Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എരിവ് അൽപം കൂടുതലെങ്കിലും കേരളത്തിലെ ചോറും കറികളും പെരുത്തിഷ്ടം: വയനാടൻ രുചിയുടെ ഓർമയിൽ രാഹുൽ പൂണെയിൽ വിദ്യാർത്ഥികളോട്; മോദിയോട് ദേഷ്യമോ വെറുപ്പോ വിദ്വേഷമോ ഇല്ല; ഏറ്റവും ഒടുവിൽ കണ്ട സിനിമ ഓർമയില്ല; പ്രിയപ്പെട്ട കുട്ടിക്കാല ഓർമ മുത്തശി ജോലി കഴിഞ്ഞുവരുമ്പോൾ കർട്ടന് പിന്നിൽ മറഞ്ഞിരുന്ന് പേടിപ്പിക്കുന്നത്; സിക്‌സ് പാക്ക് ആബ്‌സ് ഇപ്പോഴില്ല..നേരത്തെയുണ്ടായിരുന്നു; രസികൻ മറുപടികളുമായി സംവാദം

എരിവ് അൽപം കൂടുതലെങ്കിലും കേരളത്തിലെ ചോറും കറികളും പെരുത്തിഷ്ടം: വയനാടൻ രുചിയുടെ ഓർമയിൽ രാഹുൽ പൂണെയിൽ വിദ്യാർത്ഥികളോട്; മോദിയോട് ദേഷ്യമോ വെറുപ്പോ വിദ്വേഷമോ ഇല്ല; ഏറ്റവും ഒടുവിൽ കണ്ട സിനിമ ഓർമയില്ല; പ്രിയപ്പെട്ട കുട്ടിക്കാല ഓർമ മുത്തശി ജോലി കഴിഞ്ഞുവരുമ്പോൾ കർട്ടന് പിന്നിൽ മറഞ്ഞിരുന്ന് പേടിപ്പിക്കുന്നത്; സിക്‌സ് പാക്ക് ആബ്‌സ് ഇപ്പോഴില്ല..നേരത്തെയുണ്ടായിരുന്നു; രസികൻ മറുപടികളുമായി സംവാദം

മറുനാടൻ ഡെസ്‌ക്‌

പൂണെ: വയനാടിനെ ഇളക്കിമറിച്ച റോഡ് ഷോയ്ക്കും പത്രികാ സമർപ്പണത്തിനും ശേഷം രാഹുൽ ഗാന്ധിയുടെ പ്രയാണം തുടരുകയാണ്. നാഗ്പൂർ, പൂണെ അങ്ങനെ..ദിവസവും ഓരോ സ്ഥലങ്ങൾ. ചിലയിടത്ത് റാലികൾ, ചിലയിടത്ത് സംവാദം. പൂണെ ഭാരതീയ വിദ്യാപീഠിലെ വിദ്യാർത്ഥികളുമായുള്ള സംവാദം പലതുകൊണ്ടും ശ്രദ്ധേയമായി. വിദ്യാസമ്പന്നരായ യുവാക്കളുടെ തൊഴിലില്ലായ്മ, കുറഞ്ഞ ശമ്പളം, നോട്ടുനിരോധനം, രാഷ്ട്രീയത്തിലെ വനിതാപങ്കാളിത്തം, മോദിയോടുള്ള ഇഷ്ടം അങ്ങനെ പലതരത്തിലുള്ള ചോദ്യങ്ങൾ. ഒടുവിൽ ഒരു റാപ്പിഡ് ഫയർ ക്വസ്റ്റ്യൻ റൗണ്ടും.

നരേന്ദ്ര മോദിയോട് തനിക്ക് ദേഷ്യമോ വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും ഇത് സത്യസന്ധമായ മറുപടിയാണെന്നും രാഹുൽ പറഞ്ഞു. വയനാടൻ ഭക്ഷണം ഇഷ്ടമായി. എരിവ് അൽപം കൂടുതലാണെങ്കിലും കേരളത്തിലെ ചോറും കറികളും തനിക്ക് ഏറെ ഇഷ്ടമായെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ.

ബാലാകോട്ടിലെ വ്യോമാക്രമണം

വ്യോമാക്രമണം നടത്തിയതിന് എല്ലാ കൈയടിയും വ്യോമസേനയ്ക്ക്. എന്നാൽ, അത് രാഷ്ട്രീയവൽകരിക്കുന്നതിനെ എതിർക്കുന്നു. പ്രധാനമന്ത്രി ഈ വിഷയം രാഷ്ട്രീയവൽകരിക്കുന്നത് കാണുമ്പോൾ എനിക്ക് അസ്വസ്ഥത തോന്നാറുണ്ട്.

നോട്ടുനിരോധനം

ദുരന്തം വരുത്തി വച്ച തീരുമാനം. ലക്ഷക്കണക്കിന് തൊഴിലുകൾ നഷ്ടപ്പെട്ടു. സമ്പദ് വ്യവസ്ഥ താറുമാറായി. അത് സംഭവിച്ച സ്ഥിതിക്ക് ഇനി പരിഹാരമില്ല. എന്നാൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതി വഴി തൊഴിലുകൾ ഉൽപാദിപ്പിക്കും. ന്യായ് പദ്ധതിക്കായി പണം എവിടെയെന്ന് ആരും ആശങ്കപ്പെടേണ്ട. കോൺഗ്രസ് പ്രകടനപത്രികയിലെ എല്ലാവാഗ്ദാനങ്ങളും രാജ്യത്തെ ജനങ്ങളുടെ വികാരമാണ്. ഏറെ ആലോചിച്ചശേഷമാണ് കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. മിനിമംവേതന പദ്ധതിയുടെ പേരിൽ നികുതി വർധിപ്പിക്കേണ്ടിവരില്ല.ബാങ്കിങ് സംവിധാനത്തിലേക്ക് യുവസംരംഭകരെ അടുപ്പിക്കും. ഒഴിഞ്ഞുകിടക്കുന്ന 22 ലക്ഷം സർക്കാർ തൊഴിലുകൾ നികത്തും. വിദ്യാഭ്യാസത്തിലും ആരോഗത്തിലും നിക്ഷേപം കൂട്ടും

രാഷ്ട്രീയത്തിലെ വനിതാ പ്രാതിനിധ്യത്തിന്റെ ഭാവി എന്താണ്? ഇഷ എന്ന വിദ്യാർത്ഥിനിയുടെ ചോദ്യം

കോൺഗ്രസ് അധികാരത്തിൽ വന്നാൽ ലോക്‌സഭയിലെയും രാജ്യസഭയിലെയും 33 ശതമാനം സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. വിധാൻ സഭകളിലെ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. രണ്ടാമതായി ദേശീയ തലത്തിൽ 33 ശതമാനം തൊഴിലുകൾ വനിതകൾക്കായി സംവരണം ചെയ്യും. ഇനി നിങ്ങൾക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താൽപര്യമുണ്ടെങ്കിൽ എന്നെ വന്നുകാണൂ..വിധാൻ സഭയിലേക്ക് മത്സരിക്കാനാണെങ്കിൽ ഞങ്ങൾ സഹായിക്കാം. രാഷ്ട്രീയത്തിൽ താൽപര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് ചോദ്യകർത്താവിന്റെ മറുപടി. എന്നോട് വന്നു സംസാരിക്കൂ താൽപര്യമുണ്ടാകുമെന്നും മറുപടി. ഹാളിൽ പുരുഷന്മാർ പിൻനിരയിലും സ്ത്രീകൾ മുൻനിരയിലും ഇരിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും എല്ലാ രംഗങ്ങളിലും സ്ത്രീകൾ മുന്നോട്ട്ു വരുന്നതിന്റെ സൂചനയാണ് ഇതെന്നും രാഹുൽ.

പിന്നീട് റാപ്പിഡ് ഫയർ റൗണ്ടായിരുന്നു

ഏതാണ് രാഹുൽ ഏറ്റവും ഒടുവിൽ കണ്ട സിനിമ?

കുറെ നാളുകളായി സിനിമയേ കണ്ടിട്ടില്ല. തിരക്ക് തന്നെ കാരണം. വളരെ നാൾ മുമ്പ് കണ്ട ചിത്രം? അത് ഓർമയില്ല.

എന്തായിരുന്നു പ്രഭാത ഭക്ഷണം?

ടോസ്റ്റ്

പ്രിയപ്പെട്ട കുട്ടിക്കാല ഓർമ?

മുത്തശി ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ടതാണ്. മുത്തശി ജോലി കഴിഞ്ഞ് വരുമ്പോൾ ഞാൻ കർട്ടന് പിന്നിൽ ഒളിച്ചിരിക്കും. വന്നുകയറുമ്പോൾ ഞാൻ ചാടി വീണ് പേടിപ്പിക്കും. മുത്തശിക്കറിയാം ഞാൻ അവിടെയുണ്ടെന്ന്. പക്ഷേ എന്നെ സന്തോഷിപ്പിക്കാൻ വെറുതെ പേടിച്ചതായി അഭിനയിക്കും.

ഒരുജീനി മുമ്പിൽ പ്രത്യക്ഷപ്പെട്ട് വരം ചോദിച്ചാൽ എന്തുപറയും

ഞാൻ കരുതലോടെ കാണുന്ന ജനങ്ങൾക്ക് നല്ലത് വരുത്തണേയെന്ന് വരം ചോദിക്കും

പാട്ടുപാടാനറിയാമോ എന്ന് ചോദിച്ചപ്പോൾ അയ്യോ ഇല്ല എന്ന് മറുപടി

ഫിറ്റ്‌നസ് ഫ്രീക്കാണോ?

അതെ.

സിക്‌സ് പാക് ആബ്‌സ് ഉണ്ടോ?

ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP