Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

അംബാനിയുടെ അന്റിലിയ പോലൊരു സ്വപ്‌നഭവനം മോഹിച്ചു; 371 കോടിക്ക് വാങ്ങിയ കെട്ടിടം പൊളിച്ച് മലബാർ ഹില്ലിൽ പണിതു വന്നത് അത്യാഢംബര വീട്; 70,000 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര ഭവനം നിർമ്മാണം അവസാന ഘട്ടത്തിൽ നിൽക്കെ വിടവാങ്ങൽ; ഇന്ത്യയുടെ 'വാറൻ ബുഫറ്റ്' മടങ്ങുന്നത് ആഗ്രഹം പൂർത്തിയാക്കാതെ

അംബാനിയുടെ അന്റിലിയ പോലൊരു സ്വപ്‌നഭവനം മോഹിച്ചു; 371 കോടിക്ക് വാങ്ങിയ കെട്ടിടം പൊളിച്ച് മലബാർ ഹില്ലിൽ പണിതു വന്നത് അത്യാഢംബര വീട്; 70,000 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര ഭവനം നിർമ്മാണം അവസാന ഘട്ടത്തിൽ നിൽക്കെ വിടവാങ്ങൽ; ഇന്ത്യയുടെ 'വാറൻ ബുഫറ്റ്' മടങ്ങുന്നത് ആഗ്രഹം പൂർത്തിയാക്കാതെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആഡംബര വീടുകളുടെ കണക്കെടുത്താൽ ആദ്യം ഓർമയിൽ വരിക മുകേഷ് അംബാനിയുടെ മുംബൈയിലെ അന്റിലിയ ഭവനമാണ്. ഇത്രയും വലിയൊരു വീട് മറ്റൊരു ഇന്ത്യൻ അതികോടീശ്വരന്മാർക്കുമില്ല. ഇന്ത്യയുടെ വാറൺ ബുഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുൻജുൻവാല മടങ്ങുന്നത് മുകേഷ് അംബാനിയുടേതു പോലൊരു വീട് മോഹിച്ച് നിർമ്മാണം തുടങ്ങി അതിൽ ജീവിതം തുടങ്ങാൻ സാധിക്കാതെയാണ്. ഓഹരി വിപണിയിൽ നിന്നും എയർലൈൻ വ്യവസായ രംഗത്തേക്ക് കടന്ന അദ്ദേഹം തുടങ്ങി വെച്ച് ആകാശ് എയർലൈൻസിന് ഇനി എന്തു സംഭവിക്കും എന്ന ആശങ്കയും ബാക്കിയായി നിലനിൽക്കുന്നു.

അബാനിയെ പോലെ ഒരുപക്ഷേ അംബാനിയേക്കാൾ ആഡംബരിമായ വീട് നിർമ്മാണത്തിലായിരുന്നു ജുൻജുൻ വാല. മുംബൈയിലെ മലബാർ ഹില്ലിൽ കെട്ടിപ്പൊക്കിയ ഏകദേശം 70,000 ചതുരശ്ര അടി വിസ്തീർണമുള്ള ആഡംബര ഭവനത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. അത് പൂർത്തിയാകും മുമ്പാണ് ജുൻജുൻവാലയുടെ മരണം. മുംബൈയിലെ ഒരു അപ്പാർട്ട്മെന്റ് ബ്ലോക്കിലുള്ള ഇരുനില വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചുവന്നിരുന്നത്. രാജ്യത്തെ ശതകോടീശ്വരന്മാരും പ്രശസ്തരും താമസിക്കുന്ന താമസിക്കുന്ന മേഖലയാണ് മുംബൈയിലെ മലബാർ ഹിൽ. വർഷങ്ങളുടെ പ്രയത്നത്തിനൊടുവിലാണ് ജുൻജുൻവാല ഇവിടെ ഒരു ഭവനം കെട്ടിപ്പൊക്കിയത്.

മുംബൈ ബിജെ ഖേർ മാർഗിലുള്ള രണ്ട് ബഹുരാഷ്ട്ര ബാങ്കുകളുടെ കൈവശമുള്ള 12 ഫ്ളാറ്റുകളടങ്ങിയ കെട്ടിടം 371 കോടി രൂപ നൽകിയാണ് രാകേഷ് ജുൻജുൻ വാലയും ഭാര്യ രേഖ ജുൻജുൻവാലയും സ്വന്തമാക്കിയത്. 2013-ൽ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്ന് 176 കോടി രൂപയ്ക്ക് ആറ് ഫ്ളാറ്റുകൾ വാങ്ങി. എച്ച്എസ്‌ബിസി ബാങ്കിന്റെ കൈവശമായിരുന്ന ബാക്കിയുള്ള ഫ്ളാറ്റുകൾ വാങ്ങാൻ അദ്ദേഹത്തിന് നാല് വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. 2017ൽ 195 കോടി രൂപയ്ക്കാണ് ബാക്കിയുള്ളത് അദ്ദേഹം വാങ്ങിയത്. കെട്ടിടം പൂർണ്ണമായും കൈവശമാക്കിയ ജുൻജുൻവാല അത് പൊളിച്ചുകളഞ്ഞു. അവിടെയാണ് തന്റെ സ്വപ്ന ഭവനം അദ്ദേഹം നിർമ്മിച്ചത്.

70,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന ഭവനത്തിന്റെ 12-ാം നിലയാണ് മാസ്റ്റർ ഫ്ളോറെന്നാണ് മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ സമർപ്പിച്ച രേഖകളിൽ പറയുന്നത്. വലിയൊരു കിടപ്പുമുറി, പ്രത്യേക കുളിമുറി, ഡ്രസ്സിങ് റൂം, സ്വീകരണമുറി എന്നിവ ഉൾക്കൊള്ളുന്ന 12-ാം നില തനിക്കും ഭാര്യക്കും പ്രത്യേകമായി ജുൻജുൻവാല നിർമ്മിച്ചെടുത്തതാണ്. 11-ാം നിലയാണ് മക്കൾക്കായി അദ്ദേഹം ഒരുക്കിയിട്ടുള്ളത്. നാലാം നില അതിഥികൾക്ക് ഒരുക്കിയതാണ്. കെട്ടിടത്തിൽ എൽ ആകൃതിയിലുള്ള വലിയൊരു അടുക്കളയുണ്ടാകും. ഒന്നും രണ്ടും മൂന്നും നിലകളിൽ ഇടത്തരം മുറികളും കുളിമുറികളും സ്റ്റോറേജ് ഏരിയകളും ഉണ്ടായിരിക്കും.

താഴത്തെ നിലയിൽ മൂന്ന് നിലകളുള്ള ലോബി, തിയേറ്റർ, ഫുട്ബോൾ മൈതാനം എന്നിവ നിർമ്മിക്കാനും പദ്ധതിയുണ്ട്. ഏറ്റവും താഴെയായി പാർക്കിംഗിനും മറ്റുമായി നീക്കിവച്ചിരിക്കുന്നു. അഞ്ച് പേരടങ്ങുന്ന ഈ കുടുംബത്തിന് ഏഴ് പാർക്കിങ് സ്ലോട്ടുകളാണ് നിർമ്മിക്കുന്നത്. ജിം,സ്വിമ്മിങ് പൂൾ,പാർക്ക്, തോട്ടങ്ങൾ ഓപ്പൺ ടെറസ് തുടങ്ങിയ സൗകര്യങ്ങളോടും കൂടിയുള്ളതാണ് ഭവനം. മുംബൈയിലെ മലബാർ ഹില്ലിലെ റിഡ്‌ജ്വേ അപ്പാർട്ട്‌മെന്റുകളുടെ പ്രധാന ആകർഷണം മറൈൻ ഡ്രൈവിന്റെ വിശാലമായ കാഴ്ചയും സമുദ്രത്തിന് അഭിമുഖമായി തുറന്നിട്ടിരിക്കുന്ന ജനലുകളുമാണ്.

സമാനതകളില്ലാത്ത ജീവിതമാണ് ഓഹരി രാജവെന്ന് അറിയപ്പെടുന്ന അന്തരിച്ച രാകേഷ് ജുൻജുൻവാലയുടേത്. മരണവും കാലാവസ്ഥയും ഇൻവെന്ററി മാർക്കറ്റും ഒരു സ്ത്രീയുടെ കോപം പോലെ മാറുകയും മറയുകയും ചെയ്യുമെന്നും ആർക്കും പ്രതീക്ഷിക്കാനാവില്ലെന്നും അടുത്തിടെ അദ്ദേഹം ഒരു ചടങ്ങിൽ പറയുകയുണ്ടായി. ഓഹരി വിപണിയിലെ നേട്ടവും തന്റെ സ്വപ്നമായ ആകാശ എയർ വിമാനം പറന്ന് തുടങ്ങിയതിലൂടെയും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു ജുൻജുൻവാലയുടെ വിയോഗവും.

മരണവും കാലാവസ്ഥയും ഇൻവെന്ററി മാർക്കറ്റും ഒരു സ്ത്രീയുടെ കോപം പോലെ മാറുകയും മറയുകയും ചെയ്യുമെന്നും ആർക്കും പ്രതീക്ഷിക്കാനാവില്ലെന്നും അടുത്തിടെ അദ്ദേഹം ഒരു ചടങ്ങിൽ പറയുകയുണ്ടായി. ഓഹരി വിപണിയിലെ നേട്ടവും തന്റെ സ്വപ്നമായ ആകാശ എയർ വിമാനം പറന്ന് തുടങ്ങിയതിലൂടെയും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു ജുൻജുൻവാലയുടെ വിയോഗവും.

വെറും അയ്യായിരം രൂപയുമായി ഒരു കോളേജ് വിദ്യാർത്ഥി ഓഹരി വിപണിയിലെത്തിയ അദ്ദേഹം 62-ാം വയസിൽ മരണത്തിന് കീഴടങ്ങുമ്പോൾ അയാൾ രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപകരിൽ ഒരാളാണ്. 'ബിഗ് ബുൾ' എന്ന് നിക്ഷേപകർ വിളിക്കുന്ന രാകേഷ് ജുൻജുൻവാല, ഇന്ത്യയുടെ 'വാറൻ ബുഫറ്റ്'.ഓഹരി വിപണിയിൽ അധികം പരിചയമില്ലാത്തവർ പോലും കേൾക്കാനിടയുള്ള പേരാണ് വാറൻ ബുഫറ്റിന്റേത്. അമേരിക്കൻ വ്യവസായിയായ അദ്ദേഹം ഓഹരി വിപണിയിലെത്തുന്നവർക്കെല്ലാം മാതൃകയാണ്. ഇന്ത്യയുടെ 'വാറൻ ബുഫറ്റ്' എന്ന് പറയപ്പെടുന്ന ജുൻജുൻവാലയെ ഓഹരി വിപണിയെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരാൻ കാരണം അദ്ദേഹത്തിന്റെ സാമ്പത്തിക അച്ചടക്കം തന്നെയാണ്.

ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി തുടങ്ങിയ ജുൻജുൻവാല രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിൽ മുപ്പത്തിയാറാമതാണ്. 'ആകാശ എയറി'ന്റെ മേധാവിയായ ജുൻജുൻവാല വിമാനക്കമ്പനിയുടെ ലോഞ്ചിംഗിലാണ് അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഹംഗാമ മീഡിയ, ആപ്ടെക് എന്നിവയുടെ ചെയർമാനും വൈസ്രോയ് ഹോട്ടൽസ്, കോൺകോർഡ് ബയോടെക്, പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ഡയറക്ടറുമായിരുന്നു.ജുൻജുൻവാല കോളേജിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹം ഓഹരി വിപണിയെക്കുറിച്ച് അറിയാൻ തുടങ്ങി.

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയിൽ ചേർന്ന് ബിരുദം നേടി. പിന്നാലെ ദലാൽ സ്ട്രീറ്റിലെത്തിയ ജുൻജുൻവാല1985-ൽ 5,000 രൂപ ഓഹരി വിപണിയിൽ നിക്ഷേപിച്ചു. 2018ൽ 11,000 കോടിയായി ആ 5000 രൂപ വളർന്നു.ൃമസലവെഷവൗിഷവൗിംമഹമജുൻജുൻവാല തുടക്കം മുതൽ അപകടസാദ്ധ്യത ഏറെയുള്ള മാർഗത്തിലായിരുന്നു. ബാങ്ക് സ്ഥിരനിക്ഷേപത്തേക്കാൾ ഉയർന്ന റിട്ടേണോടെ തിരികെ നൽകാമെന്ന വാഗ്ദാനത്തോടെയാണ് സഹോദരന്റെ ഇടപാടുകാരിൽ നിന്ന് പണം ഇയാൾ കടം വാങ്ങിയത്.

1986-ൽ ടാറ്റ ടീയുടെ 5,000 ഓഹരികൾ 43 രൂപയ്ക്ക് വാങ്ങിയ തന്റെ ആദ്യത്തെ പ്രധാന ലാഭം സ്വന്തമാക്കി. മൂന്ന് മാസത്തിനുള്ളിൽ ആ സ്റ്റോക്ക് 143 രൂപയായി ഉയർന്നു. മൂന്നിരട്ടിയിലധികം പണം സമ്പാദിച്ചു. മൂന്ന് വർഷം കൊണ്ട് 25 ലക്ഷത്തോളം ഇങ്ങനെ സമ്പാദിച്ചു.സാമ്പത്തിക ലോകത്തിന് എന്നും ഓർമിക്കാനാകുന്ന ഒട്ടേറെ സംഭാവനകൾ അദ്ദേഹം നൽകി. ടൈറ്റൻ, ക്രിസിൽ, സെസ ഗോവ, പ്രജ് ഇൻഡസ്ട്രീസ്, അരബിന്ദോ ഫാർമ, എൻ.സി.സി എന്നിവയിൽ വർഷങ്ങളായി ജുൻജുൻവാല വിജയകരമായി നിക്ഷേപം നടത്തി.2008 ലെ ആഗോള മാന്ദ്യത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ഓഹരി വില 30% ഇടിഞ്ഞുവെങ്കിലും 2012 ആയപ്പോഴേക്കും പൂർവാധികം ശക്തിയോടെ തിരിച്ചുവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP