Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്വാസം മുട്ടലുമായി രാത്രി പതിനൊന്നരയോടെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തി; ഡ്യൂട്ടി ഡോക്ടർ റഫർ ചെയ്തത് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക്; യാത്രയ്ക്കിടെ ഓക്സിജൻ സിലിണ്ടർ കാലിയായി മരണം; രക്ഷിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ആംബുലൻസ് മരണമൊരുക്കി; രാജനുണ്ടായത് സംഭവിക്കാൻ പാടില്ലത്ത ദുരന്തം

ശ്വാസം മുട്ടലുമായി രാത്രി പതിനൊന്നരയോടെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തി; ഡ്യൂട്ടി ഡോക്ടർ റഫർ ചെയ്തത് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക്; യാത്രയ്ക്കിടെ ഓക്സിജൻ സിലിണ്ടർ കാലിയായി മരണം; രക്ഷിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ആംബുലൻസ് മരണമൊരുക്കി; രാജനുണ്ടായത് സംഭവിക്കാൻ പാടില്ലത്ത ദുരന്തം

ശ്രീലാൽ വാസുദേവൻ

തിരുവല്ല : ഓക്‌സിജൻ കിട്ടാതെ ആരോഗ്യ വകുപ്പിന്റെ ആംബുലൻസിൽ രോഗി മരിച്ചു. തിരുവല്ല പടിഞ്ഞാറേ വെൺപാല പുത്തൻ തുണ്ടിയിൽ വീട്ടിൽ രാജൻ (63) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. കേരളത്തിന്റെ ആരോഗ്യ മോഡലിന് നാണക്കേടാണ് ഈ സംഭവം.

ശ്വാസം മുട്ടൽ അനുഭവപ്പെട്ട രാജനെ രാതി പതിനൊന്നരയോടെ ബന്ധുക്കൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും ഡ്യൂട്ടി ഡോക്ടർ രാജനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി സിലിണ്ടർ കാലിയായതിനെ തുടർന്ന് ഓക്‌സിജൻ ലഭിക്കാതെ വന്ന് മരിക്കുകയായിരുന്നു. വാഹനം പുറപ്പെട്ട് പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ തന്നെ ഓക്‌സിജൻ മാസ്‌ക് ഘടിപ്പിച്ചിരുന്ന രാജന് ശ്വാസ തടസം അനുഭവപ്പെട്ടു.

ശ്വാസം മുട്ടുന്നതായും ഓക്‌സിജൻ ലഭിക്കുന്നില്ലെന്നും രാജൻ ഒപ്പമുണ്ടായിരുന്ന മകൻ ഗിരീഷിനോട് പറഞ്ഞു. ഈ വിവരം ആംബുലൻസ് ഡ്രൈവറെ അറിയിച്ചെങ്കിലും വാഹനം നിർത്താൻ ഇയാൾ തയ്യാറായില്ല. തകഴിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ വാഹനം നിർത്താൻ കൂട്ടാക്കിയില്ല. മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കൾ പുളിക്കീഴ് പൊലീസിൽ പരാതി നൽകി.

ആംബുലൻസ് പുറപ്പെടുന്നതിന് മുമ്പ് വാഹനത്തിലുണ്ടായിരുന്ന സിലിണ്ടർ മാറ്റിവയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായും ഇതിൽ ദുരൂഹതയുള്ളതായും ബന്ധുക്കൾ പറഞ്ഞു. ഓക്‌സിജൻ ലഭിക്കാതെയുള്ള മരണമെന്നാണ് മെഡിക്കൽ കോളേജിലെ റിപ്പോർട്ടിലുള്ളത്. ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP