Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുണ്ടക്കയം വണ്ടൻ പതാലിൽ ഉരുൾപൊട്ടൽ; ആളപായം ഇല്ല; കൂട്ടിക്കലിൽ ഉച്ചകഴിഞ്ഞ് കനത്ത മഴ; മുണ്ടക്കയം കോസ് വേ മുങ്ങുന്നു; മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു; മുണ്ടക്കയത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

മുണ്ടക്കയം വണ്ടൻ പതാലിൽ ഉരുൾപൊട്ടൽ; ആളപായം ഇല്ല; കൂട്ടിക്കലിൽ ഉച്ചകഴിഞ്ഞ് കനത്ത മഴ; മുണ്ടക്കയം കോസ് വേ മുങ്ങുന്നു; മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു; മുണ്ടക്കയത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മുണ്ടക്കയം വണ്ടൻ പതാലിൽ ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിൽ ആളപായം ഇല്ല. മുണ്ടക്കയം, കൂട്ടിക്കൽ മേഖലയിൽ 3 മണി മുതൽ കനത്ത മഴയാണ്. മുണ്ടക്കയം കോസ് വേ മുങ്ങുന്നു. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. മഴ കനത്തതോടെ മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എരുമേലി, മുണ്ടക്കയം സംസ്ഥാന പാതയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ ചെറുതോടുകൾ കരകവിഞ്ഞു.

അതേസമയം, തെക്കൻ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ലക്ഷദ്വീപിന് സമീപം സ്ഥിതിചെയ്യുന്നതിനാൽ ഇന്നും (ഒക്ടോബർ 23) നാളെയും (ഒക്ടോബർ 24) സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തുലാവർഷത്തിന് മുന്നോടിയായി, ബംഗാൾ ഉൾക്കടലിലും ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബർ 25 മുതൽ 27 വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും ഒക്ടോബർ 26ന് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒക്ടോബർ 27 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രത നിർദ്ദേശങ്ങൾ പുറത്തിറക്കി.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും, ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കണം.

കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണുണ്ടാകുന്ന അപകടം ശ്രദ്ധയിൽ പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം.

പത്രം,പാൽ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും വഴികളിലെ വെള്ളക്കെട്ടുകളിൽ വൈദ്യുതിലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. അപകടം സംശയിക്കുന്നപക്ഷം കൺട്രോൾ റൂമിൽ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP