Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചോക്കാട്ടെ തന്റെ ബേക്കറിയിലേക്ക് രാഹുൽ ഗാന്ധി കയറിവന്നപ്പോൾ ജ്യോതിയുടെ കണ്ണുകളിൽ അത്ഭുതത്തിന്റെ തിളക്കം; ഉണ്ണിയപ്പവും നുറക്കും ഈത്തപ്പഴവും ആസ്വദിച്ച് കഴിച്ച ശേഷം കോൺഗ്രസ് അധ്യക്ഷന്റെ കുശലാന്വേഷണം; രാഹുലിനെ ഒരു നോക്ക് കാണാൻ ജ്യോതീസ് ബേക്കറിക്ക് ചുറ്റും വൻ ജനാവലി; താൻ കേരളത്തിന്റെ പ്രതിനിധിയാണ്...വയനാടിനാകും തന്റെ പ്രഥമ പരിഗണന'; ജനങ്ങളെ കേൾക്കാൻ ഞാൻ ഇനിയും വരുമെന്നും രാഹുലിന്റെ ഉറപ്പ്

ചോക്കാട്ടെ തന്റെ ബേക്കറിയിലേക്ക് രാഹുൽ ഗാന്ധി കയറിവന്നപ്പോൾ ജ്യോതിയുടെ കണ്ണുകളിൽ അത്ഭുതത്തിന്റെ തിളക്കം; ഉണ്ണിയപ്പവും നുറക്കും ഈത്തപ്പഴവും ആസ്വദിച്ച് കഴിച്ച ശേഷം കോൺഗ്രസ് അധ്യക്ഷന്റെ കുശലാന്വേഷണം; രാഹുലിനെ ഒരു നോക്ക് കാണാൻ ജ്യോതീസ് ബേക്കറിക്ക്  ചുറ്റും വൻ ജനാവലി; താൻ കേരളത്തിന്റെ പ്രതിനിധിയാണ്...വയനാടിനാകും തന്റെ പ്രഥമ പരിഗണന'; ജനങ്ങളെ കേൾക്കാൻ ഞാൻ ഇനിയും വരുമെന്നും രാഹുലിന്റെ ഉറപ്പ്

ജംഷാദ് മലപ്പുറം

നിലമ്പൂർ: തനിക്ക് വൻ വിജയം സമ്മാനിച്ച വയനാട്ടെ വോട്ടർമാരോട് നന്ദി പറയാനെത്തിയ രാഹുൽ ഗാന്ധി ചായകുടിക്കാൻ കയറിയത് നാട്ടിൻപുറത്തെ ചായക്കടയിൽ, തന്റെ കടയിലെത്തിയ രാഹുൽ ഗാന്ധിയെ കണ്ട് കണ്ണ്തള്ളി ജ്യോതി. ഉണ്ണിയപ്പവും നുറുക്കും ഈത്തപ്പഴവുമാണ് രാഹുൽ ഗാന്ധി കഴിച്ചത്. ചോക്കാട്ടെ ചെറിയ ബേക്കറി കടയിലാണ് രാഹുൽ ഗാന്ധി കയറിയത്. തന്റെ കടയിൽകയറിയ രാഹുലിനെ കണ്ട് ജ്യോതീസ് ബേക്കറി ഉടമ ജ്യോതിയുടെ കണ്ണ്തള്ളിപ്പോയി അത്ഭുതംകൊണ്ട്. ഇവരുടെ വീട്ടിലുണ്ടാക്കിയ ഉണ്ണിയപ്പവും നുറുക്കും ഈത്തപ്പഴവുമാണ് രാഹുലിനായി നൽകിയത്.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും എ.പി അനിൽകുമാർ എംഎ‍ൽഎയും കൂടെയുണ്ടായിരുന്നു. രാഹുൽ ചായകുടിക്കാനായി കടയിലെത്തിയതറിഞ്ഞ് ജ്യോതിയുടെ ഭർത്താവ് ആനിക്കുഴിക്കാട്ടിൽ ഉണ്ണികൃഷ്ണനും സ്ഥലത്തെത്തിയിരുന്നു. കോൺഗ്രസിന്റെ മുൻ ചോക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഉണ്ണികൃഷ്ണൻ. ഉണ്ണിയപ്പവും നുറുക്കും ഏറെ രുചികരമാണെന്നു പറഞ്ഞ രാഹുൽ ഇവരുടെ വിശേഷങ്ങളും തിരക്കി. ജ്യോതിക്കും കുടുംബത്തിനുമൊപ്പം ഫോട്ടോയുമെടുത്താണ് മടങ്ങിയത്. രാഹുലെത്തിയതറിഞ്ഞ് നൂറുകണക്കിനാളുകളാണ് ജ്യോതീസ് ബേക്കറിക്ക് ചുറ്റും തടിച്ചുകൂടിയത്.

വയനാട്ടെ വോട്ടർമാർക്ക് നന്ദി പറയാനാണ് രാഹുൽഗാന്ധി മണ്ഡലത്തിലെത്തിയത്. കോൺഗ്രസ് അധ്യക്ഷനും നിയുക്ത എംപിയുമായ രാഹുൽ ഗാന്ധിയെ വരവേറ്റത് ആയിരങ്ങളാണ്. വയനാട്ടിലെ ജനങ്ങളെ കേൾക്കാൻ ഞാൻ ഇനിയും വരുമെന്നു രാഹുൽ ഗാന്ധി വോട്ടർമാരോട് പറഞ്ഞു. ഞാൻ കോൺഗ്രസുകാരനും വയനാട്ടിന്റെ എംപി യാണെങ്കിലും കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കും. വയനാട്ടുകാരെ കേൾക്കാൻ ഞാൻ ഇനിയും വരുമെന്നും രാഹുൽ പറഞ്ഞു. കാളികാവിലെ സ്വീകരണത്തിന് വൻ ജനാവലിയോട് കോരിച്ചൊരിയുന്ന മഴയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി എംപി. രാഹുൽ ഗാന്ധിയെ കാണാൻ രണ്ടര മണിയോടെ കാളികാവിൽ ജനങ്ങൾ എത്തിത്തുടങ്ങിയിരുന്നു.

നാലര മണിക്ക് ശേഷമാണ് രാഹുൽ എത്തിയത്. നാല് മണിയോടെ ഇടിയോട് കൂടിയ ശക്തമായ മഴ പെയ്തു. രാഹുൽ എത്തിയപ്പോൾ മഴക്ക് അൽപം ശമനം ഉണ്ടായതോടെ ജനങ്ങൾ ആർത്തിരമ്പി വന്നു. വെയിലും മഴയും കൊണ്ട് മണിക്കൂറുകളോളമാണ് രാഹുലിനെ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരേ കാത്ത് നിന്നത്. കാളികാവ് അങ്ങാടിക്ക് സമീപം പള്ളിക്കുളത്തിനടുത്ത് നിന്നും തുറന്ന വാഹനത്തിൽ കയറിയ രാഹുൽ ഗാന്ധി കാളികാവ് ജങ്ഷനിൽ വൻ ജനാവലിയെ അഭിമുഖീകരിച്ച് സംസാരിച്ചു,

പാർട്ടി പോലും നോക്കാതെ അത്ഭുതാവഹമായ പിന്തുണയാണ് ജനങ്ങളേകിയത്. വയനാടിനെ കാണാൻ ഇനിയും താൻ വരും. ജനങ്ങളുടെ പ്രശ്നങ്ങൾ അവർക്കിടയിൽ ചെന്ന് മനസ്സിലാക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും എപ്പോഴുമുണ്ടാവും. വയനാടിനാവും തന്റെ പ്രഥമ പരിഗണന. താൻ കേരളത്തിന്റെ കൂടി പ്രതിനിധിയാണ്. പാർട്ടിക്ക് അതീതമായി എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി കാളികാവിലെ സ്വീകരണത്തിൽ പറഞ്ഞു.മോദി സൃഷ്ടിക്കുന്ന അസഹിഷ്ണുതയെ സ്നേഹം കൊണ്ട് നേരിടുമെന്നും കേരളത്തിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

വി നീഡ് യൂ' എന്ന കൂറ്റൻ ബനറിന്റെ അകമ്പടിയോടെയാണ് രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചാനയിച്ചത്. പുഷ്പങ്ങളും, കൊടിതോരണങ്ങളും, മുത്തുകുടകളുമെല്ലാം കൊണ്ട് റാലി നടന്ന വഴികളെല്ലാം നിറഞ്ഞിരുന്നു. കെ.പി സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,എ .ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് എ പി അനിൽകുമാർ എംഎൽഎ എന്നിവർ രാഹുൽ ഗാന്ധിയെ അനുഗമിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP