Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

പെട്ടിമുടിയിൽ തിങ്കളാഴ്ച അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 48 ആയി; ഇനിയും കണ്ടെത്താനുള്ളത് 22 പേരെ; പതിനാറ് കിലോമീറ്റർ വിസ്തൃതിയിൽ പരിശോധന തുടരുകയാണെന്ന് മുഖ്യമന്ത്രി; വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനു പോയ എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണം; വിമാന ദുരന്തത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത് 23 പേരെന്നും പിണറായി

പെട്ടിമുടിയിൽ തിങ്കളാഴ്ച അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 48 ആയി; ഇനിയും കണ്ടെത്താനുള്ളത് 22 പേരെ; പതിനാറ് കിലോമീറ്റർ വിസ്തൃതിയിൽ പരിശോധന തുടരുകയാണെന്ന് മുഖ്യമന്ത്രി; വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനു പോയ എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണം; വിമാന ദുരന്തത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത് 23 പേരെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടുക്കി പെട്ടിമുടിയിൽ തിങ്കളാഴ്ച 5 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി. മരണപ്പെട്ടവരുടെ എണ്ണം 48. ഇനി 23 പേരെ കണ്ടെത്താനുണ്ട്. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി, അഗ്‌നിശമന സേന, പൊലീസ് എന്നിവർ രംഗത്തുണ്ട്. പെട്ടിമുടി ആറിന്റെ ഇരുവശമുള്ള 16 കിലോമീറ്ററിൽ തിരച്ചിൽ നടത്തുകയാണ്.

കരിപ്പൂർ വിമാനത്താവള അപകടത്തിൽ രക്ഷാ പ്രവർത്തനത്തിനും മറ്റും പങ്കെടുത്തവരെല്ലാം സ്വയം നിരീക്ഷണത്തിൽ തുടരണം. കരിപ്പൂർ ദുരന്തത്തിൽ പരിക്കേറ്റവരിൽ 23 പേർ ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ മഴക്കെടുതിയിൽ 37 വീടുകൾ പൂർണ്ണമായും തകർന്നു. 583 പേരെ മാറ്റി പാർപ്പിച്ചു. 5785 ഹെക്ടർ കൃഷി നശിച്ചു. നീണ്ടകര അഴീക്കൽ മേഖലയിൽ നിന്ന് 55 മത്സ്യത്തൊഴിലാളികൾ കൂടി പത്തനംതിട്ട ജില്ലയിലെത്തി. അറിയിപ്പ് ലഭിച്ച ഉടനെ നമ്മുടെ സ്വന്തം സൈന്യം പുറപ്പെടുകയായിരുന്നു. പത്തനംതിട്ടയിൽ ആറ് താലൂക്കുകളിലായി 125 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 4657 പേരെ മാറ്റി പാർപ്പിച്ചു. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള 400 പേരും ഇവരുടെ കൂട്ടത്തിലുണ്ട്.

Stories you may Like

മൂഴിയാർ പമ്പ ഡാമുകളിൽ നിന്ന് വെള്ളം തുറന്ന് വിടുന്നുണ്ട്. ആലപ്പുഴയിൽ 74 ക്യാമ്പുണ്ട്. 4449 പേരാണ് ക്യാമ്പിലുള്ളത്. കോട്ടയത്ത് 5647 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ആശങ്കാജനകമായി തുടരുകയാണ്. ചെല്ലാനത്ത് അതിശക്തമായ കടൽക്ഷോഭമുണ്ടായി. പാലക്കാട് മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശത്തുനിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. വയനാട്ടിൽ മഴ കുറഞ്ഞിട്ടുണ്ട്. ബാണാസുര അണക്കെട്ടിലടക്കം സ്ഥിതി നിയന്ത്രണ വിധേയമാണ്. 4217 അംഗങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ പൊതുവെ മഴ കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. അതിതീവ്ര മഴ കിട്ടിയ പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണം. ചെറിയ മഴ പെയ്താൽ പോലും ഉരുൾപൊട്ടൽ സാധ്യയുള്ള മലോയര മേഖലകളുണ്ട്. ഓഗസ്റ്റിൽ ആകെ കിട്ടുന്ന മഴ 427 മില്ലീമീറ്ററാണ്. കഴിഞ്ഞ പത്ത് ദിവസം മാത്രം 476 മില്ലീമീറ്റർ മഴയാണെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക്. കഴിഞ്ഞ മൂന്ന് വർഷമായി ഓഗസ്റ്റിൽ ഇത്തരം അതിതീവ്ര മഴ ആവർത്തിക്കുന്നു. മഴ മാറിയതോടെ നദികളിൽ ജലനിരപ്പ് കുറയുന്നുണ്ട്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നിന്ന് അതിവേഗം വെള്ളം ഒഴിയുന്നുണ്ട്. അച്ചൻകോവിലാർ മണിമലയാർ മീനച്ചിലാർ എന്നിവിടങ്ങളിലാണ് ജലനിരപ്പ് അപകടകരമായി നിലവിലുള്ളത്. ഇവിടെയും ജലനിരപ്പിൽ കുറവുണ്ടാകുന്നുണ്ട്.

പ്രളയം തടയാൻ സർക്കാർ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കുട്ടനാടാണ് ഇതിൽ പ്രധാനം. പത്തനംതിട്ടയിലും കോട്ടയത്തും മഴ കിട്ടി വെള്ളം പൊങ്ങിയാൽ കുട്ടനാട്ടിൽ ക്രമാതീതമായി വെള്ളമെത്തും. അതിൽ പമ്പ അച്ചൻകോവിൽ നദികളിലെ വെള്ളം കടലിലേക്ക് പുറന്തള്ളുന്നത് തോട്ടപ്പള്ളി സ്പിൽവേ വഴിയാണ്. കഴിഞ്ഞ വർഷം മുപ്പത് മീറ്റർ വീതിയിൽ മുറിച്ചിരുന്ന പൊഴി ഇത്തവണ 360 മീറ്ററാക്കി. ഇത് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP