Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജീവിക്കാൻ അവർ സമ്മതിക്കില്ല, ഒന്നുകിൽ അവരെന്നെ കൊല്ലും, അല്ലെങ്കിൽ നമ്മൾ പട്ടിണി കിടന്നു മരിക്കും;സിഐടിയു തൊഴിൽ വിലക്കിൽ മനംനൊന്ത രാജേഷ് തീ കൊളുത്തുന്നതിന്റെ തലേരാത്രി ഭാര്യയോട് പറഞ്ഞത് ഇങ്ങനെ; മരണത്തിന് ഇടയാക്കിയത് മർദനത്തിൽ ആന്തരികായവങ്ങൾക്കു ക്ഷതമേറ്റതെന്ന് ആരോപണം; മൃതദേഹവുമായി നാമജപം ചൊല്ലി ബിജെപി പ്രവർത്തകർക്ക് പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ച് പ്രതിഷേധം കടുപ്പിച്ചു

ജീവിക്കാൻ അവർ സമ്മതിക്കില്ല, ഒന്നുകിൽ അവരെന്നെ കൊല്ലും, അല്ലെങ്കിൽ നമ്മൾ പട്ടിണി കിടന്നു മരിക്കും;സിഐടിയു തൊഴിൽ വിലക്കിൽ മനംനൊന്ത രാജേഷ് തീ കൊളുത്തുന്നതിന്റെ തലേരാത്രി ഭാര്യയോട് പറഞ്ഞത് ഇങ്ങനെ; മരണത്തിന് ഇടയാക്കിയത് മർദനത്തിൽ ആന്തരികായവങ്ങൾക്കു ക്ഷതമേറ്റതെന്ന് ആരോപണം; മൃതദേഹവുമായി നാമജപം ചൊല്ലി ബിജെപി പ്രവർത്തകർക്ക് പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ച് പ്രതിഷേധം കടുപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശത്തിന് മേൽ കടന്നുകയറിയാണ് സിപിഎം പ്രവർത്തകർ രാജേഷ് എന്ന ഓട്ടോ തൊഴിലാളിയെ പിന്നാലെ നടന്ന ദ്രോഹിച്ചത്. മനംമടുത്താണ് അദ്ദേഹം ഒടുവിൽ ആത്മഹത്യ ചെയ്തത്. ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങി അതുമായി ജീവിതമാർഗ്ഗം തേടാൻ പോയ ഘട്ടത്തിലാണ് സിപിഎമ്മുകാർ ആ സാധുവിനെ ദ്രോഹിച്ചത്. ജീവിതം വഴിമുട്ടിയെന്ന് ബോധ്യമായ ഘട്ടത്തിലാണ് രാജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

'ജീവിക്കാൻ അവർ സമ്മതിക്കില്ല, ഒന്നുകിൽ അവരെന്നെ കൊല്ലും, അല്ലെങ്കിൽ നമ്മൾ പട്ടിണി കിടന്നു മരിക്കും തീ കൊളുത്തുന്നതിന്റെ തലേരാത്രിയിലും രാജേഷേട്ടൻ എന്നോടു പറഞ്ഞു' എന്നു പറഞ്ഞു വിതുമ്പുകയായിരുന്നു ഭാര്യ രജിഷ. ബാങ്കിൽ നിന്നു വായ്പയെടുത്ത് ഓട്ടോറിക്ഷ വാങ്ങിയിട്ട് മൂന്നു മാസമായി. പക്ഷേ ഒരു ദിവസം പോലും ജോലി ചെയ്യാൻ അവർ സമ്മതിച്ചില്ല. ഓട്ടോ സ്റ്റാൻഡിൽ വാഹനമിടാൻ അനുവദിച്ചില്ലെന്നു മാത്രമല്ല, ആ ഓട്ടോയിൽ കയറരുതെന്നു വീടിനടുത്തുള്ളവരെ വിലക്കുകയും ചെയ്തു.' രജിഷ പറയുന്നു.

'ജീവിക്കാൻ അവർ സമ്മതിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണു മരിക്കാൻ തീരുമാനിച്ചതെന്ന് ആശുപത്രിക്കിടക്കയിൽ രാജേഷേട്ടൻ എന്നോടു പറഞ്ഞു. ഭാര്യയെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കടലിൽ നിന്നു കല്ലുമ്മക്കായ ശേഖരിച്ചു വിൽക്കുന്ന പണിയായിരുന്നു ആദ്യം. ഇതിൽ നിന്നു കാര്യമായ വരുമാനമില്ലാതായതോടെ 3 മാസം മുൻപ് ബാങ്കിൽ നിന്നു 1.5 ലക്ഷം രൂപ വായ്പയെടുത്ത് ഓട്ടോ വാങ്ങി. എന്നാൽ സിഐടിയുവിൽ അംഗത്വം എടുക്കാതെ സ്റ്റാൻഡിൽ പ്രവേശിപ്പിക്കില്ലെന്നു നേതാക്കൾ പറഞ്ഞു. മൂന്നു സ്ഥലത്തു മാറി മാറി ഓട്ടോയിട്ടെങ്കിലും അവിടെ നിന്നെല്ലാം പുറത്താക്കി. എങ്കിലും ചില പരിചയക്കാരൊക്കെ ഓട്ടം വിളിക്കുമായിരുന്നു. അങ്ങനെ പോകുമ്പോൾ സിഐടിയു അംഗങ്ങളായ ഓട്ടോ ഡ്രൈവർമാർ റോഡിൽ ഓട്ടോറിക്ഷകൾ കുറുകെയിട്ടു വണ്ടി തടയും. ഇതിനു പുറമെയായിരുന്നു കൊല്ലുമെന്ന ഭീഷണി.' രജിഷ പറഞ്ഞു.

പുതിയങ്ങാടി സ്വദേശിയായ രജിഷ എട്ടുവർഷം മുൻപാണു രാജേഷിന്റെ ജീവിതത്തിലേക്കു വന്നത്. എസ്‌കെ ബസാറിനു സമീപത്തുള്ള ഓടു മേഞ്ഞ കൊച്ചുവീട്ടിൽ ഇനി രജിഷ തനിച്ചാണ്. 'ആരെയും ബുദ്ധിമുട്ടിക്കാതെ ജോലി ചെയ്തു ജീവിക്കണമെന്നു മാത്രമല്ലേ രാജേഷട്ടൻ ആഗ്രഹിച്ചുള്ളു'വെന്നു അകത്തെ ഇരുട്ടുവീണ മുറിയിൽ തന്നെ കാണാനെത്തുന്നവരോടൊക്കെ രജിഷ ചോദിച്ചുകൊണ്ടേയിരുന്നു.

സിഐടിയു ദ്രോഹത്തിൽ മനംനൊന്ത് ദേഹത്തു പെട്രോൾ ഒഴിച്ചു തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഓട്ടോ ഡ്രൈവർ രാജേഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണു മരിച്ചത്. മർദനത്തിൽ ആന്തരികായവങ്ങൾക്കു ക്ഷതമേറ്റതാണു മരണകാരണമെന്നാണു ബിജെപി പ്രവർത്തകരുടെ ആരോപണം. 15നാണ് എലത്തൂർ കോട്ടേടത്തു ബസാറിൽ ഒരു സംഘം സിപിഎം, സിഐടിയു പ്രവർത്തകർ രാജേഷിനെ മർദിച്ചത്. ഇതിനു പിന്നാലെ രാജേഷ് ഓട്ടോയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ സിപിഎം മുൻ പഞ്ചായത്തംഗവും സിഐടിയു യൂണിറ്റ് സെക്രട്ടറിയുമടക്കം 4 പേർ ഇതുവരെ അറസ്റ്റിലായി. 2 പേരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.

അതേസമയം സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കുകയാണഅ ബിജെപി. ബിജെപി. പ്രവർത്തകർ എലത്തൂർ പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് മൃതദേഹവുമായി നാമജപംചൊല്ലി ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം റോഡിന്റെ മധ്യത്തിൽ പൊതുദർശനത്തിനുവെച്ച ശേഷമായിരുന്നു പ്രതിഷേധം. സമരംതുടങ്ങി ഒന്നരമണിക്കൂർകൊണ്ട് പ്രതികളെ മുഴുവൻ പിടികൂടിയില്ലെങ്കിൽ മൃതദേഹം മറവുചെയ്യില്ലെന്നും ദേശീയപാത ഉപരോധിക്കുമെന്നും ബിജെപി നേതാക്കൾ മുന്നറിയിപ്പ് നൽകി. ബിജെപിയുടെ പ്രതിഷേധമാർച്ച് സ്റ്റേഷന് നൂറ്ുമീറ്റർ അകലെ പൊലീസ് തടഞ്ഞു.

ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ജമാലുദീനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ നേതാക്കളും കുത്തിയിരുന്ന് സമരം നടത്തി. തുടർന്ന് പൊലീസ് വീണ്ടും അനുരഞ്ജന ചർച്ച നടത്തി. യുവാവിന്റെ മരണത്തിന് കാരണക്കാരായ സിപിഎം പ്രവർത്തകർക്കെതിരേ 307 വകുപ്പ് ചേർത്ത് വധശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് ഉറപ്പ് നൽകി. 306 വകുപ്പും ചേർക്കും. നേരത്തേ 308 വകുപ്പു ചേർത്താണ് കേസെടുത്തത്. ആവശ്യം അംഗീകരിച്ചതോടെ പ്രവർത്തകർ മൃതദേഹം സംസ്‌കാരച്ചടങ്ങുകൾക്കായി രാജേഷിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ ,സംസ്ഥാന വക്താവ് പി. രഘുനാഥ് എന്നിവർ പ്രതിഷേധമാർച്ചിൽ സംസാരിച്ചു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാതെ പൊലീസ് സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. സി.പി..എം. ആൾക്കൂട്ട ആക്രമണത്തിന്റെ ഇരയാണ് മരണപ്പെട്ട രാജേഷെന്ന് നേതാക്കൾ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP