Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ഋഷി തുല്യനെന്ന് കമ്മീഷൻ വിശേഷിപ്പിച്ച ഡോ രജിത് കുമാർ സ്ത്രീ വിഷയത്തിൽ കുടുങ്ങി മർദ്ദനമേറ്റ അദ്ധ്യാപകൻ! കാസർഗോട്ടേക്കുള്ള സ്ഥലം മാറ്റവും സംഭവിച്ചത് തന്നെ; ദയാ അച്ചുവിനോട് ബിഗ് ബോസിലെ മത്സരാർത്ഥി പറഞ്ഞ പ്രണയം ജീവിതത്തിലെ അനുഭവം തന്നെ; വിമൻസ് കോളേജിലെ വിവാദ സമയത്ത് പ്രസിദ്ധീകരിച്ച വാർത്ത വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച; ഏഷ്യാനെറ്റ് ഷോയിലെ വെളിപ്പെടുത്തൽ ശരിവച്ച് ആറ്റിങ്ങലുകാരും

ഋഷി തുല്യനെന്ന് കമ്മീഷൻ വിശേഷിപ്പിച്ച ഡോ രജിത് കുമാർ സ്ത്രീ വിഷയത്തിൽ കുടുങ്ങി മർദ്ദനമേറ്റ അദ്ധ്യാപകൻ! കാസർഗോട്ടേക്കുള്ള സ്ഥലം മാറ്റവും സംഭവിച്ചത് തന്നെ; ദയാ അച്ചുവിനോട് ബിഗ് ബോസിലെ മത്സരാർത്ഥി പറഞ്ഞ പ്രണയം ജീവിതത്തിലെ അനുഭവം തന്നെ; വിമൻസ് കോളേജിലെ വിവാദ സമയത്ത് പ്രസിദ്ധീകരിച്ച വാർത്ത വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ച; ഏഷ്യാനെറ്റ് ഷോയിലെ വെളിപ്പെടുത്തൽ ശരിവച്ച് ആറ്റിങ്ങലുകാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രജിത് കുമാറും ദയ അച്ചുവും തമ്മിലുണ്ടായ ദീർഘസംഭാഷണത്തോടെയാണ് ഇന്നലത്തെ ഏഷ്യനെറ്റിൽ ബിഗ് ബോസ് എപ്പിസോഡ് ആരംഭിച്ചത്. മുൻപ് പ്ലസ് ടു അദ്ധ്യാപകനായിരുന്ന കാലത്ത് തന്നെ തേടിയെത്തിയ ഒരു വിവാഹാലോചനയെക്കുറിച്ച് ദയയോട് സംസാരിക്കുകയായിരുന്നു രജിത്. തന്നെക്കാൾ രണ്ട് വയസ് മൂത്ത ഒരു അദ്ധ്യാപികയുടെ കാര്യമാണ് രജിത് സംസാരിച്ചത്. അവർ വിവാഹിതയായിരുന്നുവെന്നും എന്നാൽ അതിൽ തുടരാൻ പറ്റാത്തവിധം ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും അവരുടെ ബന്ധുവായ ഒരാളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നുമൊക്കെ രജിത് ദയയോട് പറഞ്ഞു. ഈ അനുഭവം പറയവെ രജിത്തിന്റെ നിരീക്ഷണങ്ങളോട് വിയോജിച്ച് ദയ തന്റെ അഭിപ്രായങ്ങൾ പറഞ്ഞതോടെ ഇരുവരും തമ്മിൽ വലിയ തർക്കവും ആരംഭിച്ചു. പിന്നീട് ഇതൊരു വെറും കഥയാണെന്നും രജിത് കുമാർ പറഞ്ഞു. എന്നാൽ രജിത് പറഞ്ഞത് സത്യമാണെന്ന സൂചനകളാണ് രജിത്തിന്റെ നാട്ടുകാർ നൽകുന്നത്.

ബിഗ് ബോസിൽ ചർച്ച തുടങ്ങിയത് രജിത് കുമാറായിരുന്നു. ദയയെ പോലൊരു ടീച്ചറെ എനിക്ക് അറിയാം. കോളേജിലെ ജോലി കളഞ്ഞ് അമ്മയ്ക്കൊപ്പം നിൽക്കാൻ നാട്ടിലേക്ക് പോയി. ഒരു ഹയർസെക്കണ്ടറി സ്‌കൂളിലേക്കാണ് പോയത്. ആ സ്‌കൂളിൽ തന്നേക്കാൾ രണ്ടു വയസ് പ്രായം കൂടുതൽ ഉണ്ടായിരുന്ന ടീച്ചർ അവിടെ ജോലി ചെയ്തിരുന്നു. ആ സമയത്ത് അവരുടെ കല്യാണം കഴിഞ്ഞിട്ട് 12, 13 വർഷങ്ങളോ മറ്റോയിരുന്നു. 12 വർഷം കൊണ്ട് അവർ പന്ത്രണ്ടു ദിവസം പോലും ആ ടീച്ചർ നേരെ ജീവിച്ചിട്ടില്ല. അപ്പോൾ ആ ടീച്ചറിന്റെ ബന്ധുവും വേണ്ടപ്പെട്ട ഒരാളുമായിരുന്നു ഒരു മുനിസിപ്പാലിറ്റി ചെയർമാൻ. അപ്പോൾ അയാൾ എന്നോടു പറഞ്ഞു, പാവമാണ് ചേച്ചി. ചേച്ചി നേരെ ജീവിച്ചിട്ടില്ല, അണ്ണന് എന്തെങ്കിലും ഹെൽപ്പ് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം. അല്ലെങ്കിൽ അണ്ണൻ എല്ലാം തകർന്നു നിൽക്കുകയല്ലേ.. ചേച്ചിയും എല്ലാം തകർന്നു നിൽക്കുകയല്ലേ..

മാത്രമല്ല, നാലു പ്രാവശ്യത്തോളം ടീച്ചർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ, മകളെ കരുതി ആത്മഹത്യ ചെയ്തില്ല. ഈ സംഭവങ്ങളും അവരുടെ ബുദ്ധിമുട്ടുകളും മനസിലാക്കിയപ്പോൾ ഞാൻ ടീച്ചറിനെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ അവർ നിയമപരമായി ഡിവോഴ്സ് ആയിരുന്നില്ല. ഡിവോഴ്സ് ചെയ്താൽ മാത്രമെ വിവാഹം കഴിക്കാൻ സാധിക്കൂ. ഭർത്താവ് എന്ന നിലയിലും മകൾക്ക് അച്ഛൻ എന്ന നിലയിലും വേണമല്ലോ എന്നു കരുതിയാണ് അതുവരെയും ഡിവോഴ്സ് നൽകാതിരുന്നത്. ടീച്ചർ ഡിവോഴ്സിന് സമ്മതിച്ചു. ടീച്ചർ ഭർത്താവിനോട് പറഞ്ഞു, അയാളും സമ്മതിച്ചു. അങ്ങനെ രണ്ടു പേരും കൂടി പോയി വക്കീലിനെ കണ്ടു മ്യൂച്വൽ ഡിവോഴ്സിന് അപേക്ഷ നൽകി. അടുത്താഴ്ച ഒപ്പിടാൻ ചെല്ലാൻ പറഞ്ഞു മടക്കി അയച്ചു.

ഒപ്പിടാനുള്ള ദിവസം ഇരുവരും ചെന്നപ്പോൾ ഭർത്താവ് മാറിക്കളഞ്ഞു. കാരണം, ടീച്ചറിന്റെ അച്ഛൻ തടഞ്ഞു. അതുകൊണ്ടാണ് ഭർത്താവ് ഡിവോഴ്സിൽ നിന്നും പിന്മാറിയത്. അതോടെ ഡിവോഴ്സ് കിട്ടിയില്ല. ഉടനെ കൂടെയുള്ള സഹപ്രവർത്തകരടക്കം കുറെ പാരകൾ വച്ച് എന്നെയും ടീച്ചറിനെയും മോശക്കാരാക്കി ചിത്രീകരിച്ചു. എന്നിട്ട് എന്നെ കസർഗോഡ് കർണാടക ബോർഡറിലേക്ക് ട്രാൻസ്ഫർ ചെയ്തു. ടീച്ചറിനെ മൂന്നു രൂപ അകലമുള്ള സ്‌കൂളിലേക്കും മാറ്റി. എനിക്കെതിരെ കള്ള പരാതികളും കുട്ടികളെ പീഡിപ്പിച്ചു തുടങ്ങിയ നിരവധി പരാതികളും വന്നു. അങ്ങനെ ഡയറക്ടർ അന്വേഷണത്തിന് വന്നു. മുഴുവൻ അന്വേഷണവും വന്നപ്പോൾ എല്ലാം കള്ളത്തരമാണെന്ന് തെളിഞ്ഞു. എൻക്വയറി വന്നപ്പോൾ ടീച്ചർ തന്നെ ഡയറക്ടറോട് പറഞ്ഞു, ആ സാറിന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ല, തെറ്റുണ്ടെങ്കിൽ അത് എന്റെ ഭാഗത്തേ ഉള്ളൂവെന്ന് ടീച്ചർ പറഞ്ഞു. അങ്ങനെ ഞാൻ തിരിച്ചു വന്നു. മൂന്നു സാറുമ്മാരെ കൊല്ലണമെന്ന ആഗ്രഹത്തോടെയാണ് തിരിച്ചു വന്നത്. കാരണം, ചതിക്കുന്നവന്മാരെ തട്ടുക എന്നതായിരുന്നു എന്റെ അന്നത്തെ നയം. ഇപ്പോൾ ആ ടീച്ചർ ഭർത്താവിനും മകൾക്കും ഒപ്പം സന്തോഷത്തോടെ ജീവിക്കുന്നു.

ഈ കഥ തട്ടിപ്പാണെന്നും ആ സ്ത്രീ മോശക്കാരിയാണെന്നും ദയ പറയുമ്പോൾ അതിനെ പാടെ തള്ളുകയാണ് രജിത് കുമാർ. ഈ വിഷയത്തിൽ ഇരുവരും തമ്മിൽ തർക്കം രൂക്ഷമാവുകയും ബിഗ്ബോസ് ഹൗസിലെ മറ്റംഗങ്ങൾ കൂട്ടി സ്ഥലത്തേക്ക് എത്തുകയും ചെയ്യുമ്പോൾ താൻ ഈ പറഞ്ഞതെല്ലാം ഒരു കഥയാണെന്ന് പറയുകയായിരുന്നു രജിത് കുമാർ. എന്നാൽ ഇതൊരു കഥയല്ലെന്നും സത്യമാണെന്നും വ്യക്തമാകുകയാണ്. ആറ്റിങ്ങലിലാണ് രജിത് കുമാറിന്റെ വീട്. നാട്ടുകാർക്കെല്ലാം അറിയാവുന്ന സംഭവമാണ് ഇത്. ആറ്റിങ്ങലിലെ സ്‌കൂളിൽ നിന്ന് രജിത് കുമാറിനെ സ്ഥലം മാറ്റിയതും സത്യമാണ്.

സ്‌കൂളിലെ അദ്ധ്യാപികയുമായി രജിത് കുമാറിന് അടുപ്പമുണ്ടായിരുന്നു. അത് വിവാഹത്തിലേക്ക് എത്തുമെന്ന് കരുതുകയും ചെയ്തു. എന്നാൽ നടന്നില്ല. പിന്നീട് ഈ പ്രശ്‌നം സ്‌കൂളിന്റെ പ്രവർത്തനത്തെ പോലും ബാധിക്കുന്ന തരത്തിലേക്ക് മാറി. ഇതോടെ പിടിഎയ്ക്ക് പോലും പരാതികളെത്തി. അങ്ങനെ വലിയ ചർച്ചയായി മാറി. തുടർന്ന് രജിത്തിന് സ്ഥലം മാറ്റവും കിട്ടി. ടീച്ചർക്കും സ്‌കൂൾ മാറേണ്ടി വന്നു. അതുകൊണ്ട് തന്നെ രജിത് കുമാറിന്റെ വെളിപ്പെടുത്തൽ സത്യമാണെന്ന് നാട്ടുകാർ പറയുന്നു.

പത്രങ്ങളിലും ഈ വിവാദം വാർത്തയായിരുന്നു. തിരുവനന്തപുരം വിമൻസ് കോളേജിലെ സ്ത്രീ ശാക്തീകരണത്തെ സംബന്ധിച്ച് വിദ്യാർത്ഥിനികളോട് പ്രസംഗിച്ചത് വിവാദമായിരുന്നു. പ്രസംഗം അതിരുവിട്ടപ്പോൾ ആര്യ എന്ന വിദ്യാർത്ഥി കൂവി. പിന്നീട് നടന്ന അന്വേഷണത്തിൽ രജിത് കുമാറിനെ ഋഷി തുല്യനെന്ന് വിശേഷിപ്പിച്ചിരുന്നു. ഈ ഘട്ടത്തിലാണ് 2004ലെ സ്‌കൂളിലെ വിവാദം ചർച്ചയായതും വാർത്തയായി വന്നതും. പെണ്ണു കേസിൽ തല്ലും രജിത് കുമാറിന് കിട്ടിയെന്നാണ് ഈ വാർത്ത പറയുന്നത്. സ്വന്തം ഭാര്യയുമായി പിരിഞ്ഞ രജിത് കുമാർ മർദ്ദനമേറ്റിട്ടും അദ്ധ്യാപികയെ ഉപേക്ഷിച്ചില്ലെന്നും വാർത്തയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP