Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടോർച്ചിന്റെ വെളിച്ചം കാണാം; കാപ്പാന്തുങ്കോ.....കാപ്പാന്തുങ്കോ.....എന്ന് അലറി വിളിക്കുന്നതും കേൾക്കാം; പക്ഷേ ശബ്ദം കേട്ട ഭാഗത്തേയ്ക്കെത്താൻ മാർഗ്ഗമില്ല; തടസമായത് ആർത്തലച്ചൊഴുകുന്ന മലവെള്ളവും ഒപ്പമെത്തിയ കല്ലും മണ്ണും; പുലർച്ചെ നോക്കുമ്പോൾ കാണുന്നത് തെളിഞ്ഞ നിലിയിൽ ടോർച്ചും അനക്കമറ്റ നിലയിൽ മയിൽസ്വാമിയെയും: പെട്ടിമുടിയിലെ ഈ കുടുംബത്തിലെ 21 പേർക്ക് ജീവൻ നഷ്ടം; രാജമലയിലെ ദുരന്തം സമാനതകളില്ലാത്തത്

ടോർച്ചിന്റെ വെളിച്ചം കാണാം; കാപ്പാന്തുങ്കോ.....കാപ്പാന്തുങ്കോ.....എന്ന് അലറി വിളിക്കുന്നതും കേൾക്കാം; പക്ഷേ ശബ്ദം കേട്ട ഭാഗത്തേയ്ക്കെത്താൻ മാർഗ്ഗമില്ല; തടസമായത് ആർത്തലച്ചൊഴുകുന്ന മലവെള്ളവും ഒപ്പമെത്തിയ കല്ലും മണ്ണും; പുലർച്ചെ നോക്കുമ്പോൾ കാണുന്നത് തെളിഞ്ഞ നിലിയിൽ ടോർച്ചും അനക്കമറ്റ നിലയിൽ മയിൽസ്വാമിയെയും: പെട്ടിമുടിയിലെ ഈ കുടുംബത്തിലെ 21 പേർക്ക് ജീവൻ നഷ്ടം; രാജമലയിലെ ദുരന്തം സമാനതകളില്ലാത്തത്

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ; ടോർച്ചിന്റെ വെളിച്ചം കാണാം. കാപ്പാന്തുങ്കോ.....കാപ്പാന്തുങ്കോ.....എന്ന് അലറി വിളിക്കുന്നതും കേൾക്കാം. പക്ഷേ ശബ്ദം കേട്ട ഭാഗത്തേയ്ക്കെത്താൻ മാർഗ്ഗമില്ല. തടസമായത് ആർത്തലച്ചൊഴുകുന്ന മലവെള്ളവും ഒപ്പമെത്തിയ കല്ലും മണ്ണും. പുലർച്ചെ നോക്കുമ്പോൾ കാണുന്നത് തെളിഞ്ഞ നിലിയിൽ ടോർച്ചും അനക്കമറ്റ നിലയിൽ മയിൽസ്വാമിയെയും.

പെട്ടിമുടിയിൽ ദുരന്തത്തിൽ ജീവൻ വെടിഞ്ഞ ഡ്രൈവർ മയിൽസ്വാമിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച് ഇന്നലെ പുറത്തുവന്ന വിവരങ്ങൾ ഇങ്ങിനെ. മയിൽസ്വാമിയടക്കം കുടുംബത്തിലെ 21 പേരെ സംസ്‌കാരിച്ചത് ടാറ്റാ ആശുപത്രിക്കടുത്ത് തീർത്ത കുഴിയിലായിരുന്നു. ഇന്നലെ വൈകിട്ട് നടന്ന സംസ്‌കാരചടങ്ങിൽ പങ്കെടുക്കാനെത്തിയ അടുപ്പക്കാരിൽ ചിലരാണ് രക്ഷപെട്ടവരിൽ നിന്നും ഇത്തരത്തിലൊരുവിരം ലഭിച്ചതായി വെളിപ്പെടുത്തിയത്.

രാത്രി 10.30 തോടെ വിമാനത്തിന്റെ ഇരമ്പൽ പോലെ തോന്നുന്ന ശബ്ദം കേട്ടെന്നും നിമഷങ്ങൾക്കുള്ളിൽ ലയങ്ങൾക്ക് മുകളിലേയ്ക്ക് കല്ലും മണ്ണും വെള്ളവും എത്തിയെന്നുമാണ് ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടവർ പറയുന്നത്. ശബ്ദം കേട്ടതിനെത്തുടർന്ന് ടോർച്ചുമെടുത്ത് മയിൽച്ചാമി പുറത്തിറങ്ങിയിരിക്കാമെന്നും ഈ സമയം ഒഴുക്കിൽപ്പെട്ടിരിക്കാമെന്നുമാണ് പൊതുവെയുള്ള അനുമാനം. മലവെള്ളം ഒഴുകിയെത്തുന്നതിന്റെ ഹുങ്കാരശബ്ദം കേട്ട് വീടിന് പുറത്തിറങ്ങി ഓടിമാറിയവർ മാത്രമാണ് രക്ഷപെട്ടത്.

പെട്ടിമുടി ദുരന്തത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മയിൽസ്വാമിയുടെ കുടുംബത്തിലായിരുന്നു. 21 പേർ . മയിൽസ്വാമിയും സഹോദരന്മാരായ ഗണേശും അനന്തശിവവും ഭാര്യമാരും മക്കളുമെല്ലാം ഉരുൾപൊട്ടലിൽ അകപ്പെട്ടു. മയിൽ സ്വാമിയും ഗണേശും 14 വർഷമായി വനംവകുപ്പിന്റെ ഡ്രൈവർമാരായിരുന്നു. മയിൽസ്വാമിയുടെ കുടംബക്കാർ 6 പതിറ്റാണ്ടുമുമ്പാണ്് തിരുനൽവേലിയിൽ നിന്നും മൂന്നാറിൽ തേയില തോട്ടത്തിൽ ജോലിക്കെത്തിയത്. സഹോദരൻ അനന്തശിവം പിന്നീട് മൂന്നാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മയിൽസ്വാമിയുടെ കുടുംബത്തിലെ പ്രായമായവരും കുട്ടികളും ഉൾപ്പെടെ എല്ലാവരും മരിച്ചു. ആദ്യദിവസത്തെ തിരച്ചിലിലിൽ മയിൽസ്വാമിയുടെയും ഗണേശിന്റെയും മൃതദേഹങ്ങൾ ലഭിച്ചിരുന്നു. ഇന്ന് രാവിലെ ദുരന്തഭൂമിയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇനി 45 പേരെക്കൂടി കണ്ടെത്താനുണ്ട്. ഇതുവരെ കണ്ടെടുത്ത 26 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു.

മൂന്നാർ രാജമലയ്ക്കുസമീപം പെട്ടിമുടിയിൽ തോട്ടംതൊഴിലാളി ലയങ്ങൾക്കുമേൽ ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുകയാണ് ഇന്ന് ഒരു് മൃതദേഹം കണ്ടെത്തിയതോടെ മരണസംഖ്യ 27 ആയി. മണ്ണിനടിയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു.

പ്രദേശവാസികളുടെ സഹായത്തോടെ ഓരോ ലയവും ഇരുന്ന സ്ഥാനങ്ങൾ നോക്കിയാണ് മണ്ണുമാറ്റിയത്. ഉച്ചയ്ക്കുമുന്പുതന്നെ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. ഉച്ചയ്ക്കുശേഷം മഴ ശക്തമായതോടെ തിരച്ചിൽ അവസാനിപ്പിച്ചു. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ, വൈദ്യുതിമന്ത്രി എം.എം.മണി, ഡീൻ കുര്യാക്കോസ് എംപി. എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ കാണാതായ ആറ് വനംവകുപ്പ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് വനംവകുപ്പിന്റെ സമാശ്വാസഫണ്ടിൽനിന്ന് 50,000 രൂപവീതം നൽകുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ലക്ഷ്മി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP