Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർമപഥങ്ങളിൽ വേറിട്ട സേവനം... ഡ്രൈവർക്ക് വിശ്രമം ആയതിനാൽ പാലിയേറ്റിവ് കെയർ ആംബുലൻസിന്റെ സാരഥിയായതും നിയമസഭാ അംഗം; സമൂഹ അടുക്കളയിലും നിരത്തുകളിലെ വാഹന തിരക്കിലും റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള ഭക്ഷ്യകിറ്റുകൾ നിറയ്ക്കുന്നതനുമെല്ലാം നിറയുന്ന എംഎൽഎ; റാന്നിയേയും ഐത്തലയേയും കൊറോണ ഭീതിയിൽ നിന്ന് രക്ഷിച്ചെടുത്തതിന് പിന്നിൽ ഈ നേതാവിന്റെ കരുതലും; കോവിഡ് പ്രതിരോധത്തിൽ പത്തനംതിട്ടയുടെ ക്യാപ്ടനായി രാജു എബ്രഹാം

കർമപഥങ്ങളിൽ വേറിട്ട സേവനം... ഡ്രൈവർക്ക് വിശ്രമം ആയതിനാൽ പാലിയേറ്റിവ് കെയർ ആംബുലൻസിന്റെ സാരഥിയായതും നിയമസഭാ അംഗം; സമൂഹ അടുക്കളയിലും നിരത്തുകളിലെ വാഹന തിരക്കിലും റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള ഭക്ഷ്യകിറ്റുകൾ നിറയ്ക്കുന്നതനുമെല്ലാം നിറയുന്ന എംഎൽഎ; റാന്നിയേയും ഐത്തലയേയും കൊറോണ ഭീതിയിൽ നിന്ന് രക്ഷിച്ചെടുത്തതിന് പിന്നിൽ ഈ നേതാവിന്റെ കരുതലും; കോവിഡ് പ്രതിരോധത്തിൽ പത്തനംതിട്ടയുടെ ക്യാപ്ടനായി രാജു എബ്രഹാം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കോവിഡിൽ ആദ്യം ഭയന്ന് വിറച്ച കേരളത്തിലെ ഗ്രാമം റാന്നിയിലെ ഐത്തലയാണ്. ഇവിടെയുള്ള ക്നാനായ സഭാ അംഗങ്ങൾക്ക്‌കൊറോണ സ്ഥിരീകരിച്ചതിനെ കേരളവും ഭീതിയോയെടാണ് കണ്ടത്. ഇറ്റലിയിൽ സ്ഥിര താമസമാക്കിയ മൂന്നംഗ കുടുംബമാണ് വൈറസുമായി ഗ്രാമത്തിൽ എത്തിയത്. ഇവർ അടുത്തിട പെഴുകിയവരെല്ലാം നിരീക്ഷണത്തിലായി. വീട്ടിൽ തന്നെ ഐസുലേഷൻ ഒരുക്കി. മുന്നൂറ് കുടുംബങ്ങളെ ആരോഗ്യ വകുപ്പ് വീട്ടിലെത്തി നിരീക്ഷിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ മാതാപിതാക്കളും ഐസുലേഷൻ വാർഡിലേക്ക് മാറ്റി. ഇതിനെല്ലാം നേതൃത്വം നൽകിയത് റാന്നി എംഎൽഎയായ രാജു എബ്രഹാമാണ്. ആളുകളിൽ ഭീതി പടരുന്നത് തടയാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച എംഎൽഎ. ഐത്തല ഇന്ന് ശാന്തമാണ്. രോഗ വിമുക്തി നേടി കോവിഡുകാരെല്ലാം വീട്ടിലെത്തി. അപ്പോഴും എംഎൽഎയ്ക്ക് മാത്രം വിശ്രമമില്ല. കോവിഡു കാലത്ത് ഏറ്റവും കൂടുതൽ ഓടുന്ന കേരളത്തിലെ നിയമസഭാ അംഗമാണ് രാജു എബ്രഹാം.

എന്തിനും ഏതിനും കോവിഡു കാലത്ത് ഈ എംഎൽഎയുണ്ട്. ഡ്രൈവർമാർ വിശ്രമത്തിലായാലും കോവിഡ് നിയന്ത്രണത്തിൽ കഴിയുന്നവർക്ക് ഭക്ഷ്യവസ്തുക്കളുമായി മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ ആംബുലൻസുകൾ ഓടുന്നതിന് കാരണം എംഎൽഎയുടെ സാന്നിധ്യമാണ്. ഡ്രൈവർമാർ ഇല്ലെങ്കിൽ എംഎൽഎ സാരഥിയാകും. അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ സിപിഎം ഏരിയാ സെക്രട്ടറി വിതരണക്കാരനും. ഐത്തലയിൽ കോവിഡ് സ്ഥിരീകരിച്ചത് മുതൽ വിശ്രമമില്ലാതെ ഓട്ടത്തിലാണ് രാജു ഏബ്രഹാം എംഎൽഎ. ഇപ്പോഴും നിരവധി പേർ ഇവിടെ ഐസുലേഷനിൽ വീട്ടിലുണ്ട്. ഇവർക്ക് ആഹാരം എത്തിക്കുന്നത് എംഎൽഎ നേരിട്ടാണ്.

കർമപഥങ്ങളിൽ വേറിട്ട സേവനം... ഡ്രൈവർക്ക് വിശ്രമം ആയതിനാൽ പാലിയേറ്റിവ് കെയർ ആംബുലൻസിന്റെ സാരഥിയായി റാന്നി എംഎ‍ൽഎ രാജു എബ്രഹാം നേരിട്ട് കിറ്റുകൾ വീട്ടിലെത്തിക്കുന്ന ചിത്രം ശ്രദ്ധയിൽ പെട്ടു. വളരെ സന്തോഷത്തോടെ അത് പങ്കുവെയ്ക്കുകയാണ്. രാജുവിന്റെ നേതൃത്വത്തിൽ മാർ ക്രിസ്റ്റോസം പാലിയേറ്റിവ് കെയർ സൊസൈറ്റി 800 ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്-സോഷ്യൽ മീഡിയയും രാജു എബ്രഹാമിന്റെ ഡ്രൈവിങ് സീറ്റിലെ യാത്ര ചർച്ച ചെയ്യുന്നുണ്ട്. പത്തനംതിട്ടയിൽ ആകെ രാജു എബ്രഹാമിന്റെ സാന്നിധ്യമുണ്ട്. ജില്ലാ ഭരണകൂടവുമായി കാര്യങ്ങൾ ഏകോപിപ്പിക്കും. അടിയന്തര സാഹചര്യത്തിൽ ആരോഗ്യമന്ത്രി ശൈലജയുടെ ശ്രദ്ധയിൽ എല്ലാം കൊണ്ടു വരും. അങ്ങനെ പത്തനംതിട്ടയിൽ ആകെ പ്രതീക്ഷ നിറയ്ക്കുകയാണ് റാന്നിക്കാരുടെ രാജു സഖാവ്.

സമൂഹ അടുക്കളയിലും നിരത്തുകളിലെ വാഹന തിരക്കിലും റേഷൻ കടകൾ വഴി വിതരണം ചെയ്യാനുള്ള ഭക്ഷ്യകിറ്റുകൾ നിറയ്ക്കുന്നതനുമെല്ലാം എംഎൽഎയുണ്ട്. ബേബി ഫുഡ്, പഴവർഗങ്ങളും മരുന്നുമെല്ലാം റെഡി. മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന് 5 ആംബുലൻസുകളാണ് ഉള്ളത്. അവയെല്ലാം ഓരോ പഞ്ചായത്തുകൾക്കും നൽകിയിരിക്കുകയാണ്. പാലിയേറ്റീവ് കെയർ പ്രസിഡന്റാണ് രാജു ഏബ്രഹാം എംഎൽഎ. അവശ്യ വസ്തുക്കൾ വീടുകളിൽ എത്തിക്കാൻ ആംബുലൻസുകളെയാണ് ഉപയോഗിക്കുന്നത്. ഡ്രൈവർമാർ വീടുകളിലേക്ക് മടങ്ങിയാൽ അടിയന്തര ഘട്ടങ്ങളിൽ എംഎൽഎ ഡ്രൈവറാകും. ഏര്യാ സെക്രട്ടറിയായ പ്രസാദ് സഹായിയും വിതരണക്കാരനും. അങ്ങനെ റാന്നിയിലെ ഭീതി മാറ്റാൻ ഓടി നടക്കുകയാണ് രാജു എബ്രഹാം.

ആഴ്ചകൾക്ക് മുമ്പ് റാന്നിയിലെ പള്ളിയിൽ കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു. അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ആളുകൾ പരിഭ്രാന്തരായി. ചിലർ അപ്പോൾ തന്നെ പള്ളി വിട്ടു. സൺഡേ സ്‌കൂൾ വേണ്ടെന്ന് വച്ചു. എംഎൽഎയാണ് ഇക്കാര്യം അറിയിച്ചതെന്നും അച്ചൻ വിശദീകരിച്ചിരുന്നു. തൊട്ട് പിന്നാൽ എംഎൽഎ നേരിട്ടെത്തി. 300 വീടുകളിൽ കയറി. എല്ലാവരോടും പരിഭ്രാന്തരാകരുതെന്ന് നിർദ്ദേശിച്ചു. രോഗം സ്ഥിരീകരിച്ച വീട്ടിലുണ്ടായിരുന്ന അവരുടെ അച്ഛനേയും അമ്മയേയും ആംബുലൻസിൽ ആശുപത്രിയിലെ ഐസുലേഷനിലേക്ക് മാറ്റി. അന്ന് തുടങ്ങിയതാണ് രാജു എബ്രഹാമിന്റെ ഓട്ടം. കൊറോണയെ കുറിച്ച് അറിഞ്ഞതോടെ ഐത്തലയിലെ പള്ളികളിൽ എല്ലാം എംഎൽഎ എത്തി. വീടുകളിലും കയറി ഇറങ്ങി. കൃത്യമായ ബോധവൽക്കരണം നടത്തി. ഇത് റാന്നിയേയും ഐത്തലയേയും പ്രതിസന്ധി ഘട്ടത്തിൽ തുടച്ചു.

കൊറോണയെത്തി എന്നറിഞ്ഞതോടെ ഐത്തലയിൽ എത്താൻ ആരുമില്ലാത്ത അവസ്ഥയായി. ഇത് മനസ്സിലാക്കിയാണ് ആളുകളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ എംഎൽഎ ഓടിയെത്തിയത്. കോവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ടതില്ല. കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങളിലൂടെ രോഗം പടർന്നു പിടിക്കാതിരിക്കാനും കാര്യക്ഷമമായ ചികിത്സയിലൂടെ രോഗം ഇല്ലാതാക്കാനും കഴിയുന്ന രോഗമാണ്. രോഗത്തെ ഭയപ്പെടുകയല്ല ജാഗ്രത പുലർത്തി ഇല്ലാതാക്കുകയാണ് വേണ്ടത്. രോഗം വരാതിരിക്കാൻ അതീവ ജാഗ്രതയും കരുതലും പുലർത്തേണ്ടതുണ്ട് . ചെറിയ പനി ഉള്ളവർ ഉടൻ തന്നെ നിർബന്ധമായും തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടേണ്ടതാണ്. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും വിവരം ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണെന്നാണ് റാന്നി എംഎൽഎ വീടുവീടാന്തരം കയറി ഇറങ്ങി പറഞ്ഞു. ഇത് അവർ അനുസരിക്കുകയും ചെയ്തു.

റാന്നിയിലുള്ള അഞ്ചു പേർക്കാണ് കൊറോണ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് വാർത്താസമ്മേളനം നടത്തി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇവരെല്ലാം അടുത്ത ബന്ധുക്കളാണ്. 29നാണ് മുമ്പാണ് 55 കാരനും ഭാര്യയും 24-കാരനായ മകനും ഇറ്റലിയിൽ നിന്നെത്തിയത്. ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുകയും ചെയ്തു. ഇതോടെയാണ് ഇറ്റലിയിൽ നിന്നെത്തിയ ബന്ധുക്കളുടെ കാര്യം അറിഞ്ഞത്. തുടർന്ന് ഇറ്റലിയിൽ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഇവരെല്ലാം രോഗ വിമുക്തി നേടി ഐത്തലയിൽ തിരിച്ചെത്തി.

ഇറ്റലിയിൽ നിന്നും വന്ന മൂന്ന് പേർക്കും അവരുടെ രണ്ട് ബന്ധുകൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തിൽ വിദേശത്തു നിന്നും വന്നവരുടെ ഭാഗത്ത് നിന്നുണ്ടായത് അതീവ ഗുരുതരവീഴ്ച ചർച്ചയായെങ്കിലും അത്തരം വിവാദങ്ങൾക്ക് പിന്നാലെ രാജു എബ്രഹാം പോയില്ല. അവർക്ക് രോഗ വിമുക്തിയുണ്ടാക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനുമായിരുന്നു എംഎൽഎ മുന്നിൽ നിന്നത്. പ്രളയം തകർത്ത റാന്നിയെ കൊറോണ പിടിക്കാതിരിക്കാൻ എംഎൽഎ നടത്തിയ നീക്കമെല്ലാം ഫലം കണ്ടു. സാമൂഹിക അകലത്തിന്റെ പ്രസക്തി നാട്ടുകാരിൽ എത്തിച്ചായിരുന്നു ഇടപെടലുകൾ. വിഡ് വൈറസ് ബാധിച്ച 9 രോഗികളും നിരീക്ഷണത്തിലായ 1400 പേരുമായി കോവിഡ് രോഗ പ്രതിരോധത്തിൽ രാജ്യത്തു മുൻപേ നടന്ന നാടാണ് റാന്നി. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ലോക്ഡൗൺ പ്രഖ്യാപിക്കും മുൻപേ റാന്നി 10 ദിവസം ലോക്ഡൗൺ ആയി. കടകൾ തുറക്കാതെയും പൊതുഗതാഗതം കുറച്ചും അപ്രഖ്യാപിത ലോക്ഡൗണായിരുന്നു റാന്നിയിൽ. റാന്നിയിലെ ജാഗ്രതയാണ് പിന്നീട് സംസ്ഥാനത്തിന്റെയും ശേഷം രാജ്യത്തിന്റെയും ജാഗ്രതയായി മാറിയത്.

ജാഗ്രതയുടെ കാര്യത്തിൽ ജനങ്ങൾക്കു മുൻപിൽ രാജു ഏബ്രഹാം എംഎൽഎയുടെ നേതൃത്വമുണ്ടായിരുന്നു. വുഹാനിൽ രോഗം ചെറുത്തു തോൽപ്പിക്കാൻ അവർ സ്വീകരിച്ച മാർഗങ്ങളെക്കുറിച്ചുള്ള വായിച്ചറിവിൽ, രാജു ലോക്ഡൗണിനു സമാനമായ നിർദ്ദേശം ജനങ്ങൾക്കു നൽകി. കോവിഡ് ചെറുക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹിക ആഘാതം പഠിക്കണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചതും റാന്നി എംഎൽഎയാണ്. ജോലിയില്ലാതാകുന്നതോടെ ജനങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് സർക്കാർ മനസിലാക്കി. കോവിഡ് രോഗ പ്രതിരോധത്തിനായി എംഎൽഎ ഫണ്ട് നൽകുന്ന ആദ്യത്തെ ആളാമാണ് രാജു എബ്രഹാം. 1.32 കോടി രൂപ സർക്കാരിനു കൈമാറി. ഈ പണം ഉപയോഗിച്ച് റാപ്പിഡ് ടെസ്റ്റ് കിറ്റ്, പഴ്‌സനൽ പ്രൊട്ടക്ഷൻ കിറ്റ്, 9 െവന്റിലേറ്റർ എന്നിവ വാങ്ങാനാണ് തീരുമാനം.

സിപിഎമ്മിന്റെ സന്നദ്ധ സംഘടനയായ മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയർ തുടക്കം മുതൽ സജീവമായി രംഗത്തുണ്ട്. എന്ത് ആവശ്യത്തിനും അവരെ വിളിക്കാം. അവരുടെ വാഹനങ്ങളിൽ അവശ്യ സേവനങ്ങൾ എത്തിക്കും. എല്ലാ പഞ്ചായത്തുകളിലും വൊളന്റിയർമാരെ തിരഞ്ഞെടുത്തു. 30 വീതം പേർ ഓരോ ദിവസവും സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉണ്ടാകും. സമൂഹ അടുക്കളയുടെ കാര്യങ്ങൾ അടക്കം ഇവരാണ് നേതൃത്വം വഹിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചതോടെ ലോക് ഡൗണിലായ ഐത്തല ഭാഗത്ത് നേരത്തെ തന്നെ ഭക്ഷ്യ കിറ്റ് എത്തിച്ചു തുടങ്ങിയിരുന്നു. അതിനു ശേഷമാണ് പഞ്ചായത്ത് തലത്തിൽ കിറ്റ് വിതരണം ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP