Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുലിന്റെ യാത്രയ്ക്ക് തേരുതളിക്കുന്നത് പ്രിയങ്ക; പൊലീസ് ബാരിക്കേഡുകളെ വകഞ്ഞ് രാഹുലും സംഘവും ഹത്രസിലെ പെൺകുട്ടിയുടെ വീട്ടിലേക്ക്; വളയം പിടിച്ച് പ്രിയങ്ക കാർ ഓടിക്കുമ്പോൾ മുൻസീറ്റിൽ രാഹുൽ; നോയിഡയിൽ യോഗി പൊലീസ് ഒരുക്കിയത് കൂറ്റൻ ബാരിക്കേഡ്; പ്രവർത്തകരെ പൊലീസ് നിയന്ത്രിക്കുന്നതിനിടയിൽ ടോൾഗേറ്റ് സംഘർഷഭരിതം; ആർക്കും തടുക്കാനാവില്ലെന്ന് ഉറപ്പിച്ച് തന്നെ പ്രിയങ്കയും രാഹുലും; യാത്രയിൽ ഒപ്പം അഞ്ച് പേരും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: യുപിയിലെ ഹത്രസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ വീട്ടിലേക്കു രാഹുൽ ഗാന്ധിയും സംഘവും യാത്ര തിരിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പമാണു രാഹുലിന്റെ യാത്ര. കാറോടിക്കുന്നതു പ്രിയങ്കയാണ്. മുൻസീറ്റീൽ നിലയുറപ്പിച്ചാണ് രാഹുലിന്റെ യാത്ര. 35 കോൺഗ്രസ് എംപിമാരും വിവിധ വാഹനങ്ങളിലായി രാഹുലിനെ അനുഗമിച്ചിരുന്നെങ്കിലും കടത്തിവിട്ടില്ല.

എന്നാൽ യാത്രതിരിച്ച രാഹുലിനെ കാണാനെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ രാഹുൽ വാഹനത്തില്ഡ നിന്ന് ഇറങ്ങി. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമായി. . ഹത്രസ് സന്ദർശനവുമായി ബന്ധപ്പെട്ട് ഡൽഹി നോയിഡ പാത അടച്ചിട്ടിരുന്നു. വനിതാ പൊലീസുകാർ മുൻനിരയിൽ പിൻനിരയിൽ പുരുഷ ഉദ്യോഗസ്ഥർ പിന്നാലെ കുറ്റൻ ബാരിക്കേഡ്. ഈ നിലയിലാണ് ബാരിക്കേടുകൾ സൃഷ്ടിച്ചിരുന്നത്. 

മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. അതിർത്തിയിൽ കനത്ത പൊലീസ് സന്നാഹത്തെ യുപി സർക്കാർ വിന്യസിച്ചു. രാഹുലിന്റെ ഒപ്പം പോകാനിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലുമാക്കി. കഴിഞ്ഞദിവസം ഹത്രസിലേക്കു പുറപ്പെട്ട രാഹുൽ, പ്രിയങ്ക ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

യുപി സർക്കാരും പൊലീസും ആ സ്ത്രീയോടും കുടുംബത്തോടും പെരുമാറിയതു സ്വീകാര്യമല്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കില്ലെന്നും രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തത്. യുപി സർക്കാർ ധാർമികമായി അഴിമതി നിറഞ്ഞതാണ്. ഇരയ്ക്ക് ചികിത്സ ലഭിച്ചില്ല, അവളുടെ പരാതി കൃത്യസമയത്ത് രജിസ്റ്റർ ചെയ്തില്ല, മൃതദേഹം ബലമായി സംസ്‌കരിച്ചു, കുടുംബം ബന്ധനത്തിലാണ്, അവരെ അടിച്ചമർത്തുകയാണ് - പ്രിയങ്ക ട്വീറ്റ് ചെയ്തു.

അടച്ച പാത തുറപ്പിച്ചു, രാഹുലും പ്രിയങ്കയും യാത്രയിൽ

നിരവധി കോൺഗ്രസ് എംപിമാരും വിവിധ വാഹനങ്ങളിലായി രാഹുലിനെ അനുഗമിച്ചിരുന്നു. ഇവരുടെ യാത്രാനുമതിയെപ്പറ്റി വ്യക്തതയില്ല. രാഹുലിന്റെ വഴി തടയാനുറച്ച് യോഗി ആദിത്യനാഥ് സർക്കാർ ഡൽഹി നോയിഡ പാത അടച്ചിരുന്നു. മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കനത്ത പൊലീസ് സന്നാഹമാണു യുപി സർക്കാർ വിന്യസിച്ചിട്ടുള്ളത്. രാഹുലിന്റെ ഒപ്പം പോകാനിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി. കഴിഞ്ഞദിവസം ഹത്രസിലേക്കു പുറപ്പെട്ട രാഹുൽ, പ്രിയങ്ക ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ട്. വാഹനം തടഞ്ഞാൽ നടന്നു പോകുമെന്നും, പെൺകുട്ടിയുടെ കുടുംബത്തെ കാണുമെന്നും വേണുഗോപാൽ പറഞ്ഞു. ഹാഥ് രസിലെ പെൺകുട്ടിയുടെ കുടുംബത്തെ കാണുന്നതിന് ലോകത്തെ ഒരു ശക്തിക്കും തന്നെ തടയാനാകില്ലെന്ന് രാഹുൽഗാന്ധി രാവിലെ അഭിപ്രായപ്പെട്ടിരുന്നു.

 


രാഹുലിന്റെ ഹാഥ്രസ് യാത്ര തടയുക ലക്ഷ്യമിട്ട് ഡൽഹി- നോയിഡ അതിർത്തി യുപി പൊലീസ് അടച്ചു. ദേശീയപാതയിൽ ബാരിക്കേഡുകൾ വെച്ച് വഴി ബ്ലോക്ക് ചെയ്തു. നൂറുകണക്കിന് പൊലീസുകാരെയും അതിർത്തി റോഡിൽ വിന്യസിച്ചു. രാഹുലിന്റെ വാഹനം ഒരു കാരണവശാലും ഹാഥ് രസിൽ പ്രവേശിക്കരുതെന്നാണ് പൊലീസിന് നൽകിയ നിർദ്ദേശമെന്നായിരുന്നു റിപ്പോർട്ട്.

അതിനിടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഗ്രാമത്തിൽ ഏർപ്പെടുത്തിയിരുന്ന കനത്ത ബന്തവസ്സിൽ ഇളവു വരുത്തി. ഗ്രാമത്തിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മാറ്റി. മാധ്യമപ്രവർത്തകർക്ക് പെൺകുട്ടിയുടെ വീട്ടിൽ പോകുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനവും നീക്കിയിട്ടുണ്ട്. യുപി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് നിയന്ത്രണം ഒഴിവാക്കിയതെന്നാണ് പൊലീസ് അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP