Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

രാത്രി മുഴുവൻ കേരളത്തിൽ മഴ; സംസ്ഥാനമാകെ കാലവർഷം വ്യാപിച്ചത് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒറ്റദിവസം കൊണ്ട്; ന്യൂനമർദം മൺസൂൺ മഴമേഘങ്ങളെക്കൂടി വലിച്ചെടുക്കുന്നതുകൊണ്ട് കാലവർഷത്തിന്റെ തുടക്കം ദുർബലമെങ്കിലും ഒരാഴ്ച കഴിഞ്ഞാൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഇനി സെപ്റ്റംബർ വരെ തോരാമഴയെന്നും പ്രവചനം; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം എടവപ്പാതിയെ അതിശക്തമാക്കും; അണക്കെട്ടുകളില്ലെല്ലാം നീരൊഴുക്ക് ശക്തം; പെരിയാർ പ്രളയ ഭീതിയിലേക്ക്; കാലവർഷം സജീവമാകുമ്പോൾ

രാത്രി മുഴുവൻ കേരളത്തിൽ മഴ; സംസ്ഥാനമാകെ കാലവർഷം വ്യാപിച്ചത് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒറ്റദിവസം കൊണ്ട്; ന്യൂനമർദം മൺസൂൺ മഴമേഘങ്ങളെക്കൂടി വലിച്ചെടുക്കുന്നതുകൊണ്ട് കാലവർഷത്തിന്റെ തുടക്കം ദുർബലമെങ്കിലും ഒരാഴ്ച കഴിഞ്ഞാൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഇനി സെപ്റ്റംബർ വരെ തോരാമഴയെന്നും പ്രവചനം; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം എടവപ്പാതിയെ അതിശക്തമാക്കും; അണക്കെട്ടുകളില്ലെല്ലാം നീരൊഴുക്ക് ശക്തം; പെരിയാർ പ്രളയ ഭീതിയിലേക്ക്; കാലവർഷം സജീവമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എടവപ്പാതി പതിവുതെറ്റിക്കാതെ ജൂൺ ഒന്നിനുതന്നെ കേരളത്തിലെത്തിയപ്പോൾ കേരളത്തിൽ ഉടനീളം തോരാമഴ. ഇനി സെപ്റ്റംബർവരെ മഴക്കാലമാകുമെന്നാണ് സൂചന. വലിയൊരു പ്രളയ സാധ്യതയാണ് മുന്നിലെത്തുന്നത്. രാജ്യത്ത് ഇത്തവണ കാലവർഷം സാധാരണ തോതിലായിരിക്കുമെന്നാണു പ്രവചനം. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശമനമില്ലാതെ തുടരുകയാണ്.

കേരളമുൾപ്പെടുന്ന തെക്കൻ മേഖലയിൽ ദീർഘകാല ശരാശരിയുടെ 102 ശതമാനംവരെ മഴകിട്ടും. കാലവർഷത്തിന്റെ അവസാനഘട്ടമായ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ലാ-നിന സാഹചര്യമുണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് സൂചന നൽകി. പസഫിക് സമുദ്രോപരിതലത്തിന്റെ ചൂട് കുറയുന്ന പ്രതിഭാസമാണിത്. കൂടുതൽ മഴപെയ്യാൻ ഇടയാക്കുന്നതാണ് ലാ-നിന. കഴിഞ്ഞ രണ്ടുവർഷവും ഓഗസ്റ്റിൽ കനത്തമഴ കിട്ടിയത് കേരളത്തിൽ പ്രളയമുണ്ടാക്കി. ഇതിന്റെ സാധ്യതകളിലേക്കാണ് ഇത്തവണത്തെ പ്രവചനങ്ങളും വിരൽ ചൂണ്ടുന്നത്. എല്ലാ അണക്കെട്ടുകളും നിറഞ്ഞു കവിയുകയാണ്. ഇത് വലിയ ആശങ്കയായി മാറും.

തുടർച്ചയായി രണ്ടു പ്രളയങ്ങൾ അതിജീവിച്ച കേരളം ഇത്തവണയും അതിതീവ്രമഴ മുന്നിൽക്കണ്ട് ഒരുക്കം തുടങ്ങി. കാലവർഷത്തിന്റെ വരവും അറബിക്കടലിലെ ശക്തമായ ന്യൂനമർദവും കാരണം കേരളത്തിൽ പരക്കെ മഴപെയ്തു. ചൊവ്വാഴ്ചയും കനത്തമഴയ്ക്കു തുടരും. വടക്കൻ കേരളത്തിൽ തീവ്ര മഴ തുടരും. അതിശക്തമായ മഴ പ്രതീക്ഷിക്കുന്ന കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തുടർന്നുള്ള ദിവസങ്ങളിലും സംസ്ഥാനമാകെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തമഴ പെയ്യും. ലക്ഷദ്വീപിനടുത്ത് രൂപപ്പെട്ട ന്യൂനമർദം ഗോവ തീരത്തിനടുത്ത് ശക്തമായി. ഇതു ചൊവ്വാഴ്ചയോടെ ശക്തമായ ചുഴലിക്കാറ്റായി മാറും. 'നിസർഗ' എന്നാണു പേര്. ചുഴലിക്കാറ്റ് മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്റെ തെക്കും തീരത്തെത്തും. മഹാരാഷ്ട്രയിലെ റായിഗഡിലെ ഹരിഹരേശ്വറിനും ദാമനും ഇടയിൽ ബുധനാഴ്ച വൈകീട്ടോടെ കരയിലെത്തും. നാലിന് കാറ്റിന് ശക്തികുറയും. കേരള, കർണാടക, ലക്ഷദ്വീപ്, ഗോവ തീരങ്ങളിൽ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒറ്റദിവസം തന്നെ സംസ്ഥാനമാകെ കാലവർഷം വ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ അനുകൂലഘടകങ്ങൾ നിലനിൽക്കുന്നതിനാലാണിത്. കോഴിക്കോട് ചൊവ്വാഴ്ച ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലിമീറ്റർവരെ) അതിശക്തമായതോ (115മുതൽ 204.5 മില്ലീമീറ്റർ) ആയ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞഅലർടും പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ലക്ഷദ്വീപിനും കർണാടക തീരത്തിനുമിടയിൽ ഉണ്ടായിരുന്ന ന്യൂനമർദ്ദ മേഖല തിങ്കളാഴ്ച തീവ്ര ന്യൂനമർദ്ദമായി മാറി വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുകയാണ്. ഗോവക്ക് 360 കിലോമീറ്റർ അടുത്തുള്ള ഈ ന്യൂനമർദ്ദം ചൊവ്വാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറും. നിസർഗ എന്ന പേരിലുള്ള ചുഴലിക്കാറ്റുമൂലം കർണാടക, ഗോവ, മഹാരാഷ്ര എന്നിവിടങ്ങളിൽ വരും ദിവങ്ങളിൽ കനത്ത മഴ ലഭിക്കും. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് നിഗമനം. മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല.

ന്യൂനമർദം തീവ്രസ്വഭാവത്തിലേക്കു മാറിയെന്നും ചുഴലിക്കാറ്റായി മാറുമെന്നുമാണു കാലാവസ്ഥാ ഗവേഷണ കേന്ദ്രം നൽകുന്ന സൂചന. തീവ്ര സ്വഭാവം ആർജിച്ചതോടെ മൺസൂൺ മഴമേഘങ്ങളെക്കൂടി ഇതിലേക്ക് വലിച്ചെടുക്കുന്നതുകൊണ്ടാണ് കാലവർഷത്തിന്റെ തുടക്കം ദുർബലമായത്. ലക്ഷദ്വീപിനു സമീപമുള്ള ന്യൂനമർദത്തിന്റെ പ്രഭാവം വടക്കൻ കേരളത്തിലാണ് ഇന്നലെ കൂടുതലായി കണ്ടത്. വടകരയിലാണ് ഏറ്റവും ശക്തമായ മഴ ലഭിച്ചത്, 153 മില്ലീ മീറ്റർ. കേരളമൊട്ടാകെ വരും ദിനങ്ങളിൽ മഴപെയ്യുമെങ്കിലും ശക്തി കുറഞ്ഞിരിക്കും. മൂന്നു മുതൽ എട്ടുവരെ ഈ സ്ഥിതി തുടരും. എന്നാൽ, എട്ടിനു ശേഷം മഴ ശക്തമാകുമെന്നാണു കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ നിരീക്ഷണം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുക്കുന്നതാണ് ഇതിനു കാരണമായി കുസാറ്റിന്റെ കണ്ടെത്തൽ.

മഴ ശക്തി പ്രാപിച്ചു തുടങ്ങിയതോടെ പെരിയാർ തീരത്ത് ആശങ്കയേറി. രണ്ട് പ്രളയാനുഭവങ്ങൾ ഉള്ളതിനാൽ ഭീതിയോടെയാണ് തീരവാസികൾ മഴയെ കാണുന്നത്. കഴിഞ്ഞ രണ്ട് പ്രളയത്തിനു ശേഷം പുഴയിൽ അടിഞ്ഞിരിക്കുന്ന എക്കലും മണലും നീക്കം ചെയ്യാൻ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് അതിനുള്ള ആവശ്യം ഉയർന്നെങ്കിലും അധികൃതർ വേനൽക്കാലത്ത് ഒന്നും ചെയ്യാതെ നോക്കിയിരുന്നു. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലാ ഭരണകൂടങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് വേണമായിരുന്നു ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ പ്രളയ സാധ്യത ഏറെയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP