Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

കൊടും തണുപ്പിൽ രാത്രി ഒൻപത മണിയോടെ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നവർ; പത്തരയോടെ മുകളിൽ നിന്ന് പാറയും മണ്ണും പതിച്ചപ്പോൾ അതിനുള്ളിൽ പെട്ടത് 20ലേറെ കുടുംബങ്ങൾ; പെട്ടിമുടിയിൽ ടാറ്റാ എസ്റ്റേറ്റ് പാടികൾ ഇരുന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ കാണുന്നത് വെറും മൺകൂന; ഇത് കഴിഞ്ഞ പ്രളയകാലത്ത് പുത്തുമലയിൽ കണ്ടതിന് സമാനമായ കാഴ്ചകൾ; മഴ വെള്ളപ്പാച്ചിലിൽ ഒരു പ്രദേശം മുഴുവൻ വീണ്ടും അപ്രത്യക്ഷമായി; രാജമലയിലെ പെട്ടിമുടിയും നൽകുന്നത് നൊമ്പരക്കാഴ്ചകൾ

കൊടും തണുപ്പിൽ രാത്രി ഒൻപത മണിയോടെ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നവർ; പത്തരയോടെ മുകളിൽ നിന്ന് പാറയും മണ്ണും പതിച്ചപ്പോൾ അതിനുള്ളിൽ പെട്ടത് 20ലേറെ കുടുംബങ്ങൾ; പെട്ടിമുടിയിൽ ടാറ്റാ എസ്റ്റേറ്റ് പാടികൾ ഇരുന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ കാണുന്നത് വെറും മൺകൂന; ഇത് കഴിഞ്ഞ പ്രളയകാലത്ത് പുത്തുമലയിൽ കണ്ടതിന് സമാനമായ കാഴ്ചകൾ; മഴ വെള്ളപ്പാച്ചിലിൽ ഒരു പ്രദേശം മുഴുവൻ വീണ്ടും അപ്രത്യക്ഷമായി; രാജമലയിലെ പെട്ടിമുടിയും നൽകുന്നത് നൊമ്പരക്കാഴ്ചകൾ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: പെട്ടിമുടിയിൽ ടാറ്റാ എസ്റ്റേറ്റ് പാടികൾ ഇരുന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ കാണുന്നത് വെറും മൺകൂന. ഇതിനിടിയിൽ എത്രപേർ അകപ്പെട്ടിട്ടുണ്ടെന്ന ഇനിയും കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്. രക്ഷപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ റോഡുകൾ ക്ലിയർ ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ പെട്ടവരെല്ലാം തോട്ടം പണിക്കാരാണ്. ഇതിൽ ഏറെയേും തമിഴ് ഭാഷ സംസാരിക്കുന്നവരാണ്. മറ്റു ലയങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് പുത്തുമലയിൽ ഉണ്ടായതിന് സമാനമായ കാഴ്ചയാണ് ഇവിടേയും. ഒരു പ്രദേശം മുഴുവൻ ഒലിച്ചു പോയ അവസ്ഥ.

മൂന്നാറിലെ ടാറ്റാ ആശുപത്രിയിൽ പരിക്കേറ്റ പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിന്റെ ആഘാതവും പരിക്കുകളും മൂലം ഇവരാരും തന്നെ അപകടത്തെക്കുറിച്ച് വ്യക്തമായൊന്നും പറയുന്നില്ല. പഴനിയമ്മാളിനെയും മകൻ ദീപക്കിനെയുമാണ് ടാറ്റാ ആശുപത്രിയിൽ ആദ്യം എത്തിച്ചത്. രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ച് കിടന്നെന്നും 10.30 തോടെ മുകളിൽ നിന്നും പാറയും മണ്ണും വന്ന് കെട്ടിടത്തിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നെന്നും പൂർണ്ണഗർഭിണിയായ ഭാര്യ മുത്തുലക്ഷിയെയും പിതാവ് പ്രഭുവിനെയും കണ്ടെത്താനായില്ലെന്നും ദീപക് മറുനാടനോട് വെളിപ്പെടുത്തി.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടമെങ്കിലും ഇത് പുറംലോകം അറിഞ്ഞത് ഇന്ന് രാവിലെ മാത്രമാണ്. ഇവിടെയുള്ള രണ്ട് പേർ പുറത്തെത്തി റവന്യൂ ഉദ്യോഗസ്ഥരെ കാര്യങ്ങൾ അറിയിക്കുകയായിരുന്നു. കനത്ത മഴയിൽ വൈദ്യുതി ഇല്ലാത്തതും മൊബൈൽ ടവറുകൾ തകർന്നതും പെട്ടിമുടിയെ പുറംലോകവുമായി ഒറ്റപ്പെടുത്തി. ഇതിനിടെയാണ് ദുരന്തം എത്തിയത്. വലിയ പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ

പൊലീസിന്റെയും അഗ്‌നിശമന സേനയുടെയും വനംവകുപ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. മൊബൈൽ നെറ്റ് വർക്ക് കവറേജില്ലാത്തതിനാൽ രക്ഷപ്രവർത്തകരുമായി ബന്ധപ്പെടുന്നതിനും സാധായ്ക്കാത്ത അവസ്ഥയാണ്. പെരിയവരപാലം തകർന്നതിനാൽ സംഭവസ്ഥലത്തെത്താൻ രക്ഷാസംഘത്തിന് കാലതാമസം നേരിട്ടിരുന്നു.പുലർച്ചയോടെ പെട്ടിമുടിയുടെ സമീപവാസികളെത്തി രക്ഷാപ്രവർത്തനെ തുടങ്ങിയിരുന്നു. ഇവരാണ് ദിപക് അടക്കമുള്ള ഏതാനും പേരെ ആശുപത്രിയിൽ എത്തിച്ചത്.

പെട്ടിമുടിയിലേക്ക് റോഡുമാർഗം എത്തിച്ചരാനും അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിക്കാനും സാധിക്കാത്ത സാഹചര്യത്തിൽ ഹെലികോപ്ടറിന്റെ സഹായത്തോടെയുള്ള രക്ഷാപ്രവർത്തനമാണ് വേണ്ടതെന്ന് പഞ്ചായത്ത് അംഗം പാർത്ഥസാരഥി ആവശ്യപ്പെട്ടു. പ്രദേശത്തേക്കുള്ള പ്രധാന പാതയായ പെരിയവരപാലം തകർന്നതോടെ രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു. എന്നാൽ പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചുവെങ്കിലും പ്രദേശത്തേക്ക് ആംബുലൻസുകൾക്കടക്കം എത്തിച്ചേരാനുള്ള സാഹചര്യമില്ലെന്നാണ് ഉയരുന്ന വിലയിരുത്തൽ.

അഗ്‌നിശമന സേനയും സമീപത്തുള്ള തോട്ടംതൊഴിലാളികളും ചേർന്നാണ് ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. പെട്ടിമുടിയിലെ മൂന്ന് ലയങ്ങളിലായി 84 പേരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെപ്പറ്റി ഇന്ന് രാവിലെയോടെയാണ് അറിഞ്ഞത്. ഇവിടേക്കുള്ള പ്രധാനപ്പെട്ട രണ്ട് റോഡുകളും തകർന്നതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലായിരുന്നു. ഫയർഫോഴ്സിന്റെ പിക്ക്അപ്പ് വാനും നാട്ടുകാരും ചേർന്നാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്.

ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ പൊലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ അധികൃതർക്കും നിർദ്ദേശം നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP