Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ഇബിയുടെ ഭൂമി മന്ത്രി എംഎം മണിയുടെ മരുമകന്റെ ബാങ്കിന് കൈമാറിയതിൽ അന്വേഷണം പ്രഖ്യാപിച്ചു റവന്യൂമന്ത്രി; ഇ ചന്ദ്രശേഖരന്റെ തീരുമാനത്തോട് കട്ടക്കലിപ്പുമായി മണി; അന്വേഷണത്തിന് ഉത്തരവിടാൻ റവന്യു മന്ത്രിക്ക് അവകാശമില്ല; അന്വേഷണം നടക്കട്ടെ, ബാക്കി കാര്യം താൻ നോക്കിക്കോളാമെന്ന് മുന്നറിയിപ്പ്; തന്റെ മരുമകനല്ല അനുമതിക്കായി സമീപിച്ചതെന്നും വൈദ്യുതി മന്ത്രി

കെഎസ്ഇബിയുടെ ഭൂമി മന്ത്രി എംഎം മണിയുടെ മരുമകന്റെ ബാങ്കിന് കൈമാറിയതിൽ അന്വേഷണം പ്രഖ്യാപിച്ചു റവന്യൂമന്ത്രി; ഇ ചന്ദ്രശേഖരന്റെ തീരുമാനത്തോട് കട്ടക്കലിപ്പുമായി മണി; അന്വേഷണത്തിന് ഉത്തരവിടാൻ റവന്യു മന്ത്രിക്ക് അവകാശമില്ല; അന്വേഷണം നടക്കട്ടെ, ബാക്കി കാര്യം താൻ നോക്കിക്കോളാമെന്ന് മുന്നറിയിപ്പ്; തന്റെ മരുമകനല്ല അനുമതിക്കായി സമീപിച്ചതെന്നും വൈദ്യുതി മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ഭൂമി വൈദ്യുതി മന്ത്രി എം.എം മണിയുടെ മരുമകന്റെ ബാങ്കിന് കൈമാറിയതിൽ അന്വേഷണം പ്രഖ്യാപിച്ചു റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടറാണ് ഭൂമി ഇടപാടിൽ അന്വേഷണം നടത്തുന്നത്. ക്രമക്കേടുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് മന്ത്രി ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി കളക്ടറോട് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം റവന്യൂ മന്ത്രിുടെ തീരുമാനത്തോട് കട്ടക്കലിപ്പുായി മന്ത്രി എം എം മണിയും രംഗത്തുവന്നു. വൈദ്യുത ബോർഡിന്റെ ഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയ സംഭവത്തിൽ അന്വഷണത്തിന് ഉത്തരവിടാൻ റവന്യു മന്ത്രിക്ക് അവകാശമില്ലെന്ന് മണി പ്രതികരിച്ചു. അന്വേഷണം നടക്കട്ടെ. ബാക്കി കാര്യം താൻ നോക്കിക്കോളാമെന്നും മന്ത്രി വ്യക്തമാക്കി. തന്റെ മരുമകനല്ല അനുമതിക്കായി സമീപിച്ചത്. രാജാക്കാട് സഹകരണ ബാങ്ക് മുൻ പ്രസിഡന്റാണ് അനുമതി തേടിയത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ബാങ്കായതിനാലാണ് അനുമതി

കെ.എസ്.ഇ.ബിയുടെ കൈവശഭൂമി രാജാക്കാട് സഹകരണ ബാങ്കിന് കൈമാറിയെന്നാണ് ആരോപണം. പൊന്മുടി അണക്കെട്ടിനു സമീപംമുള്ള വൈദ്യുതി ബോർഡിന്റെ 21 ഏക്കർ ഭൂമിയാണ് എം.എം. മണിയുടെ മകളുടെ ഭർത്താവ് പ്രസിഡന്റായ രാജക്കാട് സഹകരണ ബാങ്കിനു നൽകിയത്. ഫെബ്രുവരി 28നു ചേർന്ന കെ.എസ്.ഇ.ബി ഫുൾ ബോർഡ് യോഗമാണ് സിപിഐ.എം ഇടുക്കി ജില്ല കമ്മിറ്റി അംഗം വി.എ. കുഞ്ഞുമോൻ പ്രസിഡന്റായ രാജക്കാട് സഹകരണ ബാങ്കിനു ഭൂമി നൽകാൻ തീരുമാനമെടുത്തത്. മന്ത്രി അധ്യക്ഷനായ യോഗങ്ങളിലായിരുന്നു തീരുമാനം.

കെ.എസ്.ഇ.ബിക്കു കീഴിലെ ഹൈഡൽ ടൂറിസം ഡയറക്ടറുടെ അനുകൂല റിപ്പോർട്ട് വാങ്ങിയായിരുന്നു നടപടി. മന്ത്രിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ സതിയുടെ ഭർത്താവാണ് കുഞ്ഞുമോൻ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹൈഡൽ ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിനായി സാമ്പത്തിക ഭദ്രതയുള്ള സഹകരണ സ്ഥാപനങ്ങളെ പങ്കാളികളാക്കാൻ തീരുമാനിച്ചാണ് രാജാക്കാട് സംഘത്തിനു വഴിയൊരുക്കിയത്. കഴിഞ്ഞ വർഷം മെയ്‌ അഞ്ചിനു ചേർന്ന ഹൈഡൽ ടൂറിസം ഗവേണിങ് ബോഡിയിലാണ് പങ്കാളിത്ത തീരുമാനം. ഈ വർഷം ഫെബ്രുവരിയിലാണ് രാജാക്കാട് ബാങ്കിനു ഭൂമി കൈമാറാൻ അണിയറ നീക്കം നടന്നത്.

വിവിധ സഹകരണ സ്ഥാപനങ്ങൾ ടെൻഡർ സമർപ്പിച്ചിരുന്നെന്നും രാജാക്കാട് സഹകരണ ബാങ്ക് കൂടുതൽ ഗുണകരമായ വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചന്നുമാണ് ബോർഡ് അധികൃതരുടെ വിശദീകരണം. എന്നാൽ, സഹകരണ സംഘങ്ങളെ നിശ്ചയിച്ചതിലെ മാനദണ്ഡങ്ങളിൽ അവ്യക്തതയുണ്ട്. ആകെ വരുമാനത്തിന്റെ 20 ശതമാനം ഹൈഡൽ ടൂറിസത്തിനു നൽകാമെന്നാണ് രാജാക്കാട് സംഘത്തിന്റെ വാഗ്ദാനം. ഇതടക്കം ഏഴ് സഹകരണ സംഘങ്ങൾക്കാണ് ഭൂമി അനുവദിക്കാൻ തീരുമാനിച്ചതെങ്കിലും ആദ്യം കൈമാറിയത് മന്ത്രിയുടെ മരുമകന്റെ സംഘത്തിനാണെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP