Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

രജനി പലിശക്കാരനെന്ന് രേഖകൾ; മൂന്ന് നികുതി കേസുകൾ പിൻവലിച്ച് ആദായ നികുതി വകുപ്പ്; ബന്ദിപ്പൂരിലേത് ചിന്ന വീഴ്ചയെന്ന് പറഞ്ഞ് സൂപ്പർ താരവും; ഹർജികൾ പിൻവലിച്ചത് താരത്തെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള പുതിയ തന്ത്രമെന്നും വിലയിരുത്തൽ; രാഷ്ട്രീയ മനസ്സ് വ്യക്തമാക്കാതെ സ്റ്റൈൽ മന്നൻ; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കില്ല; 'ദർബാർ' വിജയം ഉയർത്തി സിനിമയിൽ തുടരും; രജനികാന്ത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്നോട്ടോ?

രജനി പലിശക്കാരനെന്ന് രേഖകൾ; മൂന്ന് നികുതി കേസുകൾ പിൻവലിച്ച് ആദായ നികുതി വകുപ്പ്; ബന്ദിപ്പൂരിലേത് ചിന്ന വീഴ്ചയെന്ന് പറഞ്ഞ് സൂപ്പർ താരവും; ഹർജികൾ പിൻവലിച്ചത് താരത്തെ ബിജെപിയിലേക്ക് അടുപ്പിക്കാനുള്ള പുതിയ തന്ത്രമെന്നും വിലയിരുത്തൽ; രാഷ്ട്രീയ മനസ്സ് വ്യക്തമാക്കാതെ സ്റ്റൈൽ മന്നൻ; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കില്ല; 'ദർബാർ' വിജയം ഉയർത്തി സിനിമയിൽ തുടരും; രജനികാന്ത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്നോട്ടോ?

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: നടൻ രജനീകാന്തിനെതിരായ 3 നികുതി കേസുകൾ ആദായ നികുതി വകുപ്പ് പിൻവലിക്കുമ്പോൾ വീണ്ടും രാഷ്ട്രീയ ചർച്ചകൾ സജീവം. ബിജെപിയോട് താരത്തെ അടുപ്പിക്കാനുള്ള പുതിയ തന്ത്രമാണോ ഇതെന്നാണ് ഉയരുന്ന ചോദ്യം. അതിനിടെ സാഹസിക ടെലിവിഷൻ ഷോയായ മാൻ വേഴ്‌സസ് വൈൽഡിൽ അഭിനയിക്കുമ്പോൾ തനിക്ക് പരുക്കേറ്റെന്ന വാർത്തകൾ നിഷേധിച്ച് നടൻ രജനീകാന്ത്. ബന്ദിപ്പൂർ വനത്തിൽ 2 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയ അദ്ദേഹം ചെന്നൈയിലേക്ക് മടങ്ങി. കയറിനു മുകളിലൂടെ നടക്കുമ്പോൾ ചെറുതായി തെന്നിവീണതല്ലാതെ മറ്റ് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഷോയുടെ അവതാരകനായ ബെയർ ഗ്രിൽസുമൊത്തുള്ള ചിത്രീകരണം മറക്കാൻ പറ്റാത്തതാണെന്നും രജനി പറഞ്ഞു. ഈ ചർച്ചകൾക്കിടെയാണ് കേസ് പിൻവലിക്കും എത്തുന്നത്.

അതിനിടെ രജനികാന്ത് ഉടനൊന്നും രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്നും സൂചനയുണ്ട്. രജനിയുടെ പുതിയ ചിത്രമായ ദർബാർ വൻ വിജയമായിരുന്നു. ഈ സാഹചര്യത്തിൽ അഭിനയം തുടരാനാണ് തീരുമാനം. അതുകൊണ്ട് തന്നെ ഉടൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കില്ല. രജനികാന്തിന്റെ ചില പ്രസ്താവനകൾ വലിയ രാഷ്ട്രയ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് രജനിയുടെ കരുതലോടെയുള്ള നീക്കം. തമിഴ്‌നാട്ടിൽ ഡിഎംകെ അതിശക്തമായ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രജനി ഉയർത്തുന്ന രാഷ്ട്രീയം വിജയിക്കുമോ എന്ന ആശങ്ക സജീവമാണ്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം വൈകിപ്പിക്കുന്നത്.

രജനീകാന്ത് പണം പലിശയ്ക്കു നൽകിയിരുന്നതായി ആദായ നികുതി വകുപ്പ് രേഖകൾ പുറത്തു വന്നിരുന്നു. 2002-2003 കാലഘട്ടത്തിൽ 18 % പലിശയ്ക്ക് 2.63 കോടി രൂപ പലർക്കായി രജനി നൽകിയതായാണു രേഖ. രജനിക്കെതിരെ രജിസ്റ്റർ ചെയ്ത 3 കേസുകൾ ആദായ നികുതി വകുപ്പ് കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു. 2002-03 ൽ പലിശ ഇനത്തിൽ ലഭിച്ച 1.45 ലക്ഷം രൂപയ്ക്ക് ആദായനികുതി അടച്ചെന്നു രേഖകളിൽ രജനി വെളിപ്പെടുത്തുന്നു. 2004-2005 ൽ പലിശയ്ക്കു നൽകിയ 1.71 കോടി രൂപ കിട്ടാക്കടമായി എഴുതിത്ത്ത്ത്തള്ളിയിട്ടുണ്ട്. പണം പലിശയ്ക്കു നൽകുന്നതും കിട്ടാക്കടം എഴുതിത്ത്ത്ത്തള്ളുന്നതും നികുതി ആനുകൂല്യങ്ങൾക്കുവേണ്ടിയാണെന്ന് ആരോപണമുണ്ടായിരുന്നു.

വരുമാനവുമായി ബന്ധപ്പെട്ട് ശരിയായ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ രജനീകാന്തിന് ആദായ നികുതി വകുപ്പ് നേരത്തെ 66.21 ലക്ഷം രൂപ പിഴയിട്ടിരുന്നു. ഇതിനെതിരെ തമിഴ് സൂപ്പർ താരം നൽകിയ ഹർജി പരിഗണിച്ച ഇൻകം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണൽ താരത്തിനു അനുകൂലമായി വിധിച്ചു. തുടർന്ന് ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ആദായ നികുതി വകുപ്പ് രജനിക്ക് എതിരെ അപ്പീൽ നൽകി. ഈ ഹർജികളാണ് ഇപ്പോൾ പിൻവലിച്ചത്. ഇതോടെ ആദായ നികുതി വകുപ്പ് താരത്തിനെതിരായ നടപടികൾ അവസാനിപ്പിച്ചതായി വ്യക്തമാക്കി.

വീണ്ടെടുക്കാവുന്ന തുക ഒരു കോടിയിൽ താഴെയുള്ള ക്ലെയിമുകളിൽ വ്യവഹാരം ഒഴിവാക്കാൻ സിബിഡിടി തീരുമാനമെടുത്തതിനാൽ മൂന്ന് അപ്പീലുകളും പിൻവലിക്കുകയാണെന്ന് ഐടി വകുപ്പിന്റെ അഭിഭാഷകൻ പറഞ്ഞു. 2002-03, 2003-04, 2004-05 എന്നീ വർഷങ്ങളിൽ യഥാക്രമം 61.12 ലക്ഷം, 1.75 കോടി, 33.93 ലക്ഷം രൂപയാണ് രജനീകാന്ത് വെളിപ്പെടുത്തിയത്. എന്നിരുന്നാലും, അദ്ദേഹം വളരെയധികം പ്രൊഫഷണൽ ചെലവുകൾ ക്ലെയിം ചെയ്തതായി ഐടി ശ്രദ്ധിച്ചു, അതിനാൽ 2005 ൽ അദ്ദേഹത്തിന്റെ പോസ് ഗാർഡൻ വസതിയിൽ ഒരു സർവേ നടത്തി.

സർവേയ്ക്ക് ശേഷം, ചോദ്യം ചെയ്യപ്പെട്ട മൂന്ന് വർഷവും പുതുക്കിയ റിട്ടേണുകൾ സമർപ്പിച്ച രജനി, യഥാർത്ഥ വരുമാനത്തിൽ വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ സമ്പാദിച്ചുവെന്ന് അവകാശപ്പെട്ടു. ഇതിനെ തുടർന്ന് വിലയിരുത്തൽ ഉദ്യോഗസ്ഥർ പിഴ ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു, ഇത് രജനികാന്ത് ട്രിബ്യൂണലിൽ എതിർത്തു, അനുകൂലമായ വിധി ലഭിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP