Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒടുവിൽ മുഖാമുഖം ഇരുന്നു.. വയനാടിനെ രക്ഷിക്കാൻ എന്തുവഴിയെന്ന് ചർച്ച ചെയ്തു; രാത്രിയാത്രാ നിരോധനം നീക്കാൻ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് രാഹുൽ; കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽ പെടുത്താമെന്ന് ഉറപ്പുനൽകി പിണറായി വിജയനും; സുൽത്താൻ ബത്തേരിയിൽ പ്രതിഷേധം ഇരുമ്പന്നതിനിടെ രണ്ട് ദിവസത്തിനുള്ളിൽ വയനാട് സന്ദർശിക്കുമെന്നും അറിയിച്ച് രാഹുൽ; ചിരിച്ചു കൈകൊടുത്തു സംസാരിച്ച് കേരളാ മുഖ്യമന്ത്രിയും വയനാട് എംപിയും; കേരളം കാത്തിരുന്ന ആ കൂടിക്കാഴ്‌ച്ച നടന്നത് ഇങ്ങനെ

ഒടുവിൽ മുഖാമുഖം ഇരുന്നു.. വയനാടിനെ രക്ഷിക്കാൻ എന്തുവഴിയെന്ന് ചർച്ച ചെയ്തു; രാത്രിയാത്രാ നിരോധനം നീക്കാൻ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് രാഹുൽ; കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽ പെടുത്താമെന്ന് ഉറപ്പുനൽകി പിണറായി വിജയനും; സുൽത്താൻ ബത്തേരിയിൽ പ്രതിഷേധം ഇരുമ്പന്നതിനിടെ രണ്ട് ദിവസത്തിനുള്ളിൽ വയനാട് സന്ദർശിക്കുമെന്നും അറിയിച്ച് രാഹുൽ; ചിരിച്ചു കൈകൊടുത്തു സംസാരിച്ച് കേരളാ മുഖ്യമന്ത്രിയും വയനാട് എംപിയും; കേരളം കാത്തിരുന്ന ആ കൂടിക്കാഴ്‌ച്ച നടന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എൻഎച്ച് 766ലെ രാത്രിയാത്രാ നിരോധനത്തിനെതിരെ സുൽത്താൻ ബത്തേരിയിലും പരിസരപ്രദേശങ്ങളിലും പ്രതിഷേധം അലയടിക്കുകയാണ്. ഒരാഴ്‌ച്ചയായി വൻപ്രക്ഷോഭത്തിലാണ് വയനാടൻ ജനത. പ്രദേശത്തിന്റെ വികസനത്തിന് തിരിച്ചടിയാകുന്ന രാത്രിയാത്രാ നിരോധനം നീക്കാൻ കേരളാ സർക്കാർ തങ്ങളാൽ ആകുന്ന വിധത്തിൽ ശ്രമിക്കുന്നുണ്ട്. ഈ ഉദ്യമത്തിന് പിന്തുണ അറിയിച്ച് വയനാട് എംപി രാഹുൽ ഗാന്ധിയും രംഗത്തെത്തി. ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പരസ്പ്പരം സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്ന് അറിയിച്ചാണ് മുഖ്യമന്ത്രി പിണറായിയും വയനാട് എംപി രാഹുൽ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്‌ച്ച നടത്തിയത്.

ഡൽഹിയിലെ കേരളാ ഹൗസിൽ വച്ചായിരുന്നു രാഹുൽ ഗാന്ധിയും പിണറായി വിജയനും പരസ്പ്പരം തമ്മിൽ കണ്ട് സംസാരിച്ചത്. വയനാട് എംപിയായ ശേഷം ഇത് ആദ്യമായാണ് രാഹുൽ പിണറായി വിജയനുമായി കൂടിക്കാഴ്‌ച്ച നടത്തുന്നത്. അത് ഒരു നാടിന്റെ വികസന പ്രശ്‌നത്തിലാണെന്നത് ശ്രദ്ധേയമായി. വയനാട് രാത്രിയാത്രാനിരോധനം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രി ഉറപ്പ് നൽകി. അതേസമയം ഉടൻ വയനാട്ടിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയദുരിതം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടതായി രാഹുൽ പറഞ്ഞു.

'ദുരിതാശ്വാസ സഹായ വിതരണം, പ്രളയബാധിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. രാത്രിയാത്രാ നിരോധനം സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായി വിഷയം ചർച്ചചെയ്യുന്നുണ്ടെന്നും പ്രശ്നത്തിന് എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെ'ന്നും മുഖ്യമന്ത്രി പറഞ്ഞതായി രാഹുൽ വ്യക്തമാക്കി.

ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച്ച നടത്തിയപ്പോൾ രാഹുൽ ഗാന്ധിക്കൊപ്പം കെ സി വേണുഗോപാലും മുഖ്യമന്ത്രിക്കൊപ്പം കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി എ സമ്പത്തും ഉണ്ടായിരുന്നു. ചിരിച്ചു കൊണ്ട് പരസ്പ്പരം കൈകൊടുത്തു കൊണ്ടാണ് ഇരുവരും തമ്മിൽ കണ്ടതും ബ്ന്ദിപ്പൂർരാത്രിയാത്രാ നിരോധനത്തെ കുരിച്ച് സംസാരിച്ചതും. അതേസമയം, ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.

രാത്രിയാത്രാ നിരോധന വിഷയത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള പാതയിൽ വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്നിടങ്ങളിൽ മേൽപ്പാതയോ അല്ലെങ്കിൽ സമാന്തരപാത നിർമ്മിക്കുകയോയെന്ന നിർദ്ദേശം സംസ്ഥാനം മുന്നോട്ടുവയ്ക്കും. കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായും മുഖ്യമന്ത്രി വിഷയം ചർച്ച ചെയ്യും.

ദേശീയ പാതയിൽ കഴിഞ്ഞ 10 വർഷമായി നിലനിൽക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നൽകിയ ഹർജി പരിഗണിക്കവേ പകൽകൂടി പാത അടയ്ക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ സംയുക്ത സമരസമിതി സമരം ആരംഭിച്ചത്. 2010ലാണ് ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ രാത്രി ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി കൊണ്ട് കർണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികൾക്ക് കനത്ത ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോതിയുടെ ഉത്തരവ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP