Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട്ടുകാർക്ക് എന്റെ പ്രാർത്ഥനയുണ്ട്; അങ്ങോട്ട് പുറപ്പെട്ടതായിരുന്നു; എന്നാൽ, തന്റെ സന്ദർശനം രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചതിനാൽ യാത്രമാറ്റി വെച്ചു; അനുമതി കാത്തിരിക്കുന്നു; ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു; വയനാട്, കോഴിക്കോട്, മലപ്പുറം കളക്ടർമാരെയും ബന്ധപ്പെട്ടു: വയനാട് മഴക്കെടുതിയിൽ രാഹുൽ ഗാന്ധി എംപിയുടെ ട്വീറ്റ് ഇങ്ങനെ

വയനാട്ടുകാർക്ക് എന്റെ പ്രാർത്ഥനയുണ്ട്; അങ്ങോട്ട് പുറപ്പെട്ടതായിരുന്നു; എന്നാൽ, തന്റെ സന്ദർശനം രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചതിനാൽ യാത്രമാറ്റി വെച്ചു; അനുമതി കാത്തിരിക്കുന്നു; ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു; വയനാട്, കോഴിക്കോട്, മലപ്പുറം കളക്ടർമാരെയും ബന്ധപ്പെട്ടു: വയനാട് മഴക്കെടുതിയിൽ രാഹുൽ ഗാന്ധി എംപിയുടെ ട്വീറ്റ് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കനത്ത മഴക്കെടുതിയെ നേരിടുകയാണ് വയനാട് ജില്ല. മേപ്പാടിയിൽ അടക്കം ഉരുൾപൊട്ടി നിരവധി പേർ ഒലിച്ചുപോയെന്ന വിധത്തിൽ വാർത്തകൾ വരുന്നുണ്ട്. മേഘവിസ്‌ഫോടനം പോലെ തുടർച്ചയായി മഴ പെയ്യുകയാണ് ഇവിടെ. ഓരോ പ്രദേശത്തെയും എംഎൽഎമാരും മറ്റു രാഷ്ട്രീയക്കാരുമെല്ലാം കാര്യങ്ങൾ അന്വേഷിച്ചും രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശം കൊടുത്തു കൊണ്ടും സ്ഥലത്തുണ്ട്. ഇതിനിടെ വയനാട് എംപി രാഹുൽ ഗാന്ധി എവിടെ എന്നുള്ള നിലവിളികളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇത് വിമർശനമായി മാറും മുമ്പ് രാഹുൽ ട്വീറ്റുമായി രംഗത്തെത്തി.

കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെത്താൻ താൽപര്യമുണ്ടെന്ന് അറിയിച്ചാണ് കോൺഗ്രസ് മുൻ അധ്യക്ഷന് കൂടിയായ രാഹുൽ ട്വീറ്റ് ചെയ്തത്. കാലവർഷം കനത്തതോടെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രൂക്ഷമായ വയനാട്ടിൽ കാര്യമായ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചിരുന്നതായും രാഹുൽ ഗാന്ധി അറിയിച്ചു.

ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണം എന്നാവശ്യപ്പെട്ട് വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നതായും വയനാട് എംപി ട്വീറ്റ് ചെയത്ു. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങൾ മാത്രമാണ് തന്റെ ചിന്തയിലും പ്രാർത്ഥനയിലുമുള്ളത്. വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ, തന്റെ സന്ദർശനം രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതിനാൽ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും പൗരന്മാരോടും എൻജിഒകളോടും വയനാട്ടിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ സാമ്പത്തിക പുനരധിവാസ പാക്കേജ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി ട്വീറ്റിൽ വ്യക്തമാക്കി.

രാഹുലിന്റെ മണ്ഡലം ഉൾപ്പെടുന്ന നിലമ്പൂരിലും വയനാട് ജില്ലയിലും മഴയിൽ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. വയനാട് അതിർത്തിയിലെ മേപ്പാടി പുത്തുമലയിൽ വൻ ഉരുൾപൊട്ട റിപ്പോർട്ടു ചെയ്തിട്ടുണ്ട്. സഹായം ആവശ്യപ്പെട്ട് നാട്ടുകാർ ദൃശ്യങ്ങൾ പുറത്തുവിട്ടുകയായിരുന്നു.. പുത്തുമല ഒറ്റപ്പെട്ടു പോയതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്തിപ്പെടാനായിട്ടില്ല. വൈത്തിരി താലൂക്കിലെ പുത്തുമലയിൽ വലിയ ഉരുൾപൊട്ടലുണ്ടായി എന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോയിൽ വലിയ പള്ളിയുൾപ്പെടെയുള്ള കെട്ടിടങ്ങൾ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങളുണ്ട്.

ഇവിടെ രണ്ട് പാടികളിലായി നിരവധി എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്നതായാണ് റിപ്പോർട്ട്. പള്ളിയും അമ്പലവും അടുത്തുണ്ടായവരും ഒലിച്ചു പോയതായി ദൃശ്യസന്ദേശത്തിൽ പറയുന്നു. കണ്ണൂരിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട സൈന്യത്തോട് സംഭവസ്ഥലത്തേക്ക് പോവാൻ നിർദ്ദേശം നൽകിയതായി ജില്ലാ അധികൃതർ പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP