Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

ഇന്നലെ വരെ ഒപ്പം ചിരിച്ചും കളിച്ചും പണിയെടുത്തു നടന്നവർ; ഉറ്റവരെ തേടി തിരച്ചിൽ തുടങ്ങിയത്, ജീവന്റെ തുടിപ്പുമായി കാണാതായവർ ഉണ്ടാവണമേ എന്ന പ്രാർത്ഥനയോടെ; കനത്ത മഴയെ വകവയ്ക്കാതെ മല കയറി എത്തിയവർക്ക് ദുരന്തഭൂമി കണ്ടതോടെ ചങ്കു തർക്കുന്നു; കെട്ടിടങ്ങൾ നിന്നിടത്ത് അവശേഷിക്കുന്നത് പാറക്കല്ലുകളും മൺകൂനകളും മാത്രം; സമീപത്തെ പുഴയിലേക്ക് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വീണതിനാൽ കാണാതായവർ ഒഴുക്കിൽപ്പെട്ടിരിക്കാനും സാധ്യത; രാജമലയിലുള്ളത് നെഞ്ചു പിളർക്കുന്ന കാഴ്‌ച്ചകൾ മാത്രം

ഇന്നലെ വരെ ഒപ്പം ചിരിച്ചും കളിച്ചും പണിയെടുത്തു നടന്നവർ; ഉറ്റവരെ തേടി തിരച്ചിൽ തുടങ്ങിയത്, ജീവന്റെ തുടിപ്പുമായി കാണാതായവർ ഉണ്ടാവണമേ എന്ന പ്രാർത്ഥനയോടെ; കനത്ത മഴയെ വകവയ്ക്കാതെ മല കയറി എത്തിയവർക്ക് ദുരന്തഭൂമി കണ്ടതോടെ ചങ്കു തർക്കുന്നു; കെട്ടിടങ്ങൾ നിന്നിടത്ത് അവശേഷിക്കുന്നത് പാറക്കല്ലുകളും മൺകൂനകളും മാത്രം; സമീപത്തെ പുഴയിലേക്ക് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വീണതിനാൽ കാണാതായവർ ഒഴുക്കിൽപ്പെട്ടിരിക്കാനും സാധ്യത; രാജമലയിലുള്ളത് നെഞ്ചു പിളർക്കുന്ന കാഴ്‌ച്ചകൾ മാത്രം

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: ഇന്നലെ വരെ ചിരിച്ചുകളിച്ചും ഒപ്പം പണിയെടുത്തും നടന്നിരുന്നവരുടെ അംഗഭംഗം വന്ന മൃതദ്ദേഹങ്ങൾ കാണുമ്പോൾ അവർക്ക് സഹിക്കാൻ കഴിയുന്നില്ല. വിറയ്ക്കുന്ന കരങ്ങളോടെയും വിങ്ങുന്ന മനസോടെയുമാണ് ഇന്നലെ രാത്രിയുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായവർക്കായി അവർ പരതുന്നത്. ദുരന്തത്തിൽ തോട്ടത്തിലെ തൊഴിലാളികളും ഉറ്റവരുമടക്കം 66 പേരെ കാണാതായിരുന്നു. ഇന്ന് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയവരിൽ പലരും കാണാതായവർക്കൊപ്പം പണിയെടുത്തും സൗഹൃദം പങ്കിട്ടും നടന്നവരാണ്. കല്ലിനടിയിലോ ചെളിയിലോ ജിവന്റെ തുടിപ്പുമായി കാണാതായവർ ഉണ്ടാവണമെ എന്ന പ്രാർത്ഥനയുമായിട്ടായിരുന്നു കനത്തമഴയെ വകവയ്ക്കാതെ അവർ മലകയറി എത്തിയത്. ദുരന്തഭൂമി കണ്ടതോടെ ഇവരിൽ പലരുടെയും ചങ്ക് തകർന്നു. കെട്ടടങ്ങൾ സ്ഥിതി ചെയ്തിരുന്നിടുത്ത് പാറക്കല്ലുകളും മൺകൂനകളും മാത്രം.

കണാതായവരിൽ 15 പേരുടെ മൃതദ്ദേഹം കണ്ടുകിട്ടിയെന്നാണ് പുറത്തുവരുന്ന വിവരം .എന്നാൽ ദുരന്തത്തിനു പിന്നാലെ റവന്യൂവകുപ്പ് തുറന്ന കൺട്രോൾ റൂമിൽ നിളിച്ചപ്പോൾ 8 മരണം മാത്രമെ സ്ഥിരീകരിച്ചിട്ടുള്ളുവെന്നും 15 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമായിരുന്നു വിശദീകരിച്ചത്. ഉച്ചയോടെ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ 9 മൃതദ്ദേഹങ്ങൾ കണ്ടെടുത്തതായി അറിയിച്ചിരുന്നു. ഇതിൽ ഏതാണ് വാസ്തവം എന്നകാര്യം ഉറപ്പിക്കാനാവാത്ത അവസ്ഥയാണ് നിലവിൽ സംജാകമായിട്ടുള്ളത്.വിവരങ്ങളുടെ ഏകോപമില്ലാത്തതാണ് ഇക്കാര്യത്തിൽ അവ്യക്തത ഉണ്ടാവാൻ കാരണമെന്നാണ് അറിയുന്നത്.

Stories you may Like

ഇന്നലെ രാത്രി 10.30-തോടയാണ് ടാറ്റായുടെ പെട്ടിമുടി ഡിവിഷനിൽ പണിയെടുത്തിരുന്നവർക്ക് താമസിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന 4 ലയങ്ങൾക്ക് മുകളിലേയ്ക്ക് മലവെള്ളത്തിനൊപ്പം വൻതോതിൽ കല്ലും മണ്ണും പതിച്ചത്. 30-ളം കുടംബങ്ങൾ ഇവിടെ താമസിച്ചിരുന്നെന്നാണ് വാച്ചർമാരിൽ ഒരാൾ രാവിലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.രാത്രി താൻ ലയങ്ങൾക്ക് സമീപമെത്തിയപ്പോൾ മുകളിൽ നിന്നും വെള്ളം ഒഴുകിവരുന്ന ശബ്ദം കേട്ടെന്നും വിളിച്ചുകൂവി വിവരം ലയങ്ങളിലുള്ളവരെ അറിയിക്കാൻ ശ്രമിച്ചെന്നും ഇതുകേട്ട് രണ്ട് കുടംബങ്ങൾ വീടുകളിൽ നിന്നും ഇറങ്ങിയോടി രക്ഷപെട്ടെന്നും ഇയാൾ പറഞ്ഞു.

കല്ലും മണ്ണും മറ്റും ഒഴുകിയെത്തിയെന്നും മറ്റും രാത്രി 11.30-തോടെ തന്നെ ഫീൽഡ് ഓഫീസറെ അറിയിച്ചെന്നും എന്നിട്ടും ആരും ഇവിടേയ്ക്കെത്തിയില്ലെന്നും നേരം പുലർന്ന് 9 മണിയോടുത്താണ് ദുരന്തസ്ഥലത്തേയ്ക്ക് വിവരമറിഞ്ഞ് ബന്ധപ്പെട്ടവർ എത്തിയതെന്നും ഇയാൾ വ്യക്തമാക്കി. ദുരന്തമുണ്ടായി ഏതാണ്ട് 7 മണിക്കൂറോളം കഴിഞ്ഞാണ് സമീപത്തുണ്ടായിരുന്നവർ പോലും വിവരമറിയുന്നത്. ലയങ്ങൾക്ക് താഴ്ഭാഗത്തുനിന്നും താമസക്കാരെത്തിയാണ് ആദ്യം രക്ഷപ്രവർത്തനം നത്തിയത്. സമീപത്തെ പുഴയിലേയ്ക്കാണ് കെട്ടിടാവശിഷ്ടങ്ങളിൽ ഒട്ടുമുക്കാലും ഒഴുകിയെത്തിയതെന്നാണ് രക്ഷാപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന സൂചന.ഈ സ്ഥിതിയിൽ കാണാതായവർ ഒഴുക്കിൽപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യോമസേനയുടെ സംഘവും മെഡിക്കൽ ടീമും പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി എം എം മണി അറിയിച്ചു.മൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ദുരന്തം നടന്ന സ്ഥലം. ഇവിടെ എത്തിച്ചേരാനുള്ള പെരിയവര പാലം കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തകർന്നിരുന്നു.

പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഇവിടെ സ്ഥാപിച്ച താൽക്കാലികപാലവും വെള്ളപ്പാച്ചിലിൽ ഒലിച്ചുപാേയി. ഇതായിരുന്നു രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനുള്ള പ്രധാന പ്രതിബന്ധം. പെരിയവര പാലത്തിന് നടുവിൽ ജെ സി ബി ഉപയോഗിച്ച് മണ്ണിട്ട് താൽക്കാലികമായി അപ്രോച്ച് റോഡ് നിർമ്മിച്ചാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതും ഇതുവഴിയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP