Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

ജനം തടിച്ചു കൂടിയത് ബിഗ് ബോസ് താരത്തിന് അറിയാമായിരുന്നുവെന്ന് എഫ് ഐ ആർ; ആളുകളെ കൂട്ടിയത് ഷിയാസ് കരീം; പരീക്കുട്ടിയും ഇബാസ് റഹ്മാനും എല്ലാത്തിനും കൂടെ നിന്നുവെന്നും ആരോപണം; ഷോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം കുറച്ചു ദിവസമായി അടച്ചിട്ട മുറിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു; കൊറോണ ലോകത്ത് ഇത്രത്തോളം ഗുരുതരമായ അവസ്ഥയിലായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ബിഗ് ബോസ് താരത്തിന്റെ കുറ്റനിഷേധ മൊഴിയും; നെടുമ്പാശേരിയിൽ രജിത് കുമാറിനെതിരെ കുറ്റപത്രം ഉടൻ

ജനം തടിച്ചു കൂടിയത് ബിഗ് ബോസ് താരത്തിന് അറിയാമായിരുന്നുവെന്ന് എഫ് ഐ ആർ; ആളുകളെ കൂട്ടിയത് ഷിയാസ് കരീം; പരീക്കുട്ടിയും ഇബാസ് റഹ്മാനും എല്ലാത്തിനും കൂടെ നിന്നുവെന്നും ആരോപണം; ഷോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം കുറച്ചു ദിവസമായി അടച്ചിട്ട മുറിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു; കൊറോണ ലോകത്ത് ഇത്രത്തോളം ഗുരുതരമായ അവസ്ഥയിലായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ബിഗ് ബോസ് താരത്തിന്റെ കുറ്റനിഷേധ മൊഴിയും; നെടുമ്പാശേരിയിൽ രജിത് കുമാറിനെതിരെ കുറ്റപത്രം ഉടൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തന്നെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആളുകൾ കൂട്ടം കൂടിയ കേസിൽ രജിത് കുമാർ പൊലീസിന് മുമ്പിൽ നടത്തിയത് തെറ്റൊന്നും താൻ ചെയ്തില്ലെന്ന മൊഴി. ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം കുറച്ചു ദിവസമായി അടച്ചിട്ട മുറിയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നുവെന്നും അതിനാൽ തന്നെ കൊറോണ ലോകത്ത് ഇത്രത്തോളം ഗുരുതരമായ അവസ്ഥയിലായിരുന്നുവെന്ന് അറിയില്ലായിരുന്നെന്നും ജനക്കൂട്ടത്തിന് നിയന്ത്രണമുണ്ടെന്നുള്ളതും അറിഞ്ഞിരുന്നില്ലെന്നും രജിത് പൊലീസിനോട് പറഞ്ഞു. തന്നെ സ്വീകരിക്കാൻ എത്താൻ ആർക്കും നിർദ്ദേശം നൽകിയിരുന്നില്ലെന്നും രജിത് പറഞ്ഞു.

അതിനിടെ കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് രജിത് കുമാറിന് സ്വീകരണം നൽകിയ സംഭവം ആസൂത്രിതമാണെന്ന് പൊലീസ്. സ്വീകരിക്കാൻ ഇത്രയും പേർ എത്തിയതിനെപ്പറ്റി അറിയില്ലെന്നായിരുന്നു രജിത് കുമാർ നേരത്തെ പറഞ്ഞത്. എന്നാൽ രജിതിന്റെ ഈ വാദം തെറ്റാണെന്നും തന്നെ സ്വീകരിക്കാൻ പുറത്തു ജനം തടിച്ചു കൂടി നിൽക്കുന്ന കാര്യം രജിതിന് അറിയാമായിരുന്നുവെന്നും പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നു. വിമാനത്താവളത്തിന് പുറത്ത് രജിതിനെ വരവേൽക്കാൻ ആളുകളെ സംഘടിപ്പിച്ചത് മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ ഷിയാസ് കരീം, ബിഗ്‌ബോസിൽ രജിതിന്റെ സഹമത്സരാർത്ഥിയായിരുന്ന പരീക്കുട്ടി, ഇബാസ് റഹ്മാൻ എന്നിവരായിരുന്നുവെന്നും പൊലീസിന്റെ എഫ്‌ഐആർ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എഫ്‌ഐആറിൽ പൊലീസ് പറയുന്ന ഇക്കാര്യങ്ങളെല്ലാം ഇന്നലത്തെ ചോദ്യം ചെയ്യല്ലിൽ രജിത് കുമാർ നിഷേധിച്ചു.

കേസിൽ അറസ്റ്റിലായ രജിതിനെ ഇന്നലെ മൂന്ന് മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കേസിൽ ഒന്നാം പ്രതിയാണ് രജിത്. ഷിയാസ് കരീം രണ്ടാം പ്രതിയും പരീക്കുട്ടിയെ മൂന്നാം പ്രതിയുമാക്കിയാണ് പൊലീസ് എഫ്‌ഐആർ തയ്യാറാക്കിയിരിക്കുന്നത്. കേസിൽ ഒന്നാം പ്രതിയായ രജിത് കുമാർ വൈകിട്ടോടെയാണ് ആലുവ പൊലീസ് സ്റ്റേഷനിൽ സ്വമേധയാ ഹാജരായത്. രജിതിനെ സ്വീകരിക്കാനെത്തിയ പതിമൂന്ന് പേർ നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു. കേസിൽ രജിത് കുമാറിനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നുമാണ് ജാമ്യം എടുത്തത്. ഈ കേസിൽ പൊലീസ് കുറ്റപത്രം ഉടൻ നൽകുമെന്നാണ് സൂചന. രജിത്തിനെ കുറ്റവിമുക്തനായി പൊലീസ് പ്രഖ്യാപിക്കില്ല,

രജിത്തിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ജനങ്ങൾ തടിച്ചുകൂടിയത് വൻവിവാദമായിരുന്നു. ഞാഴറാഴ്ച വൈകിട്ടായിരുന്നു രജിത്തിനെ സ്വീകരിക്കാൻ രജിത് ആർമിയുടെ നേതൃത്വത്തിൽ വൻജനക്കൂട്ടം എത്തിയത്. ഞായറാഴ്ച തന്നെയായിരുന്നു കൊറോണ ബാധിച്ച ബ്രിട്ടീഷ് പൗരനെ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയതും വിമാനത്താവളം ശുചീകരണം നടത്തിയതും. ആളുകൾ കൂട്ടംകൂടിയപ്പോൾ മറ്റൊരു വഴിയെ പുറത്തുപോകാൻ രജിത്തിന് അധികൃതർ നിർദ്ദേശം നൽകിയെങ്കിലും രജിത് നിർദ്ദേശം പാലിച്ചിരുന്നില്ല. 75ഓളം പേർക്കെതിരെയാണ് സംഭവത്തിൽ കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രജിത്തിനെ ആറ്റിങ്ങലെ വീട്ടിൽ നിന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരി സിഐ പി.എം ബൈജുവിന്റെ നേതൃത്വത്തിൽ മൂന്നുമണിക്കൂർ ഇയാളെ ചോദ്യം ചെയ്തശേഷമാണ് ജാമ്യം നൽകി വിട്ടയച്ചത്. 

രജിത് കുമാറിന് സ്വീകരണം നൽകിയ ദിവസം രാവിലെ ഇടുക്കിയിൽ നിന്നും കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൗരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി വിമാനം കയറിയിരുന്നു. ഇയാൾക്ക് രോഗബാധയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം അടിയന്തരമായി തിരിച്ചറക്കുകയും മുഴുവൻ യാത്രക്കാരേയും പരിശോധിക്കുകയും ചെയ്തു. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ തന്നെ ഈ ബാധിച്ച ഈ സംഭവത്തിന് ശേഷം അതീവജാഗ്രതയാണ് നെടുമ്പാശ്ശേരിയിൽ അധികൃതർ സ്വീകരിച്ചിരുന്നത്. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും പരിശോധനകളും പുരോഗമിക്കുന്നതിനിടെയാണ് രാത്രി ഒൻപത് മണിയോടെ പൊലീസുകാരുടെ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും കാറ്റിൽ പറത്തി നൂറുകണക്കിന് ആരാധകർ രജിത് കുമാറിനെ കാണാൻ തടിച്ചു കൂടിയതും ഇവരുടെ ഇടയിലേക്ക് രജിത് കുമാർ ഇറങ്ങിച്ചെന്ന് ആവേശം സൃഷ്ടിച്ചതും.

രജിത് ആർമി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആരാധക സംഘമാണ് രജിത്തിനെ വരവേൽക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. ഇതിൽ 75 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആറ്റിങ്ങലിലെ വീട്ടിൽ നിന്നും വൈകിട്ടോടെ എറണാകുളത്തെത്തിയ രജിത് കുമാർ, ആലുവ പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. കേസ് എടുത്തിരിക്കുന്നത് നെടുമ്പാശേരി സ്റ്റേഷനിൽ ആണെങ്കിലും, അവിടെ ആൾക്കൂട്ടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ആലുവ ഈസ്റ്റ് സ്റ്റേഷനിൽ ഹാജരായത്. 3 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 9 മണിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

വിമാനത്താവളത്തിന്റെ 500 മീറ്റർ പരിസരത്ത് നിയമവിരുദ്ധമായി കൂട്ടംകൂടുക, ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അവഗണിക്കുക, കലാപം സൃഷ്ടിക്കുക, പൊതുജനത്തിന് ഹാനികരമാം വിധം സംഘടിക്കുക, വഴി തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. രജിത്തിന്റെ മൊബൈൽ ഫോൺ റെക്കോർഡുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP