Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കമ്പിളിക്കണ്ടം സതീശും കുടുംബവും പഴനിയിൽ പോയത് പത്ത് മാസമുള്ള കുട്ടിയുടെ മുടി എടുക്കാൻ; നേർച്ച കഴിഞ്ഞ് വരുമ്പോൾ വളവ് തിരിഞ്ഞപ്പോൾ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിൽ വീണു; മയക്കത്തിൽ ഇരുന്ന അമ്മ കുട്ടിയെ നഷ്ടപ്പെട്ടത് അറിഞ്ഞത് വെള്ളത്തൂവലിൽ എത്തിയപ്പോൾ; വന്യമൃഗങ്ങളുള്ള കാടിനു നടുവിലെ റോഡിൽ നിന്ന് കുട്ടി ഇഴഞ്ഞെത്തിയത് വനപാലകരുടെ അടുത്ത്; ഇത് ഹോളിവുഡ് സിനിമ 'ബേബീസ് ഡേ ഔട്ടിനെ' ഓർമ്മിപ്പിക്കും രക്ഷപ്പെടൽ; രാജമലയിലെ അത്ഭുത കുട്ടിയുടെ കഥ

കമ്പിളിക്കണ്ടം സതീശും കുടുംബവും പഴനിയിൽ പോയത് പത്ത് മാസമുള്ള കുട്ടിയുടെ മുടി എടുക്കാൻ; നേർച്ച കഴിഞ്ഞ് വരുമ്പോൾ വളവ് തിരിഞ്ഞപ്പോൾ അമ്മയുടെ കൈയിലിരുന്ന കുട്ടി റോഡിൽ വീണു; മയക്കത്തിൽ ഇരുന്ന അമ്മ കുട്ടിയെ നഷ്ടപ്പെട്ടത് അറിഞ്ഞത് വെള്ളത്തൂവലിൽ എത്തിയപ്പോൾ; വന്യമൃഗങ്ങളുള്ള കാടിനു നടുവിലെ റോഡിൽ നിന്ന് കുട്ടി ഇഴഞ്ഞെത്തിയത് വനപാലകരുടെ അടുത്ത്; ഇത് ഹോളിവുഡ് സിനിമ 'ബേബീസ് ഡേ ഔട്ടിനെ' ഓർമ്മിപ്പിക്കും രക്ഷപ്പെടൽ; രാജമലയിലെ അത്ഭുത കുട്ടിയുടെ കഥ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ; രാത്രി 10 മണിക്ക് ശേഷമാണ് വിവരമറിയുന്നത്. ഉടൻ മൂന്നാറിലെ ക്വാർട്ടേസിൽ നിന്നും രാജമലയിലെ ടിക്കറ്റ് കൗണ്ടറിൽ എത്തി. തലയിൽ മുറിവുണ്ടായിരുന്നതിനാൽ കുഞ്ഞ് നല്ലകരച്ചിലായിരുന്നു. പേരിന് വസ്ത്രങ്ങൾ മാത്രമേ കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടായിരുന്നുള്ളു. റെയിഞ്ചോഫീസർ പുതപ്പിച്ച് തോളിൽക്കിടത്തി ഉറക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞ് കരിച്ചിൽ നിർത്തിയില്ല. തുടർന്ന് ഞാൻ തോളിലിട്ട് അൽപം കഴിഞ്ഞപ്പോൾ കുഞ്ഞി ഉറങ്ങി. പിന്നാലെ ടാറ്റയുടെ ആശുപത്രിയിലെത്തിച്ച് ചികത്സ നൽകി. വിവരം മൂന്നാർ പൊലീസിൽ അറിയിച്ചു. പുലർച്ചെ 2 മണിയോടെ ആശുപത്രിയിൽ എത്തി രക്ഷിതാക്കൾ കുഞ്ഞിനെ ഏറ്റെടുത്ത ശേഷം മടക്കം.

പത്ത് മാസക്കാരിയുടെ രക്ഷപ്പെടലുകൾ പ്രമേയമാക്കി ഹോളിവുഡിൽ ഇറങ്ങിയ ബേബീസ് ഡേ ഔട്ട് എന്ന സിനിമ ഇറങ്ങിയിരുന്നു. അത്ഭുതകരമായി രക്ഷപ്പെടുന്ന കുട്ടിയുടെ കഥയാണ് സിനിമ പറഞ്ഞത്. പല ഭാഗങ്ങളിൽ സിനിമ ഇറങ്ങി. മലയാളത്തിലും ഈ കഥ സിനിമയായി. ഈ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കും വിധമാണ് രാജമലയിലും കുട്ടിയുടെ രക്ഷപ്പെടൽ. കുട്ടി ഇഴഞ്ഞ് വരുന്ന സിസിടിവി വീഡിയോയും മറ്റും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. എവിടേക്ക് ഇഴഞ്ഞെത്തണമെന്ന പത്ത് മാസക്കാരിയുടെ തിരിച്ചറിവ് തന്നെയാണ് രാജമലയിൽ ദുരന്തം ഒഴിവാക്കിയത്.

ഇന്നലെ രാത്രി രാജമല വന്യജീവി സങ്കേതത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്തേയ്ക്ക് ഇഴഞ്ഞെത്തിയ പിഞ്ചുകുഞ്ഞിനെ രക്ഷിതാക്കളെ കണ്ടെത്തി ഏൽപ്പിക്കുന്നതുവരെയുള്ള സംഭവപരമ്പരകളെ മുന്നാർ വൈൽഡ് ലൈഫ് വാർഡൻ ലക്ഷമി ആർ ഓർത്തെടുക്കുന്നത് അത്ഭുതത്തോടെയാണ്. പഴനിയാത്ര കഴിഞ്ഞ് മടങ്ങിയ കമ്പിളികണ്ടം സ്വദേശികളുടേതായിരുന്നു കുഞ്ഞ്. രാത്രി 11 മണിയോടെ വെള്ളത്തൂവലിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതായി ദമ്പതികൾക്ക് ബോദ്ധ്യമായത്. ജീപ്പിന്റെ പിൻസീറ്റിൽ താൻ കുഞ്ഞിനെയും കൊണ്ട് ഇരുന്നിരുന്നതെന്നും ഉറക്കത്തിൽ കുഞ്ഞ് കൈയിൽ നിന്നും വഴുതിപ്പോയത് അറിഞ്ഞില്ലന്നുമാണ് ആശുപത്രിയിലെത്തിയപ്പോൾ മാതാവ് പൊലീസിനെ അറിയിച്ചത്.

ാത്രി 10 മണിയോടടുത്ത് രാജമല വന്യജീവി സങ്കേതത്തിന്റെ ടിക്കറ്റ് കൗണ്ടറിന് സമീപത്തേയ്ക്ക് നിലവിളിച്ചുകൊണ്ട് കുഞ്ഞ് മുട്ടിലിഴഞ്ഞ് എത്തുകയായിരുന്നു. ഇത് കണ്ട ജീവനക്കാരിൽ ഒരാൾ ഓടിയെത്തി കുട്ടിയെ എടുത്തു. നോക്കുമ്പോൾ നെറ്റിയിൽ രക്തം ഒഴുകുന്നുണ്ടായിരുന്നു. ഒരുഭാഗത്ത് മുഴച്ചിട്ടുമുണ്ടായിരുന്നു. തുടർന്ന് ഇവിടുത്തെ ജീവനക്കാർ വൈൽഡ് ലൈഫ് വാർഡനെ വിവരം അറിയിക്കുകയായിരുന്നു. വൈൽഡ് ലൈഫ് വാർഡൻ ലക്ഷമി ഓഫീസിലെത്തുമ്പോൾ ജീവനക്കാരന്റെ കൈയിരുന്ന് കുട്ടി നിർത്താതെ കരയുകയായിരുന്നു.തുടർന്ന് ഇവർ കുട്ടിയെ വാങ്ങി തോളിൽക്കിടത്തി ഉറക്കി.

ഇതിന് ശേഷമാണ് കുട്ടി ഇവിടെ എങ്ങിനെ എത്തിയെന്നറിയാൻ ടിക്കറ്റ് കൗണ്ടറിലെ സി സി ടി വി ദൃശ്യങ്ങൾ പിരശോധിക്കാൻ ഇവർ തീരുമാനിച്ചത്. അങ്ങിനെയാണ് രാത്രി 9.42-ഓടെ ഇതുവഴി കടന്നുപോയ കമാന്റഡർ ജീപ്പിൽ നിന്നും എന്തോ താഴെ വീഴുന്നതായ,കൃത്യത കുറഞ്ഞ ദൃശ്യം കാണുന്നത്. ഈ വിവരം മൂന്നാർ പൊലീസിനെയും അറിയിച്ചു. തുടർന്ന് പൊലീസ് സമീപ സ്റ്റേഷനുകളിലേയ്ക്ക് വിവരം കൈമാറിയിരുന്നു. ഇതിനിടെയാണ് ദമ്പതികൾ വെള്ളത്തൂവൽ പൊലീസിൽ വിവരമറിക്കാൻ എത്തിയത്. തുടർന്ന് ഇവർ മൂന്നാറിലേ ടാറ്റാ ആശുപത്രിയിലെത്തി പുലർച്ചെ 1 മണിയോടെ കുഞ്ഞിനെ ഏറ്റുവാങ്ങുകയായിരുന്നു.

നഷ്ടപ്പെട്ട കൺമണിയെ തിരച്ചുകിട്ടി ആഹ്ളാദം പങ്കിടവെ കുഞ്ഞിനെ സൂക്ഷിക്കുന്ന കാര്യത്തിൽ ഉണ്ടായ അശ്രദ്ധ ചൂണ്ടിക്കാട്ടി രക്ഷകർ മാതാപിതാക്കളെ സ്നേഹ പൂർവ്വം ശാകാരിച്ചാണ് തിരിച്ചയച്ചത്. റോഡിൽ നിന്നും കുഞ്ഞ് ടിക്കറ്റ് കൗണ്ടറിനടുത്തേയ്ക്ക് ഇഴഞ്ഞെത്തിയതാണ് രക്ഷയായതെന്നും മറുഭാഗത്തേയ്ക്കായിരുന്നു കുഞ്ഞ് പോയിരുന്നതെങ്കിൽ വനഭാഗത്താണ് ചെന്നെത്തുകയെന്നും പിന്നീടുള്ള കാര്യം ചിന്തിക്കുക കൂടി അസാധ്യമാണെന്നും വൈൽഡ് ലൈഫ് വാർഡൻ കൂട്ടിച്ചേർത്തു. നേർച്ച പ്രകാരം കുട്ടിയുടെ തല മൊട്ടയടിക്കാനാണ് കുടുംബം പഴനിക്ക് പോയത്. നേർച്ച കഴിഞ്ഞ് മടങ്ങുമ്പോഴാണ് അമ്മയുടെ കൈയിൽ ഇരുന്ന കുട്ടി താഴേക്ക് വീണത്.

കൊടു വളവ് തിരിഞ്ഞെത്തുമ്പോഴായിരുന്നു കുട്ടി ജീപ്പിന് പുറത്തായത്. വനപാലകരുടെ അടുത്തേക്ക് കുട്ടി എത്തിയതു കൊണ്ടാണ് രക്ഷപ്പെട്ടത്. മറുഭാഗത്ത് വലിയൊരു കൊക്കയായിരുന്നു. രാജമല ചെക്‌പോസ്റ്റിന് സമീപത്ത് വളവ് തിരിഞ്ഞപ്പോഴാകണം അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡിൽ വീണുപോയതെന്നാണ് കരുതുന്നത്. ഫോറസ്റ്റ് ചെക്‌പോസ്റ്റിൽ നിന്നുള്ള വെളിച്ചം കണ്ട  കുഞ്ഞ് അങ്ങോട്ട് ഇഴഞ്ഞെത്തുകയായിരുന്നു. സിസിടിവിയിൽ അനക്കം കണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

കമ്പിളിക്കണ്ടം സ്വദേശി സതീശും കുടുംബാംഗങ്ങളും ഒന്നിച്ചാണ് യാത്ര ചെയ്തിരുന്നത്. വാഹനത്തിന് പുറകിലെ സീറ്റിൽ അമ്മയുടെ മടിയിലായിരുന്നു കുഞ്ഞ് ഇരുന്നിരുന്നത്. വീട്ടിലെത്തിയ മാതാപിതാക്കൾ കുഞ്ഞിനെ തിരയുന്നത് അറിഞ്ഞ വെള്ളത്തൂവൽ പൊലീസാണ് മൂന്നാറിലെ ആശുപത്രിയിൽ കുഞ്ഞുണ്ടെന്ന വിവരം കുടുംബത്തെ അറിയിക്കുന്നത്. അച്ഛനും അമ്മയും ആശുപത്രിയിലെത്തിയാണ് കുഞ്ഞിനെ വീണ്ടെടുത്തത്. വന്യമൃഗങ്ങളൊക്കെ ഉള്ള പ്രദേശത്തുനിന്ന് കുഞ്ഞിനെ പരിക്കുകളില്ലാതെ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് എല്ലാവരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP