Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാർ രാജമലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിടിഞ്ഞു വീണത് എൺപതോളം പേർ താമസിക്കുന്ന രണ്ട് ലയങ്ങൾക്ക് മുകളിലേക്ക്; 20 ഓളം വീടുകൾ മണ്ണിനടിയിൽ പെട്ടെന്ന് സംശയം; കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി; ദുരന്തമുണ്ടായത് പെട്ടിമുടി ടാറ്റാ എസ്റ്റേറ്റിൽ; ദുർഘടമായ പാത താണ്ടി രക്ഷാ പ്രവർത്തകർ ലയത്തിൽ എത്തി; ജില്ലാ ഭരണകൂടത്തിന് മുന്നിലുള്ളത് ദുഷ്‌കരമായ രക്ഷാദൗത്യം; പെരിയവര പാലം തകർന്നതും വെല്ലുവിളി; പെരുമഴയിൽ മൂന്നാറിലെ തമിഴ് മേഖലയിൽ ദുരന്തമെത്തുമ്പോൾ

മൂന്നാർ രാജമലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിടിഞ്ഞു വീണത് എൺപതോളം പേർ താമസിക്കുന്ന രണ്ട് ലയങ്ങൾക്ക് മുകളിലേക്ക്; 20 ഓളം വീടുകൾ മണ്ണിനടിയിൽ പെട്ടെന്ന് സംശയം; കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി; ദുരന്തമുണ്ടായത് പെട്ടിമുടി ടാറ്റാ എസ്റ്റേറ്റിൽ; ദുർഘടമായ പാത താണ്ടി രക്ഷാ പ്രവർത്തകർ ലയത്തിൽ എത്തി; ജില്ലാ ഭരണകൂടത്തിന് മുന്നിലുള്ളത് ദുഷ്‌കരമായ രക്ഷാദൗത്യം; പെരിയവര പാലം തകർന്നതും വെല്ലുവിളി; പെരുമഴയിൽ മൂന്നാറിലെ തമിഴ് മേഖലയിൽ ദുരന്തമെത്തുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: രാജമലയ്ക്ക് സമീപം പെട്ടിമുടി ടാറ്റാ എസ്റ്റേറ്റിൽ എൺപതോളം പേർ താമസിച്ചിരുന്ന രണ്ട് ലയങ്ങൾക്ക് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു. ഇന്നലെ രാത്രി സംഭവിച്ച ദുരന്തം ഇന്ന് രാവിലെ 7.30 തോടെയാണ് പുറംലോകം അറിയുന്നത്. എന്ത് സംഭവിച്ചു എന്ന് കൃത്യമായി അറിയില്ലെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡനും എസ് ഐ യും അറിയിച്ചു. പെട്ടിമുടി സെറ്റിൽമെന്റിലെ ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. 20 പേർ കുടുങ്ങിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട മൂന്ന് പേരെ പുറത്തെടുത്തുവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

നാല് ലയങ്ങളിലായി 80 ഓളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തേക്ക് ഉടൻ എത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സമീപത്തെ ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിക്കുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാൻ സാധിച്ചിട്ടില്ല. പൊലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്തേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകർന്നതിനാൽ പ്രദേശത്തേക്ക് എത്തിച്ചേരാനായിട്ടില്ല. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകർന്നത്. പുതിയ പാലം നിർമ്മാണം പൂർത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ താൽക്കാലിക പാലവും തകർന്നതോടെ പ്രദേശം പൂർണമായും ഒറ്റപ്പെട്ടു. അതിനാൽ തന്നെ വാഹനങ്ങൾക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്.

മൂന്നാറിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. സംരക്ഷിത പ്രദേശമായ ഇവിടേക്ക് റോഡ് സൗകര്യത്തിന്റെ അപര്യാപ്തതയുണ്ട്. ഇരവികളും ദേശീയോദ്യാനത്തിന്റെ ഭാഗമായ ഇവിടെ ഒരുപരിധിയിൽ കവിഞ്ഞ് വികസന പ്രവർത്തനങ്ങളും സാധിക്കില്ല. തോട്ടങ്ങൾ ഉള്ളതിനാൽ മാത്രമാണ് തൊഴിലാളികൾക്ക് താമസിക്കാൻ അവസരം നൽകിയിരിക്കുന്നത്.

ടാറ്റായുടെ പെട്ടിമുടി ബ്ലോക്കിലെത്തണമെങ്കിൽ രാജമലയിൽ നിന്നും അരമണിക്കൂറിലേറെ ദൂരം ദുർഘടമായ പാത താണ്ടണം. ഇവിടെ വാർത്തവിനിമയ സംവിധാനങ്ങളൊന്നുമില്ല. ഇതും രക്ഷാപ്രവർത്തനത്തിന് തടസ്സമാണ്. വലിയ ദുരന്തത്തിനുള്ള സാധ്യത രക്ഷാപ്രവർത്തകർ മുന്നിൽ കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ആശുപത്രികൾ അടക്കം സജ്ജമാക്കിയാണ് മണ്ണ് നീക്കുന്നത്. ജില്ലാ കളക്ടർ ഏകോപനവുമായി സജീവമാണ്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.

തോട്ടം തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണിത്. വൈദ്യുതി ഇല്ലാത്തതിനാൽ കൃത്യമായ വിവരം ഇവിടെ നിന്ന് ലഭിച്ചിട്ടില്ല. സമീപത്തെ ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിക്കുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവര പാലം തകർന്നതിനാൽ പ്രദേശത്തേക്ക് എത്തിച്ചേരാനായിട്ടില്ല. കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകർന്നത്. പുതിയ പാലം നിർമ്മാണം പൂർത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ താൽക്കാലിക പാലവും തകർന്നതോടെ പ്രദേശം പൂർണമായും ഒറ്റപ്പെട്ടു. അതിനാൽ തന്നെ വാഹനങ്ങൾക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്.

മൂന്നാറിലെ മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനങ്ങൾക്കുള്ള എല്ലാ നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി എം എം മണി പ്രതികരിച്ചു. രക്ഷാ പ്രവർത്തകർക്ക് അപകടം നടന്ന സ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസമുണ്ടെന്നും മന്ത്രി അറിയിച്ചു. നാല് ലയം മണ്ണിടിച്ചിലിൽ ഒലിച്ച് പോയെന്ന് പഞ്ചായത്തംഗം ഗിരി. നാല് ലയങ്ങൾ പൂർണ്ണമായും തകർന്നുവെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി. ലയങ്ങളിൽ ആൾക്കാർ താമസിക്കുന്നുണ്ടായിരുന്നുവെന്നും പഞ്ചായത്തംഗം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP