Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെക്ക്-കിഴക്കൻ അറബിക്കടലിലും സമീപത്തുള്ള മാലദ്വീപിലും ലക്ഷദ്വീപിലും ചക്രവാതചുഴി; തെക്കൻ ആന്തമാൻ കടലിൽ പുതിയ ന്യൂന മർദ്ദം ചൊവ്വാഴ്ചയോടെ; പോരാത്തതിന് മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യത; പേമാരി തുടരും; കേരളം ജാഗ്രതയിൽ

തെക്ക്-കിഴക്കൻ അറബിക്കടലിലും സമീപത്തുള്ള മാലദ്വീപിലും ലക്ഷദ്വീപിലും ചക്രവാതചുഴി; തെക്കൻ ആന്തമാൻ കടലിൽ പുതിയ ന്യൂന മർദ്ദം ചൊവ്വാഴ്ചയോടെ; പോരാത്തതിന് മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യത; പേമാരി തുടരും; കേരളം ജാഗ്രതയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം ന്യൂനമർദ്ദ ഭീതിയിൽ തന്നെ. അണക്കെട്ടുകൾ നിറയുമ്പോൾ മഴ തോരാതെ പെയ്യുകയാണ്. അത് ഇനിയും തുടരുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയും അറബിക്കടലിൽ ബുധനാഴ്ചയും പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. അങ്ങനെ വന്നാൽ കേരളത്തിൽ ഈ ആഴ്ചയും ഒറ്റപ്പെട്ട മഴ തുടരും.

തെക്ക്-കിഴക്കൻ അറബിക്കടലിലും സമീപത്തുള്ള മാലദ്വീപ്, ലക്ഷദ്വീപ് പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിന് പുറമേയാണ് ന്യൂനമർദ്ദം. ബംഗാൾ ഉൾക്കടലിൽ, തെക്കൻ ആന്തമാൻ കടലിൽ പുതിയ ന്യൂന മർദ്ദം ചൊവ്വാഴ്ചയോടെ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും ഇടയുണ്ട്.

ബുധനാഴ്ച മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. അതിനാൽ കേരളത്തിൽ മഴ തുടരാൻ സാധ്യത ഉണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക തീരങ്ങളിൽ നവംബർ 30-നും ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 29-നും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചിലയവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. കേരളത്തിൽ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്.അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

തമിഴ്‌നാട്ടിലും മഴ ശക്തിപ്പെട്ടു. കഴിഞ്ഞദിവസം പെയ്ത മഴയിൽ തെങ്കാശി ജില്ലയിലെ ജലപാതങ്ങളെല്ലാം നിറഞ്ഞൊഴുകി. കുറ്റാലം. പഴയ കുറ്റാലം, ഐന്തരുവി എന്നിവിടങ്ങളിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വെള്ളമാണ് എത്തിയത്. കുറ്റാലം നിറഞ്ഞൊഴുകിയതോടെ സമീപത്തെ കടകളിലെല്ലാം വെള്ളം കയറി. ചെങ്കോട്ട തെങ്കാശി പാതയിലെ കുറ്റാലം പാലം വെള്ളത്തിലായി.

ഇതോടെ ഈ പാതയിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഇനിയും മഴ തുടർന്നാൽ കൃഷിയിടങ്ങൾ വെള്ളത്തിലാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP