Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അക്രമരാഷ്ട്രീയത്തിലുടെ അധികാരത്തിൽ തുടരാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രം; സിപിഎമ്മും ബിജെപിയെും ഒരുപോലെ അക്രമത്തെ പ്രോൽസാഹിപ്പിക്കുന്നു; പ്രളയബാധിതരെ സഹായിക്കുന്നതിൽ സർക്കാർ എവിടെയായിരുന്നു; മോദി ഒരു ഏകാധിപതി; കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ബിജെപിയുടെ നയങ്ങൾ ഉടച്ച് വാർക്കും; കോൺഗ്രസ് അധ്യക്ഷനെ കാണാൻ പതിനായിരങ്ങൾ ഒഴുകിയത്തിയ കോഴിക്കോട്ടെ റാലി യുഡിഎഫിന് നൽകുന്നത് വലിയ ആത്മവിശ്വാസം

അക്രമരാഷ്ട്രീയത്തിലുടെ അധികാരത്തിൽ തുടരാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രം; സിപിഎമ്മും ബിജെപിയെും ഒരുപോലെ അക്രമത്തെ പ്രോൽസാഹിപ്പിക്കുന്നു; പ്രളയബാധിതരെ സഹായിക്കുന്നതിൽ സർക്കാർ എവിടെയായിരുന്നു; മോദി ഒരു ഏകാധിപതി; കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ബിജെപിയുടെ നയങ്ങൾ ഉടച്ച് വാർക്കും; കോൺഗ്രസ് അധ്യക്ഷനെ കാണാൻ പതിനായിരങ്ങൾ ഒഴുകിയത്തിയ കോഴിക്കോട്ടെ റാലി യുഡിഎഫിന് നൽകുന്നത് വലിയ ആത്മവിശ്വാസം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെതും നരേന്ദ്ര മോദി സർക്കാറിന്റെ ഭരണ വൈകല്യങ്ങളെയും ഒരുപോലെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോഴിക്കോട് കടപ്പുറത്ത് പതിനായിരങ്ങൾ ഒഴുകിയെത്തിയ യുഡിഎഫ് റാലി ഫലത്തിൽ, കേരളത്തിലെ ഐക്യജനാധിപത്യമുന്നണിയുടെ പരസ്യ പ്രചാരണത്തിന്റെ തുടക്കവുമായി. തന്റെ മറ്റ് സ്ഥലങ്ങളിലെ പ്രസംഗങ്ങളിൽനിന്ന് വ്യത്യസ്തമായി സിപിഎമ്മിനെയും രൂക്ഷമായി രാഹുൽ വിമർശിച്ചു. അക്രമരാഷ്ട്രീയം തന്നെയാണ് സംസ്ഥാനത്ത യുഡിഎഫിന്റെ പ്രചാരണ ആയുധമെന്ന് വ്യക്തമാക്കുന്ന രീതിയിൽ വികാരഭരിതനായാണ് അദ്ദേഹം സംസാരിച്ചത്.

നിരപരാധികളായ രണ്ട് യുവാക്കളെ സിപിഎം കൊലപ്പെടുത്തി. ഹിംസയിലൂടെ അധികാരത്തിലെത്താനാണ് സിപിഎമ്മിന്റെ ശ്രമം.അക്രമരാഷ്ട്രീയത്തിലുടെ അധികാരത്തിൽ തുടരാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്നന്ന്, കനത്ത കൈയടികൾക്കിടയിൽ രാഹുൽ ഗാന്ധി സിപിഎമ്മിനെ ഓർമ്മിപ്പിച്ചു. ' അകാലത്തിൽ കൊലക്കത്തിക്കിരയാ രണ്ടു ചെറുപ്പക്കാരുടെ വീടുകൾ സന്ദർശിച്ചാണ് ഞാൻ വരുന്നത്. സമാധാനത്തിന്റെ നാടായ കേരളം അക്രമ രാഷ്ട്രീയം വെച്ചുപൊറുപ്പിക്കികില്ല. സിപിഎമ്മും ബിജെപിയെും ഒരുപോലെ അക്രമത്തെ പ്രോൽസാഹിപ്പിക്കുകയാണ്.'- അ്ദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രത്യയശാസ്ത്രം പെള്ളയാണെന്ന് വൈകാതെ സിപിഎം തിരിച്ചറിയും.

അതേസമയം വികസത്തിന്റെയും തൊഴിൽ അവസരങ്ങളുടെയും കാര്യത്തിൽ സംസ്ഥാന സർക്കാർ ഒട്ടും മെച്ചപ്പെട്ടിട്ടില്ല. അഭ്യസ്തവിദ്യർ ഏറെയുള്ള കേരളത്തിൽ കൂടുതൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായിട്ടില്ല. പ്രളയബാധിതരെ സഹായിക്കുന്നതിൽ സർക്കാർ എവിടെയായിരുന്നുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

പതിവുപോലെ റാഫേൽ കരാറും അഴിമതിയുമൊക്കെ എടുത്തിട്ട് ബിജെപിയെയും നരേന്ദ്ര മോദിയെയും രൂക്ഷമായി പരിഹസിക്കാനും രാഹുൽ മറന്നില്ല. നരേന്ദ്ര മോദി രാജ്യത്തെ കേൾക്കുന്നില്ല. ഇന്ത്യയിലെ പ്രധാനമന്ത്രി താൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് മാത്രമാണ് ജനങ്ങളോട് പറയുന്നത്. സ്വന്തം മനസിലുള്ളത് മാത്രമാണ് മോദി മൻ കീ ബാത്തിലുടെ വ്യക്തമാക്കുന്നത്. സ്വന്തം മൻ കീ ബാത്ത് പറയുകയല്ല ഒരു പ്രധാനമന്ത്രിയുടെ കർത്തവ്യം. ഒരാളുടെ മനസിന്റെ ഭരണമാണ് കഴിഞ്ഞ അഞ്ച് വർഷം രാജ്യം കണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നീരവ് മോദിക്കായി കോടികളാണ് മോദി നൽകിയത്. പാവങ്ങൾക്കായി കോടികൾ നൽകുകയാവും കോൺഗ്രസ് ചെയ്യുക. ചെറുപ്പക്കാർക്ക് തൊഴിൽ ഉറപ്പാക്കുക എന്നതാണ് അടിയന്തരമായി ചെയ്യാനുള്ളത്. നിരവധി ചെറുക്കാർ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. നീരവ് മോദി, അനിൽ അംബാനി പോലുള്ള വൻ വ്യവസായികൾക്ക് വേണ്ടി രാജ്യത്തെ സമ്പദ്വ്യവസ്ഥ മോദി അടിയറവ് വെച്ചു.ബാങ്കിങ് സംവിധാനത്തെ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മോദി സർക്കാർ തകർത്തു. വ്യാജമായ ജി.എസ്.ടിയാണ് രാജ്യത്ത് നടപ്പിലാക്കിയത്. ഇതുമൂലം ചെറുകിട വ്യവസായികളും കർഷകരും തകർന്നു. ലളിതമായ ജി.എസ്.ടി സമ്പ്രദായം നടപ്പിലാക്കുമെന്നും രാഹുൽ പറഞ്ഞു. 2019ൽ വനിത സംവരണം ലോക്സഭയിലും രാജ്യസഭയിലും സംസ്ഥാന നിയമസഭകളിൽ നടപ്പാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

രാജ്യത്തെ ഓരോ സ്ഥാപനങ്ങളും മോദി തകർത്തുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളാണ് യജമാനന്മാർ അവർക്കായി പ്രവർത്തിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ആർ.എസ്.എസും ബിജെപിയും എതിരായ പോരാട്ടമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ജനങ്ങൾ പറയുന്നത് കേൾക്കുക എന്നതാണ് കോൺഗ്രസിന്റെ പ്രധാന കർത്തവ്യം. ദുർബലമായ ശബ്ദത്തെ ശ്രവിക്കണമെന്നാണ് ഗാന്ധിജി പറഞ്ഞത്. ദുർബലമായ മനുഷ്യനെ ശ്രവിക്കുന്നതി വഴി രാജ്യത്തെ മനസിലാക്കാൻ കഴിയും. രാജ്യത്തിന് മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കേന്ദ്രസർക്കാർ ജോലികൾക്ക് 33% വനിതാ സംവരണം നടപ്പിലാക്കും. മിനിമം വേതനം നടപ്പാക്കും. മിനിമം വേതന പരിധിയുടെ താഴെയുള്ളവരെ കണ്ടെത്തി അവരുടെ ബാങ്ക് അക്കൗണ്ടിലേക് സർക്കാർ പണം നൽകുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ, എംകെ രാഘവൻ എന്നിവരടക്കം നിരവധി പ്രമുഖ നേതാക്കൾ ജനമഹാറാലിയിൽ പങ്കെടുത്തു. ലീ്ഗ് നേതാവ് അബുദുസമദ് സമദാനിയാണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്. മുസ്ലിം ലീഗ് പ്രവർത്തകർ ആവേശത്തോടെയാണ് റാലിക്ക് ഇരച്ചെത്തിയത്. കോഴിക്കോട് കടപ്പുറത്തെ പ്രകമ്പനം കൊള്ളിച്ച പരിപാടി വലിയ ആത്മവശ്വാസമാണ് യുഡിഎഫിന് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP