Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

അപ്രതീക്ഷിതമായി എത്തിയ അപകടം തകർത്തുകളഞ്ഞത് രാജേഷിന്റെ നിലയ്ക്കാത്ത സ്വപ്നങ്ങൾ; ശാസ്താംകോട്ടയിൽ വച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് മാരകമായി ക്ഷതമേറ്റതോടെ രണ്ടുപെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ അത്താണി കിടപ്പിലായി; പരസഹായമില്ലാതെ എണീക്കാൻ പോലും കഴിയാത്ത ഈ യുവാവിന് ചികിത്സയ്ക്ക് വേണ്ടത് ഭാരിച്ച തുകയും; ചികിത്സാ ചെലവിന് പുറമേ ജപ്തി കൂടി എത്തിയതോടെ പറക്കമുറ്റാത്ത പെൺമക്കളുമായി നിസ്സഹായായി ഭാര്യയും; കാണാതെ പോകരുത് ഈ കുടുംബത്തിന്റെ കണ്ണുനീർ

അപ്രതീക്ഷിതമായി എത്തിയ അപകടം തകർത്തുകളഞ്ഞത് രാജേഷിന്റെ നിലയ്ക്കാത്ത സ്വപ്നങ്ങൾ; ശാസ്താംകോട്ടയിൽ വച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് മാരകമായി ക്ഷതമേറ്റതോടെ രണ്ടുപെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ അത്താണി കിടപ്പിലായി; പരസഹായമില്ലാതെ എണീക്കാൻ പോലും കഴിയാത്ത ഈ യുവാവിന് ചികിത്സയ്ക്ക് വേണ്ടത് ഭാരിച്ച തുകയും; ചികിത്സാ ചെലവിന് പുറമേ ജപ്തി കൂടി എത്തിയതോടെ പറക്കമുറ്റാത്ത പെൺമക്കളുമായി നിസ്സഹായായി ഭാര്യയും; കാണാതെ പോകരുത് ഈ കുടുംബത്തിന്റെ കണ്ണുനീർ

എം.എസ് ശംഭു

വർക്കല: അപ്രതീക്ഷിതമായി എത്തിയ അപകടമാണ് രണ്ട് പെൺമക്കൾ അടങ്ങുന്ന കുടുംബത്തിന്റെ നാഥനായ രാജേഷ് എന്ന യുവാവിന്റെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയത്. 2017ൽ ശാസ്താംകോട്ടയിലേക്ക് ജോലിക്ക് പോകും വഴിയാണ് സീലിങ് തൊഴിലാളിയായ വർക്കല, ആരിയൂർ സ്വദേശി, രാജേഷ് സഞ്ചരിച്ച ബൈക്കും എതിർദിശയിൽ വന്ന ഓട്ടോയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ റോഡിലേക്ക് തെറിച്ച് വീണ രാജേഷിന്റെ തലയുടെ പിൻഭാഗത്ത് മാരകമായ പരിക്ക് പറ്റിയതോടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.പിന്നീട് വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ മറ്റ് കുഴപ്പങ്ങളൊന്നും കണ്ടുപിടിക്കാൻ ഡോക്ടർമാർക്കും സാധിച്ചില്ല. ഒരാഴ്ചയ്ക്ക ശേഷമാണ് യുവാവിന്റെ സ്ഥിതി വഷളാകാൻ തുടങ്ങിയത്.

അപകടം സംഭവിച്ച് രണ്ടാഴ്ച കഴിഞ്ഞതോടെ ഭാര്യ നാഗേശ്വരി വർക്കല താലൂക്ക് ആശുപത്രിയിലേക്ക് വീണ്ടും രാജേഷുമായി എത്തി. ഡോക്ടറോഡ് കാര്യം പറഞ്ഞപ്പോഴാണ് സ്ഥതി മോശമാണെന്നും ഉടൻ തന്നെ മികച്ച ചികിത്സ ലഭിക്കുന്ന മറ്റൊരിടത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടത്. ഇതിനനുസരിച്ച് വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രാജേഷിനെ മാറ്റുകയും ചെയ്തു.

എം.ആർ.ഐ സ്‌ക്യാൻ ഉൾപ്പടെയുള്ള പരിശോധനാഫലം വന്നതിന് ശേഷമാണ് തലയ്ക്ക് മാരകമായ പരിക്ക് സംഭവിച്ചതായും തലയുടെ എല്ലും കഴുത്തിന്റെ ഭാഗത്തും ആന്തരികമായി പൊട്ടലുകൾ സംഭവിച്ചതിനാൽ മേജർ ഓപ്പറേഷൻ വേണമെന്നും അറിയിച്ചത്. മൂന്ന് സെന്റ് വസ്തുവിൽ അഷ്ടിക്ക് വകയില്ലാതെ കഴിയുന്ന കുടുംബം നിസ്സഹായരായി നിന്നതോടെ പഞ്ചായത്ത് മെമ്പർ, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന വേണു എന്നിവരുടെ ശ്രമഫലമായി സോഷ്യൽ മീഡിയയിൽ രാജേഷിന്റെ ചികിത്സയ്ക്കായി ധനസഹായശേഖരണം തുടങ്ങുകയും ചെയ്തു.  രാജേഷ് ചികിത്സാ സഹായ നിധി എന്ന പേരിൽ തുടങ്ങിയ ചികിത്സാഫണ്ടിലേക്ക് ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ സഹായങ്ങളെത്തുകയും ചെയ്തിരുന്നു,

കൊല്ലം എഴുകോൺ സ്വദേശിയായ യുവാവ് വിവഹിതനായ ശേഷമാണ് ഭാര്യയുടെ സ്ഥലമായ വർക്കലിലേക്ക് താമസം മാറ്റിയത്. ഇവിടെ പഞ്ചായത്തിൽ നിന്ന് അനുവദിച്ച മൂന്ന് സെന്റ് വസ്തുവിൽ വീടും പണിതു. കുടുംബത്തിന്റെ ഏക അത്താണി രാജേഷ് മാത്രമായിരുന്നു.ആശുപത്രിയിലെ ഓപ്പറേഷൻ ആദ്യഘട്ടത്തിൽ 90,000 രൂപയും രണ്ടാംഘട്ടത്തിൽ 82,000 രൂപയ്ക്ക് മുകളിലും ചെലവ് വന്നു. സുമനുകളുടെ സഹായത്താൽ സഹായനിധിയിലേക്ക് നല്ലൊരു തുക സഹായം എത്തിയതോടെ ഹോസ്പിറ്റൽ ബില്ല് അടയ്ക്കൻ നാഗേശ്വരിക്ക് സാധിച്ചു. എന്നാൽ ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചപോലെ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസും എത്തി.

രണ്ട് വർഷം മുൻപ് രാജേഷിന്റെ ഭാര്യ നാഗേശ്യരിയുടെ മാതാവിന് ക്യാൻസർ ചികിത്സയ്ക്കായി പണം വണ്ടി വന്നപ്പോൾ അടുത്തുള്ള സഹകരണബാങ്കിനെ സമീപിച്ചിരുന്നു. ചികിത്സാ ചെലവ് ഒരു ലക്ഷം രൂപ വേണമെന്നും വീടും വ്സ്തുവും ഈട് നൽകാമെന്നും രാജേശ്വരി അഭ്യർത്ഥിച്ചു.എന്നാൽ സർക്കാർ നൽകിയ പട്ടയഭൂമി വയലായതിനാൽ തന്നെ ഈ വസ്തു ഈടായി വച്ച് ലോൺ നൽകാൻ കഴിയില്ലെന്നും സഹകരണബാങ്ക് മറുപടി നൽകി.

ഒരു മാർഗവുമില്ലാതെ നിൽക്കുമ്പോൾ അയൽവാസിയായ ജലാലുദ്ധീൻ എന്ന ആളാണ് തന്റെ മൂന്ന് സെന്റ് വസ്തുവിന്റേയും വീടിന്റെയും ആധാരം പണയം വച്ച് നാഗേശ്വരിക്ക് പണം നൽകിയത്. എന്നാൽ ഇതിനിടയിൽ രാജേഷിന് അപകടം കൂടി സംഭവിച്ച് കിടപ്പിലായതോടെ മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും അയിരൂർ സഹകരണ ബാങ്ക് ജപ്തി നോട്ടീസ് അയച്ചു. ഒരു ലക്ഷം രൂപയ്ക്ക് മൂന്ന് സെന്റ് വസ്തുവും വീടിന്റേയും ആധാരം പണയം വച്ചത്. മൂന്ന് വർഷം കഴിഞ്ഞപ്പോൾ പലിശയടക്കം 1,6500 രൂപ അടയ്ക്കണമെന്ന നോട്ടീസും വന്നു.

സാവകാശം ചോദിച്ചെങ്കിലും ഇതിന് ബാങ്ക് തയ്യറാകാതെ വന്നതോടെ മുഖ്യമന്ത്രി ഇടപെട്ട് കത്ത് സമർപിച്ച പ്രകാരം ബാങ് സാവകാശം നൽകാനും സന്നധമായി. ഭാരിച്ച ചികിത്സാ ചെലവിനായി വഴിമുട്ടി നിൽക്കുമ്പോൾ ജപ്തിനോട്ടീസ് കൂടി വന്നതോടെ തീർത്തും നിസ്സഹായമായി നിൽക്കുകയാണ് ഈ വീട്ടമ്മ. രണ്ടുപെൺമക്കൾ ഉൾകൊള്ളുന്ന കുടുംബത്തിൽ മൂത്ത മകൾ ഏഴാം ക്ലാസിലും ഇളയമകൾ നാലാം ക്ലാസിലും പഠിക്കുകയാണ്. കുടുംബചെലവ് നിറവേറ്റാൻ നാഗേശ്വരി ചായപീടിക നടത്തുകയാണ് ഇപ്പോൾ. ഭർത്താവിന്റെ ചികിത്സയ്ക്കിടയിൽ തങ്ങളെ സഹായിച്ച മറ്റൊരാളുടെ കുടുംബം കൂടി പെരുവഴിയിലാകും എന്ന അവസ്ഥ വന്നതോടെ സഹായ അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ഈ യുവതി.

സഹായിക്കാൻ താൽപര്യമുള്ളവർക്ക്: 

AC: NAME: Rajan(Father)
AC: NO : 12430100264022
FEDERAL BANK
KUNDARA BRANCH
IFSC: FDRL 0001243

CONTACT:

നാഗേശ്വരി
രാജേഷ് ഭവനം
മൂലഭാഗം
ഇളമകം പഞ്ചായത്ത്
Mob- 9946251616

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP