Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202323Thursday

ജൂഹുവിലെ ആഡംബര വസതിയിൽ വിശ്രമിക്കുന്നത് നീല ലംബോർഗിനിയും ബിഎംഡബ്ല്യു സെഡ് 4 ഉം; ബുർജ് ഖലീഫയിൽ അപ്പാർട്ട്‌മെന്റ്; ലണ്ടനിൽ ബംഗ്ലാവ്; ആഡംബരത്തിൽ കുളിച്ച ജീവിതം നയിക്കുമ്പോൾ രാജ് കുന്ദ്ര വിഹരിച്ചത് വെബ്‌സീരീസെന്ന വ്യാജേന 70 പോൺചിത്രങ്ങളുടെ നിർമ്മാണത്തിൽ

ജൂഹുവിലെ ആഡംബര വസതിയിൽ വിശ്രമിക്കുന്നത് നീല ലംബോർഗിനിയും ബിഎംഡബ്ല്യു സെഡ് 4 ഉം; ബുർജ് ഖലീഫയിൽ അപ്പാർട്ട്‌മെന്റ്; ലണ്ടനിൽ ബംഗ്ലാവ്; ആഡംബരത്തിൽ കുളിച്ച ജീവിതം നയിക്കുമ്പോൾ രാജ് കുന്ദ്ര വിഹരിച്ചത് വെബ്‌സീരീസെന്ന വ്യാജേന 70 പോൺചിത്രങ്ങളുടെ നിർമ്മാണത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

 മുംബൈ: എങ്ങനെ പണം ഉണ്ടാക്കരുത്? നീലച്ചിത്ര നിർമ്മാണ കേസ് മുംബൈയിലെ ചൂടുള്ള വിഷയമാകുമ്പോൾ രാജ്കുന്ദ്രയുടെ ഈ പുസ്തകവും ചർച്ചയാകുന്നു. അറം പറ്റിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ചോദ്യം ചെയ്യലിൽ രാജ് കുന്ദ്ര കാര്യമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് പരാതിപ്പെടുന്നതിനിടെ, വീട്ടിൽ നടന്ന റെയ്ഡിൽ സെർവർ കണ്ടെടുത്തു. പോരാത്തതിന് 70 പോൺ വീഡിയോകളും.

70 പോൺ ചിത്രങ്ങൾ നിർമ്മിച്ചത് നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര തന്നെയെന്ന് മുംബൈ പൊലീസ് പറയുന്നു. ചെറിയ രീതിയിൽ പ്രവർത്തിക്കുന്ന വ്യത്യസ്ത പ്രൊഡക്ഷൻ ഹൗസുകളിലാണ് ഈ ചിത്രങ്ങൾ ഷൂട്ട് ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. ചിത്രങ്ങളിൽ പലതിനും 20 മിനിറ്റ് മുതൽ 30 മിനിറ്റ് നേരം വരെ മാത്രമേ ദൈർഘ്യമുള്ളൂ. ചിത്രങ്ങൾ ഷൂട്ട് ചെയ്ത പ്രൊഡക്ഷൻ ഹൗസുകൾ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ടുപോകുകയാണ്.

തിങ്കളാഴ്ചയാണ് നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. നിയമവിരുദ്ധമായി അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും ചില ആപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് രാജ് കുന്ദ്രയുടെ മേലുള്ള കേസ്. കഴിഞ്ഞ ദിവസം വെള്ളിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടിരുന്നു.

രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത് എന്തിന്?

യുവതികളെ പോൺ മൂവികളിൽ അഭിനയിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്ന അഞ്ചംഗ സംഘത്ത ഈ വർഷം ഫെബ്രുവരി നാലിന് മുംബൈ പൊലീസ് പിടികൂടിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന യുവതികൾക്ക് വെബ്‌സീരീസിൽ അഭിനയ വാഗ്ദാനം നൽകിയാണ് ചൂണ്ടയിടുന്നത്. ഷൂട്ടിങ് ദിവസം പെട്ടെന്ന് തിരക്കഥ മാറും. യുവതികളെ വസ്ത്രം ഉരിയാൻ ഭീഷണിപ്പെടുത്തും. വിസമ്മതിച്ചാൽ, ഷൂട്ടിങ് തയ്യാറെടുപ്പുകൾക്ക് വേണ്ടി വന്ന ബിൽ അടയ്ക്കാൻ ആവശ്യപ്പെടുകയാണ് പതിവ്.

പോൺ ചിത്രങ്ങൾ ഷൂട്ട് ചെയതാലുടൻ അവ മുഖ്യധാരാ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ മാതൃകയിൽ മൊബൈൽ ആപ്പുകളിൽ ലഭ്യമാക്കും. സബ്‌സ്‌ക്രിപ്പ്ഷൻ വഴിയാണ് ചിത്രങ്ങൾ നൽകുക. സോഷ്യൽ മീഡിയയിൽ പരസ്യവും നൽകും. അശ്ലീല ചിത്ര നിർമ്മാണം ഇന്ത്യയിൽ നിയമവിരുദ്ധമായതുകൊണ്ട് ഇതും അനധികൃതമാണ്.

എവിടെ, എങ്ങനെ ഷൂട്ടിങ്?

മാധ് ദ്വീപുകൾ പോലെ മുംബൈയുടെ പ്രാന്തപ്രദേശങ്ങളിൽ ഒരുദിവസത്തെ ഷൂട്ടിംഗാണ് സാധാരണ നടക്കാറുള്ളത്. അഞ്ചോ ആറോ പേർ മാത്രമേ സംഘത്തിൽ കാണുകയുള്ളു. ഇവരൊക്കെ തന്നെയായിരിക്കും സംവിധായകരും, സംഭാഷണ രചയിതാക്കളും, ലൊക്കേഷൻ ഹണ്ടർമാരും, വെബ് ആപ്പ് ഡവലപ്പർമാരും. സർവകലാവല്ലഭന്മാർ. ലോക്ഡൗൺ കാലത്ത് ഈ ആപ്പുകൾ വല്ലാതെ പ്രശസ്തമായി. ചിലതിനൊക്കെ ലക്ഷങ്ങളായിരുന്നു സബ്‌സ്‌ക്രിപ്ഷൻ.

രാജ് കുന്ദ്രയുടെ റോൾ

രണ്ടുതരത്തിലാണ് പൊലീസ് അന്വേഷണം നീങ്ങിയത്. ഒന്ന് ഈ പോൺ ഷോകളുടെ പ്രൊഡ്യൂസർമാരെ പിടികൂടുക, രണ്ട്- ഈ ക്ലിപ്പുകൾ സംപ്രേഷണം ചെയ്യുന്നവരുടെ പിന്നാലെ കൂടുക. ചില പ്രൊഡക്ഷൻ ഹൗസുകൾ രാജ്യത്തിന് പുറത്ത് നിന്നുള്ള സർവറുകളിൽ നിന്നായിരുന്നു സംപ്രേഷണം.

ഇത്തരത്തിലുള്ള പ്രൊഡക്ഷൻ ഹൗസായ 'യുകെ'യുടെ എക്‌സിക്യൂട്ടീവ് ഉമേഷ് കാമത്ത് പിടിയിലായി. കാമത്തുമായും, കമ്പനിയുമായും ഉള്ള ബന്ധമാണ് രാജ്കുന്ദ്രയെ കുഴപ്പത്തിൽ ചാടിച്ചതെന്ന് പൊലീസ് പറയുന്നു.

കുന്ദ്രയുടെ പ്ലാൻ ബി

കഴിഞ്ഞ ദിവസം കേസിൽ രാജ് കുന്ദ്രയാണ് മുഖ്യ സൂത്രധാരൻ എന്ന് മുംബൈ പൊലീസ് കോടതിയെ ധരിപ്പിച്ചിരുന്നു. ഹോട്ട്‌ഷോട്ട്‌സ് എന്ന ആപ്പ് വഴി അശ്ലീല വീഡിയോകൾ സ്ട്രീമിങ്ങ് നടത്തിയതിൽ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്നും മുംബൈ പൊലീസ് കോടതിയെ അറിയിച്ചു. രാജ് കുന്ദ്രയ്‌ക്കെതിരെ തെളിവുണ്ടെന്നും രാജ് കുന്ദ്രയുടെ സഹായി റെയാൻ തോർപ്പും അറസ്റ്റിലായതായും പൊലീസ് അറിയിച്ചു. രാജ് കുന്ദ്രയുടെ കമ്പനിയുടെ ഐടി വിഭാഗം കൈകാര്യം ചെയ്തിരുന്നത് റെയാനാണ്. അശ്ലീല ഉള്ളടക്കം കണ്ടെത്തിയ പശ്ചാത്തലത്തിൽ ഹോട്ട്‌ഷോട്ട്‌സിനെ മൊബൈൽ പ്ലാറ്റ്‌ഫോമിൽ നിന്ന് ആപ്പിളും ഗൂഗിളും നീക്കം ചെയ്തു.

പോളിസി വയലേഷൻസിന്റെ പേരിൽ ഹോട്ട്‌ഷോട്ടസ് ആപ്പിനെ ആപ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്തതോടെ കുന്ദ്രയുടെ മനസ്സിൽ പ്ലാൻ ബി ഉണ്ടായിരുന്നു. അനധികൃത ബിസിനസ് തുടരാൻ പുതിയ ആപ്ലിക്കേഷൻ ആയിരുന്നു ലക്ഷ്യം. കുന്ദ്രയുടെ ഓഫീസിൽ നിന്ന് അശ്ലീല വീഡിയോയുടെ ക്ലിപ്പുകൾ കണ്ടെത്തിയതായും മുംബൈ പൊലീസ് വ്യക്തമാക്കി.വിശദമായി പരിശോധിച്ചപ്പോൾ കരാർ രേഖകൾ, ഇ-മെയിലുകൾ, വാട്‌സ്ആപ്പ് ചാറ്റുകൾ, അശ്ലീല വീഡിയോ ക്ലിപ്പുകൾ, എന്നിവ കണ്ടെത്തിയതായി ജോയിന്റ് കമ്മീഷണർ മിലിന്ദ് ഭരംബെ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ അശ്ലീല സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാജ് കുന്ദ്ര നിഷേധിച്ചു. പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു പ്രതിക്ക് ഹോട്ട്‌ഷോട്ട്‌സ് വിറ്റതായി രാജ് കുന്ദ്ര പറയുന്നു. എന്നാൽ പതിവായി ആപ്പിൽ സാമ്പത്തിക കാര്യങ്ങൾ രാജ് കുന്ദ്ര അപ്‌ഡേറ്റ് ചെയ്യുന്നത് കണ്ടെത്തിയതായി പൊലീസ് പറയുന്നു. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതും രാജ് കുന്ദ്രയാണെന്നും പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഗഹ്ന വസിഷ്ത്തിന്റെ അറസ്റ്റാണ് അന്വേഷണം രാജ് കുന്ദ്രയിലേക്ക് എത്തിച്ചത്.

രാജ് കുന്ദ്രയുടെ മുൻ പിഎ ഉമേഷ് കമ്മത്തിനും ഗഹ്ന വസിഷ്ത്തിനും അശ്ലീല സിനിമാ നിർമ്മാണത്തിൽ പങ്കുള്ളതായി പൊലീസ് പറയുന്നു. ഓരോ ക്ലിപ്പിനും സ്ത്രീകൾക്ക് 10000 രൂപ വീതമാണ് നൽകിയിരുന്നത്. വെബ് സീരിസിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അശ്ലീല സിനിമാ നിർമ്മാണത്തിന് സ്്ത്രീകളെ എത്തിച്ചതെന്നും പൊലീസ് പറയുന്നു.

രണ്ടു വർഷമായി പോൺ ബിസിനസ്

7.5 കോടി വരുന്ന കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്. വീട്ടിൽ നിന്ന് കണ്ടെടുത്ത സർവർ വഴി യുകെയിലെ കടലാസ് കമ്പനിയായ കിൻ റിനിലേക്ക് അശ്ലീല ചിത്രങ്ങൾ അപ്ലോഡ് ചെയ്തുവോ എന്നറിയാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രണ്ടുവർഷമായി കുന്ദ്ര പോൺ ബിസിനസ് രംഗത്തുണ്ട്.

മുംബൈ ക്രൈംബ്രാഞ്ചിന് 25 ലക്ഷം കോഴ

കേസിൽ അറസ്റ്റിലാകുന്നത് ഒഴിവാക്കാൻ കുന്ദ്ര മുംബൈ ക്രൈംബ്രാഞ്ചിന് 25 ലക്ഷം നൽകിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

ആഡംബര ജീവിതത്തിനിടെ ഇടിവെട്ടായി അറസ്റ്റ്

പൊതുരംഗത്ത് ഒരുഫാമിലി മാനായാണ് രാജ് കുന്ദ്ര അറിയപ്പെട്ടത്. കുടുംബത്തോട് വളരെയേറെ പ്രതിബദ്ധത കാട്ടുന്ന വ്യവസായി. നടി ശിൽപ ഷെട്ടിക്ക് ഇതൊന്നും അറിയില്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്തായാലും ദമ്പതികൾ സ്വപ്‌ന തുല്യമായ ജീവിതമാണ് നയിച്ചിരുന്നത്.

ഒമ്പത് കമ്പനികളുടെ ഡയറക്ടറായിരുന്നു രാജ് കുന്ദ്ര. ജൂഹുവിലെ ആഡംബര വസതിയിൽ താമസം. ബുർജ് ഖലീഫയിൽ അപ്പാർട്ട്‌മെന്റ്. 19 ാമത്തെ നില കുന്ദ്ര ശിൽപയ്ക്ക് നൽകിയ വിവാഹ വാർഷിക സമ്മാനമായിരുന്നു. വിവാഹ നിശ്ചയത്തിന് മൂന്നു കോടി വില വരുന്ന ഡയമണ്ട് റിങ്. 50 ലക്ഷത്തിന്റെ വെഡ്ഡിംഹ് ലഹങ്ക. ഇംഗ്ലണ്ടിൽ ഏഴ് ബെഡ്‌റൂമുള്ള രാജ്മഹൾ എന്ന ബംഗ്ലാവ്. യാത്രയ്ക്കും വിനോദത്തിനുമായി സ്വകാര്യജെറ്റ് വിമാനം.

പോരാത്തതിന് ആഡംബര കാറുകളും. ശിൽപയുടെ നീല ലംബോർഗിനി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇന്ത്യയിൽ കാർ ഇറക്കും മുമ്പ് തന്നെ ദമ്പതികളുടെ വീട്ടിൽ കാറെത്തി. ബിഎംഡബ്ല്യു സെഡ് 4 ഉം ശിൽപയ്ക്ക് സ്വന്തമായുണ്ട്. എന്നാൽ, കുന്ദ്രയുടെ വ്യവസായം മാത്രം തലതിരിഞ്ഞതായി പോയി എന്നു മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP