Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താമസിച്ചിരുന്നത് 87 പേർ; കാണാനില്ലാത്തത് 65 പേരേയും; മലയിടിഞ്ഞ് കെട്ടിടങ്ങൾ ആകെ മണ്ണ് മൂടി നിലയിൽ; രാത്രി പത്തരയോടെ അഞ്ച് ലൈൻ കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ ദുരന്തം; പുറത്തു കാണുന്നത് രണ്ട് കെട്ടിടത്തിന്റെ ഭാഗങ്ങൾ മാത്രം; ഭീകര ദുരന്തമെന്ന മുന്നറിയിപ്പുമായി പെട്ടിമുടിയിൽ ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയ പ്രകാശന്റെ വെളിപ്പെടുത്തൽ; രക്ഷാപ്രവർത്തനം ദുഷ്‌കരമെന്ന് മറുനാടനോട് പ്രകാശൻ; രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തം

താമസിച്ചിരുന്നത് 87 പേർ; കാണാനില്ലാത്തത് 65 പേരേയും; മലയിടിഞ്ഞ് കെട്ടിടങ്ങൾ ആകെ മണ്ണ് മൂടി നിലയിൽ; രാത്രി പത്തരയോടെ അഞ്ച് ലൈൻ കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ ദുരന്തം; പുറത്തു കാണുന്നത് രണ്ട് കെട്ടിടത്തിന്റെ ഭാഗങ്ങൾ മാത്രം; ഭീകര ദുരന്തമെന്ന മുന്നറിയിപ്പുമായി പെട്ടിമുടിയിൽ ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയ പ്രകാശന്റെ വെളിപ്പെടുത്തൽ; രക്ഷാപ്രവർത്തനം ദുഷ്‌കരമെന്ന് മറുനാടനോട് പ്രകാശൻ; രാജമലയിലെ പെട്ടിമുടിയിൽ ഉണ്ടായത് സമാനതകളില്ലാത്ത ദുരന്തം

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: രാത്രി 10.30 തോടെ 5 ലൈൻ കട്ടിടത്തിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നെന്നും ഇതിൽ രണ്ട് കെട്ടിടം മാത്രമെ ഇപ്പോൾ പുറത്തുകാണാവുന്ന അവസ്ഥയിലുള്ളു എന്നും പെട്ടിമുടിയിൽ ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയ രാജമല ബ്ലോക്കിലെ താമസക്കാരൻ പ്രാകശ്.

പരിക്കേറ്റ രണ്ടുപേരുമായി അൽപ്പംമുമ്പാണ് പ്രാകശ് ടാറ്റാ ആശുപത്രിയിൽ എത്തിയത്. ദീപൻ, ഇയാളുടെ മാതാവ് പഴനിയമ്മ എന്നിവരാണ് ആശപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ദീപന്റെ ഇടതുകൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ടുപേരും അവശരാണ്. മലയിഞ്ഞ് അപ്പാടെ കെട്ടിടങ്ങൾ മൂടിയ നിലയിലാണെന്നും ദുരന്തം ഭീകരമായിരിക്കുമെന്നാണ് താൻ കരുതുന്നതെന്നും പ്രാകാശ് മറുനാടനോട് വ്യക്തമാക്കി. 87 പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇതിൽ 65 പേരേയും കാണാനില്ലെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ദുരന്ത വ്യാപ്തി വലുതാകുമെന്നാണ് വിലയിരുത്തൽ

മൂന്നാർ രാജമല പെട്ടിമുടിയിൽ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ മരണത്തിൽ നിരവധി പേർക്ക് ജീവഹാനിയുണ്ടാകുമെന്നാണ് സൂചനയും. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മണ്ണിനടിയിൽനിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാർ കണ്ണൻ ദേവൻ ആശുപത്രിയിൽ എത്തിച്ചു. മഴയെ തുടർന്നാണ് രാജമല മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. ഇതിനെ തുടർന്ന് പെട്ടിമുടി തോട്ടംമേഖലയിൽ വലിയ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. ഉൾപ്രദേശമായതിനാൽ ഇവിടെ എത്തിയുള്ള രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.

അപകടമുണ്ടായ മൂന്ന് ലൈനുകളിലായി 84 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ കൃത്യമായ വിവരം ലഭിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിക്കുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകർന്നത്. പുതിയ പാലം നിർമ്മാണം പൂർത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ താൽക്കാലിക പാലവും തകർന്നതോടെ പ്രദേശം പൂർണമായും ഒറ്റപ്പെട്ടു. അതിനാൽ തന്നെ വാഹനങ്ങൾക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്.

മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്. ഇരവികളും ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ഒരുപരിധിയിൽ കവിഞ്ഞ് വികസന പ്രവർത്തനങ്ങളും സാധിക്കില്ല. തോട്ടങ്ങൾ ഉള്ളതിനാൽ മാത്രമാണ് തൊഴിലാളികൾക്ക് താമസിക്കാൻ അവസരം നൽകിയിരിക്കുന്നത്.

സമീപത്തെ ആശുപത്രികൾക്കു തയാറായിരിക്കാൻ നിർദ്ദേശം നൽകി. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽനിന്നും എൻഡിആർഎഫ് സംഘം രാജമലയിലേക്കു തിരിച്ചിട്ടുണ്ട്. 5 ലൈനുകളിലായി 84 പേർ മണ്ണിനടിയിലായതായി കോളനിനിവാസികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP