Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുപി തെരഞ്ഞടുപ്പിന് തൊട്ടുമുമ്പ് നോട്ട് നിരോധിച്ച് എസ് പിയേയും ബിഎസ് പിയേയും പാപ്പരാക്കിയതുപോലെ കോൺഗ്രസിനെ വെള്ളം കുടിപ്പിക്കാൻ മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക്; കോൺഗ്രസിന്റെ പ്രധാന വരുമാന സ്‌ത്രോതസ്സുകളായ നേതാക്കളുടെ എല്ലാം വീടുകളിൽ ആദായ നികുതി റെയ്ഡ്; കമൽനാഥിന്റെ സഹായികളുടെ കൈയിൽ നിന്നും കണ്ടെടുത്തത് കോടികൾ; ടോം വടക്കന്റെ ഉപദേശ പ്രകാരം എഐസിസി ആസ്ഥാനത്തെ മുഴുവൻ ജീവനക്കാരുടേയും വീടുകൾ പരിശോധിച്ച് മുന്നേറ്റം; കോൺഗ്രസ് ഫണ്ടിനായി വെള്ളം കുടിക്കും

യുപി തെരഞ്ഞടുപ്പിന് തൊട്ടുമുമ്പ് നോട്ട് നിരോധിച്ച് എസ് പിയേയും ബിഎസ് പിയേയും പാപ്പരാക്കിയതുപോലെ കോൺഗ്രസിനെ വെള്ളം കുടിപ്പിക്കാൻ മറ്റൊരു സർജിക്കൽ സ്‌ട്രൈക്ക്; കോൺഗ്രസിന്റെ പ്രധാന വരുമാന സ്‌ത്രോതസ്സുകളായ നേതാക്കളുടെ എല്ലാം വീടുകളിൽ ആദായ നികുതി റെയ്ഡ്; കമൽനാഥിന്റെ സഹായികളുടെ കൈയിൽ നിന്നും കണ്ടെടുത്തത് കോടികൾ; ടോം വടക്കന്റെ ഉപദേശ പ്രകാരം എഐസിസി ആസ്ഥാനത്തെ മുഴുവൻ ജീവനക്കാരുടേയും വീടുകൾ പരിശോധിച്ച് മുന്നേറ്റം; കോൺഗ്രസ് ഫണ്ടിനായി വെള്ളം കുടിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് തൊട്ടമുമ്പാണ് നോട്ട് നിരോധനമെത്തിയത്. ഇതോടെ കരുതിവച്ചിരുന്ന പണമെല്ലാം വെറുതെയായി. എസ് പിയും ബി എസ് പിയും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ വെള്ളം കുടിച്ചു. പ്രചരണത്തിന് പോലും പണമില്ലാത്ത അവസ്ഥ. കൈയിൽ പണമായി കരുതിയ 500,1000 നോട്ടുകൾ പുറത്തിറക്കാൻ കഴിയാത്തതായിരുന്നു ഇതിന് കാരണം. ഇതിന് സമാനമാണ് ഇപ്പോൾ കോൺഗ്രസിന്റെ അവസ്ഥ. എഐസിസി ഓഫീസിലെ എല്ലാം ആയിരുന്നു ടോ വടക്കൻ. ടോം വടക്കൻ ബിജെപിയിൽ എത്തിയതോടെ കോൺഗ്രസിന്റെ ഫണ്ട് രഹസ്യങ്ങൾ ബിജെപി ക്യാമ്പിലെത്തി. എവിടെയാണ് പണമുള്ളതെന്ന് മനസ്സിലാക്കി റെയ്ഡ് ചെയ്യുകയാണ് ആദായ നികുതി വകുപ്പ്. പണമെല്ലാം പിടിച്ചെടുക്കുമ്പോൾ സ്ഥാനാർത്ഥികൾക്ക് നൽകാൻ കോൺഗ്രസിന് കാശില്ലാത്ത അവസ്ഥവരും. അങ്ങനെ പ്രധാന പ്രതിപക്ഷത്തെ റെയ്ഡ് കുരുക്കിൽ തളക്കുകയാണ് ബിജെപി. ഇത്തരം റെയ്ഡുകൾ ഇനിയും തുടരും.

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായി ബന്ധപ്പെട്ട ആളുകളുടെ വസതികളിലും മറ്റും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണക്കിൽ പെടാത്ത 14.6 കോടി രൂപ പണമായി കണ്ടെടുത്തിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രിയാണ് പ്രധാന ഫണ്ടർ എന്ന് തിരിച്ചറിഞ്ഞായിരുന്നു ഈ നീക്കം. കമൽനാഥിന്റെ വിശ്വസ്തരെ എല്ലാം ആദായ നികുതി വകുപ്പ് കുടുക്കി. ഇതിനൊപ്പം ഡൽഹിയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആസ്ഥാനത്തേയ്ക്ക് ഹവാല മാർഗത്തിലൂടെ ഈയിടെ 20 കോടി രൂപ കടത്തിയതിന്റെ തെളിവും കണ്ടെത്തി. ഏതു പാർട്ടിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഡൽഹിയിലെ തുഗ്ലക്ക് റോഡിൽ താമസിക്കുന്ന ഒരു പ്രമുഖ വ്യക്തിയുടെ വസതിയിൽ നിന്നാണിതെന്നും വ്യക്തമായിട്ടുണ്ട്. ഇതും കോൺഗ്രസിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് സൂചന.

അഹമ്മദ് പട്ടേലുമായി ബന്ധപ്പെട്ട് ചില സൂചനകൾ ദേശീയ ചാനലുകൾ പുറത്തു വിട്ടിട്ടുണ്ട്. ഇത്തരം കോൺഗ്രസിന്റെ രഹസ്യങ്ങൾ പുറത്തു വന്നത് ടോം വടക്കനിലൂടെയാണെന്നാണ് സൂചന. ഐഎസിസി ഓഫീസിൽ ജോലി ചെയ്യുന്നവരിൽ ആരാണ് വിശ്‌സ്തർ എന്ന് ബിജെപിക്ക് പിടികിട്ടിയാത് ടോം വടക്കനിലൂടെയാണ്. അതിന് അനുസരിച്ചാണ് ഇഡിയുടെ റെയ്ഡുകൾ. ഇത് കോൺഗ്രസിനെ വെട്ടിലാക്കുന്നു. നോട്ട് നിരോധനത്തിലൂടെ യുപി പിടിച്ചടുക്കിയതിന് സമാനമാണ് കാര്യങ്ങളെന്നാണ് വിലയിരുത്തൽ. ഏതായാലും കോൺഗ്രസിന് വലിയ തലവേദനായണ് റെയ്ഡുകൾ. റെയ്ഡുകളുടെ എതിർക്കാനും പറ്റില്ല. അതു ചെയ്താൽ സമൂഹത്തിന് മുന്നിൽ പ്രതിരോധത്തിലാകും. അതുകൊണ്ട് തന്നെ ആദായ നികുതി വകുപ്പിന്റെ നീക്കങ്ങളെ മൗനത്തോടെ നേരിടുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ നീക്കമുണ്ട്.

മധ്യപ്രദേശിലെ തിരച്ചിലിൽ, കണക്കിൽ കൊള്ളിക്കാതെ 281 കോടി രൂപയുടെ കൈമാറ്റം നടന്നതായും കണ്ടെത്തി. ബിസിനസ്, രാഷ്ട്രീയം, സർക്കാർ സർവീസ് തുടങ്ങിയ മേഖലകളിൽ പെട്ട വ്യക്തികളുടെ വ്യാപകവും സംഘടിതവുമായ ഒരു ശൃംഖല വഴിയാണിത് നടത്തുന്നതെന്നും ബോധ്യമായിട്ടുണ്ട്. ഇതെല്ലാം തെളിവ് സഹിതമാണ് പിടിക്കുന്നത്. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചാൽ കൂടുതൽ തലവേദനായാകുമോ എന്ന ഭയം കോൺഗ്രസിനുണ്ട്. അതിനിടെ റെയ്ഡുകളെ കുറിച്ച് മുൻകൂർ അറിയിക്കണമെന്ന് ആദായ നികുതി വകുപ്പിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഇത് അവർ അനുസരിക്കുകയും ചെയ്യുന്നു. ഡൽഹിയിലെ റെയ്ഡിൽ ഞെട്ടിക്കുന്ന രേഖകൾ കിട്ടിയിട്ടുണ്ട്. ഇതെല്ലാം പ്രതിപക്ഷ പാർട്ടിയെ പ്രതിരോധത്തിലാക്കും.

മധ്യപ്രദേശിലെ റെയ്ഡുകളായിരുന്നു അതി പ്രധാനം. ഡയറികൾ, സംശയകരമായ കംപ്യൂട്ടർ ഫയലുകൾ, 252 കുപ്പി മദ്യം, ആയുധം, പുലിത്തോൽ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പണത്തിന്റെ വരവും ചിലവും ഡയറിയിൽ എഴുതിച്ചേർത്തിട്ടുണ്ട്. കംപ്യൂട്ടർ ഫയലുകളിലും എക്‌സെൽ ഷീറ്റുകളിലും ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. പണമിടപാടുകൾ തെളിയിക്കുന്നതിനു സഹായകരമായ വിവരങ്ങളാണ് ഇതിലുള്ളത്. ഈ രേഖകളുടെ അടിസ്ഥാനത്തിൽ ഡൽഹിയിൽ നടത്തിയ റെയ്ഡും ഫലം കണ്ടു. കോൺഗ്രസ് നേതൃത്വവുമായി ഏറ്റവും അടുത്തു നിൽക്കുന്ന മുഖ്യമന്ത്രിയാണ് കമൽനാഥ്. മുമ്പ് കേന്ദ്ര മന്ത്രിയുമായിരുന്നു. നല്ല ബന്ധങ്ങളുമുണ്ട്. ഇതുകൊണ്ട് കോൺഗ്രസിന് ഫണ്ട് കണ്ടെത്തുന്നതിൽ പ്രധാനി കമൽനാഥാണ്. ഇത് മനസ്സിലാക്കിയാണ് ആദായ നികുതി വകുപ്പ് കമൽനാഥിനെ നോട്ടമിട്ടത്.

ഡൽഹിയിലെ നേതാവിന്റെ അടുത്ത ബന്ധുവിന്റെ സ്ഥാപനത്തിൽ നടത്തിയ തിരച്ചിലിൽ 230 കോടി രൂപ കൈമാറിയതിന്റെ രേഖകൾ കണ്ടെത്തി. 242 കോടി രൂപയുടെ കള്ള ബില്ലിലൂടെയും പണം കടത്തിയിട്ടുണ്ട്. 80 കമ്പനികളിലായി കള്ളപ്പണം നിക്ഷേപിച്ചതിന്റെയും തെളിവ് കണ്ടെടുത്തു. ഡൽഹിയിലെ സമ്പന്ന മേഖലകളിൽ ബെനാമി വസ്തുക്കളുണ്ടെന്നതിന്റെയും രേഖകൾ കിട്ടി. രണ്ടാം ദിവസമായ ഇന്നലെയും ഡൽഹി, ഭോപാൽ, ഇൻഡോർ എന്നിവിടങ്ങളിൽ റെയ്ഡ് തുടർന്നു. പിടിച്ചെടുത്ത പണം കൊണ്ടുപോകാൻ ഭോപാലിലേക്ക് പ്രത്യേക വാഹനം അയച്ചു. ഇതിന് സമാനമായ റെയ്ഡുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇനിയും തുടകും. നേരത്തെ കർണ്ണാടകയിലെ ഡികെ ശിവകുമാറായിരുന്നു കോൺഗ്രസിന്റെ പ്രധാന ഫണ്ട് റെയ്‌സർ. എന്നാൽ ശിവകുമാർ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലായതോടെ മറ്റ് വഴികൾ തേടുകയായിരുന്നു കോൺഗ്രസ്.

ഇത് കമൽനാഥാണെന്ന് മനസ്സിലാക്കിയാണ് ആദായ നികുതി വകുപ്പിന്റെ ഇടപെടൽ തുടരുന്നത്. കോൺഗ്രസിൽ നിന്ന് അടർന്ന് മാറി ബിജെപിയിലെത്തിയ ടോം വടക്കനെ പോലുള്ളവരാണ് ഈ തന്ത്രങ്ങൾ കൈമാറിയത്. ഇതിനെ സമർത്ഥമായി ഉപയോഗിക്കുകയാണ് ബിജെപി. പണമില്ലാത്ത അവസ്ഥയിലെത്തിച്ച് പ്രചരണത്തിൽ കോൺഗ്രസിനെ തളർത്താനാണ് നീക്കം. ഉത്തരേന്ത്യയിൽ പ്രചരണത്തിന് പണം നിർണ്ണായക ഘടകമാണ്. ഇതിലേക്കാണ് കേന്ദ്രസർക്കാർ നുഴഞ്ഞു കയറ്റം നടത്തുന്നത്. ഈ സർജിക്കൽ സ്‌ട്രൈക്കിൽ കോൺഗ്രസ് പകയ്ക്കുകയാണെന്നതാണ് പുറത്തുവരുന്ന വിലയിരുത്തലുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP