Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടതിയിൽ രോഷം പ്രകടിപ്പിക്കുന്നതും ഉടക്കുന്നതും രാജീവ് ധവാന് പുത്തരിയല്ല; മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുള്ള ഉടക്കിനെ തുടർന്ന് കോട്ട് ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ച അഭിഭാഷകൻ; കോംബ്രിഡ്ജിലും ലണ്ടൻ യൂണിവേഴ്‌സിറ്റിയിലും പഠിച്ച നിയമ പണ്ഡിതൻ ഭീഷണികളെയും തെല്ലും കൂസാത്ത പ്രകൃതക്കാരൻ; ബാബറി കേസിനിടെ രാമജന്മഭൂമിയുടേതെന്ന് അവകാശപ്പെടുന്ന ഭൂപടം കീറിയെറിഞ്ഞത് വിവാദമായപ്പോൾ പ്രതികരണം താൻ ചീഫ് ജസ്റ്റിസിനെ അനുസരിക്കുക മാത്രമാണെന്ന് പറഞ്ഞ്: ഡൽഹിയിലെ അഭിഭാഷക സിംഹം രാജീവ് ധവാന്റെ കഥ

കോടതിയിൽ രോഷം പ്രകടിപ്പിക്കുന്നതും ഉടക്കുന്നതും രാജീവ് ധവാന് പുത്തരിയല്ല; മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുള്ള ഉടക്കിനെ തുടർന്ന് കോട്ട് ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ച അഭിഭാഷകൻ; കോംബ്രിഡ്ജിലും ലണ്ടൻ യൂണിവേഴ്‌സിറ്റിയിലും പഠിച്ച നിയമ പണ്ഡിതൻ ഭീഷണികളെയും തെല്ലും കൂസാത്ത പ്രകൃതക്കാരൻ;  ബാബറി കേസിനിടെ രാമജന്മഭൂമിയുടേതെന്ന് അവകാശപ്പെടുന്ന ഭൂപടം കീറിയെറിഞ്ഞത് വിവാദമായപ്പോൾ പ്രതികരണം താൻ ചീഫ് ജസ്റ്റിസിനെ അനുസരിക്കുക മാത്രമാണെന്ന് പറഞ്ഞ്: ഡൽഹിയിലെ അഭിഭാഷക സിംഹം രാജീവ് ധവാന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബാബറി കേസിൽ ഇന്ന് കോടതിയിൽ വാദം നടക്കവേ നാടകീയ രംഗങ്ങളാണ് ഉണണ്ടായത്. രാമജന്മഭൂമിയുടേത് എന്ന് അവകാശപ്പെടുന്ന ഭൂപടവുമായി ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ രംഗത്തുവന്ന വേളയിൽ അതിനെ എതിർത്ത് ഭൂപടം വലിച്ചു കീറുകയായിരുന്നു സുന്നി വഖഫ് ബോർഡ് അഭിഭാഷകനായ രാജീവ് ധവാൻ. ചീഫ് ജസ്റ്റിസ് താങ്കൾക്ക് അത് വലിച്ചു കീറണോ എന്നു ചോദിച്ച ഘട്ടത്തിലായിരുന്നു മുതിർന്ന അഭിഭാഷകനായ രാജീവ് ധവാൻ ഭൂപടം വലിച്ചു കീറിയത്. സംഭവം മാധ്യമങ്ങളിൽ എല്ലാ വാർത്ത ആയതോടെ ഇതിൽ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തുവന്നു.

വലിച്ചു കീറാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഭൂപടം കീറിയതെന്നാണ് സുന്നി വഖഫ് ബോർഡ് അഭിഭാഷകനായ രാജീവ് ധവാൻ കോടതിയിൽ വിശദീകരിച്ചത്. ഞാൻ ഭൂപടം വലിച്ചെറിയാൻ ആഗ്രഹിച്ചപ്പോൾ ഇനിക്ക് ഇത് കീറിക്കളായാമെന്ന് ചീഫ് ജസ്റ്റിസാണ് പറഞ്ഞത്. താൻ ചീഫ് ജസ്റ്റിസ് പറഞ്ഞത് അനുസരിക്കുകയായിരുന്നെന്നും ഇതിൽ കോടതിയലക്ഷ്യമില്ലെന്നും രാജീവ് ധവാൻ പറഞ്ഞു. ഞാൻ ഭൂപടം വലിച്ചു കീറുന്നവെന്ന വാർത്ത മാധ്യമങ്ങളിൽ വൈറലാവുന്നതും ധവാൻ കോടതിക്ക് മുമ്പിൽ ചൂണ്ടിക്കാട്ടി. അതേസമയം വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് നസീർ പറഞ്ഞു.

രാമജന്മഭൂമിയുടെ സ്ഥാനം അടയാളപ്പെടുത്തിയെന്ന് അവകാശപ്പെട്ട് ഹിന്ദുമഹാസഭയുടെ അഭിഭാഷകൻ വികാസ് സിങ് സമർപ്പിച്ച രേഖകളും ഭൂപടവുമാണ് വിവാദത്തിലായത്. ഈ നടപടിയെ എതിർത്തു കൊണ്ടാണ് രാജീവ് ധവാൻ രംഗത്തുവന്നത്. മുതിർന്ന അഭിഭാഷകനായ വികാസ് സിങ് തനിക്ക് ചില രേഖകൾ കോടതിക്ക് മുമ്പാകെ സമർപ്പിക്കാനുണ്ട് എന്ന് പറഞ്ഞു. എന്താണത് എന്ന് കോടതി. അയോധ്യ റീവിസിറ്റഡ് (അയോധ്യയെ വീണ്ടും കാണുമ്പോൾ) എന്ന കുനാൽ കിഷോറിന്റെ പുസ്തകമാണത് എന്ന് വികാസ് സിങ്.

'ഇത് അനുവദിക്കരുത് യുവർ ഓണർ' എന്ന് സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ അപ്പോൾത്തന്നെ എണീറ്റ് നിന്ന് ശക്തമായി ആവശ്യപ്പെട്ടു. ഇതിൽ രാമജന്മഭൂമി എവിടെയെന്ന് അടയാളപ്പെടുത്തിയ പൗരാണികമായ ഒരു ഭൂപടമുണ്ടെന്ന് വികാസ് സിങ്. അടുത്ത കാലത്ത് എഴുതപ്പെട്ട പുസ്തകത്തിൽ എന്ത് ഭൂപടമെന്ന് രാജീവ് ധവാൻ. ഇത്തരം ഭൂപടങ്ങളെയൊക്കെ എങ്ങനെ കണക്കിലെടുക്കാനാകുമെന്നും രേഖയായി കണക്കാക്കാനാകുമെന്നും രാജീവ് ധവാന്റെ ചോദ്യം. 'ഇതൊക്കെ വലിച്ച് കീറിക്കളയേണ്ടതാണെന്ന്' രാജീവ് ധവാൻ. 'എങ്കിൽ കീറൂ' എന്ന് ചീഫ് ജസ്റ്റിസ്. കോടതിക്ക് മുന്നിൽ വച്ച് രേഖകളും പുസ്തകങ്ങളും രാജീവ് ധവാൻ കീറിയെറിഞ്ഞു. 'ഇതെന്താണ്, ഇങ്ങനെയെങ്കിൽ ഞങ്ങൾ ഇവിടെ നിന്ന് എണീറ്റ് പോകുമെ'ന്ന് അതൃപ്തിയോടെ ചീഫ് ജസ്റ്റിസ്. പ്രതിഷേധങ്ങളും എതിർപ്പും അറിയിക്കുന്നത് കോടതിയുടെ മാന്യതയ്ക്കും മര്യാദയ്ക്കും നിരക്കുന്ന നിലയ്ക്കല്ലെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു.

അതേസമയം ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിലും കുലുങ്ങാത്ത നിലപാടായിരുന്നു മുതിർന്ന അഭിഭാഷകനായ രാജീവ് ധവാന്. കോടതി മുറിയിൽ കോർക്കുന്നതും ഉച്ചത്തിൽ ശബ്ദമുയർത്തി സംസാരിക്കുന്നതുമൊന്നും ധവാനെ സംബന്ധിച്ചിടത്തോളം പുത്തരിയായ കാര്യമല്ല. ബാബരി കേസിൽ വാദിക്കുന്നതിന്റെ പേരിൽ പലരിൽ നിന്നും വിമർശനവും ഭീഷണിയും കേൾക്കേണ്ടി വന്ന വ്യക്തി കൂടിയാണ് അദ്ദേഹം. രഞ്ജൻ ഗൊഗോയിക്ക് മുമ്പ് ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രയുമായി ഉടക്കിലായിരുന്നു ധവാൻ. ധവാൻ കോടതിയിൽ അമിതമായി ഒച്ചവെക്കുന്നുവെന്ന് ബാബരി കേസ് പരിഗണിച്ചപ്പോൾ മിശ്ര വിമർശിച്ചിരുന്നു. ഇങ്ങനെ നിരന്തരമായി വിമർശനം കടുത്തതോടെ കോടതിയിൽ അപമാനിക്കപ്പെട്ടു എന്നാരോപിച്ച് അഭിഭാഷകവൃത്തി ഉപേക്ഷിക്കുന്നതായും ധവാൻ പറയുകയുണ്ടായി.

രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകരുടെ കൂട്ടത്തിലാണ് രാജീവ് ധവാന്റെയും സ്ഥാനം. രാജ്യത്തെ മനുഷ്യാവകാശ വിഷയങ്ങളിൽ അടക്കം സജീവമായി ഇടപെടൽ നടത്തുന്ന വ്യക്തി കൂടിയാണ് ധവാൻ. അലഹബാദ് യൂണിവേഴ്‌സിറ്റിയിൽ നിന്നും നിയമബിരുദം നേടിയ ശേഷം വിദേശ യൂണിവേഴ്‌സിറ്റികളിലായിരുന്നു അദ്ദേഹം തുടർ പഠനം നടത്തിയത്. കേംബ്രിഡ്ജ്, ലണ്ടൻ യൂണിവേഴ്‌സിറ്റികളിലും അദ്ദേഹം ഉന്നത പഠനം നടത്തി. ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിലെ വിസിറ്റിങ് പ്രൊഫസർ കൂടിയാണ് രാജീവ് ധവാൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP