Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനി ഓർഡിനൻസൊന്നും ഗവർണ്ണർക്ക് അയയ്ക്കില്ല; തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനുള്ള ബില്ലിന്റെ കരട് തയ്യാറാക്കിയത് നിയമസഭയിൽ പാസാക്കി അതിവേഗ നിയമനിർമ്മാണത്തിന്; പൗരത്വ ഭേദഗതി നിയമത്തിലെ ഉടക്കിൽ വാർഡ് പുനർനിർണ്ണയത്തെ പ്രതിസന്ധിയിലാക്കാൻ സർക്കാർ തയ്യാറല്ല; ഫെബ്രുവരിയിൽ ആദ്യവാരം നിയമസഭയിൽ അവതരിപ്പിച്ച് നിയമ നിർമ്മാണം; ഗവർണ്ണറുടെ എതിർപ്പ് മറികടക്കാൻ അതിവേഗ നടപടിയുമായി സർക്കാർ

ഇനി ഓർഡിനൻസൊന്നും ഗവർണ്ണർക്ക് അയയ്ക്കില്ല; തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനുള്ള ബില്ലിന്റെ കരട് തയ്യാറാക്കിയത് നിയമസഭയിൽ പാസാക്കി അതിവേഗ നിയമനിർമ്മാണത്തിന്; പൗരത്വ ഭേദഗതി നിയമത്തിലെ ഉടക്കിൽ വാർഡ് പുനർനിർണ്ണയത്തെ പ്രതിസന്ധിയിലാക്കാൻ സർക്കാർ തയ്യാറല്ല; ഫെബ്രുവരിയിൽ ആദ്യവാരം നിയമസഭയിൽ അവതരിപ്പിച്ച് നിയമ നിർമ്മാണം; ഗവർണ്ണറുടെ എതിർപ്പ് മറികടക്കാൻ അതിവേഗ നടപടിയുമായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ അതിർത്തി പുനർനിർണയിക്കാനുള്ള ബില്ലിന്റെ കരടിന് നിയമ സെക്രട്ടറി അംഗീകാരം നൽകി. അടുത്ത മന്ത്രിസഭാ യോഗത്തിൽ വയ്ക്കാൻ ബിൽ ശനിയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറും. വാർഡ് പുനർനിർണയിക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ഓർഡിനൻസിൽ ഇതുവരെ ഗവർണർ ഒപ്പുവച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയമപരമായ ബാധ്യത നിർവഹിക്കാൻ ബിൽ കൊണ്ടുവരുന്നത്. ഫെബ്രുവരി ആദ്യവാരം ബിൽ നിയമസഭയിൽ അവതരിപ്പിക്കും.

ഓർഡിനൻസ് എന്തിന് നിയമസഭ വിളിച്ച് നിയമം ആക്കി കൂടേ എന്ന് സർക്കാരിനോട് ഗവർണ്ണർ ചോദിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇനി ഓർഡിനൻസ് ഗവർണ്ണർക്ക് അയയ്ക്കില്ല. ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കി അതാകും ഗവർണ്ണർക്ക് നൽകുക. ഈ ഓർഡിനൻസ് വീണ്ടും ഗവർണ്ണർക്ക് അയച്ചാൽ അതിൽ ഒപ്പിടേണ്ട ബാധ്യത ഗവർണ്ണർക്കുണ്ട്. എന്നാൽ അത് വേണ്ടെന്നാണ് സർക്കാരിന്റെ തീരുമാനം. പ്രതിപക്ഷത്തിന്റെ എതിർപ്പ് പരിഗണിച്ചാണ് ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടാത്തത്. ഈ സാഹചര്യത്തിലാണ് നിയമസഭയിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാകുന്നത്. വെള്ളിയാഴ്ചയാണ് ബില്ലിന്റെ കരട് മന്ത്രി എ സി മൊയ്തീൻ പരിശോധനയ്ക്കായി നിയമ സെക്രട്ടറിക്ക് കൈമാറിയത്. കേരള പഞ്ചായത്തീരാജ് ആക്ടും കേരള മുനിസിപ്പാലിറ്റി ആക്ടുമാണ് ഭേദഗതി ചെയ്യുന്നത്.

സംസ്ഥാനത്ത് 1200 തദ്ദേശസ്ഥാപനങ്ങളിൽ 21,900 വാർഡ്-ഡിവിഷനുകളാണ് നിലവിലുള്ളത്. ഇതിൽ 1749 എണ്ണം വാർഡ്, ഡിവിഷനുകൾ വർധിക്കും. അതിനാൽ മുഴുവൻ വാർഡുകളുടെയും അതിർത്തി മാറുമെന്ന പ്രചാരണം ശരിയല്ലെന്ന് സർക്കാർ പറയുന്നു. ശബരിമല വിഷയത്തിൽ ലോക്‌സഭയിൽ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയുണ്ടായിരുന്നു. ഇത് ഉപതെരഞ്ഞെടുപ്പുകളിലൂടെ മറികടന്നു. പൗരത്വ ഭേദഗതി നിയമത്തിലെ സമരങ്ങളോടെ എല്ലാ പ്രശ്‌നവും മാറിയെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. ഈ സഹാചര്യത്തിലാണ് വാർഡ് പുനഃസംഘടനയിലൂടെ തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ഇടത് ശ്രമം. ഇതിന് കരുത്ത് കൂട്ടാനുള്ള തന്ത്രമാണ് അതിർത്തി പുനർനിർണ്ണയമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചതോടെ വാർഡ് പുനർവിഭജന നടപടികൾ കൃത്യസമയത്തു പൂർത്തിയാക്കാൻ കഴിയുമോയെന്ന് ആശങ്ക സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ നിർമ്മാണം. നടപടികൾ പൂർത്തിയാക്കാൻ 5 മാസമെങ്കിലും വേണമെന്നാണു സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷന്റെ വിലയിരുത്തൽ. 2011 സെൻസസിലെ ജനസംഖ്യക്ക് ആനുപാതികമായി വാർഡ് പുനർവിഭജനത്തിനുള്ള രൂപരേഖ തയാറാക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നതാണ് ആദ്യ നടപടി. അതിർത്തികൾ നിശ്ചയിച്ചു പുതിയ വാർഡുകളുടെ കരട് പിന്നീട് പ്രസിദ്ധപ്പെടുത്തണം. പിന്നീട് ആക്ഷേപങ്ങൾ ക്ഷണിക്കണം.

ആക്ഷേപങ്ങൾ കേൾക്കാൻ 14 ജില്ലകളിലും കമ്മിഷൻ തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. തുടർന്നാണ് അന്തിമ വാർഡ് വിഭജന പട്ടിക പ്രസിദ്ധപ്പെടുത്തുക. ഇതിന്റെ അടിസ്ഥാനത്തിൽ വേണം വനിത, പട്ടികജാതി, പട്ടിക വർഗ സംവരണക്രമം നിശ്ചയിക്കാൻ. സെപ്റ്റംബറിലോ ഒക്ടോബറിലോ തിരഞ്ഞെടുപ്പ് നടത്താനാണ് ഇപ്പോഴത്തെ ആലോചന. അതിനു മുൻപായി ഈ നടപടികൾ എല്ലാം പൂർത്തിയാക്കാനുള്ള സാവകാശം ലഭിക്കുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. 'തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ടു നിയമാനുസൃതമല്ലാത്തതൊന്നും സർക്കാർ ചെയ്തിട്ടില്ല. നിലവിലുള്ള 1200 തദ്ദേശ സ്ഥാപനങ്ങളിൽ 82 എണ്ണത്തിൽ മാത്രമാണ് 2011 സെൻസസ് പ്രകാരം വാർഡ് പുനർവിഭജനം നടന്നിട്ടുള്ളത്. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇതു ചെയ്തത്. ബാക്കി തദ്ദേശസ്ഥാപനങ്ങളിൽ 2001 ലെ സെൻസസ് പ്രകാരമാണു വാർഡുകൾ നിലവിലുള്ളതെന്ന് മന്ത്രി എ.സി.മൊയ്തീൻ പറയുന്നു.

ജനസംഖ്യാടിസ്ഥാനത്തിൽ അതിർത്തി പുനർനിർണയിക്കുന്നതോടെ നിലവിലുള്ള വാർഡുകളുടെ ഘടന മാറും. സംസ്ഥാന സർക്കാർ രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മിഷൻ ആണു പുനർ നിർണയത്തിനു നേതൃത്വം നൽകുക. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ വി.ഭാസ്‌കരൻ അധ്യക്ഷനായ ഡീലിമിറ്റേഷൻ കമ്മിഷനിൽ പ്രിൻസിപ്പൽ സെക്രട്ടറിമാരായ ശാരദ മുരളീധരൻ, കെ.ആർ.ജ്യോതിലാൽ, സഞ്ജയ് ഗാർഗ്, സെക്രട്ടറി എ.ഷാജഹാൻ എന്നിവരാണ് അംഗങ്ങൾ. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡുകൾ രൂപീകരിക്കാനാണു തീരുമാനം. പുതുതായി രൂപീകരിച്ച 28 നഗരസഭകളും അതിനായി രൂപമാറ്റം വരുത്തിയ 6 പഞ്ചായത്തുകളും 2 ജില്ലാ പഞ്ചായത്തുകളും ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെല്ലാം 2001 സെൻസസിന്റെ അടിസ്ഥാനത്തിലാണു വാർഡുകൾ രൂപവൽക്കരിച്ചിട്ടുള്ളത്. ബാക്കിയുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജനസംഖ്യ വർധിച്ചതിന്റെ അടിസ്ഥാനത്തിൽ വാർഡുകളുടെ അതിർത്തികൾ മാറും.

നിയമ നിർമ്മാണത്തിന് ശേഷം ജനസംഖ്യാനുപാതികമായി വാർഡ് പുനർവിഭജനത്തിനുള്ള രൂപരേഖ സമർപ്പിക്കാൻ ഡീലിമിറ്റേഷൻ കമ്മിഷൻ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തും. ഈ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെടുക്കുക. പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കലക്ടറെയും നഗരസഭകളിലെ പുനർവിഭജന കാര്യങ്ങളിൽ നഗരകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടറെയും അപ്പീൽ അധികാരിയായി നിശ്ചയിക്കും. വാർഡ് പുനർവിഭജനത്തിനു ശേഷമായിരിക്കും വനിത, പട്ടികജാതി, പട്ടികവർഗ സംവരണക്രമം സംബന്ധിച്ചു സർക്കാർ അന്തിമ തീരുമാനമെടുക്കുക. ഈ നടപടിക്രമങ്ങളെല്ലാം തദ്ദേശ തിരഞ്ഞെടുപ്പു നടക്കേണ്ട ഒക്ടോബറിനു മുൻപു തീർക്കാനാകുമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP