Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ചൈനീസ് ചാരപ്പണിക്ക് അറസ്റ്റിലായത് അജിത് ഡോവൽ സ്ഥാപക ഡയറക്ടറായ വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ അംഗം; അറസ്റ്റിനു പിന്നാലെ രാജീവ് ശർമയുമായി ബന്ധപ്പെട്ട വെബ്‌പേജ് നീക്കം ചെയ്തു വിവേകാനന്ദ ഫൗണ്ടേഷൻ; ഒന്നര വർഷത്തിനിടെ ചൈനക്ക് വിവരങ്ങൾ കൈമാറിയത് വഴി ശർമക്ക് ലഭിച്ചത് 40 ലക്ഷം രൂപ; ഓരോ വിവരങ്ങൾക്കും ശർമ്മയും കൂട്ടരും പറ്റിയത് 1000 യു.എസ്. ഡോളറിന്റെ പ്രതിഫലം; ചൈനീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധങ്ങളും ശർമ്മയെ ട്രാപ്പിലാക്കി

ചൈനീസ് ചാരപ്പണിക്ക് അറസ്റ്റിലായത് അജിത് ഡോവൽ സ്ഥാപക ഡയറക്ടറായ വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ അംഗം; അറസ്റ്റിനു പിന്നാലെ രാജീവ് ശർമയുമായി ബന്ധപ്പെട്ട വെബ്‌പേജ് നീക്കം ചെയ്തു വിവേകാനന്ദ ഫൗണ്ടേഷൻ; ഒന്നര വർഷത്തിനിടെ ചൈനക്ക് വിവരങ്ങൾ കൈമാറിയത് വഴി ശർമക്ക് ലഭിച്ചത് 40 ലക്ഷം രൂപ; ഓരോ വിവരങ്ങൾക്കും ശർമ്മയും കൂട്ടരും പറ്റിയത് 1000 യു.എസ്. ഡോളറിന്റെ പ്രതിഫലം; ചൈനീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധങ്ങളും ശർമ്മയെ ട്രാപ്പിലാക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ കൈവശം വെച്ചുവെന്നാരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത സ്വതന്ത്ര മാധ്യമ പ്രവർത്തകൻ രാജീവ് ശർമക്ക് ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി (വി.ഐ.എഫ്) ബന്ധമെന്ന് ആരോപണം. ദി ഹിന്ദു ദിനപത്രമാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവലാണ് വി.ഐ.എഫിന്റെ സ്ഥാപക ഡയറക്ടർ. എന്നാൽ അറസ്റ്റിനുപിന്നാലെ രാജീവ് ശർമയുമായി ബന്ധപ്പെട്ട വെബ്‌പേജ് വിവേകാനന്ദ ഫൗണ്ടേഷൻ നീക്കം ചെയ്തിട്ടുണ്ട്.

രാജീവ് ശർമയെ ഔദ്യോഗിക രഹസ്യ നിയമമായ (ഒ.എസ്.എ) പ്രകാരമാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം ചൈനീസ് ഇന്റലിജൻസിന് വേണ്ടി പ്രവർത്തിക്കുന്ന ആളെന്ന് സംശയിക്കുന്ന ചൈനീസ് വനിതയെയും നേപ്പാൾ പൗരനെയും സ്‌പെഷ്യൽ സെൽ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവർ പ്രതിരോധ രഹസ്യരേഖകൾക്ക് വേണ്ടി രാജീവ് ശർമക്ക് വൻ തുക നൽകിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

അറസ്റ്റിലായ ചൈനീസ്-നേപ്പാളി പൗരന്മാരിൽ നിന്ന് നിരവധി മെബൈൽ ഫോണുകളും ലാപ്‌ടോപ്പും രഹസ്യസ്വഭാവമുള്ള രേഖകളും പൊലീസ് കണ്ടെടുത്തതായാണ് പുറത്തുവരുന്ന വിവരം. പ്രതിരോധ മന്ത്രാലയത്തിലെ ഒരിക്കലും പുറത്തുവിടാത്ത അതീവ രഹസ്യരേഖകൾ കൈവശം വെച്ചുവെന്നാരോപിച്ച് വെള്ളിയാഴ്ചയാണ് രാജീവ് ശർമയെ അറസ്റ്റ് ചെയ്തത്. വാർത്താ ഏജൻസിയായ യു.എൻ.ഐ, ദ ട്രിബ്യൂൺ, സകാൽ ടൈംസ് എന്നിവയിൽ നേരത്തെ പ്രവർത്തിച്ചിരുന്ന രാജീവ് അടുത്തിടെ ചൈനീസ് മാധ്യമായ ഗ്ലോബൽ ടൈംസിനായി ഡൽഹിയിൽ നിന്ന് റിപ്പോർട്ടുകൾ നൽകിയിരുന്നു. രാജീവ് കിഷ്‌കിന്ദ എന്ന പേരിൽ ഒരു യുട്യൂബ് ചാനലും ശർമക്ക് ഉണ്ട്.  അറസ്റ്റിലാകുന്ന ഘട്ടത്തിൽ 11,900 പേരായിരുന്നു ഈ ചാനലിന്റെ സബ്സ്‌ക്രൈബർമാർ.

അറസ്റ്റിലായ ദിവസം അദ്ദേഹം രണ്ട് വീഡിയോകൾ അപ് ലോഡ് ചെയ്തിരുന്നു. നാല് വീഡിയോകൾ മാത്രമാണ് യുട്യൂബ് അക്കൗണ്ടിൽ അപ്ലോഡ് ചെയ്തതായി കാണുന്നത്. ഇന്ത്യാ ചൈന ബന്ധങ്ങളെ കുറിച്ചുള്ളതാണ് അപ് ലോഡ് ചെയ്ത രണ്ട് വീഡിയോകൾ. അതിൽ ഒന്ന് മോസ്‌കോയിൽ ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാർ ഒപ്പുവെച്ച ധാരണയെ വിശകലനം ചെയ്യുന്നതായിരുന്നു. പിറ്റാംപുര സ്വദേശിയാണ് രാജീവ് ശർമയെ ഡൽഹി പൊലീസിലെ സൗത്ത് വെസ്റ്റേൺ സ്പെഷ്യൽ സെൽ സെപ്റ്റംബർ 14നാണ് അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം തന്നെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഉത്തരവ് പ്രകാരം അദ്ദേഹത്തെ ചോദ്യം ചെയ്യാനായി ആറ് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സെപ്റ്റംബർ 22ന് ഡൽഹി പാട്യാല ഹൗസ് കോടതി പരിഗണിക്കുമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം വിവാദമായ ഇസ്രയേലി സ്പൈവർ പെഗസ്സസിന്റെ നിരീക്ഷണത്തിൽ വന്ന മാധ്യമ പ്രവർത്തകൻ കൂടിയായിരുന്നു രാജീവ് ശർമയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വാട്സാപ്പ് വഴി തനിക്ക് വന്ന മുന്നറിയിപ്പ് സന്ദേശങ്ങളെ കുറിച്ച് അന്ന് രാജീവ് ശർമ ഇന്ത്യൻ എക്സ്പ്രസുമായി സംസാരിച്ചിരുന്നു. അതിർത്തിയിലെ ഇന്ത്യയുടെ സൈനിക തന്ത്രങ്ങളെക്കുറിച്ചും സേനാവിന്യാസത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ് രാജീവ് ശർമ കൈമാറിയതെന്ന് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ഡി.സി.പി. സഞ്ജീവ് കുമാർ യാദവ് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വാർത്തകളാണ് രാജീവ് ശർമ്മ കൈകാര്യം ചെയ്തിരുന്നത്.

ഒന്നരവർഷത്തിനിടെ 40 ലക്ഷം രൂപയാണ് വിവരങ്ങൾ കൈമാറിയതിന് ഇയാൾക്ക് പ്രതിഫലമായി ലഭിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഓരോ വിവരങ്ങൾക്കും 1000 യു.എസ്. ഡോളർ വീതമായിരുന്നു പ്രതിഫലം. ചൈനീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായും രാജീവ് ശർമ്മയ്ക്ക് അടുത്തബന്ധങ്ങളുണ്ടായിരുന്നു. കേന്ദ്ര ഇന്റലിജൻസിൽനിന്ന് ലഭിച്ച വിവരങ്ങളെത്തുടർന്ന് സെപ്റ്റംബർ 14-ാം തീയതിയാണ് രാജീവ് ശർമയെ അറസ്റ്റ് ചെയ്തതെന്നും ഇയാളിൽനിന്ന് പ്രതിരോധ മേഖലുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തതായും ഡി.സി.പി. വ്യക്തമാക്കി.

ചൈനയിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ മൈക്കിൾ 2016ൽ ശർമയുമായി ബന്ധപ്പെട്ടിരുന്നു. 2018 വരെ അദ്ദേഹവുമായി ശർമ വിവരങ്ങൾ കൈമാറി. സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് മൈക്കലുമായി രാജീവ് ശർമ ബന്ധപ്പെട്ടത്. ഇത് കൂടാതെ ചൈന സന്ദർശിക്കുകയും ചെയ്തിരുന്നു. ലാഭകരമായ പല ഓഫറുകളും അദ്ദേഹത്തിന് ലഭിച്ചു. സൈനിക വിവരങ്ങൾ അങ്ങനെയാണ് കൈമാറിയത്. ശർമയുടെ ചൈനീസ് സന്ദർശനത്തിന്റെ എല്ലാ ചെലവുകളും ഏറ്റെടുത്തത് മൈക്കൽ ആയിരുന്നു.

ഇപ്പോൾ പ്രധാനമന്ത്രിയുടെ നയങ്ങൾക്കും നടപടികൾക്കും പിന്നിൽ വലിയ പങ്ക് വഹിക്കുന്നത് വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഭാഗമായിരുന്നവരാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ രൂപീകരിച്ച വലതുപക്ഷ 'തിങ്ക് ടാങ്കാ'ണ് വിഐഎഫ്. ആർഎസ്എസുമായും ബിജെപിയുമായും നേരിട്ട് ബന്ധമുള്ളവരേക്കാൾ മോദിയുടെ ടീമിൽ ഇടം ലഭിക്കുന്നത് സംഘപരിവാർ അനുഭാവമുള്ളവരുടെ നേതൃത്വത്തിലുള്ള വിഐഎഫിനാണ്. 2005ൽ ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് വിരമിച്ച ശേഷമാണ് ഡൽഹിയിലെ ചാണക്യപുരിയിൽ വിഐഎഫിന് അജിത് ഡോവൽ തുടക്കം കുറിക്കുന്നത്. ആർഎസ്എസിന്റെ മുൻ ജനറൽ സെക്രട്ടറി എക്‌നാഥ് റനാഡേ രൂപീകരിച്ച ചാരിറ്റബിൾ സംഘടനയായ വിവേകാനന്ദ കേന്ദ്രയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനയാണ് വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ.

ആർഎസ്എസിന്റെ 15 പോഷകസംഘടനകളിലൊന്നാണ് വിവേകാനന്ദ കേന്ദ്ര. ഈ സംഘടനയ്ക്ക് പിവി നരസിംഹ റാവു സർക്കാർ അനുവദിച്ച സ്ഥലത്താണ് വിഐഎഫ് സ്ഥിതി ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട നൃപേന്ദ്ര മിശ്ര വിഐഎഫിന്റെ മുൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP