Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേർപാടിന്റെ ദുഃഖം എനിക്കറിയാം.. ഭർത്താവിന്റെ അവയവങ്ങളിലൂടെ ആർക്കെങ്കിലും ജീവിതം തിരിച്ചുകിട്ടിയാൽ അത് എന്റെ കുടുംബത്തിനും ആശ്വാസകരം; മസ്തിഷ്‌കാഘാതത്താൽ ജീവൻ പൊലിഞ്ഞ രാജേന്ദ്രൻ പിള്ളയുടെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവൻ നൽകാൻ ദാനം ചെയ്ത ഭാര്യ വിമലാദേവിയുടെ വാക്കുകൾ ഇങ്ങനെ; പ്രിയപ്പെട്ടവൻ പോയ ദുഃഖത്തിലും പതറാതെ തീരുമാനമെടുത്ത അമ്മയ്ക്ക് പിന്തുണയായി അമലും അമൃതയും

വേർപാടിന്റെ ദുഃഖം എനിക്കറിയാം.. ഭർത്താവിന്റെ അവയവങ്ങളിലൂടെ ആർക്കെങ്കിലും ജീവിതം തിരിച്ചുകിട്ടിയാൽ അത് എന്റെ കുടുംബത്തിനും ആശ്വാസകരം; മസ്തിഷ്‌കാഘാതത്താൽ ജീവൻ പൊലിഞ്ഞ രാജേന്ദ്രൻ പിള്ളയുടെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവൻ നൽകാൻ ദാനം ചെയ്ത ഭാര്യ വിമലാദേവിയുടെ വാക്കുകൾ ഇങ്ങനെ; പ്രിയപ്പെട്ടവൻ പോയ ദുഃഖത്തിലും പതറാതെ തീരുമാനമെടുത്ത അമ്മയ്ക്ക് പിന്തുണയായി അമലും അമൃതയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'വേർപാടിന്റെ ദുഃഖം എനിക്കറിയാം... എങ്കിലും ഭർത്താവിന്റെ അവയവങ്ങളിലൂടെ ആർക്കെങ്കിലും ജീവിതം തിരിച്ചു കിട്ടിയാൽ അത് തന്റെ കുടുംബത്തിനും ആശ്വാസകരമാണ്'- മസ്തിഷ്‌കാഘാത്തെ തുടർന്ന് മരിച്ച രാജേന്ദ്രൻപിള്ള(57)യുടെ ഭാര്യ വിമലാദേവിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. കൊല്ലം കരീപ്ര ചൂരപൊയ്ക നന്ദനത്തിൽ രാജേന്ദ്രൻ പിള്ളയുടെ കരളും വൃക്കകളും കണ്ണുകളും അഞ്ചു രോഗികൾക്കു പുതുജീവനേകുന്ന നിർണായക തീരുമാനം കൈക്കൊണ്ടത് ഭാര്യ വിമലയായിരുന്നു. അച്ഛൻ പോയ വേദനയിലും മകൻ അമലും മകൾ അമൃതയും ഈ അമ്മയ്‌ക്കൊപ്പം നിന്നു.

ഭർത്താവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം അറിയിച്ച് ബന്ധുക്കളും നാട്ടുകാരിൽ ചിലരും അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിമലാദേവിക്കും മകൻ അമലിനും തങ്ങളെടുത്ത തീരുമാനം തെറ്റാണെന്ന് ഒരിക്കൽ പോലും തോന്നിയിരുന്നില്ല. അവയവങ്ങൾ വഴി ആരെങ്കിലും ജീവിക്കുമെങ്കിൽ അങ്ങനെ ആകട്ടെ എന്നതായിരുന്നു അവരുടെ തീരുമാനം. അതിനുവേണ്ടി തന്നെയാണ് കൊല്ലം കിംസ് ആശുപത്രിയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.

രാജേന്ദ്രൻപിള്ള ആശുപത്രിയിലായശേഷം മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്ന ആറുമണിക്കൂർ ഇടവിട്ടുള്ള രണ്ട് ടെസ്റ്റുകൾ പൂർത്തിയാക്കി ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആരംഭിച്ച ശസ്ത്രക്രിയ പൂർത്തിയായത് രാവിലെ 7.30നാണ്. കരൾ വിമാനമാർഗം ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. വൃക്കകളിൽ ഒന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്ക് നൽകാൻ അഞ്ചുപേർക്ക് ക്രോസ്മാച്ച് നടത്തിയെങ്കിലും ആർക്കും യോജിക്കുമായിരുന്നില്ല. അതിനാൽ അടുത്ത അവകാശിയായ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

രണ്ടാമത്തെ വൃക്ക കിംസ് ആശുപത്രിയിലെ തന്നെ രോഗിക്കാണ് നൽകിയത്. കണ്ണുകൾ കണ്ണാശുപത്രിയിലെത്തിച്ചു. സംസ്ഥാനസർക്കാരിന്റെ മൃതസഞ്ജീവനിയുടെ ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർമാരായ പി വി അനീഷ്, എസ് എൽ വിനോദ് കുമാർ, പ്രോജക്ട് മാനേജർ ശരണ്യ എന്നിവരുടെ നേതൃത്വത്തിലാണ് അവയവ വിന്യാസം നടത്തിയത്. അവയവദാനം ഏകോപിപ്പിക്കുന്ന ഏജൻസിയായ മൃതസഞ്ജീവനിയിലെ ഉദ്യോഗസ്ഥർ ബന്ധുക്കളെ സമീപിക്കുകയും കുടുംബനാഥന്റെ വിയോഗ വ്യഥയ്ക്കിടയിലും അവർ സമ്മതം മൂളുകയുമായിരുന്നു.

രാജേന്ദ്രൻ പിള്ളയുടെ ഭാര്യ വിമലാദേവിയും മക്കളായ അമൽ രാജും അമൃതയും സ്വീകരിച്ച അനുകൂല നിലപാട് വരുംകാലങ്ങളിൽ അവയവദാനത്തിന്റെ പ്രസക്തി വർധിപ്പിക്കുമെന്നeാണ് ട്രാൻസ്പ്ലാന്റ് കോഓർഡിനേഷന് നേതൃത്വം നൽകിയവർ അഭിപ്രായപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP