Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെടുമ്പാശേരിയിൽ നിന്നും പോകേണ്ട 12 വിമാനങ്ങൾ ഇന്നും നാളേയും തിരുവനന്തപുരത്ത് നിന്നും പറക്കും; മഴ തുടർന്നാൽ ഞായറാഴ്ചയും സർവ്വീസുകൾ പുനഃസ്ഥാപിക്കില്ല; തിരുവനന്തപുരത്തും വിമാനത്താവളം അടിച്ചു പൂട്ടൽ ഭീഷണിയിൽ; പ്രവാസികളുടെ ഈ അവധിക്കാലം ഇല്ലാതാക്കുമോ? തീവണ്ടി സർവ്വീസുകളും പ്രതിസന്ധിയിൽ; കനത്ത മഴയിൽ കേരളത്തിൽ യാത്ര അതീവ ദുഷ്‌കരം

നെടുമ്പാശേരിയിൽ നിന്നും പോകേണ്ട 12 വിമാനങ്ങൾ ഇന്നും നാളേയും തിരുവനന്തപുരത്ത് നിന്നും പറക്കും; മഴ തുടർന്നാൽ ഞായറാഴ്ചയും സർവ്വീസുകൾ പുനഃസ്ഥാപിക്കില്ല; തിരുവനന്തപുരത്തും വിമാനത്താവളം അടിച്ചു പൂട്ടൽ ഭീഷണിയിൽ; പ്രവാസികളുടെ ഈ അവധിക്കാലം ഇല്ലാതാക്കുമോ? തീവണ്ടി സർവ്വീസുകളും പ്രതിസന്ധിയിൽ; കനത്ത മഴയിൽ കേരളത്തിൽ യാത്ര അതീവ ദുഷ്‌കരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നു വരെ അടച്ച പശ്ചാത്തലത്തിൽ അവിടെ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തും. എന്നാൽ തിരുവനന്തപുരത്തും അതിതീവ്ര മഴയാണ്. ഇത് തിരുവനന്തപുരം എയർപോർട്ടിനേയും ബാധിക്കുമോ എന്ന സംശയം സജീവാണ്. ഇതോടെ തിരുവനന്തപുരം എർപോർട്ട് അടയ്ക്കുമെന്ന ആശങ്ക ശക്തമാണ്.

ഓഗസ്റ്റ് 10, ഓഗസ്റ്റ് 11 തീയതികളിൽ നെടുമ്പാശ്ശേരിയിൽ നിന്നുള്ള 12 സർവീസുകളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നടത്തുക. അതിനിടെ ആഭ്യന്തര സർവീസുകൾ കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സർക്കാരിന്റെ ആവശ്യപ്രകാരം നേവി സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. കൊച്ചിയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. അതുകൊണ്ട് തന്നെ നാളേയും വിമാനത്താവളം തുറക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനിടെയാണ് തിരുവനന്തപുരത്തെ റൺവേയിലും വെള്ളപ്പൊക്ക ഭീഷണി ഉയരുന്നത്. വിദേശ രാജ്യങ്ങളിൽ പലയിടത്തും അവധിക്കാലം എത്തുകയാണ്. എന്നാൽ മഴയുണ്ടാക്കുന്ന പ്രതിസന്ധി മൂലം കേരളത്തിലേക്കുള്ള വിമാനയാത്ര ദുഷ്‌കരമാകുകയാണ്. ടാക്സിവേയിൽ വെള്ളം കയറിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരി വിമാനത്താവളം താത്കാലികമായ പ്രവർത്തനം നിർത്തിയത്. എന്നാൽ മഴ കുറയാത്തത് പ്രതിസന്ധി കൂട്ടുന്നു.

വിമാനത്താവളത്തിന്റെ പുറക് വശത്തെ ചെങ്കൽചോട്ടിൽ ജലവിതാനം ഉയർന്നതാണ് വിമാനത്താവളം അടച്ചിടാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ചെങ്കൽചോട്ടിൽ ജലവിതാനം ഉയരുകയും വിമാനത്താവളത്തിലേക്ക് വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിലാണ് വിമാനത്താവളം അടച്ചിടാൻ സിയാൽ തീരുമാനിച്ചത്. അതേസമയം കൊച്ചിയിലെ നാവിക സേനാ വിമാനത്താവളം നാളെ തുറക്കും. കൊച്ചിയിൽ നിന്നും നിരവധി സർവ്വീസുകൾ നടത്തേണ്ട സാഹചര്യത്തിലാണ് നാവിക സേന വിമാനത്താവളം തുറക്കാൻ ധാരണയായത്. ചെറു വിമാനങ്ങളാണ് ഇവിടെ നിന്നും സർവ്വീസ് നടത്തുക. ഷെഡ്യൂൾ ക്രമീകരണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. രാത്രിയോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളെ രാവിലെ മുതൽ സർവ്വീസ് ആരംഭിക്കാനാണ് തീരുമാനം.

ഇന്ന് നെടുമ്പാശ്ശേരിയിൽ എത്തേണ്ടിയിരുന്ന വിമാനങ്ങൾ തിരുവനന്തപുരം, കോയമ്പത്തൂർ, ബംഗളൂരു, ഹൈദരാബാദ്, ട്രിച്ചി, കൊളംബോ, ചെന്നൈ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. അടിയന്തര കൺട്രോൾ റൂം നമ്പർ: +91 484 3053500. കനത്തമഴയിൽ ട്രെയിൻ ഗതാഗതം താറുമാറായതിനെത്തുടർന്ന് എട്ട് ട്രെയിനുകളുടെ സർവീസ് റദ്ദാക്കി. കൊച്ചുവേളി യശ്വന്ത്പൂർ, ചെന്നൈ തിരുവനന്തപുരം, ചെന്നൈ മംഗലാപുരം, ചെന്നൈ ആലപ്പുഴ, ചെന്നൈ തിരുവനന്തപുരം, ചെന്നൈ എറണാകുളം സ്പെഷ്യൽ, ചെന്നൈ മംഗലാപുരം, മംഗലാപുരം തിരുവനന്തപുരം (മാവേലി) എന്നീ എക്സപ്രസ് ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്. ശനിയാഴ്ച എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വേളാങ്കണി ട്രെയിനും ഞായറാഴ്ച വേളാങ്കണിയിൽ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെടുന്ന ട്രെയിനും റദ്ദാക്കിയിട്ടുണ്ട്.

കനത്ത മഴയിൽ മാരാരിക്കുളത്തിന് സമീപം ട്രാക്കിൽ മരം വീണതിനെ തുടർന്നാണ് ആലപ്പുഴ വഴി ഗതാഗതം തടസപ്പെട്ടത്. വൈദ്യൂതി ലൈനും ട്രാക്കും അപകടഭീഷണിയിലായതിനാൽ നാളെയോടെ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാവൂ. എറണാകുളം വരെയുള്ള ട്രെയിൻ സർവീസ് കോട്ടയം വഴി തിരിച്ചു വിട്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നെടുമ്പാശ്ശേരി എയർപോർട്ട് അടച്ചതു മൂലം വഴിതിരിച്ച് വിടുന്ന യാത്രക്കാർക്കും, റെയിൽവേ സർവീസ് നിർത്തി വച്ച സാഹചര്യത്തിൽ യാത്രക്കാർക്ക് സഹായഹസ്തവുമായി കെഎസ്ആർടിസി രംഗത്തെത്തിയിട്ടുണ്ട്.

മഴക്കെടുതിയെ തുടർന്ന് നെടുമ്പാശ്ശേരി എയർപോർട്ട് അടച്ചിട്ടതിനാലും, റെയിൽപ്പാളങ്ങളിൽ വെള്ളം കയറിയതിനാലും വൈദ്യുതി തടസ്സം മൂലവും റെയിൽവേ പല സർവ്വീസുകളും റദ്ദാക്കുകയോ വഴി തിരിച്ചു വിടുകയോ ചെയ്തിരിക്കുകയാണ്. പല സ്ഥലങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിന് കെ.എസ്.ആർ.ടി.സി വിപുലമായ ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ചേരുന്ന (വഴിതിരിച്ചു വിട്ട വിമാനയാത്രക്കാരെ) യാത്രികരെ സഹായിക്കുന്നതിനായി തിരുവനന്തപുരം എയർപോർട്ടിൽ ഒരു അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ആഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഹെൽപ് ഡെസ്‌ക് തുടങ്ങി പ്രവർത്തനങ്ങൾ എകോപിപ്പിച്ച് വരുന്നു. എല്ലാ വിമാനയാത്രക്കാരെയും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള ബസ്സുകൾ ക്രമീകരിച്ചിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിനുകൾ റദ്ദാക്കിയതിനാൽ റെയിവേ യാത്രക്കാരെ സഹായിക്കുന്നതിനായി തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചതിനാൽ ആ റൂട്ടിൽ സ്‌പെഷ്യൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സംശയ ദൂരീകരണത്തിനും സഹായത്തിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ( 0471-2463799, 9447071021) പ്രവർത്തനസജ്ജമാണ്.

നവമാധ്യമങ്ങളായ വാട്ട്‌സാപ്പിലൂടെയും (8129562972), facebook.com/KeralaStateRoadTransportCorporation എന്ന ഫെയ്‌സ് ബുക്ക് പേജിലൂടെയും 24 മണിക്കൂറും കെ എസ് ആർ ടി സി യുമായി ബന്ധപ്പെടാവുന്നതാണ്. താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ യൂണിറ്റുകളുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തി മാത്രം യാത്ര ആരംഭിക്കുക.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയും മണ്ണിടിഞ്ഞും മരം വീണും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതോടെയാണ് സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത്. ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയപ്പോൾ ചിലത് വഴിതിരിച്ചുവിട്ടു. പാസഞ്ചർ ട്രെയിനുകൾക്ക് പുറമെ -പ്രതിദിന, -പ്രതിവാര ട്രെയിനുകളും റദ്ദാക്കി. ചില സർവീസുകൾ കേരള അതിർത്തിയിൽ യാത്ര അവസാനിപ്പിച്ചു. ശനിയാഴ്ചത്തെ സർവീസുകളും റദ്ദാക്കി.

തിരുവനന്തപുരം--എറണാകുളം--തിരുവനന്തപുരം റൂട്ടിൽ രണ്ട് പാസഞ്ചർ ട്രെയിനുകൾ അധിക സർവീസ് നടത്തി. പാലക്കാട് ഡിവിഷൻ പരിധിയിൽ പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ,ഫറൂഖ്, കല്ലായി എന്നിവിടങ്ങളിൽ പാളത്തിൽ വെള്ളം കയറി. ഷൊർണൂരിന്സമീപം കാരക്കാട് മണ്ണിടിച്ചിലുമുണ്ടായി. വെള്ളിയാഴ്ച തിരുനെൽവേലി പാലരുവി എക്സ്‌പ്രസ് ഒറ്റപ്പാലം സ്റ്റേഷനിൽ യാത്ര അവസാനിപ്പിച്ചു. -ഷാലിമാർ -- നാഗർകോവിൽ ഗുരുദേവ് എക്സ്‌പ്രസ്സ് പൊളാച്ചി ജങ്ഷൻ വഴിതിരിച്ചുവിട്ടു.- മംഗളൂരു സെൻട്രൽ -- - ചെന്നൈ എഗ്മോർ എക്‌സപ്രസ് പാലക്കാട് ജങ്ഷനിൽനിന്ന് തിരുച്ചിറപ്പള്ളി വഴി പോകും. വ്യാഴാഴ്ച മംഗളൂരുവിൽനിന്ന് പുറപ്പെട്ട മംഗളൂരു സെൻട്രൽ -- - ചെന്നൈ മെയിൽ പാലക്കാട് സർവീസ് അവസാനിപ്പിച്ചു.

വെള്ളിയാഴ്ച റദ്ദാക്കിയ മറ്റ് ട്രെയിനുകൾ
മംഗളൂരു സെൻട്രൽ--തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്, ചെന്നൈ സെൻട്രൽ --തിരുവനന്തപുരം ദ്വൈവാര എക്സ്പ്രസ്, കാരക്കൽ--എറണാകുളം എക്സ്പ്രസ്, തിരുവനന്തപുരം--എറണാകുളം അമൃത എക്സ്പ്രസ്, എറണാകുളം--കാരക്കൽ എക്സ്പ്രസ്, കെഎസ്ആർ ബംഗളൂരു--കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്, യശ്വന്ത്പുർ--കണ്ണൂർ എക്സ്പ്രസ്, ബാനസ്വാഡി--കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്, തിരുവനന്തപുരം--ചെന്നൈ മെയിൽ, തിരുവനന്തപുരം--ന്യൂഡൽഹി കേരള എക്സ്പ്രസ്, ആലപ്പുഴ --ചെന്നൈ കേരള എക്സ്പ്രസ്, കൊച്ചുവേളി-കെഎസ്ആർ ബംഗളൂരു എക്സ്പ്രസ്. ചെന്നൈ സെൻട്രൽ--തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ, ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, കൊച്ചുവേളി--യശ്വന്ത്പുർ എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-എറണാകുളം ജങ്ഷൻ പ്രതിവാര എക്സ്പ്രസ്. എറണാകുളം ഓഖ എക്സ്പ്രസ്.

ഭാഗികമായി റദ്ദാക്കിയത്
കണ്ണൂർ -- - തിരുവനന്തപുരം--കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, ചെന്നൈ സെൻട്രൽ -- - ആലപ്പുഴ - ചെന്നൈ സെൻട്രൽ എക്സ്പ്രസ് , കണ്ണൂർ -- - ആലപ്പുഴ - കണ്ണൂർ എക്സ്പ്രസ് എന്നിവ എറണാകുളം ജങ്ഷനിൽ സർവീസ് അവസാനിപ്പിച്ചു. നാഗർകോവിൽ -- - കോട്ടയം പാസഞ്ചർ കൊല്ലം ജങ്ഷനിൽ യാത്ര അവസാനിപ്പിച്ചു.

ഗുരുവായൂർ -- - പുനലൂർ -- ഗുരുവായൂർ പാസഞ്ചർ കൊല്ലത്തിനും പുനലൂരിനുമിടയിലും നാഗർകോവിൽ -- - മംഗലാപുരം ഏറനാട് എക്സ്പ്രസ് തൃശൂരിനും മംഗലാപുരത്തിനുമിടയിലും സർവീസ് റദ്ദാക്കി. തിരുവനന്തപുരം സെൻട്രൽ --ഷൊർണൂർ വേണാട് എക്സ്പ്രസ്ഇരിഞ്ഞാലക്കുടയ്ക്കും ഷൊർണൂരിനുമിടയിൽ ഓടിയില്ല. എറണാകുളം - ബറൗണി രപ്തിസാഗർ എക്സ്പ്രസ് വടക്കാഞ്ചേരിയിലും തിരുവനന്തപുരം - ഹൈദരാബാദ് ശബരി എക്സ്പ്രസ് എറണാകുളത്തും കൊച്ചുവേളി - ഡെറാഡൂൺ എക്സ്പ്രസ് കോട്ടയത്തും കന്യാകുമാരി മുംബൈ ജയന്തിജനതാ എക്സ്പ്രസ് ചങ്ങനാശേരിയിലും സർവീസ് അവസാനിപ്പിച്ചു.

തിരുവനന്തപുരം - ന്യൂഡൽഹി കേരളാ എക്സ്പ്രസ് , കൊച്ചുവേളി - ഇൻഡോർ എക്സ്പ്രസ് എന്നിവ കായംകുളത്തും നാഗർകോവിൽ - മംഗലാപുരം പരശുറാം എക്സ്പ്രസ് അങ്കമാലിയിലും തിരുവനന്തപുരം - കോഴിക്കോട് ജൻശദാബ്ദി എക്സ്പ്രസ് ചാലക്കുടിയിലും സർവിസ് അവസാനിപ്പിച്ചു. മംഗളൂരു സെൻട്രൽ--എം ജി ആർ ചെന്നൈ സെൻ്രട്രൽ മെയിൽ ഷൊർണൂരിൽ സർവീസ് അവസാനിപ്പിച്ചു. തിരുവനന്തപുരം - ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് കോഴിക്കോടിനും തിരുവനന്തപുരത്തിനുമിടയിൽ സർവീസ് റദ്ദാക്കി. എറണാകുളം - നിസാമുദ്ദീൻ മംഗള എക്സ്പ്രസ് കോഴിക്കോടിനും എറണാകുളത്തിനുമിടക്ക് സർവീസ് അവസാനിപ്പിച്ചു.

വെള്ളിയാഴ്ച കോട്ടയം വഴി തിരിച്ചുവിട്ടവ
തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്്, ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ്, മംഗലാപുരം - തിരുവനന്തപുരം എക്സ്പ്രസ്, കൊച്ചുവേളി - ബംഗളൂരു എക്സ്പ്രസ് , ബംഗളൂരു - കൊച്ചുവേളി എക്സ്പ്രസ്, കൊച്ചുവേളി - ഇൻഡോർ എക്സ്പ്രസ്, ചണ്ഡിഗഡ് - കൊച്ചുവേളി എക്സ്പ്രസ്

വഴിതിരിച്ചുവിട്ടവ
കന്യാകുമാരി - ജമ്മു താവി ഹിമസാഗർ എക്സ്പ്രസ് , കന്യാകുമാരി - ബംഗളൂരു ഐലൻഡ് എക്സ്പ്രസ്, കെഎസ്ആർ ബംഗളൂരു--കൊച്ചുവേളി എക്സ്പ്രസ്,എന്നിവ സേലം, കരൂർ, ദിണ്ടിഗൽ, മധുര, തിരുനൽവേലി, നാഗർകോവിൽ ടൗൺ വഴിതിരിച്ചുവിട്ടു. 1 ഷാലിമാർ--നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസ് പാലക്കാട്--പൊള്ളാച്ചി--ദിണ്ടിഗൽ--മധുര--തിരുനൽവേലിവഴിയും സർവീസ് നടത്തും.

ശനിയാഴ്ചയും ഞായറാഴ്ചയും റദ്ദാക്കിയത്
മംഗളുരു -- കൊച്ചുവേളി--മംഗളുരു എക്സ്പ്രസ്,
കായംകുളം -- എറണാകുളം -- കായംകുളം പാസഞ്ചർ
കോട്ടയം -- നിലമ്പൂർ റോഡ് -- കോട്ടയം പാസഞ്ചർ
കോട്ടയം -- കൊല്ലം പാസഞ്ചർ ട്രെയിൻ
എറണാകുളം --കൊല്ലം --എറണാകുളം മെമു
ഗുരുവായൂർ -- പുനലൂർ-- ഗുരുവായൂർ പാസഞ്ചർ
കായംകുളം -- എറണാകുളം --കായംകുളം പാസഞ്ചർ
കൊല്ലം -- ആലപ്പുഴ പാസഞ്ചർ
ആലപ്പുഴ -- എറണാകുളം പാസഞ്ചർ
ഗുരുവായൂർ -- തിരുവനന്തപുരം -ഗുരുവായൂർഎക്സ്പ്രസ്
തിരുവനന്തപുരം -- കോഴിക്കോട് -- തിരുവനന്തപുരം ജനശദാബ്ദി എക്സ്പ്രസ്
കൊച്ചുവേളി -- - യശ്വന്ത്പൂർ എക്സ്പ്രസ്
മംഗലാപുരം -- - തിരുവനന്തപുരം മാവേലി എക്സ്പ്രസ്
ചെന്നൈ സെൻട്രൽ -- തിരുവനന്തപുരം എക്സ്പ്രസ്
എറണാകുളം ജങ്ഷൻ--വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ
വേളാങ്കണ്ണി--എറണാകുളം ജങ്ഷൻ സ്പെഷ്യൽ ഫെയർ ട്രെയിൻ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP