Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓഖിയുടെ ശക്തിയിൽ തെക്കൻ കേരളം ഭയന്ന് വിറയ്ക്കുന്നു; പേമാരിയിൽ വലഞ്ഞ് ശബരിമല തീർത്ഥാടകർ; വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ആളൊഴിഞ്ഞു; മലയോര മേഖല നിശ്ചലം; ചുഴലിക്കാറ്റ് ലക്ഷദ്വീപിലെത്തുക ഉഗ്രരൂപിണിയായി; കടൽ പ്രക്ഷുബ്ധം തന്നെ; കാറ്റും പേമാരിയും രണ്ട് ദിവസം കൂടി തുടരും; തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ദുരിതം മാറുന്നില്ല; അതീവ ജാഗ്രത പ്രഖ്യാപിച്ച് സർക്കാർ

ഓഖിയുടെ ശക്തിയിൽ തെക്കൻ കേരളം ഭയന്ന് വിറയ്ക്കുന്നു; പേമാരിയിൽ വലഞ്ഞ് ശബരിമല തീർത്ഥാടകർ; വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ആളൊഴിഞ്ഞു; മലയോര മേഖല നിശ്ചലം; ചുഴലിക്കാറ്റ് ലക്ഷദ്വീപിലെത്തുക ഉഗ്രരൂപിണിയായി; കടൽ പ്രക്ഷുബ്ധം തന്നെ; കാറ്റും പേമാരിയും രണ്ട് ദിവസം കൂടി തുടരും; തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ദുരിതം മാറുന്നില്ല; അതീവ ജാഗ്രത പ്രഖ്യാപിച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് ലക്ഷദ്വീപിലേക്ക് നീങ്ങുന്നു. തെക്കൻ കേരളത്തിലും തെക്കൻ തമിഴ്‌നാട്ടിലും അതിശക്തമായ മഴ തുടരും. തിരുവനന്തപുരം ജില്ലയിലാകും ന്യൂനമർദത്തിന്റെ സ്വാധീനം കൂടുതൽ അനുഭവപ്പെടുക. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ന്യൂനമർദഫലമായ മഴയും കാറ്റും ഉണ്ടാകാമെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തുനിന്ന് 150 കിലോമീറ്റർ അകലെയാണ്. മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെ വേഗത്തിൽ കേരളത്തിൽ കാറ്റ് ആഞ്ഞ് വീശിയേക്കാം. കടൽ പ്രക്ഷുബ്ധമായി തുടരുന്നതിനാൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം പൂന്തുറയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. വ്യോമസേനയിൽ നാവികസേനയും തെരച്ചിലിന് ഇറങ്ങിയെങ്കിലും മോശം കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതിനിടെ തെരച്ചിൽ തൃപ്തികരമായി നടക്കുന്നില്ലെന്ന് ആരോപിച്ച് പൂന്തറ തീരദേശത്തു പ്രതിഷേധവും ഉയർന്നു തുടങ്ങി. തെരച്ചിലിന് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ശബരിമലയിലും ഇന്ന് രാവിലെ തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ഉയർന്ന പ്രദേശത്തെ പാർക്കിങ് നിയന്ത്രിച്ചിട്ടുണ്ട്. പമ്പയിലേക്ക് കെഎസ്ആർടിസി ബസിൽ പോകണമെന്നാണ് നിർദ്ദേശം. ശക്തമായ മഴയെയും കാറ്റിനെയുംതുടർന്ന് നാഗർകോവിൽ ഭാഗത്തേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കി. ഇന്നും ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണമുണ്ട്. ഇന്നലെ രാത്രി മഴയ്ക്ക് ശമനം ഉണ്ടായിരുന്നു. ഇന്ന് രാവിലെയോടെ തന്നെ കാറ്റ് ലക്ഷദ്വീപ് തീരങ്ങളിൽ എത്തും. ദ്വീപിൽ അടുത്ത 48 മണിക്കൂറേക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തെക്കൻ ജില്ലകളിൽ 24 മണിക്കൂർ ജാഗ്രതാ നിർദ്ദേശം. കന്യാകുമാരിയിലും കേരളത്തിലുമായി ഇതുവരെ എട്ടു മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊല്ലത്തു നിന്നും ഒരാളും തിരുവനന്തപുരത്തു നിന്നും മൂന്നു പേരുമാണ് മരിച്ചത്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി പരിണമിക്കുകയായിരുന്നു. എന്നാൽ, കാറ്റിന്റെ ചെറിയൊരു ഭാഗം മാത്രമെ കേരളത്തിൽ വീശിയൊള്ളുവെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ അമ്പതിലേറെ വള്ളങ്ങൾ തിരിച്ചെത്തിയിട്ടില്ല. വള്ളങ്ങളിൽ 150ഓളം മത്സ്യത്തൊഴിലാളികളുണ്ട്. തീരദേശത്ത് നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റിപാർപ്പിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ സർക്കാർ ഏജൻസികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാ പ്രവർത്തനം നടത്താനും അതീവ ജാഗ്രത പുലർത്താനും ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

വീഡിയോ കോൺഫ്രൺസിങ് വഴിയാണ് മുഖ്യമന്ത്രി കളക്ടർമാർക്ക് നിർദ്ദേശം നൽകിയത്. തെക്ക് നാഗർ കോവിൽ ഭാഗത്തേക്കുള്ള ബസ്സുകൾ ഓടില്ല. കനത്ത മഴയെ തുടർന്ന് ചില ട്രെയിനുകളും റദ്ദാക്കുകയും ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകൾ

56318 നാഗർകോവിൽ കൊച്ചുവേളി
56317 കൊച്ചുവേളി നാഗർകോവിൽ
66304 കൊല്ലം കന്യാകുമാരി മെമു
66305 കന്യാകുമാരി കൊല്ലം മെമു
56719 നാഗർകോവിൽ കന്യാകുമാരി
56717 കന്യാകുമാരി തിരുനെൽവേലി
56716 കന്യാകുമാരി പുനലൂർ
56304 നാഗർകോവിൽ കോട്ടയം പാസഞ്ചർ

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

56715 പുനലൂർ കന്യാകുമാരി പാസഞ്ചർ (നെയ്യാറ്റിൻകരയ്ക്കും കന്യാകുമാരിക്കുമിടയിൽ റദ്ദാക്കി)22628/22627 തിരുവനന്തപുരം തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് (തിരുനെൽവേലിക്കും തിരുവനന്തപുരത്തിനുമിടയിൽ റദ്ദാക്കി)

നാവിക സേനയുടെ നാലു കപ്പലുകളും രണ്ട് ഹെലിക്കോപ്റ്ററും ഡോണിയർ വിമാനവും തിരച്ചിലിന് രംഗത്തുണ്ട്. വ്യോമസേനയുടെ നാല് രക്ഷാവിമാനങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതികൂല സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കില്ലെന്ന നിലപാടിലാണ് സേനാവിഭാഗങ്ങൾ. ഇതിൽ വിമർശനവും ശക്തമാണ്. കഴിഞ്ഞ ദിവസം കടലിൽ പോയ 200ലേറെ ഓളം മത്സ്യത്തൊഴിലാളികൾ തിരിച്ചെത്താത്തതിനേത്തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ ആശങ്കയിലാണ്. വിഴിഞ്ഞത്ത് ബോട്ട് മുങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് സൂചനയണ്ട്. ഇതിൽ എട്ടു തൊഴിലാളികളുണ്ട്. കേരളത്തിൽ നിന്ന് 18ഉം തമിഴ്‌നാട്ടിൽ നിന്നും ഒരു ബോട്ടും കാണാതായതായി നാവിക സേന അറിയിച്ചു. വേളി സെന്റ് ആൻഡ്രൂസ് പള്ളിക്ക് സമീപം ബോട്ട് കരക്കടിഞ്ഞു. ഇതിലുണ്ടായിരുന്നവരേക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കൊല്ലത്ത് അഞ്ചുപേരും വിഴിഞ്ഞത്ത് അഞ്ചു പേരും തിരിച്ചെത്തി.

തിരുവനന്തപുരത്തെ പൂന്തുറയിൽ നിന്നുമാണ് കൂടുതൽ പേരെ കാണാതായത്. വിഴിഞ്ഞത്തു നിന്ന് കടലിൽ പോയ ആറ് ബോട്ടുകളും നൂറിലേറെ വള്ളങ്ങളും കാണാതായി. നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഡോണിയർ വിമാനങ്ങളും ഇന്നലെ മുതൽ തിരച്ചിൽ രംഗത്തുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP