Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

പ്രതിഷേധക്കാരുടെ ശല്യം ഉണ്ടാവാനിടയുള്ളതിനാൽ 'വയ്യാവേലി' തലയിൽ ചുമക്കാൻ തിയ്യേറ്ററുകൾക്ക് പേടി; ചെങ്കൊടിയുമേന്തിയുള്ള നായകന്റെ പോസ്റ്റർ വിനയാകുമോ എന്ന് നിർമ്മാതാവിനും പേടി; ഓണത്തിനിറങ്ങിയങ്കിൽ ലാൽ-മമ്മൂട്ടി ചിത്രങ്ങളെ കടത്തി വെട്ടുമായിരുന്നുവെന്ന് ഫാൻസുകാർ; അടുത്ത മാസം റിലീസിന് മുളകുപാടവും: ദിലീപിന്റെ 'രാമലീല' വീണ്ടും ചർച്ചകളിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി:ഓണക്കാലം ലക്ഷ്യമിട്ടിറങ്ങിയ സൂപ്പൂർ താരചിത്രങ്ങൾക്കുപോലും തീറ്ററുകളിൽ ആളെ എത്തിക്കാൻ കഴിയാത്ത അവസ്ഥ സംജാതമായതോടെ ദിലീപിന്റെ രാമലീല ഒരിക്കൽ കൂടി സിനമപ്രേമികൾക്കിടയിൽ സജീവ ചർച്ചയായി.

വർഷങ്ങളായി ഉത്സവക്കാലത്ത് ഇറങ്ങിയരുന്ന ദിലീപ് ചിത്രങ്ങൾക്ക് കാണികളെ ലഭിച്ചിരുന്നെന്നും രാമലീല മികച്ച ചിത്രമായിരുന്നെങ്കിൽ പതിവ് ആവർത്തിക്കുമായിരുന്നെന്നുമാണ് ഭൂരിഭാഗം സിനിമപ്രേമികളുടെയും ഉറച്ച വിശ്വാസം. കേസും കൂട്ടവുമൊക്കെ കണക്കിലെടുത്ത് വികാരപരമായി സിനിമക്കെതിരെ നിലപാടെടുക്കുന്നവർ നാമമത്രമായിരിക്കുമെന്നും ഇവർ തീയറ്ററിൽ എത്തിയില്ലങ്കിലും നല്ല സിനിമകൾ ഓടുമെന്നുമാണ് സിനിമ പ്രവർത്തകരുടെയും വിലയിരുത്തൽ.സിനിമ ആസ്വാദ്യമാണെങ്കിൽ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് മുതിർന്ന സിനമ പ്രവർത്തകൻ അഭിപ്രായപ്പെട്ടു.താരമൂല്യം കൊണ്ടുമാത്രം മലയാളത്തിൽ സിനിമകൾ രക്ഷപെട്ട ചരിത്രമില്ലന്നും ഇക്കൂട്ടർ വ്യക്തമാക്കി.

Stories you may Like

ഓണക്കാലത്ത് രാമലീല പുറത്തിറക്കാൻ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവുമായി അടുപ്പമുണ്ടായിരുന്ന സിനമ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.ചിത്രം തീയറ്ററിൽ പരാജയപ്പെടുമോ എന്ന ആശങ്കയും ദിലീപിന്റെ എതിർപ്പുമായിക്കാം അദ്ദേഹം ഈ നിലപാട് സ്വീകരിക്കാൻ കാരണമെന്നാണ് സിനിമ പ്രവർത്തകർക്കരുടെ നിഗമനം. മൂന്നാം വട്ടവും ദിലീപിന് ജാമ്യം നിഷേധിച്ചതോടെ രാമലീല ഉടൻ പുറത്തിറക്കാമെന്ന നിലപാടിലേക്ക് നിർമ്മാതാവ് എത്തിച്ചേർന്നിട്ടുണ്ടെന്നും ചിത്രം ഉടൻ പുറത്തിറങ്ങും എന്നും മറ്റും വ്യാപകമായ പ്രചാരണവും രൂപപ്പെട്ടിരുന്നു.ഇതോടെ ഓണത്തിന് ചിത്രം തീറ്ററിൽ എത്തുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു.

നിലവിലെ സാഹചര്യത്തിൽ ഓണത്തിന് ചിത്രത്തിന്റെ റിലീസ് ഉണ്ടാവില്ലന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പ്രമുഖ തീറ്റുകളിലെല്ലാം റിലീസ് ചിത്രങ്ങൾ ഓടുന്ന സാഹചര്യത്തിൽ ഇനി രാമലീലക്കിടമില്ലന്നാണ് പ്രമുഖ തീയറ്റർ ഉടമകളുടെ വെളിപ്പെടുത്തൽ. പ്രതിഷേധക്കാരുടെ ശല്യം ഉണ്ടാവാനിടയുള്ളതിനാൽ 'വയ്യാവേലി' തലയിൽ ചുമക്കാനും ഇക്കൂട്ടർ തയ്യാറല്ല. ഇതിനിടയിൽ രാമലീലയിലെ ദിലീപിന്റെ കഥാപാത്രം രാഷ്ട്രീയമായി തങ്ങൾക്കനുകൂലമോ പ്രതികൂലമോ എന്ന ആശങ്കയും ഇടതുപക്ഷ അനുകൂലികളായ സിനിമ പ്രവർത്തകർക്കിടയിൽ രൂപപ്പെട്ടിട്ടുണ്ട്.

ദിലീപ് ജയിലിലായതോടെ പുറത്തിറക്കിയ രാമലീലുടെ പോസ്റ്ററിൽ ചെങ്കൊടിയുമേന്തി ദിലീപ് നിൽക്കുന്ന ചിത്രവും ഉൾക്കൊള്ളിച്ചിരുന്നു. ഈ പോസ്റ്റർ പുറത്തുവന്നതോടെയാണ് ചിത്രത്തിന്റെ രാഷ്ട്രീയം സിനമ ആസ്വാദകക്കിടയിൽ സജീവചർച്ചയായത്. സാധാരണയിൽ നിന്നും വിഭിന്നമായി ഓണക്കാലത്ത് രാഷ്ട്രീയ ചിത്രത്തിൽ തലവച്ചുകൊടുത്ത ദിലീപിന്റെ നിലപാട് ആത്മഹത്യപരമെന്ന് വിശേഷിപ്പിക്കുന്നവരും നിരവധിയാണ്. ഇത് കമ്മ്യൂണിസ്റ്റുകാരല്ലാത്തവരെ തിയേറ്ററിൽ നിന്ന് അകറ്റുമെന്നാണ് വിലയിരുത്തൽ. അതിനാൽ ഭാവിയിൽ ഇത്തരം പോസ്റ്റർ കൂടതൽ പ്രചരിപ്പിക്കില്ല.

ഒക്ടോബറിൽ രാമലീല തിയേറ്ററിലെത്തുമെന്നാണ് സൂചന. 21 കോടി മുതൽ മുടക്കിയാണ് ചിത്രം ടോമിച്ചൻ മുളകുപാട് നിർമ്മിച്ചത്. ദിലീപ് ജയിലിലായതോടെ കമ്മാരസംഭവം ചിത്രത്തിന്റെ ജോലികൾ നിലച്ചു. രാമലീല വിജയിച്ചാൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ദിലീപ് നായകനാകുന്ന ഈ ചിത്രവും മുന്നോട്ട് പോകും. രാമലീല മികച്ച സിനിമയായിട്ടും പ്രേക്ഷക പ്രതികരണം മോശമായാൽ കമ്മാരസംഭവവും പ്രതിസന്ധിയിലാകും. ഗോകുലം ഗോപാലനാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP