തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം നൽകുമ്പോൾ ലഭിക്കുന്നത് 200 കോടി; ലൈവ് പരിപാടി നടത്തി എൻഡിടിവി സ്വീകരിച്ചത് പത്ത് കോടി; ബിൽ ഗേറ്റ്സും നൽകും നാലു കോടി; അമിതാ ബച്ചൻ അടക്കം സർവ്വ ബോളിവുഡ് താരങ്ങളും ഐടി കമ്പനികളും വ്യവസായികളും പ്രവാസികളും ദിവസവും ശേഖരിക്കുന്നത് ശതകോടികൾ; കേന്ദ്രവും യുഎഇയും നൽകാതെ തന്നെ ആവശ്യത്തിലധികം ഫണ്ട് ലഭിച്ചേക്കും; ആണവ ദുരന്തത്തെ അതിജീവിച്ച ജപ്പാന്റെ മാതൃകയിൽ പുനർനിർമ്മിക്കാൻ കേരളം

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു. അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന് പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 1,00,000 പേരുടെ മരണത്തിന് കാരണമായി. 3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്തും മരിച്ചു. ഇതോടെ ജപ്പാൻ തകരുമെന്ന് അമേരിക്ക കരുതി. എന്നാൽ ഫീനിക്സ് പക്ഷിയെ പോലെ ഹിരോഷിമയും നാഗസാക്കിയും ഉയർത്തെഴുന്നേറ്റു. ജപ്പാൻ വലിയ മുന്നേറ്റം വരുത്തുകയും ചെയ്തു.
നഗര പുനർനിർമ്മിതിയിലെ ഏറ്റവും വലിയ കഥയാണ് ജപ്പാന് പറയാനുള്ളത്. ഇപ്പോൾ പ്രളയ ജലം കേരളത്തേയും തകർത്തു. മധ്യ കേരളവും മലയോരവും തകർന്നടിഞ്ഞു. ലക്ഷക്കണക്കിന് പേർക്ക് വീട് നഷ്ടമായി. അതുകൊണ്ട് തന്നെ കേരളവും പുനർനിർമ്മിതിയുടെ പാതയിലാണ്. 20,000 കോടിയുടെ നഷ്ടത്തെ മറികടക്കാൻ കേരളം പല പദ്ധതികളും ആലോചിക്കുന്നുണ്ട്. ഈ പുനർനിർമ്മിതിക്ക് രാജ്യത്തിന് അകത്തു നിന്ന് തന്നെ സഹായ പ്രവാഹമാണ്.
എല്ലാ മലയാളികളും ഒരു മാസത്തെ ശമ്പളം ഒരു വർഷം കൊണ്ട് തന്നാൽ തീരുന്ന പ്രശ്നങ്ങളേ കേരളത്തിനുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിരുന്നു. കേന്ദ്രത്തിൽ നിന്ന് ഫണ്ട് കിട്ടാനുള്ള വൈകലും രാഷ്ട്രീയ ചർച്ചകളുമായിരുന്നു ഇതിന് കാരണം. 700 കോടിയുടെ യുഎഇ സഹായം വേണ്ടെന്ന കേന്ദ്ര സർക്കാർ നിലപാടും കേരളത്തെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലെത്തി. ഇതിനിടെയാണ് കേരളത്തെ ആവേശമാക്കി സഹായ പ്രഖ്യാപനങ്ങൾ തുടരുന്നത്. പുതിയ കേരളത്തിന്റെ സൃഷ്ടിക്ക് കാശ് പ്രശ്നമാകില്ലെന്ന സൂചനയാണ് എവിടെ നിന്നും ലഭിക്കുന്നത്. വ്യക്തികളും സംഘടനകളും സഹായം നൽകുന്നത് തുടരുകയാണ്. കേരളത്തെ ഏത് വിധേനയും സഹായിക്കാൻ തമിഴ്നാടും മുൻപന്തിയിലുണ്ട്. രാഷ്ട്രീയം മറന്ന് മഹാരാഷ്ട്രയും കൈകോർക്കുന്നു. ബോളിവുഡ് താരങ്ങളും കേരളത്തിന് വേണ്ടി സജീവമായി രംഗത്തിറങ്ങുന്നു.
തമിഴ്നാട്ടിലെ മുഴുവൻ സർക്കാർ ജീവനക്കാരും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നു തമിഴ്നാട് ഗവ. എംപ്ലോയീസ് അസോസിയേഷൻ (ടിഎൻജിഇഎ) സംസ്ഥാന സെക്രട്ടറി സി.ആർ.രാജ്കുമാർ അറിയിച്ചത് കേരളത്തിന് പുതിയ പ്രതീക്ഷയാണ്. ഏകദേശം 200 കോടി രൂപയാകും നൽകുക. ഈ മാസത്തെ ശമ്പളത്തിൽനിന്ന് ഇതു നൽകാനാണു തീരുമാനം. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി 4000 കിലോ അരി, ആവശ്യമരുന്നുകൾ, കുട്ടികളുടെ ഉടുപ്പുകൾ, ബെഡ്ഷീറ്റുകൾ, സാരികൾ, ജാക്കറ്റുകൾ എന്നിവ തമിഴ്നാട് ജീവനക്കാർ നിശാഗന്ധി ഓഡിറ്റോറിയത്തിലെ കലക്ഷൻ സെന്ററിൽ എത്തിച്ചു. ഇതു രണ്ടാമത്തെ ലോഡാണ്. നേരത്തേ അവശ്യവസ്തുക്കൾ ഇടുക്കി ജില്ലയിൽ എത്തിച്ചിരുന്നു. സമാനമായി മറ്റ് സംസ്ഥാനങ്ങളും കേരളത്തെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതുണ്ടായാൽ കേരളത്തിന്റെ സ്വപ്നങ്ങൾക്ക് പുതു വേഗം നൽകുന്നതായി അവ മാറും. ഇതിനൊപ്പമാണ് അമിതാ ബച്ചൻ അടക്കമുള്ളവരുടെ തീരുമാനങ്ങളും.
നേരത്തെ മുഖ്യഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വ്യോമസേന 20 കോടി രൂപ നൽകിയിരുന്നു. എല്ലാ ഉദ്യോഗസ്ഥരും ഒരു ദിവസത്തെ ശമ്പളം നീക്കിവച്ചാണു തുക കണ്ടെത്തിയത്. ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ബി.സുരേഷ് മുഖ്യമന്ത്രിക്കു ചെക്ക് കൈമാറി. ദുരിതാശ്വാസ നിധിയിലേക്കു ഗുജറാത്ത് സർക്കാർ 10 കോടി രൂപ നൽകി. റവന്യു മന്ത്രി കൗശിക ഭായ് പട്ടേൽ, വിദ്യാഭ്യാസ സെക്രട്ടറി വിനോദ് റാവു എന്നിവർ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ചെക്ക് കൈമാറി. ഡൽഹിയിലെ റാഡികോ ഖെയ്ത്താൻ ലിമിറ്റഡിന്റെ 51 ലക്ഷം രൂപ കമ്പനി സിഒഒ അമർ സിൻഹ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
മധുര ആസ്ഥാനമായ മീനാക്ഷി മിഷൻ ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ഇരുപതോളം ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ സംഘത്തെ സേവനത്തിന് അയച്ചു. ഒഡീഷയിലെ കലിംഗ കൊമേഴ്സ്യൽ കോർപറേഷൻ ലിമിറ്റഡിന്റെ 10 ലക്ഷം രൂപ, എംഡി എസ്.ആർ.സമലിന്റെ നേതൃത്വത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനു കൈമാറി. ചെന്നൈ അംബിക ചിറ്റ്സിന്റെ അഞ്ചു ലക്ഷം രൂപ ഉടമസ്ഥരായ ശിവൻ, ശശി എന്നിവർ നോർക്കയ്ക്കു കൈമാറി.
മാതൃകയായി എൻഡിടിവി
ആറു മണിക്കൂർ കൊണ്ട് കേരളത്തിനായി 10 കോടിയിലധികം രൂപ സമാഹരിച്ച് ദേശീയ മാധ്യമമായ എൻഡിടിവിയും പുതു മാതൃകയായി. 'ഇന്ത്യ ഫോർ കേരള' എന്ന ഹാഷ്ടാഗോടെ തത്സമയം സംപ്രേഷണം ചെയ്ത ടെലിത്തോൺ പരിപാടിയിലൂടെയാണ് തുക സമാഹരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നിന് തുടങ്ങിയ ടെലിത്തോൺ രാത്രി ഒൻപതിനാണു സമാപിച്ചത്. ഈ സമയത്തിനുള്ളിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നായി 10.2 കോടി രൂപയാണ് പ്രത്യേക നിധിയിലേക്ക് ആളുകൾ സംഭാവന ചെയ്തത്. 100 വർഷത്തിനിടെ കേരളത്തിലുണ്ടായ വലിയ പ്രളയമാണിതെന്നും 21,000 കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നതെന്നും ചാനൽ ചൂണ്ടിക്കാട്ടി. ഇതോടെ കേരളത്തിന്റെ വേദന പുറം ലോകത്തും ചർച്ചയായി.
കലാപരിപടികളും കേരളത്തിൽനിന്നുള്ള തത്സമയ റിപ്പോർട്ടുകളും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഭരണത്തലവന്മാർ, രാഷ്ട്രീയക്കാർ, കലാകാരന്മാർ തുടങ്ങിയവർ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തു. അരി അടക്കമുള്ളവയുള്ള അവശ്യസാധനകിറ്റ്, സ്കൂൾ കിറ്റ്, വാട്ടർ കിറ്റ്, വൃത്തിയാക്കാനുള്ള സാധനങ്ങളുടെ കിറ്റ് എന്നിങ്ങനെയാണു തുക വിനിയോഗിക്കുകയെന്ന് ചാനൽ അറിയിച്ചു. നേരത്തേ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ ബോളിവുഡ് നടി കങ്കണ റണാവത്ത് സംഭാവന നൽകിയിരുന്നു. ആരാധകരോട് കേരളത്തെ സഹായിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടിട്ടുണ്ട്.
ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, വരുൺ ധവാൻ, ആലിയ ഭട്ട്, അനുഷ്ക ശർമ തുടങ്ങിയവരും സംഭാവനകൾ നൽകിയിരുന്നു. ബച്ചന്റെ നേതൃത്വത്തിൽ കേരളത്തെ സഹായിക്കാൻ കൂടുതൽ ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന. സൽമാൻ ഖാനും അമീർഖാനുമെല്ലാം കേരളത്തെ പ്രത്യേകമായി സഹായിക്കാനുള്ള പദ്ധതികളുടെ അണിയറയിലാണ്.
കൈതാങ്ങുമായി ബിൽ ഗേറ്റ്സും
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെയും ഭാര്യ മെലിൻഡയുടെയും കാരുണ്യത്തിന്റെ നല്ല വഴികൾ കേരളത്തിനും തുണയാകും. ലോക കോടീശ്വരൻ ബിൽഗേറ്റ്സിന്റെ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ വഴി നാലു കോടി രൂപയാണ് കേരളത്തിനു നൽകുന്നത്. യുനിസെഫുമായി സഹകരിച്ചാണ് ഈ പണം കേരളത്തിൽ ചിലവഴിക്കുക. പ്രളയബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന എൻജിഒകളുമായി ചേർന്നു പ്രവർത്തിക്കും. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ മിക്ക പ്രവർത്തനങ്ങളും യുഎൻ വഴിയാണ്. പ്രളയബാധിത മേഖലകളിലെ ആരോഗ്യ പ്രശ്നങ്ങളെ നേരിടാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക.
ലോകമെമ്പാടുമുള്ള പാവപ്പെട്ടവരുടെ ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുകയെന്നതാണ് ഈ സന്നദ്ധ സംഘടനയുടെ ലക്ഷ്യം. ലോകത്തെ സ്വകാര്യ സന്നദ്ധ സംഘടനകളിൽ ഏറ്റവുമധികം ഫണ്ടുള്ള ഒന്നാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും കാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ബിൽ ഗേറ്റ്സ്. 2010ലാണ് വാരൺ ബഫറ്റും ബില്ഗേറ്റ്സും സമ്പത്തിന്റെ പകുതി സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ലോകത്തെ മറ്റ് സമ്പന്നരോടും ഈ തീരുമാനത്തിൽ അണിചേരാൻ പറഞ്ഞിരുന്നു.
മലേറിയ, എയ്ഡ്സ്, ട്ഊബർകുലോസിസ് മുതലായ രോഗങ്ങൾക്ക് പ്രത്യേക പ്രാധാന്യം കൊടുത്തുകൊണ്ട് ആരോഗ്യമേഖലയിൽ മികച്ച സേവനമാണ് ഇവരുടെ ഫൗണ്ടേഷൻ കാഴ്ച വെക്കുന്നത്. രോഗം പരത്തുന്ന പരാദപ്രാണികളെ നശിപ്പിക്കുകയും പോഷകക്കുറവ് പരിഹരിക്കുന്നതിനായുള്ള സൂപ്പർഫുഡ് നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. സ്വന്തമായി ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നതിന് പുറമേ മറ്റു രാജ്യങ്ങളെയും സമ്പന്നരായ വ്യക്തികളെയും കൂടി തങ്ങളുടെ സന്നദ്ധപ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ഇവർ ശ്രദ്ധിക്കാറുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഫോർട്ട് കൊച്ചിയും മറ്റും കണ്ടുവന്നപ്പോൾ പാലാരിവട്ടത്തെ ലോഡ്ജിൽ മുറിയെടുത്തു; വൈകിട്ട് ഹാഷിം എന്ന യുവാവും മറ്റ് മൂന്നുപേരും മുറിയിൽ വന്ന് നിർബന്ധിച്ച് വെള്ളപ്പൊടി വലിപ്പിച്ചു; ഒരുദിവസം കഴിഞ്ഞിട്ട് പോലും ശരിക്കും ബോധം വീണില്ല; എഴുന്നേൽക്കാൻ പോലും ആവാത്ത അവശത; യുവതികളെ ലോഡ്ജു മുറിയിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്
- ചെണ്ടകൊട്ട് നടക്കട്ടെ ..ഞാൻ സംസാരം നിർത്താം എന്നാൽ; ഉദ്ഘാടനം കൊഴുപ്പിക്കാൻ കൊട്ടിത്തിമർത്ത ചെണ്ടക്കാരോട് വേദിയിൽ കയർത്ത് പിണറായി വിജയൻ; വേഗത്തിൽ ഇടപെട്ട് കൊട്ട്നിർത്തിച്ച് ധനകാര്യ മന്ത്രിയും; ഇതിനുള്ള മറുപടി ഞാനിപ്പൊ പറയുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ശാസനം; വീഡിയോ വൈറൽ
- ഏകദിന ശൈലിയിൽ ബാറ്റ് വീശീ തകർപ്പൻ സെഞ്ച്വറിയുമായി ഋഷഭ് പന്ത്; അർധശതകത്തോടെ മികച്ച പിന്തുണ നൽകി രവീന്ദ്ര ജഡേജയും; എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവ്; പന്തും ജഡേജയും രക്ഷകരായത് മുൻനിര തകർന്ന ശേഷം; ഒന്നാം ദിനം ഇന്ത്യ സുരക്ഷിതമായ നിലയിൽ
- നുപുർ ശർമയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഒരു ബാലൻസിംഗിന് വേണ്ടിയാണ് ആൾട്ട് ന്യൂസിന്റെ സുബൈറിനെ അകത്താക്കിയത്; നുപുറിന്റെ വീഡിയോ പ്രചരിപ്പിച്ചതും അനിഷ്ടത്തിന് കാരണം; പക്ഷേ ഉദയ്പൂർ കൊലപാതകം ഉണ്ടായതോടെ കാര്യങ്ങൾ മാറിമറിഞ്ഞു; വെളിപ്പെടുത്തലുമായി രാഹുൽ ഈശ്വർ
- ഉമ തോമസിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി; തിങ്കളാഴ്ച പരിഗണിക്കുക എതിർ സ്ഥാനാർത്ഥി സമർപ്പിച്ച ഹർജി
- അഫീലയും മകനും ദുബൈയിൽ ഭർത്താവിനടുത്തെത്തിയത് മാർച്ചിൽ; സന്തോഷമുള്ള ചിത്രങ്ങൾ പ്രതീക്ഷിച്ച ബന്ധുക്കൾക്ക് ലഭിച്ചത് ഭർത്താവിന്റെ ക്രൂരമർദ്ദനത്തിൽ അഫീലയ്ക്കേറ്റ പരിക്കിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങളും; മലപ്പുറം സ്വദേശിനിയുടേതുകൊലപാതകമെന്ന് ബന്ധുക്കൾ ; വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു
- തപോളയിൽ നിന്ന് എരുമേലിയിലേക്ക് ഒരു സ്നേഹദൂരം; ഷിൻഡേയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നത് എരുമേലിക്കാരൻ ഫാ. ടോമി കരിയിലക്കുളത്തിന്റെ നേതൃത്വത്തിലുടെ; ഫാദറിനെ മഹാരാഷ്ട്രയുടെ അമരക്കാരൻ ചേർത്ത് പിടിക്കുമ്പോൾ അഭിമാനം മറുനാടനും; ഫാ.ടോമി, ഷാജൻ സ്കറിയയുടെ കൂടപ്പിറപ്പ്
- 'കെപിപി നമ്പ്യാരോട് 75കോടി ആവശ്യപ്പെട്ടതായി ആരോപണം; സന്തോഷ് മാധവനിൽനിന്ന് 70 ലക്ഷം; സാന്റിയാഗോ മാർട്ടിൻ ബന്ധം'; മക്കാവുവിലേക്ക് അടക്കം അടിക്കടി യാത്രകൾ; ഗോൾഫ് ക്ലബിൽ അംഗത്വം; പുത്രവാത്സല്യം കൊണ്ട് വി എസ് അന്ധനായപ്പോൾ ഉയർന്നത് ആരോപണ മഴ; അന്ന് അരുൺകുമാർ... ഇന്ന് വീണ വിജയൻ; സിപിഎം അധികാര വഴിയിലെ 'പുത്രാവതാരങ്ങളുടെ' കഥ!
- കേരളത്തിലെ ആദ്യ പബ് എന്ന് കൊട്ടിഘോഷിച്ച് തുടക്കം; പബ്ബിലെ ഡിജെ പാർട്ടികളിൽ ലഹരിയുടെ ഒഴുക്ക്; പാതിരാവായാലും പൂട്ടാത്ത ബാർ; പ്രവീൺ റാണ തുടങ്ങിയ ഫ്ളൈ ഹൈ ഹോട്ടലിന് താഴിട്ടു
- വിദേശത്ത് പോകാൻ വ്യാജ സർട്ടിഫിക്കറ്റുകൾ; ജോലിക്കും നിക്ഷേപത്തിനും എന്ന പേരിൽ കോടികളുടെ തട്ടിപ്പിന് നാല് വർഷം മുമ്പ് അറസ്റ്റും; രാഹുൽ ചക്രപാണി നയിക്കുന്ന മെഡ്സിറ്റി ഇന്റർനാഷണൽ അക്കാഡമിയിൽ കോടികളുടെ ജി.എസ്.ടി വെട്ടിപ്പും; റെയ്ഡുകൾ തുടരുന്നു
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും
- ഇനി ലൈംഗിക ബന്ധത്തിന് ജീവനുള്ള പങ്കാളി വേണ്ട! അമ്പരപ്പിക്കുന്ന പെർഫക്ഷനോടെ സെക്സ് റോബോട്ടുകളും; സെക്സ് ഡോളുകടെ വേശ്യാലയം പോലെ വെർച്വൽ സ്പാകളും; 20000 കോടി ഡോളറിന്റെ വൻ വ്യവസായം; വെർച്വൽ റൂമിൽ 21കാരിയെ ബലാത്സംഗം ചെയ്തതും വാർത്ത; ലോകത്തിന്റെ ലൈംഗിക ക്രമം മാറ്റി മറിക്കുന്ന വെർച്വൽ സെക്സിന്റെ കഥ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു; വരൻ കാഞ്ഞിരംപാറ സ്വദേശി; തിങ്കളാഴ്ച തിരുവനന്തപുരത്ത് മണ്ണന്തല ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രം; സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ല
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്