Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണ എനിക്ക് വരില്ല; മനസ്സിന് ശുദ്ധിയില്ലെങ്കിലേ അത് വരൂ..മനസ്സിന് ശുദ്ധിയുണ്ടെങ്കിൽ അത് വരില്ലെന്ന് കാഷ്വലായി വിമാനത്താവളത്തിൽ പറഞ്ഞ് അപമാനിച്ചതു കൊറോണ ബാധിതരെ! സുരക്ഷാ ക്രമീകരണം ഇല്ലാതെ അനിയന്ത്രിത സംഘം ചേരുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ഉയിർ അണ്ണനും; നെടുമ്പാശ്ശേരിയിലെ ഒത്തു ചേരലിൽ സോഷ്യൽ മീഡിയാ പ്രതിഷേധവും ശക്തം; ഏഷ്യാനെറ്റ് ബിഗ് ബോസിൽ നിന്ന് രജത് തിരിച്ചെത്തുന്നതും കേസും വിവാദങ്ങളുമായി; രേഷ്മയുടെ കണ്ണിലെ മുളക് തേക്കൽ അറസ്റ്റിലേക്ക് കാര്യങ്ങളെത്താനും സാധ്യത

കൊറോണ എനിക്ക് വരില്ല; മനസ്സിന് ശുദ്ധിയില്ലെങ്കിലേ അത് വരൂ..മനസ്സിന് ശുദ്ധിയുണ്ടെങ്കിൽ അത് വരില്ലെന്ന് കാഷ്വലായി വിമാനത്താവളത്തിൽ പറഞ്ഞ് അപമാനിച്ചതു കൊറോണ ബാധിതരെ! സുരക്ഷാ ക്രമീകരണം ഇല്ലാതെ അനിയന്ത്രിത സംഘം ചേരുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ഉയിർ അണ്ണനും; നെടുമ്പാശ്ശേരിയിലെ ഒത്തു ചേരലിൽ സോഷ്യൽ മീഡിയാ പ്രതിഷേധവും ശക്തം; ഏഷ്യാനെറ്റ് ബിഗ് ബോസിൽ നിന്ന് രജത് തിരിച്ചെത്തുന്നതും കേസും വിവാദങ്ങളുമായി; രേഷ്മയുടെ കണ്ണിലെ മുളക് തേക്കൽ അറസ്റ്റിലേക്ക് കാര്യങ്ങളെത്താനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊറോണ എനിക്ക് വരില്ല; മനസ്സിന് ശുദ്ധിയില്ലെങ്കിലേ അത് വരൂ..മനസ്സിന് ശുദ്ധിയുണ്ടെങ്കിൽ അത് വരില്ലെന്ന് കാശ്വലായി വിമാനത്താവളത്തിൽ പറഞ്ഞ് പോകുന്ന രജത് കുമാർ!-നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ രജത് കുമാർ ക്വാഷ്യൽ ടോക്കിൽ പറഞ്ഞതാണ് ഇത്. എന്നാൽ ഈ വീഡിയോ വൈറലാകുകയാണ്. കൊറോണ ബാധിതരെ
രജത് കുമാർ അപമാനിച്ചുവെന്നാണ് ആരോപണം. ഇതിനിടെയാണ് നെടുമ്പാശ്ശേരിയിലെ ഒത്തുകൂടലിൽ കളക്ടറുടെ കേസെടുക്കൽ. അങ്ങനെ വിവാദനായകനായി രജത് കുമാർ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തു വന്നു. കൊറോണ കാലത്ത് സുരക്ഷാ ക്രമീകരണമില്ലാതെ തനിക്ക് വേണ്ടി സംഘം ചേരരുതെന്ന് രജത് ആർമിയോടെ രജത് കുമാർ അഭ്യർത്ഥിച്ചിട്ടുമുണ്ട്. ഇതിനിടെ രേഷ്മയുടെ കണ്ണിലെ മുളക് തേക്കലിൽ രജത് കുമാറിനെ കുടുക്കാനും നീക്കമുണ്ട്.

കൊച്ചി വിമാനത്താവളത്തിൽ കോവിഡ് 19ന്റെ ഭീഷണി ശക്തമാണ്. അതുകൊണ്ട് തന്നെ രജത് കുമാറിനെ ക്വറന്റൈൻ ചെയ്യണമെന്ന് പറയുന്നവർ പോലും സോഷ്യൽ മീഡിയയിൽ സജീവമാണ്. കോറോണ പടർത്താൻ രജത് കുമാറിന്റെ വരവ് വഴിവക്കുമെന്ന ആശങ്കയാണ് അവർ ചർച്ചയാക്കുന്നത്. ഇതിനിതെര കർശന നടപടി വേണമെന്ന് പറയുന്നവരുമുണ്ട്. ഇതിനിടെയാണ് നെടുമ്പാശ്ശേരിയിൽ ഒത്തു ചേർന്നവർക്കെതിരെ കൊച്ചി കളക്ടർ കേസെടുക്കുന്നതായി അറിയിച്ചതും. ഇതിനൊപ്പം രജത് കുമാറിനെ സ്ത്രീ പീഡനക്കേസിൽ കുടുക്കാനും നീക്കം സജീവമാണ്. ബിഗ് ബോസ് ഹൗസിൽ രേഷ്മയുടെ കണ്ണിൽ മുളക് ചേർത്തത് കേസാക്കാനാണ് നീക്കം. ഇതോടെ രജത് കുമാറിന് ജോലി നഷ്ടപ്പെടുത്താൻ കുടിയാണ് നീക്കം. അങ്ങനെ രജത് കുമാർ വിരുദ്ധരും സമർത്ഥമായ നീക്കവുമായി മുമ്പിലുണ്ട്.

ഏഷ്യാനെറ്റിന്റെ ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയവർക്കെതിരെയാണ് കേസ് എടുത്തത്. കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് നടപടി. പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ലെന്ന് കളക്ടർ എസ് സുഹാസ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇതിനിടെയാണ് രജത് കുമാറിന്റെ കൊറോണയെ അപമാനിച്ച വീഡിയോയും ചർച്ചയാകുന്നത്.

കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു ടിവി ഷോയിലെ മത്സരാർഥിയും ഫാൻസ് അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്ത് ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്ക് മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്ക് കഴിയില്ല. പേരറിയാവുന്ന നാല് പേരും, കണ്ടാലറിയാവുന്ന മറ്റ് 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു. മനുഷ്യ ജീവനെക്കാളും വില താരാരാധനക്ക് കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും-കളക്ടർ അറിയിച്ചു. ഇതിനിടെയാണ് ഇനി സംഘം ചേരരുതെന്ന രജത് കുമാറിന്റെ പോസ്റ്റും എത്തുന്നത്.

രേഷ്മയുടെ കണ്ണിലെ മുളക് തേക്കലിൽ കേസെടുക്കാനുള്ള സാധ്യതയാണ് രജത്തിന്റെ ശത്രുക്കൾ തേടുന്നത്. ഇത് നടന്നത് ചെന്നൈയിലാണ്. അതുകൊണ്ട് തന്നെ കേരളാ പൊലീസിന് കേസെടുക്കാൻ കഴിയില്ലെന്ന വാദവും സജീവമാണ്. രേഷ്മയും ബിഗ് ബോസിൽ നിന്ന് പുറത്തായി. അവരും അടുത്ത ദിവസം കേരളത്തിൽ എത്തും. രേഷ്മയുടെ നിലപാടാകും ഇനി നിർണ്ണായകം. കേസുമായി മുമ്പോട്ട് പോകാൻ രേഷ്മ തയ്യാറായാൽ രജത്തിന് ജോലി നഷ്ടവും ജയിലിലും പോകേണ്ടി വരുമെന്നാണ് എതിർ ചേരിക്കാരുടെ നിഗമനം. ഇതിനുള്ള കരുക്കൾ അവരും നീക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് കൊറോണ വീഡിയോ പ്രചരിപ്പിക്കുന്നതും.

കാലടി ശ്രീ ശങ്കര കോളെജിലെ ബോട്ടണി അദ്ധ്യാപകൻ എന്ന പ്രൊഫൈലിൽ മാത്രം ഒതുങ്ങുന്ന വ്യക്തിയല്ല അയാൾ. നിരന്തരം സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും ട്രാൻസ്‌ഫോബിക്കുമായ പ്രസ്താവനകൾ നിരന്തരം നടത്തുകയും സർക്കാർ തലത്തിൽ തന്നെ നടപടികൾ നേരിടുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് രജിത് കുമാർ. വിവാദങ്ങളുടെ ഉറ്റത്തോഴനായ ഇയാൾ ബിഗ് ബോസ് മത്സരവേദിയിൽ എത്തിയതോടെയാണ് മലയാളി സമൂഹത്തിൽ വീണ്ടും ചർച്ചയായത്. ബിഗ് ബോസ് ഹൗസിനകത്തും തന്റെ പ്രസ്താവനകളിൽ പലതും ഇയാൾ തുടർന്നിരുന്നു. 2013 ൽ തിരുവനന്തപുരം വിമൺസ് കോളേജിലെ പൊതുപരിപാടിക്കിടെ പെൺകുട്ടികളെ അപമാനിച്ച് സംസാരിച്ചാണ് രജിത് കുമാർ ആദ്യം വിവാദത്തിലാവുന്നത്. സർക്കാരിന്റെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ മൂല്യബോധന ജാഥയുടെ ക്യാപ്റ്റനും സ്റ്റുഡന്റ്സ് കേഡറ്റ് പരിശീലകനുമായിരുന്നു ഇയാൾ.

'ഞാൻ ഉൾപ്പെടുന്ന പുരുഷവർഗത്തിന് പത്ത് മിനുട്ട് മാത്രം മതി സ്‌പേം പെൺകുട്ടിയുടെ യൂട്രസിലേക്ക് അയക്കാൻ. പിന്നീട് പത്ത് മാസക്കാലം കുട്ടി വളരേണ്ടത് സ്ത്രീയുടെ ഗർഭപാത്രത്തിലാണ്. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ ഓടിച്ചാടി നടന്നാൽ പെൺകുട്ടികളുടെ ഗർഭപാത്രം തിരിഞ്ഞു പോകും. ശാലീന സുന്ദരികൾക്കാണ് ഭർത്താവിന്റെ സ്‌നേഹവും ബഹുമാനവും പിടിച്ചു പറ്റാൻ കഴിയുക. മേക്കപ്പ് ഒലിച്ചുപോകുമ്പോൾ ഭർത്താവിന്റെ സ്‌നേഹവും ഇല്ലാതാവും. ആൺകുട്ടികൾ ശ്രമിച്ചാൽ വളരെ വേഗം വളച്ചെടുക്കാനാവുന്നവരാണ് പെൺകുട്ടികൾ. തൊണ്ണൂറു ശതമാനം പെൺകുട്ടികളും രക്ഷിതാക്കളോട് കള്ളംപറഞ്ഞ് പ്രേമിച്ച് നടക്കുകയാണ് സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണം. ' എന്നൊക്കെയായിരുന്നു രജിത് കുമാറിന്റെ പരാമർശം.

രജിത് കുമാറിന്റെ ഈ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച അന്ന് ഗവൺമെന്റ് വിമൻസ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ആര്യ സുരേഷ് എന്ന പെൺകുട്ടി പൊതുവേദിയിൽ അദ്ദേഹത്തെ കൂവി വിളിച്ച് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. തുടർന്ന് സ്ത്രീകളെ അപമാനിച്ച് രജിത് കുമാർ വിമൻസ് കോളേജിൽ വെച്ച് നടത്തിയ പ്രസംഗത്തിനെതിരെ ശോഭനാ ജോർജ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിനായി കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.കെ ഗിരിജാ ദേവിയെ ചുമതലപ്പെടുത്തിയെങ്കിലും രജത്തിന് ക്ലീൻ ചിറ്റ് നൽകി. ഏഷ്യാനെറ്റ് ബിഗ് ബോസിൽ എത്തിയതോടെ രജത് കുമാർ അപ്രതീക്ഷിത താരമായി മാറുകയായിരുന്നു.

ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ കഴിഞ്ഞ ദിവസം പുറത്തായ രജിത് കുമാർ കേരളത്തിലെത്തി. കൊച്ചി വിമാനത്താവളത്തിൽ രാത്രി ഒൻപത് മണിയോടെയാണ് ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ രജിത് എത്തിയത്. ബിഗ് ബോസിലെ തങ്ങളുടെ പ്രിയതാരം എത്തുന്നതറിഞ്ഞ് മണിക്കൂറുകൾക്ക് മുൻപേ വിമാനത്താവളത്തിൽ ആരാധകർ എത്തിത്തുടങ്ങിയിരുന്നു. രജിത് പുറത്തേക്കിറങ്ങുന്ന സമയമായതോടെ വിമാനത്താവള പരിസരം ആൾക്കൂട്ടം കൊണ്ട് നിറഞ്ഞു. അവരെ നിയന്ത്രിക്കാൻ അധികൃതരും പൊലീസും ഏറെ പണിപ്പെടുന്നുണ്ടായിരുന്നു.

അതേസമയം കൊവിഡ് 19 മുൻകരുതലുകൾ വകവെക്കാതെ വിമാനത്താവളം പോലെ ഒരു സ്ഥലത്ത് ഇത്രയധികം ആളുകൾ ഒരുമിച്ച് കൂടിയതിനെതിരേ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ആരംഭിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം നിലവിലിരിക്കെ ഇത്രയധികം പേർ വിമാനത്താവളത്തിൽ ഒത്തുകൂടിയതാണ് വിമർശിക്കപ്പെടുന്നത്.

ശനിയാഴ്ച എപ്പിസോഡിലാണ് രജിത് കുമാർ ബിഗ് ബോസിൽ നിന്ന് പുറത്താക്കപ്പെടുന്നത്. കഴിഞ്ഞ വാരത്തിലെ വീക്ക്ലി ടാസ്‌കിനിടെ സഹമത്സരാർഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ച രജിത്തിനെ ബിഗ് ബോസ് അപ്പോൾത്തന്നെ ഷോയിൽനിന്ന് താൽക്കാലികമായി പുറത്താക്കിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം മോഹൻലാൽ അവതരിപ്പിച്ച ശനിയാഴ്ച എപ്പിസോഡിൽ രേഷ്മയോട് ചർച്ച ചെയ്തശേഷം മോഹൻലാൽ അന്തിമതീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP