Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202120Wednesday

‘കർഷകൻ ഇന്ത്യയുടെ നട്ടെല്ലാണ്, ആത്മാവാണ്, അന്നം കൊടുക്കുന്നവനാണ്. അവനെ നിങ്ങൾ കൊല്ലരുത്’; രാജ്യത്തെ കർഷക പോരാട്ടങ്ങൾക്ക് ഊർജ്ജമായി ചെറുവയൽ രാമന്റെ വാക്കുകൾ; രാഹുൽ ​ഗാന്ധി പങ്കുവെച്ച വീഡിയോ തരം​ഗമാകുന്നു

‘കർഷകൻ ഇന്ത്യയുടെ നട്ടെല്ലാണ്, ആത്മാവാണ്, അന്നം കൊടുക്കുന്നവനാണ്. അവനെ നിങ്ങൾ കൊല്ലരുത്’; രാജ്യത്തെ കർഷക പോരാട്ടങ്ങൾക്ക് ഊർജ്ജമായി ചെറുവയൽ രാമന്റെ വാക്കുകൾ; രാഹുൽ ​ഗാന്ധി പങ്കുവെച്ച വീഡിയോ തരം​ഗമാകുന്നു

മറുനാടൻ ഡെസ്‌ക്‌

കൽപറ്റ:രാജ്യ വ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ വയനാട്ടിലെ പാരമ്പര്യ നെൽക്കർഷകനായ ചെറുവയൽ രാമൻ താരമാകുന്നു. ‘ഭരണകൂടങ്ങളുടെ പല നയങ്ങളും കൃഷിക്കാർക്ക് അനുകൂലമല്ല. എല്ലാ മേഖലയിലും കൃഷിക്കാർക്ക് അവഹേളനമാണ്. ഈ രീതി മാറണം’ – രാമൻ പറയുന്നു. ‘കർഷകൻ ഇന്ത്യയുടെ നട്ടെല്ലാണ്, ആത്മാവാണ്, അന്നം കൊടുക്കുന്നവനാണ്. അവനെ നിങ്ങൾ കൊല്ലരുത്’ എന്നാണ് ഒന്നര മിനിറ്റ് വിഡിയോയിൽ രാമൻ പറ‍ഞ്ഞവസാനിപ്പിക്കുന്നത്. രാഹുൽ ​ഗാന്ധിയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസ് ട്വിറ്റർ ഹാൻഡിലിലും ഔദ്യോഗിക ഫേസ്‌ബുക് പേജിലും പങ്കുവച്ച വിഡിയോ വൻതോതിൽ പ്രചരിക്കുന്നുണ്ട്. കർഷക ബില്ലിനെതിരായ രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് എംപിയുടെ ഓഫിസിൽ നിന്നുള്ളവർ ഒരാഴ്ച മുൻപു രാമന്റെ കൃഷിയിടത്തിലെത്തി വിഡിയോ പകർത്തിയത്. 52 അപൂർവയിനം നെൽവിത്തുകളുടെ സംരക്ഷകനാണു രാമൻ.

കർഷകർ അനാഥരെ പോലെയാണ് ഇന്ത്യയിൽ. അവരുണ്ടാക്കുന്ന ഉത്പന്നങ്ങൾക്ക് ന്യായമായ വില ചോദിക്കാൻ പറ്റാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്. നെല്ല് ചുരുങ്ങിയ വിലക്ക് കുത്തക കമ്പനികൾ വാങ്ങി വലിയ വിലക്ക് വിൽക്കുകയാണ്. കർഷകർക്കാണ് ഇതിന്റെ നഷ്ടം. കർഷകരുടെ അധ്വാനത്തിന് ന്യായമായ വില കിട്ടണം. ആരുടേയും ഔദാര്യം കർഷകന് വേണ്ട. അതിന് ഇച്ഛാശക്തി കാട്ടണം. ഇന്ത്യയുടെ ആത്മാവാണ് കർഷകൻ, ഇന്ത്യയുടെ നട്ടെല്ലാണ്. അവനെ നിങ്ങൾ കൊല്ലരുത്'. തന്നെ പരിചയപ്പെടുത്തുന്ന വീഡിയോയിൽ രാമേട്ടൻ പറയുന്നു.

എന്റെ നിയോജകമണ്ഡലത്തിലെ കർഷകനാണ് രാമേട്ടൻ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കൃഷി എന്നത് ഉപജീവന മാർഗ്ഗം മാത്രമല്ല, മറിച്ച് താൻ ആരാണെന്ന് നിർവചിക്കുന്നതു കൂടിയാണ്. കൃഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സർക്കാരിൽ നിന്നുള്ള പിന്തുണ ഈ രാജ്യത്തെ അന്നമൂട്ടുന്ന അവർക്ക് എങ്ങനെ സഹായകരമാകുന്നുവെന്നും അദ്ദേഹം പറയുന്നത് കേൾക്കൂ എന്ന് കുറിച്ചുകൊണ്ടാണ് രാഹുൽ ചെറുവയൽ രാമനെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

തലക്കര ചെറിയ രാമൻ എന്ന ചെറുവയൽ രാമൻ പഴശ്ശിരാജാവിന്റെ വീരപോരാളിയായ തലയ്ക്കൽ ചന്തുവിന്റെ വംശമഹിമ പേറുന്ന പോരാളിയാണ്. ഈ ഭൂമിയുടെ നിലനിൽപ്പിനായാണ് രാമന്റെ യുദ്ധം. അന്തകവിത്തുകളുടെ അന്തകൻ. പാശ്ചാത്യരാജ്യങ്ങൾ ജീൻബാങ്കർ എന്ന് വിശേഷിപ്പിക്കുന്ന ഒരു കാവലാളാണ് രാമൻ. വിദേശത്തുനിന്നുള്ള ജീൻ ബാങ്കുകൾ പോലും രാമനെ തേടിവരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP