്ടെ- രാമസിംഹൻ കൂട്ടിച്ചേർത്തു. രാജ്യസ്‌നേഹികൾ സിനിമ വിജയിപ്പിക്കുമെന്നതാണ് പ്രതീക്ഷ.

എന്നാൽ സിനിമയുടെ പോസ്റ്റർ പോലും കീറി കളയുകയാണ്. മലബാറിൽ വ്യാപകമായി സിനിമയുടെ പോസ്റ്ററുകൾ കീറുന്നു. ഇത് കാരണം സിനിമയുടെ റിലീസ് ജനങ്ങളിലേക്ക് എത്തുമോ എന്ന് സംശയമാണ്. സാറ്റലൈറ്റും ഡിജിറ്റലും ഒന്നും കൊടുത്തില്ല. തീയേറ്ററുകളിൽ വിജയിച്ച ശേഷം ഇത് നൽകാമെന്നാണ് തീരുമാനം. പോസ്റ്ററുകൾ ഒട്ടിക്കുമ്പോൾ തന്നെ കീറി കളയുകയാണെന്ന് രാമസിംഹൻ തന്നെ പറയുന്നു. ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകിയില്ല. സ്വന്തം ഭൂമിയിലും വയനാട്ടിലും എല്ലാമായിരുന്നു ചിത്രീകരണം. സ്വകാര്യ വസ്തുക്കളിൽ മാത്രമായിരുന്നു ചിത്രീകരണം.

ഹിന്ദുക്കളെ ഉപദ്രവിക്കുന്ന ഭാഗമെല്ലാം കേന്ദ്ര സെൻസർ ബോർഡ് കട്ടു ചെയ്തുവെന്ന് രാമസിംഹൻ പറയുന്നു. നിയമോപദേശം കിട്ടിയപ്പോൾ അങ്ങനെ വെട്ടാനുള്ള ചെയർമാന്റെ തീരുമാനം ശരിയല്ലെന്ന് മനസ്സിലായി. ഇതോടെ നിയമ പോരാട്ടം നടത്തി. കേരളാ ഹൈക്കോടതിയിൽ നിന്നും അനകൂല വിധി കിട്ടി. എന്നിട്ടും അനുമതി നൽകിയില്ല. ഇതോടെ ഞാൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. നാലു ദിവസത്തിനകം അനുമതി കിട്ടി. ചെറിയ കട്ടുകൾ മാത്രമാണുള്ളത്-രാമസിംഹൻ മറുനാടനോട് പറഞ്ഞു.

ഇരുപത് ലക്ഷം രൂപ കടമെടുത്തിട്ടുണ്ട്. ഇത് നാട്ടുകാർ കടം തന്നെ. അതുകൊണ്ടാണ് വിതരണം ചെയ്യാനായതെന്നും രാമസിംഹൻ പറയുന്നു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ ആഷിക് അബു ചിത്രം പ്രഖ്യാപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് താനും ഇതേ വിഷയത്തിൽ ഒരു സിനിമയെടുക്കുമെന്ന പ്രഖ്യാപനവുമായി രാമസിംഹൻ രംഗത്ത് വന്നത്. ആഷിക് അബു സിനിമയിൽ നിന്ന് പിന്മാറിയെങ്കിലും രാമസിംഹൻ മുന്നോട്ടുപോവുകയായിരുന്നു. 2021 ഫെബ്രുവരി 20 ന് വയനാട്ടിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ:

തിരുവനന്തപുരം

ഏരീസ് പ്ലക്സ് എസ്എൽ സിനിമാസ്- തിരുവനന്തപുരം, എസ്‌പി സിനിമാസ്- പേയാട്, എസ്എൽ സിനിമ- കാട്ടാക്കട, സൂര്യ- നെടുമങ്ങാട്, എംടി സിനി പ്ലസ്- പോത്തൻകോട്, തപസ്യ- ആറ്റിങ്ങൽ, എസ്ആർ- വർക്കല,

കൊല്ലം
വർഷ- അഞ്ചൽ, ഡി-മാൾ പുനലൂർ,

പത്തനംതിട്ട
ധന്യ- പത്തനംതിട്ട,

ആലപ്പുഴ
സി സിനിമാസ്- ചെങ്ങന്നൂർ, ഗാനം- കറ്റാനം, എസ്എൻ സിനിമാസ്- ഹരിപ്പാട്, എസ്സി സിനിമാസ്- കായംകുളം, പാൻ സിനിമ- ആലപ്പുഴ

ഇടുക്കി
സിൽവർ ഹിൽസ്- തൊടുപുഴ, ഐശ്വര്യ- കട്ടപ്പന,

കോട്ടയം
ധന്യ- കോട്ടയം, ധന്യ- ചങ്ങനാശ്ശേരി, ആർഡി സിനിമാസ്- മുണ്ടക്കയം.

എറണാകുളം

സംഗീത - എറണാകുളം

പാലക്കാട്

ആരോമ പാലക്കാട്, എം ലാൽ സിനി പ്ലക്‌സ് ഷോർണ്ണൂർ, കൗമലയ കൊഴിഞ്ഞാംപാറ, കെആർവി മൂവീസ്, ലാഡർ സിനിമ ലക്കിടി, സിൻഡിക്കേറ്റ് സിനിമ കോപ്പം- എന്നീ തിയറ്ററുകളിലാണ് 'പുഴ മുതൽ പുഴ വരെ' റിലീസ് ചെയ്യുക. കൂടുതൽ തിയറ്ററുകളിൽ സിനിമ റിലീസ് ചെയ്തേക്കും. കൊച്ചിയിലെ തിയറ്ററുകളുടെ ലിസ്റ്റ് ഉടൻ അറിയിക്കുമെന്നും സംവിധായകൻ പറഞ്ഞു.

മലപ്പുറം
മല്ലിക പ്ലക്‌സ് മലപ്പുറം, ഇല്ലം സിനിമ പാണ്ടിക്കാട്, ഹരിഹർ ഫിലിം സിറ്റി വണ്ടൂർ, ഗ്യാലക്‌സി സിനിമ, ശ്രീദേവി സിനിമ മഞ്ചേരി, കാർത്തിക ഫിലിം സിറ്റി, ശാരദ മൂവീസ് എടപ്പാൾ, മാർസ് സിനിമാസ്.

കോഴിക്കോട്
ദി ക്രൗൺ കോഴിക്കോട്, എആർസി, ആർപി ആശിർവാദ് സിനി പ്ലസ്, മല്ലിക ഫിറോക്ക്, ഇ മാക്‌സ് സിനിമ, സുരഭി സിനിമ രാമാനാട്ടുകര, പീ-സീ മുക്കം, അലങ്കാർ മൂവീസ് പേരാമ്പ്ര, അശോക് സിഎൻസി ഫിലിം ഹൗസ് വടകര, അജന്ത സിനിമ കക്കാട്ടിൽ.

കണ്ണൂർ

സവിതാ ഫിലിം സിറ്റി കണ്ണൂർ, ലിബേർട്ടി പാരഡൈസ് തലശ്ശേരി, കാർണിവൽ സിനിമ തലശ്ശേരി, ബേബി സിനിമ കൂത്തുപറമ്പ്, എസ്‌ജെ എസ്ജി സിനിമ ഉളിക്കൽ, ദേവ് സിനിമ തളിപ്പറമ്പ്, ആലക്കോട് ഫിലിം സിറ്റി. അലിങ്കീൽ സിനിമ തളിപ്പറമ്പ്

വയനാട്
മിന്റ് സിനിമ ബത്തേരി, ബ്ലൂ മൂൺ സിനിമ പുൽപ്പള്ളി, മാരുതി ഇ സിനിമ മാനന്തവാടി, മഹാവീർ മൂവീസ് കൽപ്പറ്റ.

കാസർകോട്
വിജിഎം മൾട്ടിപ്ലക്‌സ് കാഞ്ഞങ്ങാട്, മൂവി മാക്‌സ് സർക്കിൾ കാസർകോട്, കാവേരി സിനിമ കർമംതൊടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP